bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 14
Numbers 14
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 15 →
1
ഇസ്രായേല്‍ജനം രാത്രി മുഴുവന്‍ ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
2
അവര്‍ മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തു. ഈജിപ്തിലോ ഈ മരുഭൂമിയിലോ വച്ചു ഞങ്ങള്‍ മരിച്ചിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.
3
വാളിനിരയാകാനായി ഞങ്ങളെ ആ ദേശത്തേക്കു കൊണ്ടുപോകുന്നത് എന്തിന്? ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും അവര്‍ക്ക് ഇരയായിത്തീരുമല്ലോ. ഈജിപ്തിലേക്കു മടങ്ങിപ്പോകുന്നതല്ലേ നല്ലത്?”
4
അവര്‍ അന്യോന്യം പറഞ്ഞു: “നമുക്ക് മറ്റൊരു നേതാവിനെ തിരഞ്ഞെടുത്ത് ഈജിപ്തിലേക്കു മടങ്ങിപ്പോകാം.”
5
അപ്പോള്‍ മോശയും അഹരോനും അവിടെ കൂടിയിരുന്ന സകല ഇസ്രായേല്‍ജനത്തിന്റെയും മുമ്പില്‍ സാഷ്ടാംഗം വീണു.
6
ദേശം ഒറ്റുനോക്കാന്‍ പോയവരില്‍ നൂനിന്റെ മകന് യോശുവയും യെഫുന്നെയുടെ മകന് കാലേബും അവരുടെ വസ്ത്രം കീറി,
7
സര്‍വ ഇസ്രായേല്‍ജനത്തോടുമായി അവര്‍ പറഞ്ഞു: “ഞങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച ദേശം വളരെ വിശിഷ്ടമാണ്.
8
സര്വേശ്വരന് നമ്മില്‍ പ്രസാദിച്ചാല്‍ അവിടുന്നു നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു നയിക്കുകയും അതു നമുക്കു നല്‍കുകയും ചെയ്യും. നിങ്ങള്‍ അവിടുത്തോടു മത്സരിക്കരുത്.
9
ആ ദേശനിവാസികളെ ഭയപ്പെടേണ്ടാ. അവര്‍ നമുക്ക് ഇരയാകും. അവര്‍ക്ക് ഇനി രക്ഷയില്ല; സര്വേശ്വരന് നമ്മുടെ കൂടെയുള്ളതുകൊണ്ടു നാം അവരെ ഭയപ്പെടേണ്ടതില്ല.”
10
എന്നാല്‍ ജനം യോശുവയെയും കാലേബിനെയും കല്ലെറിഞ്ഞു കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പെട്ടെന്നു തിരുസാന്നിധ്യകൂടാരത്തിന്റെ മുകളില്‍ സര്‍വേശ്വരന്റെ തേജസ്സ് സകല ജനത്തിനും കാണത്തക്കവിധം വെളിപ്പെട്ടു.
11
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “എത്രകാലം ഈ ജനം എന്നെ നിന്ദിക്കും? അവരുടെ മധ്യേ ഞാന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കണ്ടിട്ടും അവര്‍ എത്രകാലം എന്നെ അവിശ്വസിക്കും?
12
ഞാന്‍ ഒരു മഹാമാരി അയച്ച് അവരെ നശിപ്പിക്കും; എന്നാല്‍ ഞാന്‍ നിന്നെ അവരെക്കാള്‍ വലുതും ശക്തവുമായ ഒരു ജനതയുടെ പിതാവാക്കും.”
13
എന്നാല്‍ മോശ സര്‍വേശ്വരനോട് ഇങ്ങനെ പറഞ്ഞു: “ഈജിപ്തുകാര്‍ ഇതേക്കുറിച്ചു കേള്‍ക്കും; അവിടുത്തെ ശക്തികൊണ്ടാണല്ലോ ഈ ജനത്തെ അവരുടെ നടുവില്‍നിന്നു കൂട്ടിക്കൊണ്ടു വന്നത്?
14
ഈ ദേശത്തു വസിക്കുന്നവരോടും അവര്‍ ഇതു പറയും; സര്‍വേശ്വരാ, അവിടുന്ന് ഈ ജനത്തിന്റെകൂടെ ഉണ്ടെന്നുള്ളത് ഈ ദേശനിവാസികള്‍ കേട്ടിട്ടുണ്ട്. ഈ ജനം അങ്ങയെയല്ലേ ദര്‍ശിക്കുന്നത്? അവിടുത്തെ മേഘം അവരുടെ മുകളില്‍ നില്ക്കുന്നതും അവിടുന്നു പകല്‍ മേഘസ്തംഭത്തിലൂടെയും രാത്രിയില്‍ അഗ്നിസ്തംഭത്തിലൂടെയും വഴി നടത്തുന്നതും അവര്‍ കണ്ടിട്ടുണ്ട്.
15
അവിടുന്ന് ഈ ജനത്തെയെല്ലാം കേവലം ഒറ്റ മനുഷ്യനെയെന്നപോലെ കൊന്നുകളഞ്ഞാല്‍ അവിടുത്തെ കീര്‍ത്തി കേട്ടിട്ടുള്ള ജനതകള്‍,
16
ഇസ്രായേല്‍ജനത്തിന് അവിടുന്നു കൊടുക്കുമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള ദേശത്തേക്കു കൊണ്ടുപോകാന്‍ സര്‍വേശ്വരനു കഴിവില്ലാത്തതുകൊണ്ടാണു മരുഭൂമിയില്‍വച്ച് അവരെ കൊന്നുകളഞ്ഞത് എന്നു പറയും.
17
[17,18] സര്‍വേശ്വരാ, അവിടുന്നു ക്ഷമാശീലനും അചഞ്ചലസ്നേഹമുള്ളവനും സകല അപരാധവും അതിക്രമവും പൊറുക്കുന്നവനുമാണല്ലോ. എന്നാല്‍ കുറ്റവാളികളെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യങ്ങള്‍ക്കു മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ. അതിന്‍പ്രകാരം ഇപ്പോള്‍ അങ്ങയുടെ ശക്തി വെളിപ്പെടുത്തണമേ.
19
അവിടുത്തെ അചഞ്ചലസ്നേഹത്തിനൊത്തവിധം, ഈജിപ്തില്‍നിന്നു പുറപ്പെട്ടതുമുതല്‍ ഇവിടംവരെ ഈ ജനത്തോടു ക്ഷമിച്ചതുപോലെ ഇപ്പോഴും ഇവരുടെ അപരാധം ക്ഷമിക്കണമേ.”
20
അപ്പോള്‍ സര്വേശ്വരന് അരുളിച്ചെയ്തു: നിന്റെ പ്രാര്‍ഥനപോലെ ഞാന്‍ അവരോടു ക്ഷമിച്ചിരിക്കുന്നു.
21
എന്നാല്‍ എന്നെയും ഭൂമി മുഴുവന്‍ നിറഞ്ഞിരിക്കുന്ന എന്റെ തേജസ്സിനെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു,
22
എന്റെ മഹത്ത്വവും ഈജിപ്തിലും മരുഭൂമിയിലും ഞാന്‍ ചെയ്ത അദ്ഭുതപ്രവൃത്തികളും നേരില്‍ കണ്ടിട്ടും ഇപ്പോള്‍ത്തന്നെ നിരവധി പ്രാവശ്യം അവര്‍ എന്നെ പരീക്ഷിക്കുകയും നിന്ദിക്കുകയും അനുസരണക്കേട് കാണിക്കുകയും ചെയ്യുകയാല്‍
23
ഞാന്‍ അവരുടെ പിതാക്കന്മാര്ക്കു വാഗ്ദാനം ചെയ്ത ഭൂമി കാണുകയോ അവകാശമാക്കുകയോ ചെയ്യുകയില്ല.
24
എന്നാല്‍ എന്റെ ദാസനായ കാലേബിനു വ്യത്യസ്ത മനോഭാവമുള്ളതുകൊണ്ടും അവന് എന്നെ പൂര്‍ണമായി അനുസരിച്ചതുകൊണ്ടും അവന് നിരീക്ഷിക്കാന്‍ പോയ സ്ഥലത്തു ഞാന്‍ അവനെ കൊണ്ടുപോകും; അവന്റെ ഭാവിതലമുറക്കാര്‍ അതു കൈവശമാക്കുകയും ചെയ്യും.
25
അമാലേക്യരും കനാന്യരും താഴ്വരയില് പാര്‍ക്കുന്നതുകൊണ്ടു നിങ്ങള്‍ ചെങ്കടലിലേക്കുള്ള വഴിയേ തിരിഞ്ഞ് നാളെ മരുഭൂമിയിലേക്കു പുറപ്പെടുക.”
26
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
27
“ഈ ദുഷ്ടജനം എത്രകാലം എനിക്കെതിരായി പിറുപിറുത്തുകൊണ്ടിരിക്കും.
28
എനിക്കെതിരായി ഇസ്രായേല്‍ജനം പിറുപിറുക്കുന്നതു ഞാന്‍ കേട്ടിരിക്കുന്നു. അവരോടു പറയുക: ഞാന്‍ കേള്‍ക്കെ നിങ്ങള്‍ പറഞ്ഞതുതന്നെ ഞാന്‍ നിങ്ങളോടു നിശ്ചയമായും ചെയ്യും.
29
[29,30] നിങ്ങളുടെ ശവങ്ങള് ഈ മരുഭൂമിയില്‍ വീഴും; എന്നോടു പിറുപിറുത്ത ഇരുപതും അതിനു മേലും പ്രായമുള്ള ഒരാള്‍പോലും ഞാന്‍ വാഗ്ദാനം ചെയ്ത സ്ഥലത്ത് എത്തുകയില്ല. യെഫുന്നെയുടെ പുത്രനായ കാലേബും, നൂനിന്റെ പുത്രനായ യോശുവയും മാത്രം അവിടെ പ്രവേശിക്കും.
31
എന്നാല്‍ ശത്രുക്കള്‍ക്ക് ഇരയാകും എന്നു നിങ്ങള്‍ പറഞ്ഞ നിങ്ങളുടെ കുഞ്ഞുങ്ങളെ ഞാന്‍ അവിടേക്കു കൊണ്ടുപോകും. നിങ്ങള്‍ നിന്ദയോടെ തിരസ്കരിച്ച ദേശം അവര്‍ അനുഭവിക്കും.
32
നിങ്ങള്‍ ഈ മരുഭൂമിയില്‍ മരിച്ചുവീഴും.
33
അവസാനത്തെ ആള്‍പോലും മരിക്കുന്നതുവരെ അവിശ്വസ്തതയുടെ പ്രായശ്ചിത്തമായി നിങ്ങളുടെ മക്കള്‍ നാല്പതു വര്‍ഷക്കാലം ഈ മരുഭൂമിയില്‍ അലഞ്ഞുനടക്കും.
34
ഒറ്റുനോക്കാന്‍ പോയ ഒരു ദിവസത്തിന് ഒരു വര്‍ഷം എന്ന കണക്കിനു നാല്പതു വര്‍ഷം നിങ്ങളുടെ അകൃത്യത്തിന്റെ ഫലം നിങ്ങള്‍ അനുഭവിക്കും; അങ്ങനെ നിങ്ങളോടുള്ള എന്റെ അതൃപ്തി നിങ്ങള്‍ അറിയും. സര്‍വേശ്വരനായ ഞാന്‍ പറയുന്നു:
35
എനിക്കെതിരായി ഒത്തുചേര്‍ന്ന ഈ ദുഷ്ടജനത്തോടു ഞാന്‍ തീര്‍ച്ചയായും ഇങ്ങനെ ചെയ്യും. ഈ മരുഭൂമിയില്‍വച്ച് അവര്‍ നിര്‍മ്മൂലമാക്കപ്പെടും; എല്ലാവരും അവിടെവച്ചു മരിക്കും.”
36
രഹസ്യനിരീക്ഷണം ചെയ്യാന്‍ മോശ അയച്ച ആളുകള്‍ തെറ്റായ വിവരങ്ങള്‍ നല്കിയതുകൊണ്ടായിരുന്നു ജനം സര്‍വേശ്വരനെതിരായി പിറുപിറുക്കാനിടയായത്.
37
അതിനാല്‍ തെറ്റായ വിവരങ്ങള്‍ നല്കിയവരെല്ലാം സര്‍വേശ്വരസന്നിധിയില്‍വച്ച് ഒരു ബാധമൂലം മരിച്ചുവീണു.
38
നിരീക്ഷണം നടത്തിയവരില്‍ യോശുവയും കാലേബും മാത്രം അവശേഷിച്ചു.
39
മോശ ഈ വാര്‍ത്ത അറിയിച്ചപ്പോള്‍ ജനം അത്യന്തം ദുഃഖിച്ചു.
40
അവര്‍ അതിരാവിലെ എഴുന്നേറ്റു മലമുകളിലേക്കു പോകാന്‍ തയ്യാറായി. അവര്‍ പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തുപോയി; സര്വേശ്വരന് വാഗ്ദാനം ചെയ്ത ദേശത്തേക്കു പോകാന്‍ ഞങ്ങള്‍ സന്നദ്ധരാണ്.”
41
എന്നാല്‍ മോശ പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്റെ കല്പന എന്തിനു ലംഘിക്കുന്നു? നിങ്ങള്‍ വിജയിക്കുകയില്ല.
42
നിങ്ങള്‍ മലമുകളിലേക്കു പോകരുത്, ശത്രുക്കളുടെ മുമ്പില്‍ നിങ്ങള്‍ പരാജിതരാകും. അവിടുന്നു നിങ്ങളുടെകൂടെ ഇല്ലല്ലോ.
43
അവിടെ അമാലേക്യരും കനാന്യരും നിങ്ങളെ എതിരിടും; നിങ്ങള്‍ വാളിനിരയാകും. നിങ്ങള്‍ സര്‍വേശ്വരനില്‍നിന്നു പിന്തിരിഞ്ഞിരിക്കുകയാണല്ലോ. അവിടുന്നു നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല.”
44
ഉടമ്പടിപ്പെട്ടകമോ മോശയോ പാളയത്തില്‍നിന്നു മുന്നോട്ടു നീങ്ങാതിരുന്നിട്ടും അവര്‍ മലമുകളിലേക്കു പോകാന്‍ ഒരുമ്പെട്ടു.
45
മലയില്‍ പാര്‍ത്തിരുന്ന അമാലേക്യരും കനാന്യരും പിന്തുടര്ന്നു ഹോര്‍മ്മാവരെ അവരെ തോല്പിച്ചോടിച്ചു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36