bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 4
Numbers 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 5 →
1
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
2
[2,3] “ലേവിഗോത്രത്തില്‍പ്പെട്ട കെഹാത്യരുടെ ജനസംഖ്യ പിതൃഭവനവും കുടുംബവും തിരിച്ച് എടുക്കുക. തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ യോഗ്യതയുള്ള മുപ്പതുമുതല്‍ അമ്പതുവരെ പ്രായമുള്ളവരുടെ എണ്ണമാണ് എടുക്കേണ്ടത്.
4
തിരുസാന്നിധ്യകൂടാരത്തില്‍ അതിവിശുദ്ധവസ്തുക്കളുമായി ബന്ധപ്പെട്ട ജോലികളാണു കെഹാത്തിന്റെ പുത്രന്മാര് നിര്‍വഹിക്കേണ്ടത്.
5
പാളയമടിച്ചിരുന്ന ജനസമൂഹം പുറപ്പെടാന്‍ ഒരുങ്ങുമ്പോള്‍ അഹരോനും പുത്രന്മാരും ഉള്ളില്‍ കടന്നു തിരശ്ശീല അഴിച്ചെടുത്ത് അതുകൊണ്ട് ഉടമ്പടിപ്പെട്ടകം പൊതിയണം.
6
പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടുകയും നീലനിറമുള്ള ശീല അതിന്റെമേല്‍ പൊതിയുകയും ചെയ്യണം. അതിനുശേഷം ഉടമ്പടിപ്പെട്ടകം വഹിക്കാനുള്ള തണ്ടുകള്‍ ഉറപ്പിക്കണം.
7
കാഴ്ചയപ്പം വയ്ക്കുന്ന മേശയും നീലനിറമുള്ള ശീലകൊണ്ടു മൂടണം. അതിന്റെ മീതെ തളികകളും സുഗന്ധദ്രവ്യ പാത്രങ്ങളും കലശങ്ങളും പാനീയയാഗത്തിനുള്ള ഭരണികളും വയ്ക്കണം; ദിനംതോറും അര്‍പ്പിക്കുന്ന അപ്പവും എപ്പോഴും മേശമേല്‍ ഉണ്ടായിരിക്കണം.
8
അവയുടെമേല്‍ ചുവപ്പുശീല വിരിക്കണം. പിന്നീട് ആട്ടിന്‍തോലുകൊണ്ടു മൂടിയശേഷം തണ്ടുകള്‍ ഉറപ്പിക്കണം.
9
[9,10] വിളക്കുതണ്ടും, ദീപത്തട്ടുകളും, കരിന്തിരി മുറിക്കുന്ന കത്രികകളും, കരിത്തട്ടങ്ങളും, എണ്ണപ്പാത്രങ്ങളും ഒരു നീലത്തുണികൊണ്ടു മൂടി ആട്ടിന്‍തോല്‍വിരിയില്‍ പൊതിഞ്ഞു തണ്ടിന്മേല് വച്ചുകെട്ടണം.
11
സ്വര്‍ണയാഗപീഠത്തിന്മേല്‍ നീലത്തുണി വിരിച്ച് ആട്ടിന്‍തോലുകൊണ്ടു പൊതിയുക. അതു വഹിക്കാനുള്ള തണ്ടുകള്‍ അതില്‍ ഉറപ്പിക്കണം.
12
വിശുദ്ധമന്ദിരത്തിലെ ശുശ്രൂഷകള്‍ക്കുള്ള എല്ലാ ഉപകരണങ്ങളും നീലത്തുണിയില്‍ പൊതിഞ്ഞശേഷം ആട്ടിന്‍തോലുകൊണ്ട് ആവരണം ചെയ്തു തണ്ടിന്മേല് ഉറപ്പിക്കണം.
13
യാഗപീഠത്തിലെ ചാരം നീക്കിയശേഷം ചുവപ്പുശീല അതിന്റെ മീതെ വിരിക്കണം.
14
അതിന്റെമേല്‍ യാഗപീഠത്തിലെ ഉപയോഗത്തിനുള്ള പാത്രങ്ങള്‍, വറചട്ടികള്‍, മുള്‍ക്കരണ്ടികള്‍, ചട്ടുകങ്ങള്‍, കലങ്ങള്‍ മുതലായ ഉപകരണങ്ങള്‍ ആട്ടിന്‍തോലുകൊണ്ടു മൂടി വഹിക്കാനുള്ള അതിന്റെ തണ്ടുകളില്‍ ഉറപ്പിക്കണം.
15
അഹരോനും പുത്രന്മാരുംകൂടി തിരുസാന്നിധ്യകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ഇങ്ങനെ അഴിച്ചെടുത്തു പൊതിഞ്ഞശേഷം പാളയത്തിലുള്ളവര്‍ യാത്ര പുറപ്പെടുമ്പോള്‍ കെഹാത്യകുലക്കാര്‍ അവ ചുമക്കുന്നതിനു മുമ്പോട്ടു വരണം. അവര്‍ വിശുദ്ധവസ്തുക്കളെ സ്പര്‍ശിക്കാന്‍ പാടില്ല; സ്പര്‍ശിച്ചാല്‍ അവര്‍ മരിക്കും. കെഹാത്യകുലക്കാര്‍ വഹിക്കേണ്ട തിരുസാന്നിധ്യകൂടാരത്തിലെ സാധനങ്ങള്‍ ഇവയെല്ലാമാണ്.
16
പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാര്‍, വിളക്കുകള്‍ക്കുള്ള എണ്ണ, സുഗന്ധദ്രവ്യം, അനുദിനം അര്‍പ്പിക്കേണ്ട ധാന്യയാഗം, അഭിഷേകതൈലം എന്നിവയ്ക്കു പുറമേ അതിന്റെ എല്ലാ ഉപകരണങ്ങളുടെയും, വിശുദ്ധസ്ഥലത്തിന്റെയും, അതിലെ സകല വസ്തുക്കളുടെയും ചുമതല വഹിക്കണം.
17
സര്വേശ്വരന് മോശയോടും അഹരോനോടും അരുളിച്ചെയ്തു:
18
“കെഹാത്യകുടുംബക്കാര്‍ വിശുദ്ധ വസ്തുക്കളെ സമീപിച്ചു ലേവ്യരുടെ ഇടയില്‍നിന്നു നശിച്ചുപോകാന്‍ ഇടയാകരുത്.
19
അങ്ങനെ സംഭവിക്കാതിരിക്കാന്‍ അഹരോനും പുത്രന്മാരും അകത്തു ചെന്ന് അവരെ നിശ്ചിതജോലികള്‍ക്കു നിയോഗിക്കണം.
20
അവര്‍ ഉള്ളില്‍ കടന്ന് ഒരു നിമിഷത്തേക്കുപോലും വിശുദ്ധവസ്തുക്കളെ നോക്കരുത്. നോക്കിയാല്‍ അവര്‍ മരിക്കും.
21
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
22
[22,23] “ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവരും, മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യാന്‍ യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം.
24
ശുശ്രൂഷ ചെയ്യുന്നതിലും ചുമട് ചുമക്കുന്നതിലും ഗേര്‍ശോന്യകുടുംബക്കാരുടെ ചുമതല ഇതാണ്:
25
തിരുസാന്നിധ്യകൂടാരം, അതിന്റെ ഉള്ളിലെ തിരശ്ശീല, തഹശുതോല്‍കൊണ്ടുള്ള അതിന്റെ പുറംവിരി, തിരുസാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള മറ,
26
തിരുസാന്നിധ്യകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള അങ്കണത്തിന്റെ മറകള്‍, അങ്കണത്തിലേക്കുള്ള പ്രവേശനകവാടത്തിലെ തിരശ്ശീല, അവയുടെ ചരടുകള്‍, അവിടെ ശുശ്രൂഷയ്ക്കാവശ്യമായ ഉപകരണങ്ങള്‍ എന്നിവ ചുമക്കേണ്ടത് അവരാണ്. അവയോടു ബന്ധപ്പെട്ട മറ്റെല്ലാ ജോലികളും അവര്‍തന്നെ ചെയ്യണം.
27
ഗേര്‍ശോന്‍കുലത്തില്‍പ്പെട്ടവര്‍ അഹരോന്റെയും പുത്രന്മാരുടെയും നിര്‍ദ്ദേശാനുസൃതം ഈ ജോലികള്‍ ചെയ്യേണ്ടതാണ്. അവര്‍ ചുമക്കേണ്ട വസ്തുക്കള്‍, ചെയ്യേണ്ട ജോലികള്‍ മുതലായവ നിങ്ങള്‍ വ്യക്തമായി നിര്‍ദ്ദേശിക്കണം.
28
ഗേര്‍ശോന്യകുലക്കാര്‍ തിരുസാന്നിധ്യകൂടാരത്തില്‍ ചെയ്യേണ്ട ജോലികള്‍ പുരോഹിതനായ അഹരോന്റെ പുത്രന് ഈഥാമാരിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കണം.
29
[29,30] മെരാരികുലത്തില്‍പ്പെട്ടവരും മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷ ചെയ്യുന്നതിനു യോഗ്യരുമായ എല്ലാവരുടെയും എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുക്കണം.
31
തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയില്‍ അവര്‍ ചുമക്കേണ്ട സാധനങ്ങള്‍ ഇവയാണ്: തിരുസാന്നിധ്യകൂടാരത്തിന്റെ ചട്ടക്കൂട്ട്, അഴികള്‍, തൂണുകള്‍, ചുവടുകള്‍, അങ്കണത്തിന്റെ തൂണുകള്‍,
32
ചുവടുകള്‍, കുറ്റികള്‍, ചരടുകള്‍, അവയോടു ബന്ധപ്പെട്ട മറ്റുപകരണങ്ങള്‍ ഇവ ഓരോന്നിന്റെയും ഇനം തിരിച്ച് അവര്‍ക്കു ചുമക്കാന്‍ കൊടുക്കണം.
33
പുരോഹിതനായ അഹരോന്റെ പുത്രന് ഈഥാമാരിന്റെ മേല്‍നോട്ടത്തില്‍ മെരാരികുടുംബത്തിലുള്ളവര്‍ തിരുസാന്നിധ്യകൂടാരത്തിന്റെ ശുശ്രൂഷയില്‍ ചെയ്യേണ്ട ജോലികള്‍ ഇവയാണ്.
34
[34,35] കെഹാത്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതുവയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനു യോഗ്യരുമായ ആളുകളുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിന്റെ നേതാക്കന്മാരും പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണി തിട്ടപ്പെടുത്തി.
36
അവര്‍ രണ്ടായിരത്തി എഴുനൂറ്റമ്പത്.
37
സര്വേശ്വരന് മോശയോടു കല്പിച്ചതനുസരിച്ച് മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യാന്‍ കെഹാത്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്.
38
[38,39] ഗേര്‍ശോന്യകുലത്തില്‍പ്പെട്ടവരും, മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും, തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യാന്‍ യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു.
40
അവരുടെ സംഖ്യ രണ്ടായിരത്തി അറുനൂറ്റിമുപ്പതായിരുന്നു.
41
സര്‍വേശ്വരന്റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യരായ ഗേര്‍ശോന്യരുടെ എണ്ണമെടുത്തതനുസരിച്ചുള്ള സംഖ്യയായിരുന്നു ഇത്.
42
[42,43] മെരാരിയുടെ കുലത്തില്‍പ്പെട്ടവരും മുപ്പതുവയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലിക്കു യോഗ്യരുമായ ആളുകളുടെ എണ്ണം പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എടുത്തു.
44
അവരുടെ സംഖ്യ മൂവായിരത്തി ഇരുനൂറായിരുന്നു.
45
സര്‍വേശ്വരന്റെ കല്പനപ്രകാരം മോശയും അഹരോനുംകൂടി തിരുസാന്നിധ്യകൂടാരത്തില്‍ ജോലി ചെയ്യുന്നതിനു യോഗ്യതയുള്ള മെരാര്യരുടെ എണ്ണമെടുത്തപ്പോള്‍ ലഭിച്ച സംഖ്യയായിരുന്നു ഇത്.
46
[46,47] മുപ്പതു വയസ്സിനും അമ്പതു വയസ്സിനും മധ്യേ പ്രായമുള്ളവരും തിരുസാന്നിധ്യകൂടാരത്തിലെ ജോലികള്‍ ചെയ്യുന്നതിനും ചുമടുകള്‍ ചുമക്കുന്നതിനും യോഗ്യരുമായ ലേവ്യരുടെ എണ്ണം മോശയും അഹരോനും ഇസ്രായേല്‍ജനത്തിലെ നേതാക്കന്മാരുംകൂടി പിതൃഭവനപ്രകാരം കുടുംബം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തി.
48
അതനുസരിച്ച് അവരുടെ ആകെ ജനസംഖ്യ എണ്ണായിരത്തി അഞ്ഞൂറ്റെപത് ആയിരുന്നു.
49
സര്വേശ്വരന് മോശ മുഖേന നല്കിയ കല്പനപ്രകാരം അവര്‍ ശുശ്രൂഷിക്കാനും ചുമടെടുക്കാനുമായി നിയമിക്കപ്പെട്ടു. അവിടുന്നു കല്പിച്ചതുപോലെ അവരുടെ എണ്ണം തിട്ടപ്പെടുത്തി.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36