bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 7
2 Chronicles 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 8 →
1
ശലോമോന് പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍നിന്നു തീയിറങ്ങി ഹോമയാഗങ്ങളും മറ്റു യാഗവസ്തുക്കളും ദഹിപ്പിച്ചു; സര്‍വേശ്വരന്റെ തേജസ്സ് ആലയത്തില്‍ നിറഞ്ഞു.
2
അവിടുത്തെ തേജസ്സ് ആലയത്തില്‍ നിറഞ്ഞിരുന്നതിനാല്‍ പുരോഹിതന്മാര്ക്ക് അവിടെ പ്രവേശിക്കാന്‍ കഴിഞ്ഞില്ല.
3
അഗ്നി ഇറങ്ങുന്നതും ആലയത്തില്‍ സര്‍വേശ്വരന്റെ തേജസ്സ് നിറയുന്നതും ഇസ്രായേല്‍ജനം കണ്ടപ്പോള്‍ അവര്‍ കല്ത്തളത്തില് സാഷ്ടാംഗം വീണ് അവിടുത്തെ നമസ്കരിച്ചു. “സര്വേശ്വരന് നല്ലവനാണല്ലോ; അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വതമാണ്” എന്നു പറഞ്ഞ് അവിടുത്തെ സ്തുതിച്ചു.
4
പിന്നീട് രാജാവും ജനവും ചേര്‍ന്നു സര്‍വേശ്വരന്റെ സന്നിധിയില്‍ യാഗം അര്‍പ്പിച്ചു.
5
ഇരുപത്തീരായിരം കാളകളെയും ഒരുലക്ഷത്തി ഇരുപതിനായിരം ആടുകളെയും ശലോമോന്‍രാജാവ് യാഗം അര്‍പ്പിച്ചു. അങ്ങനെ രാജാവും ജനങ്ങളും ചേര്‍ന്നു ദേവാലയ പ്രതിഷ്ഠ നടത്തി.
6
പുരോഹിതന്മാര് താന്താങ്ങളുടെ സ്ഥാനങ്ങളില്‍ നിന്നു. സര്‍വേശ്വരനു സ്തുതിഗീതങ്ങള്‍ പാടുമ്പോള്‍ ഉപയോഗിക്കുന്നതിനു ദാവീദുരാജാവ് നിര്‍മ്മിച്ച വാദ്യോപകരണങ്ങളുമായി ലേവ്യര്‍ അവര്‍ക്ക് അഭിമുഖമായി നിന്നു. അവയുടെ അകമ്പടിയോടെ ആയിരുന്നു, “അവിടുത്തെ അചഞ്ചലസ്നേഹം ശാശ്വത” മെന്നു പറഞ്ഞു ദാവീദ് സര്‍വേശ്വരനു സ്തോത്രമര്‍പ്പിച്ചിരുന്നത്. ഇസ്രായേല്‍ജനം എഴുന്നേറ്റുനില്ക്കവേ പുരോഹിതന്മാര് കാഹളം മുഴക്കി.
7
ശലോമോന് നിര്‍മ്മിച്ച ഓട്ടുയാഗപീഠം ഹോമയാഗവും ധാന്യയാഗവും മേദസ്സും അര്‍പ്പിക്കാന്‍ മതിയാകാതെ വന്നതിനാല്‍ സര്‍വേശ്വരന്റെ ആലയത്തിനു മുമ്പിലുള്ള അങ്കണത്തിന്റെ മധ്യഭാഗം ശലോമോന് ശുദ്ധീകരിച്ചു. അവിടെ ഹോമയാഗവും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.
8
ശലോമോന് ഏഴു ദിവസം ഉത്സവം ആചരിച്ചു. ഹാമാത്തിന്റെ അതിരുമുതല്‍ ഈജിപ്തുതോടുവരെയുള്ള എല്ലാ സ്ഥലങ്ങളില്‍നിന്നുമുള്ള ഇസ്രായേല്‍ജനങ്ങള്‍ അദ്ദേഹത്തോടൊപ്പം അതില്‍ പങ്കെടുത്തു.
9
യാഗപീഠ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ഉത്സവം ഏഴുദിവസം നീണ്ടുനിന്നു; എട്ടാം ദിവസം അവര്‍ വിശുദ്ധസഭ കൂടി.
10
ഏഴാം മാസം ഇരുപത്തിമൂന്നാം ദിവസം രാജാവ് ജനത്തെ അവരുടെ വീടുകളിലേക്ക് അയച്ചു. ദാവീദിനും ശലോമോനും തന്റെ ജനമായ ഇസ്രായേലിനുംവേണ്ടി സര്വേശ്വരന് നല്കിയ അനുഗ്രഹങ്ങള്‍ ഓര്‍ത്ത് അവരുടെ ഹൃദയം ആഹ്ലാദഭരിതമായിരുന്നു.
11
ശലോമോന് സര്‍വേശ്വരന്റെ ആലയവും രാജകൊട്ടാരവും പണിതുതീര്‍ത്തു; ദേവാലയത്തിലും തന്റെ കൊട്ടാരത്തിലും ഉണ്ടായിരിക്കണമെന്ന് ആഗ്രഹിച്ചതെല്ലാം അദ്ദേഹം വിജയകരമായി ചെയ്തുതീര്‍ത്തു.
12
പിന്നീട് സര്വേശ്വരന് രാത്രിയില്‍ ശലോമോനു പ്രത്യക്ഷനായി അരുളിച്ചെയ്തു: “നിന്റെ പ്രാര്‍ഥന ഞാന്‍ കേട്ടു. എനിക്കു യാഗം അര്‍പ്പിക്കുന്നതിനുള്ള ആലയമായി ഞാന്‍ ഈ സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നു.
13
മഴ പെയ്യാതിരിക്കാന്‍ ഞാന്‍ ആകാശം അടയ്ക്കുകയോ ദേശത്തെ കൃഷി നശിപ്പിക്കാന്‍ വെട്ടുക്കിളിയെ അയയ്ക്കുകയോ എന്റെ ജനത്തിനിടയില്‍ മഹാമാരി വരുത്തുകയോ ചെയ്യുമ്പോള്‍,
14
എന്റെ നാമത്തില്‍ അറിയപ്പെടുന്ന എന്റെ ജനം തങ്ങളെത്തന്നെ വിനയപ്പെടുത്തി പ്രാര്‍ഥിക്കുകയും എന്നെ അന്വേഷിക്കുകയും തങ്ങളുടെ ദുര്‍മാര്‍ഗങ്ങളില്‍നിന്നു പിന്തിരിയുകയും ചെയ്താല്‍ ഞാന്‍ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥന കേട്ട് അവരുടെ പാപം ക്ഷമിക്കും; അവരുടെ ദേശം വീണ്ടും ഫലഭൂയിഷ്ഠമാക്കുകയും ചെയ്യും.
15
ഇവിടെനിന്ന് ഉയരുന്ന പ്രാര്‍ഥനകളിലേക്ക് എന്റെ കണ്ണും കാതും തുറന്നിരിക്കും.
16
എന്റെ നാമം ഇവിടെ എന്നേക്കും നിലനിര്‍ത്തുന്നതിനുവേണ്ടി ഈ ആലയം ഞാന്‍ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുകയാണ്. അതുകൊണ്ട് എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും ഇവിടെ ഉണ്ടായിരിക്കും.
17
നിന്റെ പിതാവായ ദാവീദിനെപ്പോലെ നീയും എന്റെ മുന്‍പാകെ ജീവിക്കുകയും എന്റെ കല്പനകള് അനുസരിക്കുകയും ഞാന്‍ നിനക്കു നല്‍കിയിട്ടുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കുകയും ചെയ്താല്‍,
18
ഇസ്രായേലിനെ ഭരിക്കാന്‍ നിന്റെ വംശത്തില്‍ ഒരുവന് ഇല്ലാതെ വരികയില്ല എന്നു നിന്റെ പിതാവായ ദാവീദിനോടു ചെയ്ത ഉടമ്പടി അനുസരിച്ചു നിന്റെ സിംഹാസനം ഞാന്‍ സുസ്ഥിരമാക്കും.
19
എന്നാല്‍ നിങ്ങള്‍ പിന്തിരിഞ്ഞ്, ഞാന്‍ നിങ്ങള്‍ക്കു നല്കിയ എന്റെ ചട്ടങ്ങളും നിയമങ്ങളും ത്യജിച്ച് അന്യദേവന്മാരെ സേവിക്കുകയും ആരാധിക്കുകയും ചെയ്താല്‍
20
ഞാന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ദേശത്തുനിന്നു നിങ്ങളെ പിഴുതെറിയും. എനിക്കുവേണ്ടി ഞാന്‍ വിശുദ്ധീകരിച്ച ഈ ആലയം ഞാന്‍ നീക്കിക്കളയും. സകല മനുഷ്യരുടെയും ഇടയില്‍ ഇതൊരു പഴഞ്ചൊല്ലും പരിഹാസവിഷയവും ആക്കിത്തീര്‍ക്കും.
21
മഹത്തായ ഈ ആലയത്തിന്റെ മുമ്പിലൂടെ കടന്നുപോകുന്നവര്‍ അദ്ഭുതപ്പെട്ടു “സര്വേശ്വരന് ഈ ദേശത്തോടും ഈ ആലയത്തോടും ഇങ്ങനെ ചെയ്തത് എന്ത് എന്നു ചോദിക്കും.
22
തങ്ങളുടെ പിതാക്കന്മാരെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്ന ദൈവമായ സര്‍വേശ്വരനെ അവര്‍ ഉപേക്ഷിക്കുകയും അന്യദേവന്മാരെ സ്വീകരിച്ച് ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അതുകൊണ്ടാണ് അവിടുന്ന് അവര്‍ക്ക് ഈ അനര്‍ഥമെല്ലാം വരുത്തിയത് എന്ന് അവര്‍ പറയും.”
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36