bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 27
Numbers 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 28 →
1
യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പുത്രന് മാഖീര്‍, മാഖീരിന്റെ പുത്രന് ഗിലെയാദ്, ഗിലെയാദിന്റെ പുത്രന് ഹേഫെര്‍, ഹേഫെറിന്റെ പുത്രന് സെലോഫഹാദ്. മഹ്ലാ, നോവാ, ഹൊഗ്ളാ, മില്‍ക്കാ, തിര്‍സ്സാ എന്നിവര്‍ സെലോഫഹാദിന്റെ പുത്രിമാരായിരുന്നു.
2
അവര്‍ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് മോശയുടെയും എലെയാസാര്‍ പുരോഹിതന്റെയും ഇസ്രായേല്‍സമൂഹത്തിലെ നേതാക്കന്മാരുടെയും മുമ്പില്‍ നിന്നുകൊണ്ടു പറഞ്ഞു:
3
“ഞങ്ങളുടെ പിതാവു മരുഭൂമിയില്‍വച്ചു മരിച്ചുപോയി; സര്‍വേശ്വരനെതിരായി കോരഹിന്റെകൂടെ ചേര്‍ന്നവരുടെ കൂട്ടത്തില്‍ ഞങ്ങളുടെ പിതാവ് ഉണ്ടായിരുന്നില്ല. എന്നാല്‍ സ്വന്തം പാപം നിമിത്തമാണ് അദ്ദേഹം മരിച്ചത്. അദ്ദേഹത്തിനു പുത്രന്മാരില്ലായിരുന്നു.
4
പുത്രന്മാരില്ലാത്തതുകൊണ്ടു ഞങ്ങളുടെ പിതാവിന്റെ പേര് ഇസ്രായേലില്‍നിന്നു നീക്കിക്കളയുന്നത് എന്തുകൊണ്ട്? പിതൃസഹോദരന്മാരുടെ ഇടയില്‍ ഞങ്ങള്‍ക്കും അവകാശം തരിക.”
5
അവരുടെ ആവശ്യം മോശ സര്‍വേശ്വരന്റെ മുമ്പാകെ കൊണ്ടുവന്നു.
6
അവിടുന്നു മോശയോട് അരുളിച്ചെയ്തു:
7
“സെലോഫഹാദിന്റെ പുത്രിമാര്‍ പറയുന്നതു ശരിയാണ്; അവരുടെ പിതൃസഹോദരന്മാരുടെ ഇടയില്‍ അവര്‍ക്കും അവകാശം കൊടുക്കുക; തങ്ങളുടെ പിതാവിന്റെ അവകാശം അവര്‍ക്കുതന്നെ ലഭിക്കട്ടെ.”
8
ഇസ്രായേല്‍ജനത്തോടു പറയുക: “ഒരുവന് പുത്രനില്ലാതെ മരിച്ചാല്‍ അവന്റെ അവകാശം അവന്റെ പുത്രിക്കു നല്‍കണം.
9
അവനു പുത്രിയും ഇല്ലാതെയിരുന്നാല്‍ അവകാശം അവന്റെ സഹോദരന്മാര്ക്കു കൊടുക്കണം.
10
അവനു സഹോദരന്മാരില്ലെങ്കില്‍ അവന്റെ അവകാശം അവന്റെ പിതൃസഹോദരന്മാര്ക്കു കൊടുക്കുക.
11
അവന്റെ പിതാവിന് സഹോദരന്മാരില്ലെങ്കില്‍ അവന്റെ അവകാശം അവന്റെ കുടുംബത്തില്‍ ഏറ്റവും അടുത്ത ചാര്‍ച്ചക്കാരനു നല്‍കണം.” സര്വേശ്വരന് മോശയ്ക്കു നല്കിയ ഈ കല്പന ഇസ്രായേല്‍ജനം പാലിക്കേണ്ടതാകുന്നു.
12
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നീ അബാരീംമലമുകളില്‍ കയറിനിന്നു ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്‍കിയിരിക്കുന്ന ദേശം കാണുക.
13
അതുകഴിഞ്ഞു നിന്റെ സഹോദരനായ അഹരോനെപ്പോലെ നീയും സ്വജനത്തോടു ചേരും.
14
സീന്‍മരുഭൂമിയില്‍ കാദേശിലെ മെരീബാ നീരുറവയ്ക്ക് അടുത്തുവച്ചു ജനം കലഹിച്ചപ്പോള്‍ നിങ്ങള്‍ എന്റെ പരിശുദ്ധി അവരുടെ മുമ്പില്‍ വെളിപ്പെടുത്താതെ എന്റെ കല്പന ധിക്കരിച്ചുവല്ലോ.”
15
മോശ സര്‍വേശ്വരനോട് അപേക്ഷിച്ചു:
16
[16,17] “സര്‍വേശ്വരാ, സകല മനുഷ്യരുടെയും ജീവന്റെ ഉറവിടമായ ദൈവമേ, ഈ സമൂഹത്തിന്റെ മുമ്പില്‍ നടന്ന് അവരെ നയിക്കാന്‍ ഒരാളെ നിയമിച്ചാലും. അവിടുത്തെ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിക്കട്ടെ.”
18
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നൂനിന്റെ മകനായ യോശുവയെ തിരഞ്ഞെടുക്കുക. അവനില്‍ എന്റെ ചൈതന്യം ഉണ്ട്. അവന്റെമേല്‍ നീ കൈ വയ്ക്കണം.
19
അവനെ എലെയാസാര്‍ പുരോഹിതന്റെയും, ജനസമൂഹം മുഴുവന്റെയും മുമ്പില്‍ നിര്‍ത്തി, അവര്‍ എല്ലാവരും കാണ്‍കെ അവനെ നിന്റെ പിന്‍ഗാമിയായി നിയോഗിക്കുക.
20
നിന്റെ അധികാരം അവനു കൊടുക്കുക; അപ്പോള്‍ ഇസ്രായേല്‍സമൂഹം മുഴുവന്‍ അവനെ അനുസരിക്കും.
21
അവന് എലെയാസാര്‍ പുരോഹിതന്റെ മുമ്പില്‍ നില്‍ക്കണം. എലെയാസാര്‍, ഊരീം മുഖേന സര്‍വേശ്വരന്റെ ഹിതം അവനെ അറിയിക്കും. അതനുസരിച്ചു യോശുവയുടെ നിര്‍ദ്ദേശങ്ങള്‍ ജനം മുഴുവനും അനുസരിക്കണം.”
22
സര്‍വേശ്വരന്റെ കല്പനപ്രകാരം മോശ പ്രവര്‍ത്തിച്ചു; അദ്ദേഹം യോശുവയെ എലെയാസാര്‍ പുരോഹിതന്റെയും ജനസമൂഹം മുഴുവന്റെയും മുമ്പാകെ നിര്‍ത്തി.
23
അവിടുന്നു കല്പിച്ചതുപോലെ മോശ തന്റെ കൈകള്‍ യോശുവയുടെ തലയില്‍വച്ച് അവനെ തന്റെ പിന്‍ഗാമിയായി നിയോഗിച്ചു.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36