bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
2 Chronicles 6
2 Chronicles 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
1
ശലോമോന് പറഞ്ഞു: “താന്‍ കൂരിരുട്ടില്‍ വസിക്കുമെന്നു സര്വേശ്വരന് അരുളിച്ചെയ്തിട്ടുണ്ട്.
2
എങ്കിലും അവിടുത്തേക്കു നിത്യമായി പാര്‍ക്കാന്‍ വിശിഷ്ടമായ ഒരു ആലയം ഞാന്‍ പണിതിരിക്കുന്നു.”
3
അവിടെ കൂടിയിരുന്ന ഇസ്രായേല്‍ജനമെല്ലാം എഴുന്നേറ്റു നില്ക്കയായിരുന്നു. രാജാവ് അവരെ ആശീര്‍വദിച്ചു. അദ്ദേഹം പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സര്വേശ്വരന് വാഴ്ത്തപ്പെടട്ടെ.
4
എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റിയിരിക്കുന്നു.
5
അവിടുന്നു അരുളിച്ചെയ്തിരുന്നു: ‘ഈജിപ്തില്‍നിന്ന് എന്റെ ജനത്തെ കൊണ്ടുവന്ന നാള്‍മുതല്‍ ഇന്നുവരെ എന്റെ നാമത്തില്‍ ഒരു ആലയം പണിയുവാന്‍ ഇസ്രായേല്‍ഗോത്രങ്ങളിലെ ഒരു പട്ടണവും ഞാന്‍ തിരഞ്ഞെടുത്തിരുന്നില്ല. എന്റെ ജനമായ ഇസ്രായേലിനെ നയിക്കാന്‍ ആരെയും നിയമിച്ചിരുന്നുമില്ല.
6
എങ്കിലും ഇപ്പോള്‍ എന്റെ നാമം നിലനിര്‍ത്താന്‍ യെരൂശലേം തിരഞ്ഞെടുക്കുകയും എന്റെ ജനമായ ഇസ്രായേലിനെ ഭരിക്കാന്‍ ദാവീദിനെ നിയമിക്കുകയും ചെയ്തിരിക്കുന്നു.’
7
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ എന്റെ പിതാവിന് ആഗ്രഹമുണ്ടായിരുന്നു.
8
എങ്കിലും അവിടുന്നു എന്റെ പിതാവായ ദാവീദിനോട് അരുളിച്ചെയ്തു: ‘എന്റെ നാമത്തില്‍ ഒരു ആലയം പണിയാന്‍ നീ ആഗ്രഹിച്ചു; നിന്റെ ആഗ്രഹം നല്ലതുതന്നെ;
9
എന്നാല്‍ നീ ആലയം പണിയരുത്; നിനക്കു ജനിക്കാന്‍ പോകുന്ന പുത്രനായിരിക്കും എന്റെ നാമത്തില്‍ ആലയം പണിയുക!’
10
“സര്വേശ്വരന് ചെയ്ത വാഗ്ദാനം ഇന്നിതാ അവിടുന്നു നിറവേറ്റിയിരിക്കുന്നു. അവിടുത്തെ വാഗ്ദാനംപോലെ എന്റെ പിതാവായ ദാവീദിന്റെ പിന്‍ഗാമിയായി ഞാന്‍ ഉയര്‍ത്തപ്പെട്ട് ഇസ്രായേലിന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായിരിക്കുന്നു. ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തില്‍ ഒരു ആലയം നിര്‍മ്മിച്ചുമിരിക്കുന്നു.
11
ഇസ്രായേല്‍ജനവുമായി അവിടുന്നു ചെയ്ത ഉടമ്പടിയുടെ പെട്ടകവും അതിനുള്ളില്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.”
12
ശലോമോന് ഇസ്രായേല്‍ജനസമൂഹത്തിന്റെ സാന്നിധ്യത്തില്‍ സര്‍വേശ്വരന്റെ യാഗപീഠത്തിനു മുമ്പാകെ പ്രാര്‍ഥനയ്ക്കായി കൈകള്‍ ഉയര്‍ത്തി.
13
അദ്ദേഹം ഓടുകൊണ്ട് ഒരു പീഠമുണ്ടാക്കി അങ്കണമധ്യത്തില്‍ സ്ഥാപിച്ചിരുന്നു. അതിന് അഞ്ചു മുഴം വീതിയും അഞ്ചുമുഴം നീളവും മൂന്നു മുഴം ഉയരവും ഉണ്ടായിരുന്നു. ശലോമോന് അതിന്റെ മുകളില്‍ കയറി സമസ്ത ഇസ്രായേല്‍ജനങ്ങളുടെയും സാന്നിധ്യത്തില്‍ മുട്ടുകുത്തി. സ്വര്‍ഗത്തേക്കു കൈകള്‍ ഉയര്‍ത്തി പ്രാര്‍ഥിച്ചു:
14
“ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തേക്കു സമനായി സ്വര്‍ഗത്തിലും ഭൂമിയിലും മറ്റൊരു ദൈവവുമില്ല. പൂര്‍ണഹൃദയത്തോടെ അങ്ങയെ അനുസരിക്കുന്ന അവിടുത്തെ ദാസരോട് അവിടുന്നു സുസ്ഥിരസ്നേഹം കാണിക്കുകയും ഉടമ്പടി പാലിക്കുകയും ചെയ്യുന്നു.
15
എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോടു ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി; അവിടുന്ന് അരുളിച്ചെയ്തത് നിറവേറ്റിയുമിരിക്കുന്നു.
16
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, എന്റെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനോട് അവിടുന്ന് ഇങ്ങനെ വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ. നീ എന്റെ സന്നിധിയില്‍ ജീവിച്ചതുപോലെ നിന്റെ പുത്രന്മാരും എന്റെ കല്പനകള് അനുസരിച്ചു ജീവിച്ചാല്‍ ഇസ്രായേലിന്റെ സിംഹാസനത്തില്‍ വാഴുന്നതിനു നിനക്ക് ഒരു സന്തതി ഇല്ലാതെ പോകുകയില്ല. ഈ വാഗ്ദാനം അവിടുന്നു പാലിക്കണമേ.
17
ഇസ്രായേലിന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വാക്കുകള്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കണമേ.
18
“എന്നാല്‍ ദൈവം മനുഷ്യരോടൊത്തു ഭൂമിയില്‍ വസിക്കുമോ? സ്വര്‍ഗവും സ്വര്‍ഗാധിസ്വര്‍ഗവും അവിടുത്തേക്കു വസിക്കാന്‍ മതിയാകയില്ല. അവയെക്കാള്‍ എത്ര നിസ്സാരമാണു ഞാന്‍ പണിത ഈ ദേവാലയം.
19
എങ്കിലും എന്റെ ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ഈ ദാസന്റെ പ്രാര്‍ഥന കേള്‍ക്കണമേ. അവിടുത്തെ മുമ്പില്‍ അടിയന് നടത്തുന്ന നിലവിളിയും പ്രാര്‍ഥനയും കൈക്കൊള്ളണമേ.
20
ഈ സ്ഥലത്തുവച്ച് ഈ ദാസന് നടത്തുന്ന പ്രാര്‍ഥന കേള്‍ക്കാന്‍ തക്കവിധം അവിടുത്തെ ദൃഷ്ടികള്‍ രാവും പകലും ഈ ആലയത്തിന്റെ നേര്‍ക്കു തുറന്നിരിക്കണമേ. അവിടുത്തെ നാമം ഈ സ്ഥലത്ത് സ്ഥാപിക്കുമെന്ന് അവിടുന്നു വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.
21
ഈ ദാസനും അവിടുത്തെ ജനമായ ഇസ്രായേലും ഈ ആലയത്തിലേക്കു തിരിഞ്ഞു നടത്തുന്ന പ്രാര്‍ഥനകള്‍ ചെവിക്കൊള്ളണമേ; അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ടു ഞങ്ങളോടു ക്ഷമിക്കണമേ.
22
“ഒരാള്‍ തന്റെ അയല്‍ക്കാരനോടു കുറ്റം ചെയ്തതായി ആരോപണം ഉണ്ടാകുകയും അയാളെ സത്യം ചെയ്യിക്കാനായി ഈ ആലയത്തില്‍ കൊണ്ടുവരികയും അയാള്‍ ഈ യാഗപീഠത്തിനു മുമ്പാകെ താന്‍ നിര്‍ദ്ദോഷിയെന്ന് സത്യം ചെയ്യുകയും ചെയ്യുമ്പോള്‍,
23
അവിടുന്നു സ്വര്‍ഗത്തില്‍നിന്നു ശ്രദ്ധിച്ച് അവിടുത്തെ ദാസരെ ന്യായം വിധിക്കണമേ. കുറ്റക്കാരന്‍ അവന്റെ പ്രവൃത്തിക്കു തക്ക ശിക്ഷയും നീതിനിഷ്ഠന് അവന്റെ നീതിക്കൊത്ത പ്രതിഫലവും നല്കണമേ.
24
“അവിടുത്തെ ജനമായ ഇസ്രായേല്‍ അങ്ങേക്കെതിരെ പാപം ചെയ്തതിന്റെ ഫലമായി ശത്രുക്കളാല്‍ തോല്പിക്കപ്പെടുകയും അവര്‍ പശ്ചാത്തപിച്ച് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തില്‍വച്ച് അവിടുത്തോടു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
25
അവിടുന്ന് സ്വര്‍ഗത്തില്‍നിന്നു കേള്‍ക്കണമേ. അവിടുത്തെ ജനമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവര്‍ക്കും അവരുടെ പിതാക്കന്മാര്ക്കുമായി നല്കിയ ദേശത്തേക്ക് അവരെ മടക്കി വരുത്തുകയും ചെയ്യണമേ.
26
“അവര്‍ അങ്ങേക്കെതിരെ പാപം ചെയ്യുക നിമിത്തം ആകാശം അടഞ്ഞു മഴ പെയ്യാതാകുമ്പോള്‍ അവര്‍ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് അവിടുത്തെ നാമം ഏറ്റുപറയുകയും ഈ ആലയത്തിലേക്ക് തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
27
അവിടുന്നു സ്വര്‍ഗത്തില്‍നിന്ന് അതു കേള്‍ക്കണമേ. അവിടുത്തെ ദാസരും ജനങ്ങളുമായ ഇസ്രായേലിന്റെ പാപം ക്ഷമിക്കുകയും അവര്‍ക്കു നടക്കേണ്ടുന്ന നേരായ മാര്‍ഗം അവരെ ഉപദേശിക്കുകയും അങ്ങയുടെ ജനത്തിന് അവകാശമായി നല്‍കിയിട്ടുള്ള അവിടുത്തെ ദേശത്തു മഴ പെയ്യിക്കുകയും ചെയ്യണമേ.
28
“ക്ഷാമം, പകര്‍ച്ചവ്യാധി, ഉഷ്ണക്കാറ്റ്, വിഷമഞ്ഞ്, വെട്ടുക്കിളി, കീടബാധ എന്നിവയാലുള്ള നാശമോ ശത്രുക്കളുടെ ആക്രമണമോ ഏതെങ്കിലും ബാധയോ രോഗമോ ദേശത്ത് ഉണ്ടാകുകയും
29
അവിടുത്തെ ജനമായ ഇസ്രായേല്‍ വ്യക്തികളായോ, കൂട്ടമായോ തങ്ങളുടെ ദുരിതത്തില്‍ അങ്ങയോടു നിലവിളിക്കുകയും ഈ ആലയത്തിലേക്കു കൈകള്‍ നീട്ടി പ്രാര്‍ഥിക്കുകയും ചെയ്താല്‍,
30
അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്നു കേട്ട് അവിടുന്ന് അവരോടു ക്ഷമിക്കണമേ. ഓരോരുത്തന്റെയും ഹൃദയം അറിയുന്ന അവിടുന്ന് അവരുടെ പ്രവൃത്തികള്‍ക്കനുസരിച്ചു പ്രതിഫലം നല്കണമേ. മനുഷ്യരുടെ ഹൃദയങ്ങളെ അറിയുന്നത് അവിടുന്നു മാത്രമാണല്ലോ.
31
അങ്ങനെ അവര്‍ അവിടുന്നു ഞങ്ങളുടെ പിതാക്കന്മാര്ക്കു നല്കിയ ദേശത്ത് പാര്‍ക്കുന്ന നാളെല്ലാം അങ്ങയെ ഭയപ്പെടുകയും അവിടുത്തെ വഴിയില്‍ നടക്കുകയും ചെയ്യട്ടെ.
32
“അവിടുത്തെ ജനമായ ഇസ്രായേലില്‍ ഉള്‍പ്പെടാത്ത ഒരു പരദേശി അവിടുത്തെ ശ്രേഷ്ഠമായ നാമത്തെയും അവിടുത്തെ ശക്തമായ കരങ്ങളുടെ പ്രവര്‍ത്തനങ്ങളെയുംപറ്റി കേട്ടു ദൂരദേശത്തുനിന്ന് ഈ ആലയത്തില്‍വന്നു പ്രാര്‍ഥിച്ചാല്‍,
33
അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവന്റെ അപേക്ഷകള്‍ നിറവേറ്റുമാറാകണമേ. അങ്ങനെ ഭൂമിയിലുള്ള സകല ജനതകളും അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ അവിടുത്തെ നാമം അറിയാനും അങ്ങയെ ഭയപ്പെടാനും ഇടയാകട്ടെ; ഈ ആലയം അവിടുത്തെ നാമത്തിലാണ് ഞാന്‍ പണിതിരിക്കുന്നതെന്നും അവര്‍ അറിയട്ടെ.
34
“അവിടുത്തെ ജനം അവിടുന്ന് അയയ്ക്കുന്ന വഴിയിലൂടെ ശത്രുക്കളോടു യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തില്‍ ഞാന്‍ നിര്‍മ്മിച്ച ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിച്ചാല്‍,
35
അവിടുന്ന് അവരുടെ പ്രാര്‍ഥനയും അപേക്ഷകളും സ്വര്‍ഗത്തില്‍നിന്നു കേട്ട് അവര്‍ക്ക് വിജയം നല്കണമേ.
36
“അവിടുത്തെ ജനം അങ്ങേക്കെതിരെ പാപം ചെയ്യുകയും-പാപം ചെയ്യാത്ത മനുഷ്യന് ഇല്ലല്ലോ-അവിടുന്നു കോപിച്ച് അവരെ ശത്രുക്കളുടെ കൈകളില്‍ ഏല്പിച്ചു കൊടുക്കുകയും ശത്രുക്കള്‍ അവരെ ബന്ദികളായി അടുത്തോ അകലയോ ഉള്ള ദേശത്തേക്കു കൊണ്ടുപോകുകയും
37
അവിടെവച്ച് അവര്‍ ഉള്ളുരുകി, തങ്ങളുടെ പാപവും അകൃത്യവും ദുഷ്ടതയും ഏറ്റുപറഞ്ഞു പ്രാര്‍ഥിക്കുകയും
38
ആ പ്രവാസദേശത്ത് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ അനുതപിച്ച് അവിടുന്ന് അവരുടെ പിതാക്കന്മാര്ക്കു നല്കിയ ദേശത്തേക്കും അവിടുന്നു തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും അവിടുത്തെ നാമത്തിനുവേണ്ടി ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു പ്രാര്‍ഥിക്കുകയും ചെയ്താല്‍,
39
അവിടുത്തെ വാസസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അങ്ങേക്കെതിരെ പാപം ചെയ്ത ജനത്തോട് അവരുടെ പാപം ക്ഷമിച്ച് അവരെ വിടുവിക്കണമേ.
40
“എന്റെ ദൈവമേ, ഇപ്പോള്‍ ഈ സ്ഥലത്തുവച്ച് നടത്തുന്ന പ്രാര്‍ഥന ശ്രവിക്കുകയും ഞങ്ങളെ കടാക്ഷിക്കുകയും ചെയ്യണമേ.
41
ദൈവമായ സര്‍വേശ്വരാ, അവിടുത്തെ ശക്തിയുടെ പ്രതീകമായ പെട്ടകവുമായി അവിടുത്തെ ഈ വിശ്രമസ്ഥലത്തേക്കു വരണമേ.
42
സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ പുരോഹിതന്മാര് രക്ഷയുടെ വസ്ത്രം ധരിക്കുകയും അങ്ങയുടെ വിശുദ്ധന്മാര് അവിടുത്തെ നന്മയില് സന്തോഷിക്കുകയും ചെയ്യട്ടെ. സര്‍വേശ്വരനായ ദൈവമേ, അങ്ങയുടെ അഭിഷിക്തനില്‍നിന്നു മുഖം തിരിച്ചു കളയരുതേ, അവിടുത്തെ ദാസനായ ദാവീദിനോടുള്ള അചഞ്ചലസ്നേഹം ഓര്‍ക്കണമേ.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36