bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 6
Numbers 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
1
സര്വേശ്വരന് മോശയോടു കല്പിച്ചു:
2
“ഇസ്രായേല്‍ജനത്തോടു പറയുക, സര്‍വേശ്വരനു സ്വയം അര്‍പ്പിച്ചുകൊണ്ടു നാസീര്‍വ്രതം ദീക്ഷിക്കുന്ന സ്ത്രീയും പുരുഷനും വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും വര്‍ജിക്കണം. ഇവയില്‍ നിന്നെടുക്കുന്ന വിനാഗിരിയോ മുന്തിരിയില്‍ നിന്നുണ്ടാക്കിയ ഏതെങ്കിലും പാനീയമോ കുടിക്കരുത്.
3
മുന്തിരിങ്ങ പഴുത്തതായാലും ഉണങ്ങിയതായാലും തിന്നരുത്.
4
നാസീര്‍വ്രതം അനുഷ്ഠിക്കുന്ന കാലമത്രയും മുന്തിരിയില്‍നിന്നുള്ളതൊന്നും, കുരുവോ തൊലിയോപോലും തിന്നരുത്.
5
“സര്‍വേശ്വരനുവേണ്ടി സ്വയം അര്‍പ്പിക്കുന്ന നാസീര്‍വ്രതകാലത്തൊരിക്കലും തല ക്ഷൗരം ചെയ്യരുത്.
6
വ്രതമെടുക്കുന്നയാള്‍ സര്‍വേശ്വരനു സമര്‍പ്പിക്കപ്പെട്ടവനായിരിക്കണം. അയാള്‍ മുടി വളര്‍ത്തണം. സര്‍വേശ്വരനു സ്വയം സമര്‍പ്പിച്ചിരിക്കുന്ന കാലത്ത് അയാള്‍ മൃതശരീരത്തിന്റെ അടുത്തു പോകരുത്.
7
മരിച്ചതു സ്വന്തം പിതാവോ, മാതാവോ, സഹോദരനോ, സഹോദരിയോ ആയിരുന്നാലും അടുത്തുചെന്ന് അശുദ്ധനാകരുത്. അര്‍പ്പണത്തിന്റെ അടയാളം അയാളുടെ തലയില്‍ ഉണ്ടല്ലോ.
8
നാസീര്‍വ്രതകാലമത്രയും അയാള്‍ സര്വേശ്വരന് അര്‍പ്പിക്കപ്പെട്ടവനാകുന്നു.
9
“വ്രതനിഷ്ഠന്റെ അടുക്കല്‍വച്ച് ആരെങ്കിലും പെട്ടെന്നു മരിക്കുകയും അയാളുടെ അര്‍പ്പിതശിരസ്സ് അശുദ്ധമാകുകയും ചെയ്താല്‍, ശുദ്ധീകരണ ദിവസമായ ഏഴാം ദിവസം അവന്റെ ശിരസ്സ് മുണ്ഡനം ചെയ്യണം.
10
എട്ടാം ദിവസം രണ്ടു ചെങ്ങാലികളെയോ, രണ്ടു പ്രാവിന്‍കുഞ്ഞുങ്ങളെയോ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് പുരോഹിതന്റെ അടുക്കല്‍ അവന് കൊണ്ടുവരണം.
11
പുരോഹിതന് അവയില്‍ ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അര്‍പ്പിച്ച് മൃതശരീരസ്പര്‍ശനം മൂലമുണ്ടായ പാപത്തിനു പ്രായശ്ചിത്തം ചെയ്യണം. അന്നുതന്നെ അയാളുടെ ശിരസ്സ് ശുദ്ധീകരിക്കണം.
12
മറ്റൊരു കാലഘട്ടത്തിലേക്കു വീണ്ടും നാസീര്‍വ്രതമെടുക്കാന്‍ അവന് സ്വയം സമര്‍പ്പിക്കുകയും വേണം. കൂടാതെ, ചെയ്ത കുറ്റത്തിനുള്ള പ്രായശ്ചിത്തമായി ഒരു വയസ്സു പ്രായമുള്ള ഒരു ആണാട്ടിന്‍കുട്ടിയെയും കൊണ്ടുവരണം. വ്രതഭംഗം സംഭവിച്ചതിനാല്‍ അയാളുടെ ആദ്യത്തെ വ്രതകാലം ഗണിക്കപ്പെടുകയില്ലല്ലോ.
13
“നാസീര്‍വ്രതം അനുഷ്ഠിക്കുന്നവന് അതു പൂര്‍ത്തിയാക്കുമ്പോള്‍ പാലിക്കേണ്ട നിയമം ഇതാണ്: അയാളെ തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കൊണ്ടുവരണം.
14
അയാള്‍ ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ ആണാട്ടിന്‍കുട്ടിയെ ഹോമയാഗമായും ഒരു വയസ്സു പ്രായമുള്ള കുറ്റമറ്റ പെണ്ണാട്ടിന്‍കുട്ടിയെ പാപപരിഹാരയാഗമായും, കുറ്റമറ്റ ഒരു ആണാടിനെ സമാധാനയാഗമായും സര്വേശ്വരന് അര്‍പ്പിക്കണം.
15
അവയോടൊപ്പം ഒരു കുട്ടയില്‍ പുളിപ്പു ചേര്‍ക്കാത്ത അപ്പവും, നേരിയ മാവുകൊണ്ട് എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പവും, പുളിപ്പില്ലാത്ത മാവുകൊണ്ട് എണ്ണ പുരട്ടിയുണ്ടാക്കിയ അടയും, അവയ്ക്കു ചേര്‍ന്ന ധാന്യയാഗവും പാനീയയാഗവും അയാള്‍ അര്‍പ്പിക്കണം.
16
പുരോഹിതന് ഇവയെല്ലാം സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവന്നതിനുശേഷം അയാള്‍ക്കുവേണ്ടി പാപപരിഹാരയാഗവും ഹോമയാഗവും അര്‍പ്പിക്കണം.
17
സമാധാനയാഗമായി ആണാടിനെ പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടൊപ്പം സര്വേശ്വരന് അര്‍പ്പിക്കേണ്ടതാണ്. അതോടൊപ്പം ധാന്യയാഗവും പാനീയയാഗവും അര്‍പ്പിക്കണം.
18
പിന്നീട് നാസീര്വ്രതക്കാരന് തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല്വച്ചുതന്നെ സമര്‍പ്പിത ശിരസ്സ് മുണ്ഡനം ചെയ്തു തലമുടി സമാധാനയാഗത്തിന്റെ അഗ്നിയില്‍ ഇടണം.
19
വ്രതസ്ഥന് തല മുണ്ഡനം ചെയ്തു കഴിഞ്ഞാല്‍ പുരോഹിതന് ആണാടിന്റെ വേവിച്ച കൈക്കുറകും കുട്ടയില്‍നിന്നു പുളിപ്പില്ലാത്ത അപ്പവും പുളിപ്പില്ലാത്ത മാവുകൊണ്ട് ഉണ്ടാക്കിയ അടയും എടുത്തു വ്രതസ്ഥന്റെ കൈയില്‍ വയ്ക്കണം.
20
പിന്നീട് പുരോഹിതന് അവയെ സര്‍വേശ്വരസന്നിധിയില്‍ നീരാജനം ചെയ്യണം. ഇതും നീരാജനം ചെയ്ത നെഞ്ചും അര്‍പ്പിച്ച കാല്‍ക്കുറകും പുരോഹിതനുവേണ്ടി വിശുദ്ധമായി വേര്‍തിരിച്ചിട്ടുള്ളതാണ്. അതിനുശേഷം നാസീര്‍വ്രതസ്ഥനു വീഞ്ഞു കുടിക്കാം.
21
നാസീര്‍വ്രതം എടുക്കുന്നവന് പാലിക്കേണ്ട നിയമം ഇതാണ്. അയാളുടെ കഴിവനുസരിച്ചുള്ള നേര്‍ച്ചകള്‍ക്കു പുറമേ നാസീര്വ്രതത്തിന്റെ നിയമാനുസൃതമായ വഴിപാടുകള്‍ അയാള്‍ അര്‍പ്പിക്കേണ്ടതാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന നാസീര്വ്രതത്തിന്റെ നിയമങ്ങള്‍ അയാള്‍ പാലിക്കണം.”
22
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
23
“അഹരോനോടും പുത്രന്മാരോടും പറയുക, നിങ്ങള്‍ ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കേണ്ടത് ഇങ്ങനെയാണ്:
24
സര്വേശ്വരന് നിങ്ങളെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.
25
അവിടുന്നു തിരുമുഖം നിങ്ങളുടെമേല്‍ പ്രകാശിപ്പിച്ച് നിങ്ങളോടു കരുണകാണിക്കട്ടെ.
26
സര്വേശ്വരന് കരുണയോടെ കടാക്ഷിച്ച് നിങ്ങള്‍ക്കു സമാധാനം നല്കട്ടെ.
27
ഇങ്ങനെ അവര്‍ എന്റെ നാമം ഉച്ചരിച്ചുകൊണ്ട് ഇസ്രായേല്‍ജനത്തെ ആശീര്‍വദിക്കട്ടെ. അപ്പോള്‍ ഞാന്‍ അവരെ അനുഗ്രഹിക്കും.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36