bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 26
Numbers 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 27 →
1
ബാധ ശമിച്ചശേഷം സര്വേശ്വരന് മോശയോടും പുരോഹിതനായ അഹരോന്റെ പുത്രന് എലെയാസാരിനോടും അരുളിച്ചെയ്തു:
2
“യുദ്ധം ചെയ്യുന്നതിനു പ്രാപ്തിയുള്ളവരും, ഇരുപതു വയസ്സും അതിനു മേലും പ്രായമുള്ളവരുമായ എല്ലാ ഇസ്രായേല്യരുടെയും ജനസംഖ്യ ഗോത്രം തിരിച്ച് എടുക്കുക.”
3
മോശയും എലെയാസാര്‍പുരോഹിതനും കൂടി ജനത്തെ യെരീഹോവിന്റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ് സമഭൂമിയില്‍ വിളിച്ചുകൂട്ടി.
4
സര്വേശ്വരന് മോശയോടു കല്പിച്ചതുപോലെ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ളവരുടെ ജനസംഖ്യ എടുക്കാന്‍ അവര്‍ ജനത്തോടു പറഞ്ഞു. ഈജിപ്തില്‍നിന്നു വന്ന ഇസ്രായേല്‍ജനം ഇവരാണ്.
5
ഇസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പിന്തലമുറക്കാര്: ഹാനോക്കില്‍നിന്നു ഹാനോക്ക്യകുലവും, പല്ലൂവില്‍നിന്നു പല്ലൂവ്യകുലവും,
6
ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും, കര്‍മ്മിയില്‍നിന്നു കര്‍മ്മ്യകുലവും ഉണ്ടായി.
7
ഇവരായിരുന്നു രൂബേന്യകുലക്കാര്‍. ഇവരുടെ സംഖ്യ നാല്പത്തിമൂവായിരത്തി എഴുനൂറ്റിമുപ്പത്.
8
പല്ലൂവിന്റെ പുത്രന് എലീയാബ്.
9
എലീയാബിന്റെ പുത്രന്മാര്: നെമൂവേല്‍, ദാഥാന്‍, അബീരാം എന്നിവരായിരുന്നു. മോശയ്ക്കും അഹരോനും എതിരായി കോരഹിന്റെ അനുയായികളുടെ കൂടെ അബീരാമും ദാഥാനും ചേര്‍ന്നു. അങ്ങനെ സര്‍വേശ്വരനെതിരായി മത്സരിച്ച നേതാക്കന്മാരായിരുന്നു അബീരാമും ദാഥാനും.
10
ഭൂമി പിളര്‍ന്നു കോരഹിനെയും അനുയായികളെയും വിഴുങ്ങിക്കളഞ്ഞ കൂട്ടത്തില്‍ ഇവരും പെട്ടിരുന്നു. അഗ്നി ഇരുനൂറ്റമ്പതു പേരെ ദഹിപ്പിച്ചത് ഈ സമയത്തായിരുന്നു.
11
അങ്ങനെ അവര്‍ ഒരു മുന്നറിയിപ്പായിത്തീര്‍ന്നു. എന്നാല്‍ കോരഹിന്റെ മക്കള്‍ കൊല്ലപ്പെട്ടില്ല.
12
കുലം കുലമായി ശിമെയോന്റെ പിന്തലമുറക്കാര്: നെമൂവേലില്‍നിന്നു നെമൂവേല്യകുലവും, യാമീനില്‍നിന്നു യാമീന്യകുലവും,
13
യാഖീനില്‍നിന്നു യാഖീന്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും, ശാവൂലില്‍നിന്നു ശാവൂല്യകുലവും ഉണ്ടായി.
14
ഇവയായിരുന്നു ശിമെയോന്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ ഇരുപത്തീരായിരത്തി ഇരുനൂറ്.
15
കുലം കുലമായി ഗാദിന്റെ പിന്തലമുറക്കാര്: സെഫോനില്‍നിന്നു സെഫോന്യകുലവും ഹഗ്ഗിയില്‍നിന്നു ഹഗ്ഗീയകുലവും ശൂനിയില്‍നിന്നു ശൂനീയകുലവും
16
ഒസ്നിയില്‍നിന്ന് ഒസ്നീയകുലവും ഏരിയില്‍നിന്നു ഏര്യകുലവും
17
അരോദില്‍നിന്ന് അരോദ്യകുലവും അരേലിയില്‍നിന്ന് അരേല്യകുലവും ഉണ്ടായി.
18
ഇവരായിരുന്നു ഗാദ്യകുലക്കാര്‍; ഇവരുടെ സംഖ്യ നാല്പതിനായിരത്തി അഞ്ഞൂറ്.
19
ഏരും ഓനാനും യെഹൂദായുടെ പുത്രന്മാരായിരുന്നു. അവര്‍ കനാനില്‍വച്ചു മരിച്ചു.
20
കുലങ്ങളായി യെഹൂദായുടെ പിന്തലമുറക്കാര്: ശേലായില്‍നിന്നു ശേലാന്യകുലവും, ഫേരെസില്‍നിന്നു ഫേരെസ്യകുലവും, സേരഹില്‍നിന്നു സേരഹ്യകുലവും ഉണ്ടായി.
21
ഫേരെസിന്റെ പിന്‍ഗാമികളായി ഹെസ്രോനില്‍നിന്നു ഹെസ്രോന്യകുലവും ഹാമൂലില്‍നിന്നു ഹാമൂല്യകുലവും ഉണ്ടായി.
22
ഇവയായിരുന്നു യെഹൂദ്യകുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ എഴുപത്താറായിരത്തി അഞ്ഞൂറ്.
23
കുലങ്ങളായി ഇസ്സാഖാരിന്റെ പിന്തലമുറക്കാര്: തോലാവില്‍നിന്നു തോലാവ്യകുലവും
24
പൂവയില്‍നിന്നു പൂവ്യകുലവും യാശൂബില്‍നിന്നു യാശൂബ്യകുലവും ശിമ്രോനില്‍നിന്നു ശിമ്രോന്യകുലവും ഉണ്ടായി.
25
ഇവരായിരുന്നു ഇസ്സാഖാര്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി മുന്നൂറ്.
26
കുലങ്ങളായി സെബൂലൂന്റെ പിന്തലമുറക്കാര്: സേരെദില്‍നിന്നു സേരെദ്യകുലവും ഏലോനില്‍നിന്ന് ഏലോന്യകുലവും യഹ്ലേലില്‍നിന്നു യഹ്ലേല്യകുലവും ഉണ്ടായി.
27
ഇവയായിരുന്നു സെബൂലൂന്‍കുലങ്ങള്‍; ഇവരുടെ ആകെ സംഖ്യ അറുപതിനായിരത്തി അഞ്ഞൂറ്.
28
യോസേഫിന്റെ പുത്രന്മാരായിരുന്നു മനശ്ശെയും എഫ്രയീമും.
29
കുലങ്ങളായി മനശ്ശെയുടെ പുത്രന്മാര് മാഖീരില്‍നിന്നു മാഖീര്യകുലവും മാഖീരിന്റെ പുത്രനായ ഗിലെയാദില്‍ നിന്നു ഗിലെയാദ്യകുലവും
30
ഗിലെയാദിന്റെ പുത്രന്മാരായ ഈയേസെരില്‍നിന്ന് ഈയേസെര്യകുലവും ഹേലെക്കില്‍നിന്നു ഹേലേക്ക്യകുലവും,
31
അസ്രീയേലില്‍നിന്ന് അസ്രീയേല്യകുലവും ശേഖെമില്‍നിന്നു ശേഖെമ്യകുലവും,
32
ശെമീദാവില്‍നിന്നു ശെമീദാവ്യകുലവും ഹേഫെരില്‍നിന്നു ഹേഫെര്യകുലവും ഉണ്ടായി.
33
ഹേഫെരിന്റെ പുത്രനായ സെലോഫഹാദിനു പുത്രന്മാര് ഉണ്ടായിരുന്നില്ല; അവന്റെ പുത്രിമാരായിരുന്നു മഹ്ലാ, നോവാ, ഹൊഗ്ലാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍.
34
ഇവരായിരുന്നു മനശ്ശെകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ അമ്പത്തീരായിരത്തി എഴുനൂറ്.
35
കുലങ്ങളായി എഫ്രയീമിന്റെ പിന്തലമുറക്കാര്:
36
ശൂഥേലഹില്‍നിന്നു ശൂഥേലഹ്യകുലവും ബെഖെരില്‍നിന്നു ബെഖെര്യകുലവും തഹനില്‍നിന്നു തഹന്യകുലവും ശൂഥേലഹിന്റെ പുത്രനായ ഏരാനില്‍നിന്ന് ഏരാന്യകുലവും ഉണ്ടായി.
37
ഇവയായിരുന്നു എഫ്രയീമ്യകുലങ്ങള്‍; അവരുടെ ആകെ ജനസംഖ്യ മുപ്പത്തീരായിരത്തി അഞ്ഞൂറ്. കുലംകുലങ്ങളായി യോസേഫിന്റെ പുത്രന്മാര് ഇവരാണ്.
38
കുലങ്ങളായി ബെന്യാമീന്റെ പിന്തലമുറക്കാര്: ബേലയില്‍നിന്നു ബേലാവ്യകുലവും അസ്ബേലില്‍നിന്ന് അസ്ബേല്യകുലവും അഹീരാമില്‍നിന്ന് അഹീരാമ്യകുലവും.
39
ശെഫൂമില്‍നിന്നു ശെഫൂമ്യകുലവും ഹൂഫാമില്‍നിന്നു ഹൂഫാമ്യകുലവും.
40
ബെലായുടെ പുത്രന്മാരായ അര്‍ദ്ദില്‍നിന്ന് അര്‍ദ്ദ്യകുലവും നാമാനില്‍നിന്നു നാമാന്യകുലവും ഉണ്ടായി.
41
ഇവരായിരുന്നു ബെന്യാമീന്യകുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി അറുനൂറ്.
42
കുലങ്ങളായി ദാന്റെ പിന്തലമുറക്കാര്: ശൂഹാമില്‍നിന്നു ശൂഹാമ്യകുലമുണ്ടായി.
43
ദാന്‍ കുലങ്ങളെല്ലാം ശൂഹാമ്യകുലങ്ങളായിരുന്നു; അവരുടെ ആകെ സംഖ്യ അറുപത്തിനാലായിരത്തി നാനൂറ്.
44
കുലങ്ങളായി ആശേരിന്റെ പിന്തലമുറക്കാര്: യിമ്നയില്‍നിന്നു യിമ്നീയകുലവും യിശ്വിയില്‍നിന്നു യിശ്വീയകുലവും ബെരീയായില്‍നിന്നു ബെരീയായ്യകുലവും;
45
ബെരീയായുടെ പിന്തലമുറക്കാരായ ഹേബെരില്‍നിന്നു ഹേബെര്യകുലവും മല്‍ക്കീയേലില്‍നിന്നു മല്‍ക്കീയേല്യകുലവും ഉണ്ടായി.
46
ആശേരിന്റെ പുത്രിയുടെ പേര് സാറാ എന്നായിരുന്നു.
47
ആശേര്‍കുലങ്ങള്‍ ഇവയായിരുന്നു; അവരുടെ ആകെ സംഖ്യ അമ്പത്തിമൂവായിരത്തി നാനൂറ്.
48
കുലങ്ങളായി നഫ്താലിയുടെ പിന്തലമുറക്കാര്: യഹ്സേലില്‍നിന്നു യഹ്സേല്യകുലവും ഗൂനിയില്‍നിന്നു ഗൂന്യകുലവും
49
യേസെരില്‍നിന്നു യേസെര്യകുലവും ശില്ലേമില്‍നിന്നു ശില്ലേമ്യകുലവും ഉണ്ടായി.
50
ഇവയായിരുന്നു നഫ്താലികുലങ്ങള്‍; അവരുടെ ആകെ സംഖ്യ നാല്പത്തയ്യായിരത്തി നാനൂറ്.
51
ഇസ്രായേലില്‍ എണ്ണമെടുക്കപ്പെട്ടവരുടെ ആകെ സംഖ്യ ആറു ലക്ഷത്തോരായിരത്തി എഴുനൂറ്റിമുപ്പത് ആയിരുന്നു.
52
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
53
“കൈവശമാക്കുന്ന ദേശം ഓരോ ഗോത്രത്തിലുമുള്ള ആളുകളുടെ എണ്ണമനുസരിച്ച്, അവര്‍ക്ക് അവകാശമായി വീതിച്ചുകൊടുക്കണം.
54
ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനു കൂടുതലും കുറച്ചുള്ളവര്‍ക്കു കുറച്ചും സ്ഥലം നല്‍കുക; ഓരോ ഗോത്രത്തിനും അതിന്റെ ജനസംഖ്യയുടെ അടിസ്ഥാനത്തിലാണു ഭൂമി അവകാശമായി നല്‍കേണ്ടത്.
55
കുറിയിട്ടു ദേശം വിഭജിച്ചു കൊടുക്കണം; ഓരോ ഗോത്രത്തിനും അവരുടെ പിതൃഗോത്രത്തിന്റെ പേരിലായിരിക്കും അവകാശം ലഭിക്കുക.
56
ജനസംഖ്യ കൂടുതലുള്ള ഗോത്രത്തിനും കുറവുള്ള ഗോത്രത്തിനും ചീട്ടിട്ടുതന്നെ വിഭജിച്ചുകൊടുക്കണം.
57
കുലങ്ങളായി ജനസംഖ്യ എടുത്ത ലേവ്യര്‍: ഗേര്‍ശോനില്‍നിന്നു ഗേര്‍ശോന്യകുലവും കെഹാത്തില്‍നിന്നു കെഹാത്യകുലവും മെരാരിയില്‍നിന്നു മെരാര്യകുലവും ഉണ്ടായി.
58
ലിബ്നീയകുലവും ഹെബ്രോന്യകുലവും മഹ്ലീയകുലവും മൂശ്യകുലവും കോരഹ്യകുലവും ലേവിഗോത്രത്തില്‍ നിന്നുണ്ടായതാണ്. അമ്രാമിന്റെ പിതാവ് ആയിരുന്നു കെഹാത്ത്.
59
ഈജിപ്തില്‍വച്ചു ലേവിക്കു ജനിച്ച യോഖേബേദ് ആയിരുന്നു അമ്രാമിന്റെ ഭാര്യ. അഹരോനും മോശയും അവരുടെ പുത്രന്മാരായിരുന്നു; അഹരോന്റെയും മോശയുടെയും സഹോദരിയായ മിര്യാം അവരുടെ പുത്രിയും.
60
നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍ എന്നിവര്‍ അഹരോന്റെ പുത്രന്മാരാണ്.
61
അശുദ്ധമായ അഗ്നി സര്വേശ്വരന് അര്‍പ്പിച്ചതുകൊണ്ടു നാദാബും അബീഹൂവും മരിച്ചുപോയി.
62
ലേവിഗോത്രത്തില്‍ ഒരു മാസവും അതിനുമേലും പ്രായമുള്ള പുരുഷപ്രജകളുടെ ആകെ സംഖ്യ ഇരുപത്തിമൂവായിരം ആയിരുന്നു. മറ്റ് ഇസ്രായേല്യരോടൊപ്പം അവരുടെ എണ്ണമെടുത്തിരുന്നില്ല. കാരണം ലേവ്യര്‍ക്ക് മറ്റ് ഇസ്രായേല്യരുടെ ഇടയില്‍ അവകാശമുണ്ടായിരുന്നില്ല.
63
യെരീഹോവിന്റെ എതിര്‍വശത്തു യോര്‍ദ്ദാനടുത്തുള്ള മോവാബ്സമഭൂമിയില്‍വച്ചു മോശയും എലെയാസാര്‍ പുരോഹിതനുംകൂടി എണ്ണമെടുത്ത ഇസ്രായേല്യര്‍ ഇവരായിരുന്നു.
64
എന്നാല്‍ മോശയും പുരോഹിതനായ അഹരോനുംകൂടി സീനായ്മരുഭൂമിയില്‍വച്ച് എണ്ണമെടുത്ത ഇസ്രായേല്യരില്‍ ആരും ഈ കൂട്ടത്തിലുണ്ടായിരുന്നില്ല.
65
മരുഭൂമിയില്‍വച്ചുതന്നെ അവരെല്ലാവരും മരിച്ചുപോകുമെന്നു സര്വേശ്വരന് അരുളിച്ചെയ്തിരുന്നു. യെഫുന്നെയുടെ പുത്രനായ കാലേബും നൂനിന്റെ പുത്രനായ യോശുവയും ഒഴികെ അവരില്‍ ആരുംതന്നെ ശേഷിച്ചിരുന്നില്ല.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36