bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 10
Numbers 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 11 →
1
സര്വേശ്വരന് മോശയോടു കല്പിച്ചു:
2
“അടിച്ചു പരത്തിയ വെള്ളികൊണ്ടു രണ്ടു കാഹളങ്ങള്‍ നിര്‍മ്മിക്കുക. ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടാനും പാളയത്തില്‍നിന്നു പുറപ്പെടാനുമായി അവ ഉപയോഗിക്കണം.
3
രണ്ടു കാഹളങ്ങളും ഒരുമിച്ച് ഊതുമ്പോള്‍ ജനമെല്ലാം തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് നിന്റെ അടുക്കല്‍ ഒരുമിച്ചു കൂടണം.
4
ഒരു കാഹളം മാത്രം ഊതുമ്പോള്‍ ഇസ്രായേല്‍ഗോത്രത്തലവന്മാര്‍ നിന്റെ അടുക്കല്‍ വരട്ടെ.
5
യാത്ര പുറപ്പെടാനുള്ള സൂചനയായി കാഹളം മുഴക്കുമ്പോള്‍ കൂടാരത്തിന്റെ കിഴക്കുവശത്തു പാളയമടിച്ചിരിക്കുന്നവര്‍ ആദ്യം പുറപ്പെടണം.
6
രണ്ടാമത്തെ സൂചനയായി കാഹളം മുഴക്കുമ്പോള്‍ തെക്കുവശത്തു പാളയമടിച്ചിരിക്കുന്നവരാണു പുറപ്പെടേണ്ടത്. യാത്ര പുറപ്പെടേണ്ട സമയത്തെല്ലാം സൂചനാശബ്ദം മുഴക്കണം.
7
ഇസ്രായേലിലെ സമസ്ത ജനങ്ങളെയും വിളിച്ചുകൂട്ടാന്‍ യാത്ര പുറപ്പെടേണ്ടതിനുള്ള സൂചനാശബ്ദമല്ല മുഴക്കേണ്ടത്.
8
അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരാണു കാഹളം ഊതേണ്ടത്. “ഇതു നിങ്ങള്‍ ശാശ്വതമായി അനുഷ്ഠിക്കേണ്ടതാണ്.
9
നിങ്ങളുടെ ദേശത്തു നിങ്ങളെ പീഡിപ്പിക്കുന്ന ശത്രുക്കളുമായി യുദ്ധം ചെയ്യേണ്ടിവരുമ്പോള്‍ ഈ കാഹളങ്ങളിലൂടെ യുദ്ധസൂചകമായ ആപദ്ധ്വനി മുഴക്കുക; അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ ഓര്‍ക്കുകയും, ശത്രുക്കളില്‍നിന്നു നിങ്ങളെ രക്ഷിക്കുകയും ചെയ്യും.
10
നിങ്ങളുടെ സന്തോഷസമയങ്ങളിലും, ഉത്സവങ്ങളിലും, മാസാരംഭങ്ങളിലും, നിങ്ങള്‍ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിക്കുന്ന സമയങ്ങളിലും കാഹളം ഊതണം. അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ ഓര്‍മിക്കും. ഞാന്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാകുന്നു.”
11
ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം രണ്ടാം മാസം ഇരുപതാം ദിവസം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളില്‍നിന്നു മേഘം ഉയര്‍ന്നു.
12
അപ്പോള്‍ ഇസ്രായേല്‍ജനം സീനായ്മരുഭൂമിയില്‍നിന്നു യാത്ര പുറപ്പെട്ടു. പാരാന്‍മരുഭൂമിയില്‍ എത്തിയപ്പോള്‍ മേഘം അവിടെ നിന്നു.
13
സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ അവര്‍ ഇങ്ങനെ ആദ്യമായി യാത്ര പുറപ്പെട്ടു.
14
യെഹൂദാഗോത്രത്തിന്റെ കൊടിക്കീഴിലുള്ളവരാണ് ആദ്യം ഗണംഗണമായി പുറപ്പെട്ടത്; അവരുടെ നേതാവ് അമ്മീനാദാബിന്റെ പുത്രനായ നഹശോന്‍ ആയിരുന്നു.
15
ഇസ്സാഖാര്‍ഗോത്രക്കാരുടെ നേതാവു സൂവാരിന്റെ പുത്രനായ നെഥനയേല്‍.
16
സെബൂലൂന്‍ഗോത്രക്കാരെ നയിച്ചതു ഹേലോന്റെ പുത്രനായ എലീയാബ് ആയിരുന്നു.
17
തിരുസാന്നിധ്യകൂടാരം അഴിച്ചിറക്കിയപ്പോള്‍ ഗേര്‍ശോന്റെയും മെരാരിയുടെയും പുത്രന്മാര് അതു ചുമന്നുകൊണ്ടു മുമ്പോട്ടു നീങ്ങി.
18
അവരുടെ പിറകെ രൂബേന്‍ഗോത്രക്കാര്‍ ഗണങ്ങളായി ശെദേയൂരിന്റെ പുത്രനായ എലീസൂരിന്റെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു.
19
ശിമെയോന്‍ഗോത്രക്കാരുടെ നേതാവ് സൂരിശദ്ദായിയുടെ പുത്രന് ശെലൂമീയേല്‍ ആയിരുന്നു.
20
ഗാദ്ഗോത്രക്കാരെ ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് നയിച്ചു.
21
പിന്നീട് വിശുദ്ധവസ്തുക്കള്‍ ചുമന്നുകൊണ്ടു കെഹാത്യര്‍ മുമ്പോട്ടു നീങ്ങി; അവര്‍ എത്തുന്നതിനു മുമ്പ് തിരുസാന്നിധ്യകൂടാരം സ്ഥാപിക്കപ്പെട്ടു.
22
അവരുടെ പിറകെ എഫ്രയീംഗോത്രക്കാര്‍ ഗണംഗണമായി അമ്മീഹൂദിന്റെ പുത്രനായ എലീശാമായുടെ നേതൃത്വത്തില്‍ യാത്ര പുറപ്പെട്ടു.
23
മനശ്ശെഗോത്രക്കാരുടെ നേതാവ് പെദാസൂരിന്റെ പുത്രന് ഗമലീയേല്‍ ആയിരുന്നു.
24
ബെന്യാമീന്‍ഗോത്രക്കാരെ ഗിദെയോനിയുടെ പുത്രനായ അബീദാന്‍ നയിച്ചു.
25
ദാന്‍ഗോത്രക്കാരുടെ കൊടിക്കീഴിലുള്ളവരായിരുന്നു, ഗണംഗണമായി ഏറ്റവും ഒടുവില്‍ പിന്‍നിരയില്‍ പുറപ്പെട്ടത്. അവര്‍ അമ്മീശദ്ദായിയുടെ പുത്രനായ അഹീയേസെരുടെ നേതൃത്വത്തില്‍ മുമ്പോട്ടു നീങ്ങി.
26
ആശേര്‍ഗോത്രക്കാരുടെ നേതാവ് ഒക്രാന്റെ പുത്രനായ പഗീയേല്‍ ആയിരുന്നു.
27
നഫ്താലിഗോത്രക്കാരെ ഏനാന്റെ പുത്രനായ അഹീര നയിച്ചു.
28
ഇസ്രായേല്‍ജനം ഈ ക്രമമനുസരിച്ചായിരുന്നു അണികളായി യാത്ര പുറപ്പെട്ടത്.
29
മോശയുടെ ഭാര്യാപിതാവും മിദ്യാന്‍കാരനുമായ രെയൂവേലിന്റെ പുത്രന് ഹോബാബിനോടു മോശ പറഞ്ഞു: “സര്വേശ്വരന് ഞങ്ങള്‍ക്കു നല്‍കും എന്നു വാഗ്ദാനം ചെയ്ത ദേശത്തേക്കു ഞങ്ങള്‍ പുറപ്പെടുകയാണ്. അങ്ങു ഞങ്ങളോടൊത്തു വരിക. ഞങ്ങള്‍ക്കു ലഭിക്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കു വയ്ക്കാം. ഇസ്രായേലിനു നന്മ ചെയ്യുമെന്നു സര്വേശ്വരന് വാഗ്ദാനം ചെയ്തിട്ടുണ്ടല്ലോ.”
30
ഹോബാബ് പ്രതിവചിച്ചു: “ഞാന്‍ വരുന്നില്ല, എന്റെ ദേശത്തേക്കും എന്റെ ചാര്‍ച്ചക്കാരുടെ അടുക്കലേക്കും ഞാന്‍ പോകുകയാണ്.”
31
മോശ പറഞ്ഞു: “ഞങ്ങളെ വിട്ടുപോകരുതേ! മരുഭൂമിയില്‍ പാളയമടിക്കേണ്ടത് എങ്ങനെയെന്ന് അങ്ങേക്കറിയാം. അങ്ങ് ഞങ്ങളുടെ വഴികാട്ടിയായിരിക്കുമല്ലോ.
32
ഞങ്ങളുടെകൂടെ വരികയാണെങ്കില്‍ സര്വേശ്വരന് ഞങ്ങള്‍ക്കു നല്കുന്ന അനുഗ്രഹങ്ങള്‍ അങ്ങേക്കും പങ്കുവയ്ക്കാം.”
33
അവര്‍ സീനായ്മലയില്‍നിന്നു പുറപ്പെട്ട് മൂന്നു ദിവസം യാത്ര ചെയ്തു. പാളയമടിക്കുന്നതിനുള്ള സ്ഥലം അന്വേഷിച്ചുകൊണ്ട് ഉടമ്പടിപ്പെട്ടകം അവര്‍ക്കു മുമ്പായി നീങ്ങിക്കൊണ്ടിരുന്നു.
34
അവര്‍ പാളയം വിട്ടു യാത്ര ചെയ്തപ്പോഴെല്ലാം പകല്‍ സമയത്തു സര്‍വേശ്വരന്റെ മേഘം അവര്‍ക്കു മീതെ ഉണ്ടായിരുന്നു.
35
ഉടമ്പടിപ്പെട്ടകം പുറപ്പെടുമ്പോഴെല്ലാം മോശ ഇപ്രകാരം പ്രാര്‍ഥിച്ചിരുന്നു: “സര്‍വേശ്വരാ, എഴുന്നേല്ക്കണമേ; അവിടുത്തെ ശത്രുക്കള്‍ ചിതറിപ്പോകട്ടെ; അങ്ങയെ വെറുക്കുന്നവര്‍ അവിടുത്തെ മുമ്പില്‍നിന്ന് ഓടിപ്പോകട്ടെ.”
36
പെട്ടകം നില്ക്കുമ്പോള് മോശ പ്രാര്‍ഥിക്കും: “സര്‍വേശ്വരാ, അനേകായിരമായ ഇസ്രായേലിലേക്ക് മടങ്ങിവരേണമേ.”
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36