bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 29
Numbers 29
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 30 →
1
ഏഴാം മാസം ഒന്നാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികളില്‍ ഏര്‍പ്പെടരുത്; അതു കാഹളങ്ങള്‍ മുഴക്കുന്ന ദിവസമാകുന്നു.
2
അന്നു സര്‍വേശ്വരനു പ്രസാദകരമായ ഹോമയാഗമായി ഒരു കാളക്കുട്ടി, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.
3
അവയോടൊപ്പം ധാന്യയാഗമായി കാളയ്ക്കു മൂന്ന് ഇടങ്ങഴിയും
4
ആണാടിനു രണ്ട് ഇടങ്ങഴിയും കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം നേരിയ മാവ് ഒലിവെണ്ണയില്‍ കുഴച്ച് അര്‍പ്പിക്കേണ്ടതാണ്.
5
നിങ്ങളുടെ പാപത്തിനു പ്രായശ്ചിത്തമായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം.
6
ഇവയെല്ലാം ഓരോ മാസത്തിലെയും ഒന്നാം ദിവസം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പ്രതിദിനം അര്‍പ്പിക്കാറുള്ള ഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും നിയമപ്രകാരമുള്ള പാനീയയാഗത്തിനും പുറമേ ആണ്. അവ ഹോമയാഗമായിട്ടാണ് അര്‍പ്പിക്കേണ്ടത്; അതിന്റെ സൗരഭ്യം സര്‍വേശ്വരനു പ്രസാദകരമായിരിക്കും.
7
ഏഴാം മാസത്തിലെ പത്താം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം. അന്നു നിങ്ങള്‍ ഉപവസിക്കണം. ജോലിയൊന്നും ചെയ്യരുത്.
8
സര്‍വേശ്വരനു പ്രസാദകരമായ സൗരഭ്യവാസനയാകുന്ന ഹോമയാഗമായി ഒരു കാളക്കുട്ടിയെയും ഒരു ആണാടിനെയും ഏഴ് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.
9
അവയോടൊപ്പമുള്ള ധാന്യയാഗമായി ഒലിവെണ്ണ ചേര്‍ത്ത മാവ് അര്‍പ്പിക്കേണ്ടതാണ്; കാളയ്ക്ക് മൂന്ന് ഇടങ്ങഴിയും ആണാടിനു രണ്ട് ഇടങ്ങഴിയും
10
കുഞ്ഞാടിന് ഒരു ഇടങ്ങഴിയുംവീതം മാവ് ഒലിവെണ്ണ ചേര്‍ത്ത് അര്‍പ്പിക്കണം.
11
പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം; അതു പാപപരിഹാരദിനത്തില്‍ ജനത്തിനുവേണ്ടി അര്‍പ്പിക്കുന്ന പാപപരിഹാരയാഗമാകുന്നു. പ്രതിദിനഹോമയാഗങ്ങള്‍, അവയോടൊന്നിച്ചുള്ള ധാന്യയാഗങ്ങള്‍, പാനീയയാഗങ്ങള്‍ എന്നിവയ്ക്കു പുറമേയായിരിക്കും ഇത്.
12
ഏഴാം മാസം പതിനഞ്ചാം ദിവസം നിങ്ങള്‍ വിശുദ്ധസഭ കൂടണം; അന്നു കഠിനജോലികള് ഒന്നും ചെയ്യരുത്. നിങ്ങള്‍ സര്‍വേശ്വരനു വേണ്ടി ഏഴു ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവം ആചരിക്കുക.
13
സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി പതിമൂന്നു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം. അവയെല്ലാം കുറ്റമറ്റവയായിരിക്കണം.
14
കാള ഒന്നിനു മൂന്ന് ഇടങ്ങഴിയും ആണാട് ഒന്നിനു രണ്ട് ഇടങ്ങഴിയും
15
ആട്ടിന്‍കുട്ടി ഒന്നിന് ഒരു ഇടങ്ങഴിയും വീതം മാവ് ഒലിവെണ്ണ ചേര്‍ത്തു ധാന്യയാഗമായി അര്‍പ്പിക്കേണ്ടതാണ്.
16
പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കണം.
17
രണ്ടാം ദിവസം കുറ്റമറ്റ പന്ത്രണ്ടു കാളക്കുട്ടികളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക.
18
കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമുള്ള ധാന്യയാഗത്തോടും പാനീയയാഗത്തോടും ഒപ്പം അവ അര്‍പ്പിക്കണം.
19
പ്രതിദിനഹോമയാഗത്തിനും അതിന്റെ ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
20
മൂന്നാം ദിവസം കുറ്റമറ്റ പതിനൊന്നു കാളകളെയും, രണ്ട് ആണാടുകളെയും, ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.
21
കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അവയോടൊപ്പം അര്‍പ്പിക്കണം.
22
പ്രതിദിനഹോമയാഗത്തിനും അതിനോടു ചേര്‍ന്നുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
23
നാലാം ദിവസം കുറ്റമറ്റ പത്തു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.
24
കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
25
പ്രതിദിന ഹോമയാഗത്തിനും അതോടൊപ്പമുള്ള ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
26
അഞ്ചാം ദിവസം കുറ്റമറ്റ ഒന്‍പതു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സുപ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.
27
കാളകള്‍, ആണാടുകള്‍, കുഞ്ഞാടുകള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
28
പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
29
ആറാം ദിവസം കുറ്റമറ്റ എട്ടു കാളകളെയും രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കുക.
30
കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
31
പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
32
ഏഴാം ദിവസം കുറ്റമറ്റ ഏഴു കാളകളെയും, രണ്ട് ആണാടുകളെയും ഒരു വയസ്സു പ്രായമായ പതിനാല് ആണ്‍കുഞ്ഞാടുകളെയും അര്‍പ്പിക്കണം.
33
കാളകള്‍, ആണാടുകള്‍, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ച് നിയമാനുസൃതമായ ധാന്യയാഗവും, പാനീയയാഗവും അര്‍പ്പിക്കണം.
34
പ്രതിദിനഹോമയാഗത്തിനും, ധാന്യയാഗത്തിനും, പാനീയയാഗത്തിനും പുറമേ പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
35
എട്ടാം ദിവസം വിശുദ്ധസഭ ചേരണം. അന്നു കഠിനജോലികള് ഒന്നും പാടില്ല.
36
സര്‍വേശ്വരനു പ്രസാദകരമായ സുഗന്ധം പരത്തുന്ന ഹോമയാഗമായി കുറ്റമറ്റ ഒരു കാള, ഒരു ആണാട്, ഒരു വയസ്സു പ്രായമായ ഏഴ് ആണ്‍കുഞ്ഞാടുകള്‍ എന്നിവയെ അര്‍പ്പിക്കണം.
37
കാള, ആണാട്, ആട്ടിന്‍കുട്ടികള്‍ എന്നിവയുടെ എണ്ണമനുസരിച്ചു നിയമാനുസൃതമായ ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
38
പ്രതിദിനഹോമയാഗത്തിനും ധാന്യയാഗത്തിനും പാനീയയാഗത്തിനും പുറമേ, പാപപരിഹാരത്തിനായി ഒരു ആണ്‍കോലാടിനെയും അര്‍പ്പിക്കേണ്ടതാണ്.
39
നിങ്ങളുടെ ഹോമയാഗങ്ങള്‍ക്കും ധാന്യയാഗങ്ങള്‍ക്കും പാനീയയാഗങ്ങള്‍ക്കും സമാധാനയാഗങ്ങള്‍ക്കും വേണ്ടിയുള്ള നേര്‍ച്ചകള്‍ക്കും സ്വമേധാദാനങ്ങള്‍ക്കും പുറമേ ഇവയെല്ലാം നിങ്ങളുടെ നിശ്ചിത ഉത്സവദിവസങ്ങളില്‍ സര്‍വേശ്വരനു സമര്‍പ്പിക്കണം.
40
സര്വേശ്വരന് മോശയോടു കല്പിച്ചതെല്ലാം അദ്ദേഹം ഇസ്രായേല്‍ജനത്തെ അറിയിച്ചു.
← Chapter 28
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 30 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36