bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 25
2 Chronicles 25
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 26 →
1
വാഴ്ച ആരംഭിച്ചപ്പോള്‍ അമസ്യാക്ക് ഇരുപത്തഞ്ചു വയസ്സായിരുന്നു; ഇരുപത്തൊമ്പതു വര്‍ഷം അദ്ദേഹം യെരൂശലേമില്‍ വാണു. യെരൂശലേംകാരി യെഹോവദ്ദാന്‍ ആയിരുന്നു അദ്ദേഹത്തിന്റെ മാതാവ്.
2
പൂര്‍ണമനസ്സോടെയല്ലെങ്കിലും സര്വേശ്വരന് ഹിതകരമായവിധം അമസ്യാ പ്രവര്‍ത്തിച്ചു.
3
രാജത്വം തനിക്ക് ഉറച്ചുകഴിഞ്ഞപ്പോള്‍ തന്റെ പിതാവിനെ വധിച്ച ഭൃത്യന്മാര്ക്കു വധശിക്ഷ നല്കി.
4
മോശയുടെ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് അവരുടെ മക്കളെ വധിച്ചില്ല. പിതാക്കന്മാര് പുത്രന്മാര് നിമിത്തമോ പുത്രന്മാര് പിതാക്കന്മാര് നിമിത്തമോ വധിക്കപ്പെടരുത്; ഓരോരുത്തന് സ്വന്തം പാപം നിമിത്തമേ മരിക്കാവൂ എന്നുള്ള സര്‍വേശ്വരന്റെ കല്പന അതില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
5
അമസ്യാ യെഹൂദാനിവാസികളെ വിളിച്ചുകൂട്ടി. യെഹൂദ്യരും ബെന്യാമീന്യരുമായ എല്ലാവരെയും പിതൃഭവനക്രമത്തില്‍ സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും കീഴിലാക്കി. യുദ്ധത്തിനു കുന്തവും പരിചയും ഉപയോഗിക്കാന്‍ പ്രാപ്തരും ഇരുപതു വയസ്സും അതിനുമേല്‍ പ്രായമുള്ളവരുമായ മൂന്നുലക്ഷം പേരെ തിരഞ്ഞെടുത്തു.
6
കൂടാതെ നൂറുതാലന്തു വെള്ളി കൊടുത്ത് ശൂരന്മാരായ ഒരു ലക്ഷം പേരെ ഇസ്രായേലില്‍നിന്നു കൂലിക്കെടുത്തു.
7
എന്നാല്‍ ഒരു പ്രവാചകന് രാജാവിന്റെ അടുത്തു വന്നു പറഞ്ഞു: “രാജാവേ, ഇസ്രായേല്‍സൈന്യത്തെ അങ്ങയുടെ കൂടെ കൊണ്ടുപോകരുത്. സര്വേശ്വരന് എഫ്രയീമ്യരായ ഇസ്രായേല്യരുടെ കൂടെ ഇല്ല.
8
യുദ്ധത്തില്‍ ഇവരുടെ സാന്നിധ്യം അങ്ങേക്കു ശക്തി നല്‍കും എന്നു വിചാരിക്കുന്നെങ്കില് അങ്ങ് ശത്രുവിന്റെ മുമ്പില്‍ വീഴാന്‍ ദൈവം ഇടയാക്കും. വിജയിപ്പിക്കാനും പരാജയപ്പെടുത്താനും ദൈവത്തിനു കഴിയുമല്ലോ.”
9
രാജാവ് പ്രവാചകനോടു ചോദിച്ചു: “ഇസ്രായേല്‍സൈന്യത്തിനുവേണ്ടി കൊടുത്ത നൂറു താലന്തു വെള്ളിയുടെ കാര്യത്തില്‍ ഞാന്‍ എന്തു ചെയ്യും?” പ്രവാചകന് പറഞ്ഞു: “അതിനെക്കാള്‍ അധികം നല്കാന് സര്‍വേശ്വരനു കഴിയുമല്ലോ.”
10
അങ്ങനെ അമസ്യാ എഫ്രയീമില്‍നിന്നു വന്ന സൈന്യത്തെ അവരുടെ ദേശത്തേക്കു മടങ്ങിപ്പോകാന്‍ അനുവദിച്ചു. യെഹൂദ്യരോട് അവര്‍ക്ക് അതിയായ അമര്‍ഷം തോന്നി. അവര്‍ കുപിതരായി മടങ്ങിപ്പോയി.
11
പിന്നീട് അമസ്യാ ധൈര്യം അവലംബിച്ചു തന്റെ സൈന്യത്തെയും കൂട്ടി ഉപ്പു താഴ്വരയിലേക്കു പോയി, സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരില്‍ പതിനായിരം പേരെ വധിച്ചു.
12
യെഹൂദ്യര്‍ വേറെ പതിനായിരം പേരെ പിടിച്ചു പാറയുടെ മുകളില്‍ കൊണ്ടുപോയി അവിടെനിന്നു താഴേക്കു തള്ളിയിട്ടു. അങ്ങനെ വീണവരുടെ ശരീരങ്ങള്‍ തകര്‍ന്നു ചിതറി.
13
യുദ്ധത്തിനു കൊണ്ടുപോകാതെ അമസ്യാ മടക്കി അയച്ച ഇസ്രായേല്‍ പടയാളികള്‍ ശമര്യക്കും ബേത്ത്-ഹോരോനും ഇടയ്ക്കുള്ള യെഹൂദാനഗരങ്ങള്‍ ആക്രമിച്ചു മൂവായിരം പേരെ വധിക്കുകയും വളരെയധികം വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു.
14
അമസ്യാ സെയീരില്‍ പാര്‍ത്തിരുന്ന എദോമ്യരെ സംഹരിച്ചു മടങ്ങി വന്നശേഷം അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങള്‍ കൊണ്ടുവന്നു പ്രതിഷ്ഠിച്ച് അവയ്ക്ക് കാഴ്ചകള്‍ അര്‍പ്പിക്കുകയും നമസ്കരിക്കുകയും ധൂപം അര്‍പ്പിക്കുകയും ചെയ്തു.
15
സര്‍വേശ്വരന്റെ കോപം അമസ്യായുടെ നേരെ ജ്വലിച്ചു; അവിടുന്ന് അദ്ദേഹത്തിന്റെ അടുക്കല്‍ ഒരു പ്രവാചകനെ അയച്ചു. പ്രവാചകന് ചോദിച്ചു: “അങ്ങയുടെ കൈയില്‍നിന്നു സ്വന്തം ജനത്തെപോലും വിടുവിക്കാന്‍ പ്രാപ്തിയില്ലാത്ത ദേവന്മാരിലേക്ക് അങ്ങു തിരിഞ്ഞതെന്ത്?”
16
അപ്പോള്‍ രാജാവ്: “പറഞ്ഞതു മതി. വെറുതെ ചാകണമെന്നുണ്ടോ? രാജാവിന്റെ ഉപദേഷ്ടാവായി നിന്നെ നിയമിച്ചിട്ടുണ്ടോ?” എന്നു ചോദിച്ചു. “അങ്ങ് ഇങ്ങനെ പ്രവര്‍ത്തിക്കുകയും എന്റെ ഉപദേശം അവഗണിക്കുകയും ചെയ്തതുകൊണ്ട് ദൈവം അങ്ങയെ നശിപ്പിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു” എന്നു പ്രവാചകന് പറഞ്ഞു.
17
യെഹൂദാരാജാവായ അമസ്യാ കൂടിയാലോചനകള്‍ക്കു ശേഷം ഇസ്രായേല്‍രാജാവായ യേഹൂവിന്റെ പൗത്രനും യെഹോവാഹാസിന്റെ പുത്രനുമായ യെഹോവാശിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചു: “വരിക, നമുക്കൊന്ന് ഏറ്റുമുട്ടി നോക്കാം.”
18
അതിന് ഇസ്രായേല്‍രാജാവായ യെഹോവാശ് ഇപ്രകാരം മറുപടി അയച്ചു: “ലെബാനോനിലെ ഒരു മുള്‍ച്ചെടി അവിടെയുള്ള ദേവദാരുവിനോടു നിന്റെ പുത്രിയെ എന്റെ പുത്രനു ഭാര്യയായി തരിക എന്നാവശ്യപ്പെട്ടു. ലെബാനോനിലെ ഒരു വന്യമൃഗം ആ വഴി വന്ന് ആ മുള്‍ച്ചെടി ചവിട്ടിക്കളഞ്ഞു.
19
എദോമിനെ തകര്‍ത്തു എന്നു വിചാരിച്ചു നീ അഹങ്കരിക്കുന്നു. നീ അടങ്ങിയിരിക്കുക. നിനക്കും യെഹൂദായ്ക്കും നീ എന്തിന് അനര്‍ഥം വിളിച്ചു വരുത്തുന്നു?”
20
എന്നാല്‍ അമസ്യാ അതു ശ്രദ്ധിച്ചില്ല. എദോമ്യദേവന്മാരെ ആശ്രയിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തെയും ജനങ്ങളെയും ശത്രുക്കളുടെ കൈയില്‍ ഏല്പിച്ചു കൊടുക്കാന്‍ ദൈവം നിശ്ചയിച്ചിരുന്നു.
21
അങ്ങനെ ഇസ്രായേല്‍രാജാവായ യെഹോവാശ് ചെന്ന് യെഹൂദ്യയിലുള്ള ബേത്ത്-ശേമെശില്‍ വച്ച് യെഹൂദാരാജാവായ അമസ്യായുമായി ഏറ്റുമുട്ടി.
22
യെഹൂദാ ഇസ്രായേലിനോടു പരാജയപ്പെട്ടു. അവര്‍ എല്ലാവരും തങ്ങളുടെ ഭവനങ്ങളിലേക്ക് ഓടിപ്പോയി.
23
യെഹോവാഹാസിന്റെ പൗത്രനും യോവാശിന്റെ പുത്രനും യെഹൂദാരാജാവുമായ അമസ്യായെ ഇസ്രായേല്‍രാജാവായ യെഹോവാശ് ബേത്ത്-ശേമെശില്‍ വച്ചു പിടിച്ച് യെരൂശലേമില്‍ കൊണ്ടുവന്നു. ഇസ്രായേല്‍രാജാവ് എഫ്രയീം പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറു മുഴം നീളത്തില്‍ യെരൂശലേമിന്റെ മതില് ഇടിച്ചു നിരത്തി.
24
ദേവാലയത്തില്‍ കണ്ട സ്വര്‍ണവും വെള്ളിയും സകല പാത്രങ്ങളും കൈവശപ്പെടുത്തുകയും അവയുടെ സൂക്ഷിപ്പുകാരായ ഓബേദ്-എദോമിന്റെ പിന്തലമുറക്കാരെ തടവുകാരാക്കുകയും ചെയ്തു. കൂടാതെ രാജകൊട്ടാരത്തിലുണ്ടായിരുന്ന നിക്ഷേപങ്ങളും കൊള്ളയടിച്ചു. അവയോടൊപ്പം തടവുകാരുമായി ഇസ്രായേല്‍രാജാവ് ശമര്യയിലേക്കു മടങ്ങി.
25
ഇസ്രായേല്‍രാജാവും യെഹോവാഹാസിന്റെ പുത്രനും ആയ യെഹോവാശിന്റെ മരണശേഷം പതിനഞ്ചു വര്‍ഷം കൂടി യെഹൂദാരാജാവും യോവാശിന്റെ പുത്രനും ആയ അമസ്യാ ജീവിച്ചിരുന്നു.
26
അമസ്യായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ ആദ്യന്തം യെഹൂദ്യയിലെയും ഇസ്രായേലിലെയും രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
27
സര്‍വേശ്വരനില്‍നിന്ന് അകന്നുപോയ നാള്‍മുതല്‍ അദ്ദേഹത്തിനെതിരെ യെരൂശലേമില്‍ ഗൂഢാലോചന നടന്നുകൊണ്ടിരുന്നു. അതുകൊണ്ട് അദ്ദേഹം ലാഖീശിലേക്ക് ഓടിപ്പോയി. എന്നാല്‍ ശത്രുക്കള്‍ ലാഖീശിലേക്ക് ആളയച്ച് അദ്ദേഹത്തെ വധിച്ചു.
28
മൃതശരീരം കുതിരപ്പുറത്തു കൊണ്ടുവന്നു ദാവീദിന്റെ നഗരത്തില്‍ രാജാക്കന്മാരുടെ കല്ലറകളില്‍ സംസ്കരിച്ചു.
← Chapter 24
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 26 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36