bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 7
Numbers 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 8 →
1
മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു.
2
ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതില്‍ മേല്‍നോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കള്‍ കാഴ്ചകള്‍ കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ അര്‍പ്പിച്ചു.
3
രണ്ടു നേതാക്കള്‍ക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാള്‍ക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവര്‍ വിശുദ്ധകൂടാരത്തിനു മുമ്പില്‍ സമര്‍പ്പിച്ചത്.
4
അപ്പോള്‍ സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
5
“തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരില്‍നിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.”
6
അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യര്‍ക്കു നല്കി.
7
രണ്ടു വണ്ടികളും നാലു കാളകളും ഗേര്‍ശോന്യരുടെ ജോലി അനുസരിച്ച് അവര്‍ക്കു കൊടുത്തു.
8
പുരോഹിതനായ അഹരോന്റെ പുത്രന് ഈഥാമാരിന്റെ നേതൃത്വത്തിലുള്ള മെരാര്യര്‍ക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു.
9
വിശുദ്ധവസ്തുക്കള്‍ സൂക്ഷിക്കുകയും അവ ചുമലില്‍ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യര്‍ക്കു മോശ ഒന്നും നല്‍കിയില്ല.
10
യാഗപീഠത്തിന്റെ അഭിഷേകദിവസം പ്രതിഷ്ഠയ്ക്കുള്ള തങ്ങളുടെ വഴിപാടുകള്‍ നേതാക്കന്മാര് കൊണ്ടുവന്നു യാഗപീഠത്തിന്റെ മുമ്പില്‍ അര്‍പ്പിച്ചു.
11
അപ്പോള്‍ സര്വേശ്വരന് മോശയോടു കല്പിച്ചു: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്ക്കു വേണ്ടിയുള്ള വഴിപാടുകള്‍ അവര്‍ ഓരോരുത്തരായി ഓരോ ദിവസം അര്‍പ്പിക്കണം.
12
[12-17] വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേര്‍ത്ത നേരിയ മാവ്, പത്തു ശേക്കെല്‍ തൂക്കമുള്ള ഒരു സ്വര്‍ണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആണ്‍ചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആണ്‍കോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകള്‍, അഞ്ച് ആണാടുകള്‍, അഞ്ച് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അഞ്ച് ആണ്‍ചെമ്മരിയാടുകള്‍ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അര്‍പ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്റെ പുത്രനായ നഹശോന്‍ ഈ വഴിപാട് അര്‍പ്പിച്ചു.
18
[18-23] രണ്ടാം ദിവസം ഇസ്സാഖാര്‍ഗോത്രത്തിന്റെ നേതാവും സൂവാരിന്റെ പുത്രനുമായ നെഥനയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.
24
[24-29] മൂന്നാം ദിവസം സെബൂലൂന്‍ഗോത്രത്തിന്റെ നേതാവും ഹേലോന്റെ മകനുമായ എലീയാബാണ് വഴിപാടു സമര്‍പ്പിച്ചത്.
30
[30-35] നാലാം ദിവസം രൂബേന്‍ഗോത്രത്തിന്റെ നേതാവും ശെദേയൂരിന്റെ പുത്രനുമായ എലീസൂര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.
36
[36-41] അഞ്ചാം ദിവസം ശിമെയോന്‍ഗോത്രത്തിന്റെ നേതാവും സൂരിശദ്ദായിയുടെ പുത്രനുമായ ശെലൂമീയേല്‍ വഴിപാട് അര്‍പ്പിച്ചു.
42
[42-47] ആറാം ദിവസം ഗാദ്ഗോത്രത്തിന്റെ നേതാവ്, ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് ഇതേ വഴിപാട് അര്‍പ്പിച്ചു.
48
[48-53] ഏഴാം ദിവസം എഫ്രയീംഗോത്രത്തിന്റെ നായകനായ അമ്മീഹൂദിന്റെ പുത്രനായ എലീശാമാ വഴിപാട് അര്‍പ്പിച്ചു.
54
[54-59] എട്ടാം ദിവസം മനശ്ശെഗോത്രത്തിന്റെ നായകനും പെദാസൂരിന്റെ പുത്രനുമായ ഗമലീയേല്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.
60
[60-65] ഒമ്പതാം ദിവസം ബെന്യാമീന്‍ഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാന്‍ വഴിപാട് അര്‍പ്പിച്ചു.
66
[66-71] പത്താംദിവസം ദാന്‍ഗോത്രത്തിന്റെ തലവനും അമ്മീശദ്ദായിയുടെ; പുത്രനുമായ അഹീയേസെര്‍ ഇതേ വഴിപാട് അര്‍പ്പിച്ചു.
72
[72-77] പതിനൊന്നാം ദിവസം ആശേര്‍ഗോത്രത്തിന്റെ നായകന് ഒക്രാന്റെ പുത്രനായ പഗീയേല്‍ വഴിപാട് അര്‍പ്പിച്ചു.
78
[78-83] പന്ത്രണ്ടാം ദിവസം നഫ്താലിഗോത്രത്തിന്റെ നായകനും ഏനാന്റെ മകനുമായ അഹീര വഴിപാടര്‍പ്പിച്ചു.
84
യാഗപീഠം അഭിഷേകം ചെയ്ത് പ്രതിഷ്ഠിച്ച ദിവസം, ഇസ്രായേല്‍ജനനേതാക്കന്മാര്‍ അര്‍പ്പിച്ച വഴിപാട് പന്ത്രണ്ടു വെള്ളിത്തളികകളും, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങളും, പന്ത്രണ്ടു സ്വര്‍ണക്കലശങ്ങളുമായിരുന്നു.
85
ഒരു തളികയ്ക്ക് നൂറ്റിമുപ്പതു ശേക്കെലും, ഒരു കിണ്ണത്തിന് എഴുപതു ശേക്കെലും തൂക്കം. ആകെ സമര്‍പ്പിച്ച വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു രണ്ടായിരത്തിനാനൂറു ശേക്കെലായിരുന്നു.
86
നിറയെ സുഗന്ധദ്രവ്യത്തോടുകൂടി സമര്‍പ്പിച്ച പന്ത്രണ്ടു സ്വര്‍ണക്കലശങ്ങള്‍ക്ക് ഒരു കലശത്തിനു പത്തു ശേക്കെല്‍ വീതം പന്ത്രണ്ടു കലശത്തിനു നൂറ്റിഇരുപതു ശേക്കെല്‍ സ്വര്‍ണമുണ്ടായിരുന്നു.
87
ഇവയ്ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകള്‍, പന്ത്രണ്ട് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആണ്‍ചെമ്മരിയാടുകള്‍, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങള്‍, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആണ്‍കോലാടുകള്‍;
88
സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകള്‍, അറുപത് ആണാടുകള്‍, അറുപത് ആണ്‍കോലാടുകള്‍, ഒരു വയസ്സു പ്രായമായ അറുപത് ആണ്‍ചെമ്മരിയാടുകള്‍ എന്നിവയെയും അവര്‍ സമര്‍പ്പിച്ചു. യാഗപീഠത്തിന്റെ അഭിഷേകത്തിനുശേഷം അതിന്റെ പ്രതിഷ്ഠയ്ക്കുവേണ്ടി അവര്‍ സമര്‍പ്പിച്ച വഴിപാട് ഇവയായിരുന്നു.
89
സര്‍വേശ്വരനുമായി സംസാരിക്കുന്നതിനു തിരുസാന്നിധ്യകൂടാരത്തില്‍ പ്രവേശിച്ചപ്പോള്‍, ഉടമ്പടിപ്പെട്ടകത്തിന്റെ മുകളിലുള്ള മൂടിയിലെ രണ്ടു കെരൂബുകളുടെ നടുവില്‍നിന്ന് സര്വേശ്വരന് തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36