bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 28
Numbers 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 29 →
1
സര്വേശ്വരന് മോശയോടു കല്പിച്ചു:
2
“എനിക്കു പ്രസാദകരമായ ദഹനയാഗങ്ങള്‍ക്കുള്ള വഴിപാടുകള്‍ നിശ്ചിത സമയങ്ങളില്‍ മുടക്കംകൂടാതെ അര്‍പ്പിക്കാന്‍ ഇസ്രായേല്‍ ജനത്തോടു പറയണം.
3
നീ അവരോടു പറയുക: “ദഹനയാഗമായി സര്വേശ്വരന് അര്‍പ്പിക്കാനുള്ള വഴിപാടുകള്‍ ഇവയാണ്: ഓരോ ദിവസവും ഹോമയാഗമായി കുറ്റമറ്റതും ഒരു വയസ്സു പ്രായമുള്ളതുമായ രണ്ട് ആട്ടിന്‍കുട്ടിയെ വീതം അര്‍പ്പിക്കണം.
4
അവയില്‍ ഒന്നിനെ രാവിലെയും മറ്റതിനെ സന്ധ്യക്കുമാണ് അര്‍പ്പിക്കേണ്ടത്.
5
അതോടൊപ്പം ശുദ്ധമായ കാല് ഹീന്‍ എണ്ണയില്‍ കുഴച്ചമാവ് ധാന്യയാഗമായി അര്‍പ്പിക്കണം.
6
സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യയാഗമായി സീനായ്മലയില്‍വച്ച് ഏര്‍പ്പെടുത്തപ്പെട്ട നിരന്തരഹോമയാഗമാണിത്.
7
ഒരു ആടിന് കാല് ഹീന്‍ വീഞ്ഞ് എന്ന തോതില്‍ പാനീയയാഗവും അര്‍പ്പിക്കണം. സര്‍വേശ്വരനുള്ള പാനീയയാഗമായി ലഹരിയുള്ള വീഞ്ഞ് നിങ്ങള്‍ വിശുദ്ധസ്ഥലത്ത് ഒഴിക്കണം.
8
രാവിലെ ചെയ്തതുപോലെ ധാന്യയാഗത്തോടും പാനീയയാഗത്തോടുംകൂടി രണ്ടാമത്തെ ആട്ടിന്‍കുട്ടിയെയും വൈകുന്നേരം ദഹനയാഗമായി അര്‍പ്പിക്കണം. ഇതിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
9
ശബത്തു ദിവസം ഒരു വയസ്സു പ്രായമുള്ള ഊനമറ്റ രണ്ട് ആട്ടിന്‍കുട്ടികളെ അര്‍പ്പിക്കണം. അതോടുകൂടി ഒലിവെണ്ണയില്‍ കുഴച്ച രണ്ട് ഇടങ്ങഴി നേരിയ മാവും പാനീയയാഗത്തിനുള്ള വീഞ്ഞും അര്‍പ്പിക്കേണ്ടതാണ്.
10
ദിവസേന അര്‍പ്പിക്കുന്ന ഹോമയാഗത്തിനും പാനീയയാഗത്തിനും പുറമേ ശബത്തുതോറുമുള്ള ഹോമയാഗമാണിത്.
11
ഓരോ മാസത്തിലെയും ആദ്യദിവസം രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ സര്‍വേശ്വരനു ഹോമയാഗമായി അര്‍പ്പിക്കണം; അവയെല്ലാം കുറ്റമറ്റവയായിരിക്കണം. ഇവയോടൊപ്പം ധാന്യയാഗമായി ഒലിവെണ്ണയില്‍ കുഴച്ചമാവും അര്‍പ്പിക്കണം;
12
ഓരോ കാളയ്ക്കും മൂന്ന് ഇടങ്ങഴിയും, ഓരോ ആണാടിനും രണ്ട് ഇടങ്ങഴിയും,
13
ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും മാവാണ് എണ്ണ ചേര്‍ത്ത് അര്‍പ്പിക്കേണ്ടത്. ഈ ഹോമയാഗങ്ങളെല്ലാം സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യമുള്ളയാഗങ്ങളാണ്.
14
പാനീയയാഗമായി ഒരു കാളയ്ക്ക് അര ഹീനും, ആണാടിന് ഹീനിന്റെ മൂന്നിലൊന്നും, ആട്ടിന്‍കുട്ടിക്കു കാല് ഹീനും എന്ന തോതില്‍ വീഞ്ഞ് അര്‍പ്പിക്കണം; വര്‍ഷംതോറും ഓരോ മാസവും അര്‍പ്പിക്കേണ്ടവയെ സംബന്ധിച്ച നിയമം ഇതാണ്.
15
പാനീയയാഗത്തോടുകൂടിയ പ്രതിദിനഹോമയാഗത്തിനു പുറമേ ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും സര്വേശ്വരന് അര്‍പ്പിക്കണം.
16
ഒന്നാം മാസം പതിനാലാം ദിവസം സര്‍വേശ്വരന്റെ പെസഹയാകുന്നു.
17
പതിനഞ്ചാം ദിവസംമുതല്‍ ഏഴു ദിവസം ഉത്സവമായി ആചരിക്കണം; ഈ ദിവസങ്ങളില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പം മാത്രമേ ഭക്ഷിക്കാവൂ. ഒന്നാം ദിവസം വിശുദ്ധസഭ കൂടണം.
18
അന്നു കഠിനജോലികള് ഒന്നും പാടില്ല.
19
സര്‍വേശ്വരനു ഹോമയാഗമായി രണ്ടു കാളക്കുട്ടികളെയും ഒരു ആണാടിനെയും ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍ആട്ടിന്‍കുട്ടികളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.
20
അവയോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഒരു കാളയ്ക്കു മൂന്ന് ഇടങ്ങഴിയും, ആണാടിനു രണ്ട് ഇടങ്ങഴിയും,
21
ഓരോ ആട്ടിന്‍കുട്ടിക്കും ഓരോ ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.
22
കൂടാതെ നിങ്ങളുടെ പ്രായശ്ചിത്തത്തിനായി ഒരു ആണ്‍കോലാടിനെ പാപപരിഹാരയാഗമായും അര്‍പ്പിക്കണം.
23
നിത്യവുമുള്ള പ്രഭാതഹോമയാഗത്തിനു പുറമേ ഇവയെല്ലാം നിങ്ങള്‍ അര്‍പ്പിക്കണം.
24
ഇങ്ങനെ ഏഴു ദിവസങ്ങളിലും സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗങ്ങളോടൊപ്പം ധാന്യയാഗവും അര്‍പ്പിക്കണം. ഇതു പ്രതിദിനമുള്ള ഹോമയാഗങ്ങള്‍ക്കും അതിന്റെ പാനീയയാഗങ്ങള്‍ക്കും പുറമേയാണ്.
25
ഏഴാം ദിവസം വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള് ഒന്നും ചെയ്യരുത്.
26
വാരോത്സവത്തിന്റെ ആരംഭത്തില്‍ സര്വേശ്വരന് ആദ്യഫലങ്ങള്‍ ധാന്യയാഗമായി അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു കഠിനജോലികള് ഒന്നും ചെയ്യരുത്.
27
സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യം പരത്തുന്ന ഹോമയാഗമായി രണ്ടു കാളക്കുട്ടികള്‍, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആട്ടിന്‍കുട്ടികള്‍ എന്നിവയെ അര്‍പ്പിക്കണം.
28
അതോടൊപ്പം ധാന്യയാഗമായി, ഒരു കാളയ്ക്കു മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും
29
ആട്ടിന്‍കുട്ടിക്ക് ഒരു ഇടങ്ങഴിയും വീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്.
30
നിങ്ങളുടെ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കുക.
31
പ്രതിദിന ഹോമയാഗങ്ങള്‍ക്കും അവയുടെ ധാന്യയാഗങ്ങള്‍ക്കും പുറമേ ഈ വഴിപാടുകളും അവയുടെ പാനീയയാഗത്തോടൊപ്പം അര്‍പ്പിക്കണം. യാഗത്തിനുള്ള മൃഗങ്ങള്‍ എല്ലാം കുറ്റമറ്റവയായിരിക്കണം.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36