bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 32
Numbers 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
1
രൂബേന്‍ഗോത്രക്കാര്‍ക്കും ഗാദ്ഗോത്രക്കാര്‍ക്കും വളരെയധികം ആടുമാടുകളുണ്ടായിരുന്നു. അവയെ വളര്‍ത്തുന്നതിന് ഏറ്റവും അനുയോജ്യമായ പ്രദേശമാണു യസേരും ഗിലെയാദും എന്ന് അവര്‍ കണ്ടു.
2
അവര്‍ മോശയോടും എലെയാസാര്‍പുരോഹിതനോടും ജനനേതാക്കളോടും പറഞ്ഞു:
3
[3,4] “ഇസ്രായേല്‍ജനസമൂഹത്തിനു മുമ്പില്‍ സര്വേശ്വരന് കീഴടക്കിയ അതാരോത്ത്, ദീബോന്‍, യസേര്‍, നിമ്രാ, ഹെശ്ബോന്‍, എലെയാലേ, സെബാം, നെബോ, ബെയോന്‍ എന്നീ പട്ടണങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശം ആടുമാടുകളെ വളര്‍ത്തുന്നതിനു യോജിച്ച സ്ഥലമാണ്. ഈയുള്ളവര്‍ക്ക് ധാരാളം ആടുമാടുകളുണ്ടല്ലോ.
5
അങ്ങയുടെ കരുണയ്ക്ക് പാത്രമാകുന്നു എങ്കില്‍ ഈ പ്രദേശം ഞങ്ങള്‍ക്ക് അവകാശമായി തന്നാലും; യോര്‍ദ്ദാനക്കരെയുള്ള ദേശത്തേക്കു ഞങ്ങളെ കൊണ്ടുപോകരുതേ.”
6
ഗാദ്, രൂബേന്‍ ഗോത്രക്കാരോടു മോശ പറഞ്ഞു: “സ്വന്തം സഹോദരന്മാര് യുദ്ധത്തിനു പോകുമ്പോള്‍ നിങ്ങള്‍ക്ക് ഇവിടെ ഇരിക്കണമെന്നോ?
7
സര്വേശ്വരന് ഇസ്രായേല്‍ജനത്തിനു നല്കിയ ദേശത്തേക്ക് അവര്‍ പ്രവേശിക്കാതിരിക്കത്തക്കവിധം അവരെ നിങ്ങള്‍ എന്തിനു നിരുത്സാഹപ്പെടുത്തുന്നു?
8
ദേശം രഹസ്യനിരീക്ഷണം നടത്തുന്നതിനു കാദേശ്-ബര്‍ന്നേയയില്‍നിന്നു നിങ്ങളുടെ പിതാക്കന്മാരെ ഞാന്‍ അയച്ചപ്പോള്‍ അവര്‍ ചെയ്തതും ഇതു തന്നെയായിരുന്നു.
9
എസ്കോല്‍താഴ്വരയില്‍ ചെന്ന് ആ ദേശം കണ്ടതിനുശേഷം സര്വേശ്വരന് തങ്ങള്‍ക്കു നല്കിയ ദേശത്തേക്കു പോകാതിരിക്കാന്‍ ഇസ്രായേല്‍ജനത്തെ അവര്‍ നിരുത്സാഹപ്പെടുത്തി.
10
[10-12] അന്നു സര്‍വേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അബ്രഹാമിനും, ഇസ്ഹാക്കിനും, യാക്കോബിനും നല്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം കെനിസ്യനായ യെഫുന്നെയുടെ പുത്രന് കാലേബും നൂനിന്റെ പുത്രന് യോശുവയും ഒഴികെ ഈജിപ്തില്‍നിന്നു പോന്നവരില്‍ ഇരുപതു വയസ്സും അതിനുമേലും പ്രായമുള്ള ആരും കാണുകയില്ലെന്നു സര്വേശ്വരന് സത്യം ചെയ്തു.
13
സര്‍വേശ്വരന്റെ കോപം ഇസ്രായേല്‍ജനത്തിന്റെ നേരേ ജ്വലിച്ചു; നാല്പതു വര്‍ഷം അവരെ മരുഭൂമിയില്‍ അലഞ്ഞു നടക്കാന്‍ ഇടയാക്കി; സര്വേശ്വരന് അനിഷ്ടമായി പ്രവര്‍ത്തിച്ച തലമുറ മുഴുവന്‍ ഇല്ലാതെയാകുന്നതുവരെ അവര്‍ അങ്ങനെ നടന്നു.
14
അവിടുത്തെ ഉഗ്രകോപം ഇസ്രായേല്‍ജനത്തിനെതിരേ വീണ്ടും ജ്വലിക്കത്തക്കവിധം പാപികളായ മനുഷ്യരുടെ ഒരു പുതിയ തലമുറയായി നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാര്ക്കു പകരം എഴുന്നേറ്റിരിക്കുന്നു.
15
നിങ്ങള്‍ സര്‍വേശ്വരനെ അനുഗമിക്കാതെയിരുന്നാല് മരുഭൂമിയില്‍ വീണ്ടും നിങ്ങളെ കൈവിട്ടുകളയും; അങ്ങനെ ഈ ജനത്തിന്റെ നാശത്തിനു നിങ്ങള്‍ ഉത്തരവാദികളാകും.”
16
അപ്പോള്‍ അവര്‍ മോശയെ സമീപിച്ചു പറഞ്ഞു: “ഞങ്ങളുടെ ആടുമാടുകള്‍ക്കുവേണ്ടി തൊഴുത്തുകളും ഞങ്ങളുടെ കുട്ടികള്‍ക്കുവേണ്ടി പട്ടണങ്ങളും ഇവിടെ ഞങ്ങള്‍ പണിയട്ടെ.
17
എന്നാല്‍ ഇസ്രായേല്‍ജനത്തെ അവരുടെ സ്ഥലത്ത് എത്തിക്കുന്നതുവരെ ആയുധവുമേന്തി അവര്‍ക്കു മുമ്പേ പോകാന്‍ ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങളുടെ കുട്ടികള്‍ മാത്രം തദ്ദേശവാസികളില്‍നിന്നു സുരക്ഷിതരായി കെട്ടുറപ്പുള്ള പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.
18
ഇസ്രായേല്‍ജനം തങ്ങളുടെ അവകാശഭൂമി കൈവശമാക്കുന്നതുവരെ ഞങ്ങള്‍ സ്വന്തം വീടുകളിലേക്കു മടങ്ങുകയില്ല.
19
യോര്‍ദ്ദാനക്കരെയും അതിനപ്പുറവുമുള്ള സ്ഥലങ്ങള്‍ മറ്റ് ഇസ്രായേല്‍ജനത്തോടൊപ്പം ഞങ്ങള്‍ അവകാശമാക്കുകയില്ല; യോര്‍ദ്ദാനിക്കരെ കിഴക്കുവശത്തുള്ള സ്ഥലം ഞങ്ങള്‍ക്ക് അവകാശമായി ലഭിച്ചിട്ടുണ്ടല്ലോ.”
20
മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ പറയുന്നതുപോലെ പ്രവര്‍ത്തിക്കുമെങ്കില്‍ ഇവിടെ സര്‍വേശ്വരന്റെ സന്നിധിയില്‍വച്ചുതന്നെ യുദ്ധത്തിനായി ഒരുങ്ങിക്കൊള്ളുക.
21
നിങ്ങളുടെ യോദ്ധാക്കള്‍ എല്ലാവരും ആയുധധാരികളായി സര്‍വേശ്വരന്റെ മുമ്പാകെ നില്ക്കുമെങ്കില്,
22
അവിടുന്നു ശത്രുക്കളെ പരാജയപ്പെടുത്തി ആ ദേശം അവിടുത്തെ മുമ്പില്‍ കീഴടങ്ങിക്കഴിയുമ്പോള്‍ നിങ്ങള്‍ക്കു മടങ്ങിപ്പോരാം. അപ്പോള്‍ സര്‍വേശ്വരനോടും സ്വജനമായ ഇസ്രായേല്യരോടുമുള്ള കടമ നിങ്ങള്‍ നിറവേറ്റിക്കഴിയുമല്ലോ; പിന്നീട് ഈ പ്രദേശം സര്‍വേശ്വരന്റെ മുമ്പില്‍ നിങ്ങള്‍ക്കുള്ള അവകാശമായിത്തീരും.
23
“അങ്ങനെ ചെയ്യാതിരുന്നാല്‍ നിങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്യുകയായിരിക്കും; അതിന്റെ ഫലം നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും.
24
നിങ്ങളുടെ കുട്ടികള്‍ക്കായി പട്ടണങ്ങളും നിങ്ങളുടെ ആട്ടിന്‍പറ്റത്തിനു തൊഴുത്തുകളും പണിതതിനുശേഷം നിങ്ങള്‍ വാഗ്ദാനം ചെയ്തതുപോലെ പ്രവര്‍ത്തിക്കണം.”
25
ഗാദ്ഗോത്രക്കാരും രൂബേന്‍ഗോത്രക്കാരും മോശയോടു പറഞ്ഞു: “അവിടുന്നു കല്പിക്കുന്നതുപോലെ ഈയുള്ളവര്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
26
ഞങ്ങളുടെ കുട്ടികളും ഭാര്യമാരും ആടുമാടുകളും ഗിലെയാദിലെ പട്ടണങ്ങളില്‍ പാര്‍ക്കട്ടെ.
27
അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ എല്ലാവരും അവിടുന്നു കല്പിക്കുന്നതുപോലെ സര്‍വേശ്വരന്റെ മുമ്പാകെ യുദ്ധത്തിനു പൊയ്ക്കൊള്ളാം.”
28
മോശ അവരെക്കുറിച്ച് എലെയാസാര്‍ പുരോഹിതനോടും നൂനിന്റെ പുത്രനായ യോശുവയോടും ഇസ്രായേല്‍ഗോത്രങ്ങളിലെ നേതാക്കന്മാരോടും ഇപ്രകാരം പറഞ്ഞു:
29
“ഗാദ്, രൂബേന്‍ ഗോത്രക്കാരായ ഓരോരുത്തരും സര്‍വേശ്വരന്റെ സന്നിധിയില്‍ യുദ്ധസന്നദ്ധരായി യോര്ദ്ദാന് കടക്കുകയും നിങ്ങളോടൊപ്പം ആ ദേശം നിങ്ങള്‍ക്കായി പിടിച്ചടക്കുകയും ചെയ്താല്‍ ഗിലെയാദു പ്രദേശം അവര്‍ക്ക് അവകാശമായി കൊടുക്കണം.
30
എന്നാല്‍ യുദ്ധസന്നദ്ധരായി അവര്‍ നിങ്ങളോടുകൂടെ അക്കരയ്ക്കു വരുന്നില്ലെങ്കില്‍ അവരുടെ അവകാശം കനാന്‍ദേശത്തു നിങ്ങളുടെ ഇടയില്‍തന്നെ ആയിരിക്കണം.”
31
ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ പറഞ്ഞു: “സര്വേശ്വരന് അങ്ങയുടെ ദാസന്മാരോട് അരുളിച്ചെയ്തതുപോലെ ഞങ്ങള്‍ പ്രവര്‍ത്തിച്ചുകൊള്ളാം.
32
സര്‍വേശ്വരന്റെ മുമ്പാകെ യുദ്ധസന്നദ്ധരായി നദിക്ക് അക്കരെ കനാനിലേക്കു ഞങ്ങള്‍ പൊയ്ക്കൊള്ളാം. അങ്ങനെയായാല്‍ യോര്‍ദ്ദാനിക്കരെ ഞങ്ങളുടെ അവകാശം ഞങ്ങള്‍ക്കുതന്നെ ലഭിക്കുമല്ലോ.”
33
മോശ ഗാദ്, രൂബേന്‍ ഗോത്രക്കാര്‍ക്കും യോസേഫിന്റെ പുത്രനായ മനശ്ശെയുടെ പകുതി ഗോത്രത്തിനും, അമോര്യരാജാവായ സീഹോന്റെയും ബാശാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശവും അവയുടെ അതിര്‍ത്തിപ്രദേശങ്ങളിലുള്ള പട്ടണങ്ങളും അവകാശമായി നല്കി.
34
ദീബോന്‍, അതാരോത്ത്, അരോയേര്‍,
35
അത്രോത്ത്, ശോഫാന്‍, യസേര്‍, യൊഗ്ബെഹാ,
36
ബേത്ത്-നിമ്രാ, ബേത്ത്-ഹാരാന്‍ എന്നീ ഉറപ്പുള്ള പട്ടണങ്ങളും ആടുകള്‍ക്കു തൊഴുത്തുകളും ഗാദ്ഗോത്രക്കാര്‍ പണിതു.
37
രൂബേന്‍ഗോത്രക്കാര്‍ ഹെശ്ബോന്‍, എലെയാലേ, കിര്യത്തയീം, നെബോ, ബാല്‍ മെയോന്‍, സിബ്മാ എന്നീ പട്ടണങ്ങള്‍ പണിതു.
38
നെബോയുടെയും ബാല്‍മെയോന്റെയും പേരുകള്‍ മാറ്റിക്കളഞ്ഞു; അവര്‍ നിര്‍മ്മിച്ച പട്ടണങ്ങള്‍ക്കു മറ്റു പേരുകള്‍ കൊടുത്തു.
39
മനശ്ശെയുടെ പുത്രനായ മാഖീരിന്റെ പുത്രന്മാര് ഗിലെയാദ് കൈവശപ്പെടുത്തിയശേഷം അവിടെ പാര്‍ത്തിരുന്ന അമോര്യരെ ഓടിച്ചുകളഞ്ഞു.
40
മോശ, മനശ്ശെയുടെ പുത്രനായ മാഖീരിന്റെകുലത്തിനു ഗിലെയാദുപ്രദേശം കൊടുത്തു; അവര്‍ അവിടെ പാര്‍ത്തു.
41
മനശ്ശെയുടെ പുത്രനായ യായീര്‍ അതിലെ ഗ്രാമങ്ങള്‍ പിടിച്ചടക്കുകയും അവയ്ക്ക് ഹവോത്ത്-യായീര്‍ എന്നു പേരു നല്‍കുകയും ചെയ്തു.
42
കെനാത്തും അതിലെ ഗ്രാമങ്ങളും നോബഹ് കൈവശപ്പെടുത്തി. അതിന് നോബഹ് എന്ന് തന്റെ പേരു നല്കി.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36