bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 21
Numbers 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 22 →
1
നെഗെബുദേശത്തു പാര്‍ത്തിരുന്ന കനാന്യരാജാവായ അരാദ്, ഇസ്രായേല്‍ജനം അഥാരീംവഴിയായി വരുന്നു എന്നു കേട്ട് അവരെ ആക്രമിക്കുകയും അവരില്‍ ചിലരെ തടവുകാരാക്കുകയും ചെയ്തു.
2
“ജനത്തെ ഞങ്ങളുടെ കൈയില്‍ ഏല്പിച്ചാല് ഞങ്ങള്‍ അവരുടെ പട്ടണങ്ങള്‍ നിശ്ശേഷം നശിപ്പിക്കും” എന്ന് ഇസ്രായേല്‍ജനം സര്‍വേശ്വരനോടു ശപഥം ചെയ്തു.
3
അവരുടെ അപേക്ഷ കേട്ട് അവിടുന്നു കനാന്യരെ അവരുടെ കൈയില്‍ ഏല്പിച്ചു. അവര്‍ കനാന്യരെയും അവരുടെ പട്ടണങ്ങളെയും പൂര്‍ണമായി നശിപ്പിച്ചു. അങ്ങനെ ആ സ്ഥലത്തിനു ഹോര്‍മ്മാ എന്നു പേരായി.
4
ഇസ്രായേല്‍ജനം എദോം ചുറ്റിപ്പോകാന്‍ ഹോര്‍പര്‍വതത്തില്‍നിന്നു ചെങ്കടല്‍വഴിയായി യാത്ര തിരിച്ചു. വഴിയില്‍വച്ചു ജനം അക്ഷമരായി.
5
അവര്‍ ദൈവത്തിനും മോശയ്ക്കും എതിരായി പറഞ്ഞു: “ഈ മരുഭൂമിയില്‍വച്ചു മരിക്കാന്‍ ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു കൊണ്ടുവന്നതെന്തിന്? ഇവിടെ ഞങ്ങള്‍ക്ക് ആഹാരവും വെള്ളവും ഇല്ല. ഈ വിലകെട്ട ഭക്ഷണം ഞങ്ങള്‍ക്കു മടുത്തു.”
6
അപ്പോള്‍ സര്വേശ്വരന് വിഷസര്‍പ്പങ്ങളെ അവരുടെ ഇടയില്‍ അയച്ചു; അവയുടെ കടിയേറ്റ് അനേകം ഇസ്രായേല്യര്‍ മരിച്ചു.
7
ജനം മോശയുടെ അടുത്തു വന്നു പറഞ്ഞു: “ഞങ്ങള്‍ പാപം ചെയ്തു; സര്‍വേശ്വരനും അങ്ങേക്കും എതിരായി സംസാരിച്ചുപോയല്ലോ. ഞങ്ങളുടെ ഇടയില്‍നിന്നു സര്‍പ്പങ്ങളെ നീക്കിക്കളയാന്‍ സര്‍വേശ്വരനോട് അപേക്ഷിക്കണമേ.” അപ്പോള്‍ മോശ ജനത്തിനുവേണ്ടി പ്രാര്‍ഥിച്ചു.
8
അവിടുന്നു മോശയോട് അരുളിച്ചെയ്തു: “പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി ഒരു ദണ്ഡിന്മേല് ഉയര്‍ത്തുക; സര്‍പ്പങ്ങളുടെ കടിയേല്ക്കുന്നവന് പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ മരിക്കുകയില്ല.
9
മോശ പിച്ചളകൊണ്ട് ഒരു സര്‍പ്പത്തെ ഉണ്ടാക്കി അതിനെ ഒരു ദണ്ഡിന്മേല് ഉയര്‍ത്തി. സര്‍പ്പത്തിന്റെ കടിയേറ്റവര്‍ പിച്ചളസര്‍പ്പത്തെ നോക്കിയാല്‍ അവര്‍ ജീവിക്കും.
10
ഇസ്രായേല്‍ജനം യാത്ര പുറപ്പെട്ട് ഓബോത്തില്‍ പാളയമടിച്ചു.
11
അവിടെനിന്നു മോവാബിന്റെ കിഴക്കു വശത്തു മരുഭൂമിയിലുള്ള ഇയ്യെ-അബാരീമില്‍ എത്തി.
12
പിന്നീട് അവിടെനിന്നു യാത്ര ചെയ്തു സാരേദ്താഴ്വരയില്‍ എത്തി പാളയമടിച്ചു.
13
അവിടെനിന്ന് അവര്‍ യാത്ര തിരിച്ച് അര്‍ന്നോന്‍ നദിക്കക്കരെ എത്തി പാളയമടിച്ചു; അമോര്യദേശത്തു നിന്നുദ്ഭവിച്ചു മരുഭൂമിയില്‍ക്കൂടി ഒഴുകുന്ന അര്‍ന്നോന്‍നദി മോവാബിനും അമോര്യക്കും മധ്യേയുള്ള അതിരായിരുന്നു.
14
അതുകൊണ്ടാണു ‘സര്‍വേശ്വരന്റെ യുദ്ധങ്ങള്‍’ എന്ന പുസ്തകത്തില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നത്: സൂഫായിലെ വഹേബ്പട്ടണവും താഴ്വരകളും, അര്‍ന്നോന്‍നദിയും,
15
ആര് പട്ടണവും മോവാബിന്റെ അതിരുവരെ നീണ്ടു കിടക്കുന്ന ചരിവുകളും.
16
അവര്‍ അവിടെനിന്നു ബേരിലേക്കു പുറപ്പെട്ടു; “ജനത്തെ ഒന്നിച്ചു കൂട്ടുക; അവര്‍ക്കു കുടിക്കാന്‍ ഞാന്‍ വെള്ളം നല്‍കും” എന്ന് അവിടെവച്ചാണ് സര്വേശ്വരന് മോശയോട് അരുളിച്ചെയ്തത്.
17
അപ്പോള്‍ ഇസ്രായേല്‍ജനം ഇങ്ങനെ പാടി: “കിണറുകളേ നിറഞ്ഞു കവിയുക; അതിനെ പ്രകീര്‍ത്തിച്ചു പാടുവിന്‍.
18
പ്രഭുക്കന്മാര് കുഴിച്ച കിണറുകള്‍, ചെങ്കോല്‍കൊണ്ടും ദണ്ഡുകള്‍കൊണ്ടും ജനനേതാക്കള്‍ കുത്തിയ കിണറുകള്‍.
19
പിന്നീടവര്‍ ബേരില്‍നിന്നു മത്ഥാനയിലേക്കു യാത്ര തിരിച്ചു.
20
അവിടെനിന്നു നഹലീയേലിലേക്കും നഹലീയേലില്‍നിന്നു ബാമോത്തിലേക്കും ബാമോത്തില്‍നിന്നു മരുഭൂമിക്ക് അഭിമുഖമായി നില്ക്കുന്ന പിസ്ഗാമലയുടെ സമീപം മോവാബു പ്രദേശത്തുള്ള താഴ്വരകളിലേക്കും അവര്‍ പോയി.
21
ഇസ്രായേല്‍ജനം അമോര്യരുടെ രാജാവായ സീഹോന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചു പറഞ്ഞു:
22
“അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചാലും; വയലുകളിലും മുന്തിരിത്തോട്ടങ്ങളിലും ഞങ്ങള്‍ പ്രവേശിക്കുകയില്ല. കിണറുകളില്‍നിന്നു വെള്ളം കോരുകയോ, നിങ്ങളുടെ അതിര്‍ത്തി കടക്കുന്നതുവരെ രാജപാതയില്‍ കൂടിയല്ലാതെ സഞ്ചരിക്കുകയോ ഇല്ല.
23
എന്നാല്‍ തന്റെ ദേശത്തുകൂടി കടന്നുപോകാന്‍ സീഹോന് സമ്മതിച്ചില്ല; മാത്രമല്ല, അയാള്‍ തന്റെ ജനത്തെ വിളിച്ചുകൂട്ടി, ഇസ്രായേല്‍ജനത്തെ ആക്രമിക്കാന്‍ മരുഭൂമിയിലേക്കു പുറപ്പെടുകയും ചെയ്തു; അവര്‍ യാഹാസില്‍വച്ച് ഇസ്രായേല്‍ജനത്തോടു യുദ്ധം ചെയ്തു.
24
ഇസ്രായേല്‍ജനം അവരെ സംഹരിച്ച് അര്‍ന്നോന്‍ മുതല്‍ അമ്മോന്യരാജ്യത്തിന്റെ അതിരായ യാബോക്കുവരെ വ്യാപിച്ചുകിടന്ന സീഹോന്റെ രാജ്യം കൈവശമാക്കി. യാസെര്‍ ആയിരുന്നു അമ്മോന്യരുടെ അതിര്.
25
ഇസ്രായേല്‍ജനം അമോര്യരുടെ പട്ടണങ്ങളെല്ലാം കൈവശമാക്കി, ഹെശ്ബോനിലും അതിലെ സകല ഗ്രാമങ്ങളിലും അവര്‍ വാസമുറപ്പിച്ചു.
26
അമോര്യരാജാവായിരുന്ന സീഹോന്റെ നഗരമായിരുന്നു ഹെശ്ബോന്‍. മോവാബുരാജാവിനെ തോല്പിച്ച് സീഹോന് അര്‍ന്നോന്‍വരെയുള്ള ദേശം കൈവശപ്പെടുത്തിയിരുന്നു.
27
അതുകൊണ്ടാണ് ഗായകര്‍ ഇങ്ങനെ പാടിയത്: “ഹെശ്ബോനിലേക്കു വരിക; അതു വീണ്ടും പണിയുക; സീഹോന്റെ നഗരം പുനഃസ്ഥാപിക്കപ്പെടട്ടെ.”
28
ഹെശ്ബോനില്‍നിന്ന് അഗ്നി പുറപ്പെട്ടു, സീഹോന്റെ നഗരിയില്‍നിന്നു തീജ്വാല പ്രവഹിച്ചു. അതു മോവാബിലെ ആര് പട്ടണത്തെയും, അര്‍ന്നോന്‍ ഗിരികളിലെ പ്രഭുക്കളെയും വിഴുങ്ങിക്കളഞ്ഞു.
29
മോവാബേ നിനക്കു കഷ്ടം! കെമോശ് നിവാസികളേ, നിങ്ങള്‍ക്കു നാശം! അവന് തന്റെ പുത്രന്മാരെ അഭയാര്‍ഥികളാക്കി; പുത്രിമാരെ അമോര്യരാജാവായ സീഹോന് അടിമകളാക്കി.
30
നാം ദീബോന്‍വരെയുള്ള ഹെശ്ബോന്യരെ നശിപ്പിച്ചു. മെദബയ്‍ക്കടുത്തു നോഫവരെയുള്ളവരെ സംഹരിച്ചു.
31
അങ്ങനെ ഇസ്രായേല്‍ജനം അമോര്യരുടെ ദേശത്തു വസിച്ചു.
32
യാസെര്‍ദേശം ഒറ്റുനോക്കാന്‍ മോശ ചാരന്മാരെ അയച്ചു; അവര്‍ ഗ്രാമങ്ങള്‍ പിടിച്ചെടുത്തു; അമോര്യരെ ഓടിച്ചുകളഞ്ഞു.
33
പിന്നീട് ഇസ്രായേല്‍ജനം ബാശാനിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്തു; ബാശാന്‍രാജാവായ ഓഗ് തന്റെ ജനവുമായി ഏദ്രയില്‍വച്ച് ഇസ്രായേല്യരോട് ഏറ്റുമുട്ടാന്‍ പുറപ്പെട്ടു.
34
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “അവനെ നീ ഭയപ്പെടേണ്ടാ; അവനെയും അവന്റെ ജനത്തെയും ദേശത്തെയും ഞാന്‍ നിനക്കു നല്കിയിരിക്കുന്നു. നീ ഹെശ്ബോനില്‍ വാണിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും പ്രവര്‍ത്തിക്കണം.
35
ഇസ്രായേല്‍ജനം ഓഗ് രാജാവിനെയും അയാളുടെ പുത്രന്മാരെയും ജനത്തെയും കൊന്നൊടുക്കി. ഒരു അവകാശിപോലും അയാള്‍ക്കു ശേഷിച്ചില്ല. അങ്ങനെ ആ ദേശം അവര്‍ കൈവശമാക്കി.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36