bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 15
Numbers 15
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 16 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന ദേശത്തു പാര്‍ക്കാന്‍ ചെല്ലുമ്പോള്‍, അനുസരിക്കേണ്ട നിയമങ്ങള്‍ ഇവയാണ്.
3
നിങ്ങളുടെ നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനോ, സ്വമേധാദാനം അര്‍പ്പിക്കുന്നതിനോ, നിങ്ങളുടെ ഉത്സവദിവസങ്ങളിലെ വഴിപാട് അര്‍പ്പിക്കുന്നതിനോ, ഒരു ഹോമയാഗമോ മറ്റു യാഗങ്ങളോ കഴിക്കുന്നെങ്കില്‍ നിങ്ങളുടെ കന്നുകാലിക്കൂട്ടത്തില്‍നിന്നോ, ആട്ടിന്‍പറ്റത്തില്‍നിന്നോ ഒരു മൃഗത്തെ അര്‍പ്പിക്കാം; അതിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
4
ഈ വഴിപാട് അര്‍പ്പിക്കുന്നതോടൊപ്പം ഒരു ഇടങ്ങഴി നേരിയ മാവു കാല് ഹീന്‍ എണ്ണ ചേര്‍ത്ത് ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.
5
ഹോമയാഗത്തിനും മറ്റു യാഗങ്ങള്‍ക്കും ഓരോ ആട്ടിന്‍കുട്ടിയോടുമൊപ്പം പാനീയയാഗമായി കാല് ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം.
6
ആണാടിനെയാണ് അര്‍പ്പിക്കുന്നതെങ്കില്‍ രണ്ടിടങ്ങഴി മാവ് മൂന്നിലൊന്നു ഹീന്‍ എണ്ണ ചേര്‍ത്തു കുഴച്ചു ധാന്യവഴിപാടായി അതോടൊപ്പം അര്‍പ്പിക്കേണ്ടതാണ്.
7
പാനീയയാഗമായി മൂന്നിലൊന്നു ഹീന്‍ വീഞ്ഞും അര്‍പ്പിക്കണം. ഈ വഴിപാടുകളുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
8
ഒരു കാളക്കുട്ടിയെ ഹോമയാഗമായോ ഒരു നേര്‍ച്ച പൂര്‍ത്തീകരിക്കുന്നതിനുള്ള യാഗമായോ സമാധാനയാഗമായോ സര്വേശ്വരന് അര്‍പ്പിക്കുന്നെങ്കില്‍
9
അതോടുകൂടി ധാന്യവഴിപാടായി മൂന്നിടങ്ങഴി മാവ് അര ഹീന്‍ എണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.
10
കൂടാതെ അര ഹീന്‍ വീഞ്ഞും പാനീയയാഗമായി അര്‍പ്പിക്കേണ്ടതാണ്. അവയുടെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
11
കാളക്കുട്ടിയോ ആണാടോ ആട്ടിന്കുട്ടിയോ കോലാട്ടിന്‍കുട്ടിയോ ഇവയില്‍ ഏതായാലും ഇപ്രകാരമാണ് അര്‍പ്പിക്കേണ്ടത്.
12
ഒന്നിലധികം മൃഗങ്ങളെയര്‍പ്പിച്ചാലും ഓരോ മൃഗത്തിനും ഇങ്ങനെതന്നെ ചെയ്യണം.
13
സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കുമ്പോള്‍ ഇസ്രായേല്യര്‍ ഇങ്ങനെതന്നെ ചെയ്യണം.
14
നിങ്ങളുടെ ഇടയില്‍ താല്‍ക്കാലികമായോ സ്ഥിരമായോ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹനയാഗം അര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവനും നിങ്ങള്‍ ചെയ്യുന്നതുപോലെ ചെയ്യണം.
15
നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും എക്കാലവും അനുഷ്ഠിക്കേണ്ട ചട്ടങ്ങള്‍ ഒന്നുതന്നെയാണ്. സര്‍വേശ്വരന്റെ ദൃഷ്ടിയില് പരദേശിയും നിങ്ങളും ഒരുപോലെയാകുന്നു.
16
നിങ്ങള്‍ക്കും നിങ്ങളുടെകൂടെ പാര്‍ക്കുന്ന പരദേശിക്കും ഒരേ നിയമവും ചട്ടവും ആയിരിക്കും.”
17
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
18
“ഇസ്രായേല്‍ജനത്തോടു പറയുക, ഞാന്‍ നിങ്ങളെ കൊണ്ടുചെല്ലുന്ന ദേശത്തു നിങ്ങള്‍ എത്തിക്കഴിഞ്ഞ്,
19
ആ ദേശത്തെ വിളവു നിങ്ങള്‍ അനുഭവിക്കുമ്പോള്‍ നിങ്ങള്‍ സര്‍വേശ്വരനു വഴിപാട് അര്‍പ്പിക്കണം.
20
നിങ്ങള്‍ക്ക് ആദ്യം ലഭിക്കുന്ന വിളവില്‍നിന്നുള്ള ആദ്യത്തെ അപ്പം വഴിപാടായി അര്‍പ്പിക്കണം. മെതിക്കളത്തില്‍നിന്നുള്ള വഴിപാടുപോലെതന്നെ അതും നീരാജനമായി അര്‍പ്പിക്കണം.
21
ഇതു നിങ്ങളുടെ ഭാവിതലമുറകളും അനുഷ്ഠിക്കേണ്ട ചട്ടമാണ്.
22
നിങ്ങള്‍ തെറ്റു ചെയ്യുകയും, സര്വേശ്വരന് മോശയോട് അരുളിച്ചെയ്ത ഈ കല്പനകള് പാലിക്കാതിരിക്കുകയും,
23
മോശ മുഖേന അവിടുന്നു നല്കിയ കല്പനകള് നിങ്ങളോ നിങ്ങളുടെ പിന്‍തലമുറയോ അനുസരിക്കാതിരിക്കുകയും ചെയ്തു എന്നിരിക്കട്ടെ.
24
ഇങ്ങനെ തെറ്റ് ചെയ്യാന്‍ ഇടയായത് സമൂഹത്തിന്റെ അജ്ഞതകൊണ്ടാണെങ്കില്‍, സമൂഹം മുഴുവനും ചേര്‍ന്ന് ഒരു കാളയെ ഹോമയാഗമായി അര്‍പ്പിക്കണം. അതോടൊപ്പം ചട്ടപ്രകാരമുള്ള ധാന്യപാനീയ വഴിപാടുകളും അര്‍പ്പിക്കേണ്ടതാണ്. അതിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും. കൂടാതെ, ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം.
25
പുരോഹിതന് ഇസ്രായേല്‍സമൂഹത്തിനു വേണ്ടിയുള്ള പാപപരിഹാരകര്‍മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അത് അവരോടു ക്ഷമിക്കും. അജ്ഞതകൊണ്ടുണ്ടായ കുറ്റമാണല്ലോ അത്. മാത്രമല്ല, അവര്‍ സര്‍വേശ്വരനു ഹോമയാഗവും പാപപരിഹാരയാഗവും അര്‍പ്പിക്കുകയും ചെയ്തു.
26
അപ്പോള്‍ ഇസ്രായേല്‍ജനത്തിന്റെ സര്‍വസമൂഹത്തോടും അവരുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളോടും സര്വേശ്വരന് ക്ഷമിക്കും. സര്‍വസമൂഹത്തിന്റെയും അജ്ഞതമൂലമാണല്ലോ ഇങ്ങനെ സംഭവിച്ചത്.
27
ഒരാള്‍ അജ്ഞതമൂലം പാപം ചെയ്താല്‍ ഒരു വയസ്സു പ്രായമുള്ള പെണ്‍കോലാടിനെ പാപപരിഹാരയാഗമായി അര്‍പ്പിക്കണം.
28
പാപത്തിനു പരിഹാരമായി പുരോഹിതന് അവനുവേണ്ടി പ്രായശ്ചിത്തകര്‍മം അനുഷ്ഠിക്കേണ്ടതാണ്; അപ്പോള്‍ അവനു ക്ഷമ ലഭിക്കും.
29
അജ്ഞതമൂലം പാപം ചെയ്യുന്നവന്, സ്വദേശി ആയാലും പരദേശി ആയാലും അനുഷ്ഠിക്കേണ്ട നിയമം ഒന്നുതന്നെയാണ്.
30
“എന്നാല്‍ ഒരു സ്വദേശിയോ പരദേശിയോ അറിഞ്ഞുകൊണ്ടു പാപം ചെയ്താല്‍ അതു സര്‍വേശ്വരനെ നിന്ദിക്കുകയാണ്. അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു പുറത്താക്കണം.
31
അവന് സര്‍വേശ്വരന്റെ വചനം നിരസിച്ച് അവിടുത്തെ കല്പനകള് ലംഘിച്ചിരിക്കുകയാണ്; അവനെ തീര്‍ത്തും ബഹിഷ്കരിക്കണം; അവന്റെ അകൃത്യത്തിനുള്ള ഫലം അവന്‍തന്നെ അനുഭവിക്കണം.
32
ഇസ്രായേല്‍ജനം മരുഭൂമിയിലായിരുന്നപ്പോള്‍, ഒരു ശബത്തുദിവസം ഒരാള്‍ വിറകു ശേഖരിക്കുന്നതു കണ്ടു.
33
അവര്‍ അവനെ പിടിച്ചു മോശയുടെയും അഹരോന്റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു;
34
അവനെ എന്തു ചെയ്യണം എന്ന് അറിഞ്ഞുകൂടായിരുന്നതുകൊണ്ട് അവര്‍ അവനെ തടവിലാക്കി.
35
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ആ മനുഷ്യന് വധിക്കപ്പെടണം; പാളയത്തിന്റെ പുറത്തുവച്ചു സഭ മുഴുവനും കൂടി അവനെ കല്ലെറിയണം.”
36
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ ജനം അവനെ പാളയത്തിന്റെ പുറത്തു കൊണ്ടുവന്നു കല്ലെറിഞ്ഞു കൊന്നു.
37
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
38
“വസ്ത്രങ്ങളുടെ വിളുമ്പുകളില്‍ തൊങ്ങല് പിടിപ്പിക്കണം എന്ന് ഇസ്രായേല്‍ജനത്തോടു പറയുക. ഇതു നിങ്ങളുടെ സകല തലമുറകളും ചെയ്യേണ്ടതാണ്; തൊങ്ങല് നീലച്ചരടുകൊണ്ടു കെട്ടിയിരിക്കണം.
39
ഹൃദയത്തിന്റെയും കണ്ണുകളുടെയും ചായ്വ് അനുസരിച്ചു യഥേഷ്ടം ചരിക്കുന്ന ശീലം വിട്ടു സര്‍വേശ്വരന്റെ കല്പനകള് എല്ലാം ഓര്‍ത്തു പാലിക്കുന്നതിന് ഈ തൊങ്ങലുകള് അടയാളമായിരിക്കും.
40
അങ്ങനെ നിങ്ങള്‍ സകല കല്പനകളും ഓര്‍ത്ത് അനുസരിക്കുകയും എനിക്കു നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമായിരിക്കുകയും ചെയ്യും.
41
നിങ്ങളുടെ ദൈവമായിരിക്കാന്‍ നിങ്ങളെ ഈജിപ്തില്‍നിന്നു കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഞാനാകുന്നു.”
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36