bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 4
2 Chronicles 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 5 →
1
ശലോമോന് ഓടുകൊണ്ട് ഒരു യാഗപീഠം പണിതു. അതിന്റെ നീളവും വീതിയും ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
2
വൃത്താകൃതിയിലുള്ള ഒരു ജലസംഭരണിയും അദ്ദേഹം വാര്‍ത്തുണ്ടാക്കി. അതിന്റെ വ്യാസം പത്തു മുഴവും ആഴം അഞ്ചു മുഴവും ചുറ്റളവ് മുപ്പതു മുഴവും ആയിരുന്നു.
3
ജലസംഭരണിയില്‍ വക്കിനു താഴെ മുപ്പതു മുഴം ചുറ്റളവില്‍ രണ്ടു നിരകളിലായി പല രൂപങ്ങളും വാര്‍ത്തുണ്ടാക്കിയിരുന്നു.
4
ജലസംഭരണി പന്ത്രണ്ടു കാളരൂപങ്ങളുടെ പുറത്താണ് ഉറപ്പിച്ചിരുന്നത്. കാളകള്‍ മൂന്നു വീതം വടക്കോട്ടും പടിഞ്ഞാറോട്ടും തെക്കോട്ടും കിഴക്കോട്ടും മുഖം തിരിച്ചാണ് നിന്നിരുന്നത്. സംഭരണി ഉറപ്പിച്ചിരുന്ന കാളകളുടെ പിന്‍ഭാഗങ്ങള്‍ സംഭരണിയുടെ അടിയിലേക്കു തിരിഞ്ഞിരുന്നു.
5
ജലസംഭരണിക്ക് ഒരു കൈപ്പത്തി കനമുണ്ടായിരുന്നു. അതിന്റെ വക്ക് പാനപാത്രത്തിന്റേതുപോലെയും വിടര്‍ന്ന ലില്ലിപൂവുപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളുമായിരുന്നു.
6
കഴുകാന്‍ വെള്ളം വയ്ക്കുന്നതിനു പത്തു തൊട്ടികള്‍ പണിയിച്ചു. അവയില്‍ അഞ്ചെണ്ണം വടക്കുഭാഗത്തും അഞ്ച് തെക്കുഭാഗത്തും സ്ഥാപിച്ചു. ഹോമയാഗത്തിനുള്ള വസ്തുക്കള്‍ അവയിലാണു കഴുകിയിരുന്നത്. ജലസംഭരണിയാകട്ടെ പുരോഹിതന്മാരുടെ ഉപയോഗത്തിനുള്ളതായിരുന്നു.
7
നിര്‍ദ്ദേശിച്ചിരുന്നതുപോലെ സ്വര്‍ണംകൊണ്ട് പത്തു വിളക്കുകാലുകള്‍ ഉണ്ടാക്കി; അവ ദേവാലയത്തിനകത്ത് തെക്കും വടക്കും അഞ്ചു വീതം സ്ഥാപിച്ചു.
8
അതുപോലെ പത്തു മേശകള്‍ ഉണ്ടാക്കി അഞ്ചു വീതം തെക്കും വടക്കും സ്ഥാപിച്ചു. നൂറു സ്വര്‍ണത്തളികകളും ഉണ്ടാക്കി.
9
പുരോഹിതന്മാര്ക്കുള്ള അങ്കണവും വലിയ അങ്കണവും പണിത് അവയുടെ വാതിലുകളും നിര്‍മ്മിച്ചു. വാതിലുകള്‍ ഓടുകൊണ്ടു പൊതിഞ്ഞു.
10
ജലസംഭരണി ആലയത്തിന്റെ തെക്കുകിഴക്കേ കോണില്‍ സ്ഥാപിച്ചു.
11
കലങ്ങളും കോരികകളും തളികകളും ഹൂരാം നിര്‍മ്മിച്ചു. അങ്ങനെ ദേവാലയത്തിനുവേണ്ടി ചെയ്തു കൊടുക്കാമെന്നു ശലോമോനോട് ഏറ്റിരുന്ന പണികളെല്ലാം ഹൂരാം പൂര്‍ത്തിയാക്കി.
12
രണ്ടു സ്തംഭങ്ങള്‍, സ്തംഭങ്ങളുടെ മുകളില്‍ ഗോളാകൃതിയില്‍ ഉണ്ടാക്കിയ മകുടങ്ങള്‍, മകുടങ്ങളുടെ ചുറ്റുമായി കോര്‍ത്തിണക്കിയ കണ്ഠാഭരണങ്ങള് പോലെയുള്ള ചങ്ങലകള്‍,
13
സ്തംഭത്തിന്മേലുള്ള മകുടങ്ങളുടെ രണ്ടു ഗോളങ്ങള്‍ മറയ്ക്കാനുള്ള ചിത്രപ്പണികളില്‍ രണ്ടു നിരയായുള്ള നാനൂറു മാതളപ്പഴരൂപങ്ങള്‍, പീഠങ്ങള്‍,
14
അവയുടെ മേലുള്ള തൊട്ടികള്‍, ജലസംഭരണി,
15
അതിനെ വഹിക്കുന്ന പന്ത്രണ്ടു കാളകള്‍,
16
കലങ്ങള്‍, കോരികകള്‍, മുള്‍ക്കരണ്ടികള്‍ തുടങ്ങി ദേവാലയത്തിനാവശ്യമുള്ള എല്ലാ ഉപകരണങ്ങളും മിനുക്കിയ ഓടുകൊണ്ടു നിര്‍മ്മിച്ച് ഹൂരാം-ആബി ശലോമോന്‍രാജാവിനു നല്കി.
17
യോര്ദ്ദാന് സമഭൂമിയില്‍ സുക്കോത്തിനും സെരേദാഥെക്കും മധ്യേയുള്ള സ്ഥലത്തു വച്ചു രാജാവ് ഇവയെല്ലാം വാര്‍പ്പിച്ചു.
18
ഇവയെല്ലാം ധാരാളമായി നിര്‍മ്മിച്ചതുകൊണ്ട് അവയ്ക്ക് ഉപയോഗിച്ച ഓടിന്റെ തൂക്കം തിട്ടപ്പെടുത്തിയില്ല.
19
അങ്ങനെ ശലോമോന് ദേവാലയത്തിനുവേണ്ട സകല ഉപകരണങ്ങളും പണിയിച്ചു. സ്വര്‍ണയാഗപീഠം, കാഴ്ചയപ്പം വയ്ക്കുന്നതിനുള്ള മേശകള്‍,
20
വിധിപ്രകാരം അന്തര്‍മന്ദിരത്തിനു മുമ്പില്‍ കത്തിക്കേണ്ട പൊന്‍വിളക്കുകളും വിളക്കുകാലുകളും
21
പുഷ്പങ്ങള്‍, വിളക്കുകള്‍, ചവണകള്‍, കത്രികകള്‍, കലശങ്ങള്‍, തവികള്‍, തീച്ചട്ടികള്‍ എന്നിവയെല്ലാം തങ്കംകൊണ്ടു നിര്‍മ്മിച്ചു.
22
ദേവാലയത്തിന്റെ പുറംവാതിലുകളും അതിവിശുദ്ധസ്ഥലത്തേക്കുള്ള വാതിലുകളും സ്വര്‍ണംകൊണ്ടു പൊതിഞ്ഞു.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36