bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 3
Numbers 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 4 →
1
സീനായ്മലയില്‍വച്ചു മോശയ്ക്കു സര്‍വേശ്വരന്റെ അരുളപ്പാടുണ്ടായ കാലത്തു മോശയുടെയും അഹരോന്റെയും സന്താനങ്ങള്‍ ഇവരായിരുന്നു.
2
അഹരോന്റെ പുത്രന്മാര്: ആദ്യജാതനായ നാദാബ്, അബീഹൂ, എലെയാസാര്‍, ഈഥാമാര്‍.
3
പുരോഹിതശുശ്രൂഷയ്ക്കായി അഭിഷിക്തരായ അഹരോന്റെ പുത്രന്മാര് ഇവരാണ്.
4
ഇവരില്‍ നാദാബും അബീഹൂവും സീനായ്മരുഭൂമിയില്‍വച്ചു സര്‍വേശ്വരന്റെ സന്നിധിയില്‍ അവിശുദ്ധമായ അഗ്നി അര്‍പ്പിച്ചതിനാല്‍ അവിടെവച്ചു മരിച്ചു. അവര്‍ക്കു മക്കളില്ലായിരുന്നു. എലെയാസാരും ഈഥാമാരും മാത്രമാണ് പിതാവായ അഹരോന്റെ ജീവകാലമത്രയും പുരോഹിത ശുശ്രൂഷ നിര്‍വഹിച്ചത്.
5
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
6
“പുരോഹിതനായ അഹരോന്റെ ശുശ്രൂഷകരായി ലേവിഗോത്രത്തില്‍പ്പെട്ട എല്ലാവരെയും നിയോഗിക്കുക.
7
അവര്‍ അഹരോനും സര്‍വജനത്തിനുംവേണ്ടി തിരുസാന്നിധ്യകൂടാരത്തിനു മുമ്പില്‍ ശുശ്രൂഷ ചെയ്യുകയും, കൂടാരസംബന്ധമായ ഇതര ജോലികള്‍ നിറവേറ്റുകയും ചെയ്യട്ടെ.
8
കൂടാരത്തിലെ ഉപകരണങ്ങളുടെ ചുമതല അവര്‍ക്കായിരിക്കും. കൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം അവര്‍ ഇസ്രായേല്‍ജനത്തിനു വേണ്ടിയുള്ള ശുശ്രൂഷകള്‍ നിര്‍വഹിക്കുകയും വേണം.
9
അഹരോനും പുത്രന്മാര്‍ക്കുംവേണ്ടി ലേവ്യരെ നിയോഗിക്കണം. ഇസ്രായേല്‍ജനത്തില്‍നിന്ന് അഹരോനുവേണ്ടി പൂര്‍ണമായി നല്കപ്പെട്ടവരാണിവര്.
10
പൗരോഹിത്യശുശ്രൂഷയ്‍ക്കുവേണ്ടി പൂര്‍ണമായി അഹരോനെയും പുത്രന്മാരെയും നിയോഗിക്കുക. അവര്‍ അത് അനുഷ്ഠിക്കട്ടെ. മറ്റാരെങ്കിലും അതിനു ശ്രമിച്ചാല്‍ അവനെ വധിക്കണം.
11
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
12
“ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാര്ക്കു പകരമായി അവരുടെ ഇടയില്‍നിന്നു ലേവ്യരെ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. ആദ്യജാതന്മാരെല്ലാം എന്റെ വകയായതുകൊണ്ട്, അവരും എന്റെ വകയായിരിക്കും.
13
ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതല്‍ ഇസ്രായേലിലെ ആദ്യജാതന്മാരെ എനിക്കായി ഞാന്‍ വേര്‍തിരിച്ചു. മനുഷ്യരുടെ ആദ്യജാതന്മാരെ മാത്രമല്ല, മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും വേര്‍തിരിച്ചിരുന്നു. അതിനാല്‍ അവയും എനിക്കുള്ളതാണ്. ഞാന്‍ സര്‍വേശ്വരനാകുന്നു.”
14
സര്വേശ്വരന് സീനായ്മരുഭൂമിയില്‍വച്ചു മോശയോട് അരുളിച്ചെയ്തു:
15
“ലേവിപുത്രന്മാരില് ഒരു മാസവും അതിലധികവും പ്രായമുള്ള എല്ലാവരുടെയും കണക്ക് കുടുംബം തിരിച്ചും പിതൃഭവനം തിരിച്ചും എടുക്കുക.
16
അവിടുന്നു കല്പിച്ചതുപോലെ മോശ അവരുടെ കണക്കെടുത്തു.
17
ഗേര്‍ശോന്‍, കെഹാത്ത്, മെരാരി എന്നിവരായിരുന്നു ലേവിയുടെ പുത്രന്മാര്.
18
ഗേര്‍ശോന്റെ പുത്രന്മാര് ലിബ്നിയും ശിമെയിയും.
19
കെഹാത്തിന്റെ പുത്രന്മാര് അമ്രാം, ഇസ്ഹാര്‍, ഹെബ്രോന്‍, ഉസ്സീയേല്‍.
20
മെരാരിയുടെ പുത്രന്മാര് മഹ്ലി, മൂശി എന്നിവര്‍. ഈ പേരുകളില്‍ അറിയപ്പെടുന്ന പിതൃഭവനങ്ങളുടെ പൂര്വപിതാക്കന്മാര് ഇവരായിരുന്നു.
21
ഗേര്‍ശോനില്‍നിന്നായിരുന്നു ലിബ്നിയരുടെയും ശിമ്യരുടെയും കുടുംബങ്ങള്‍ ഉണ്ടായത്. ഇവരാണ് ഗേര്‍ശോന്യകുടുംബങ്ങള്‍.
22
ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ഏഴായിരത്തി അഞ്ഞൂറായിരുന്നു.
23
ഗേര്‍ശോന്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്റെ പിറകില്‍ പടിഞ്ഞാറു വശത്തു പാളയമടിക്കണം.
24
അവരുടെ പിതൃഭവനത്തലവന്‍ ലായേലിന്റെ പുത്രനായ എലീയാസാഫ് ആയിരിക്കും.
25
തിരുസാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിന്റെ പ്രവേശനകവാടത്തിലുള്ള തിരശ്ശീല,
26
കൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള അങ്കണത്തിന്റെ മറവിരികള്‍, അങ്കണവാതിലിന്റെ തിരശ്ശീല, അവയുടെ ചരടുകള്‍ എന്നിവയുടെ ചുമതലയും ഇവയുമായി ബന്ധപ്പെട്ട മറ്റു ജോലികളും ഗേര്‍ശോന്യരുടേതായിരുന്നു.
27
അമ്രാമ്യരുടെയും, ഇസ്ഹാര്യരുടെയും, ഹെബ്രോന്യരുടെയും, ഉസ്സീയേല്യരുടെയും കുടുംബങ്ങള്‍ കെഹാത്തില്‍നിന്നു ജനിച്ചവരായിരുന്നു.
28
ഇവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ എണ്ണായിരത്തി അറുനൂറ്. വിശുദ്ധസ്ഥലത്തെ ശുശ്രൂഷയുടെ ചുമതല ഇവര്‍ക്കായിരുന്നു.
29
കെഹാത്യകുടുംബങ്ങള്‍ തിരുസാന്നിധ്യകൂടാരത്തിന്റെ തെക്കുവശത്തു പാളയമടിക്കണം.
30
കെഹാത്യരുടെ പിതൃഭവനത്തലവന്‍ ഉസ്സീയേലിന്റെ പുത്രന് എലീസാഫാന്‍.
31
ഉടമ്പടിപ്പെട്ടകം, മേശ, വിളക്കുകാല്, യാഗപീഠം, കൂടാരത്തില്‍ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍, തിരശ്ശീല എന്നിവയുടെ ചുമതലയും ബന്ധപ്പെട്ട ജോലികളും കെഹാത്യര്‍ക്കുള്ളതാണ്.
32
പുരോഹിതനായ അഹരോന്റെ പുത്രനായ എലെയാസാര്‍ ലേവിഗോത്രത്തിലെ നേതാക്കളുടെ നേതാവും വിശുദ്ധസ്ഥലത്തെ ചുമതല വഹിക്കുന്നവരുടെ മേല്‍വിചാരകനുമായിരിക്കും.
33
മെരാരിയില്‍നിന്നാണ് മഹ്ലിയരുടെയും മൂശ്യരുടെയും കുടുംബങ്ങളുണ്ടായത്.
34
അവരില്‍ ഒരു മാസവും അതിലധികവും പ്രായമായ പുരുഷസന്താനങ്ങളുടെ സംഖ്യ ആറായിരത്തി ഇരുനൂറ്.
35
അവരുടെ പിതൃഭവനത്തലവന്‍ അബീഹയിലിന്റെ പുത്രനായ സൂരിയേല്‍. കൂടാരത്തിന്റെ വടക്കുവശത്ത് അവര്‍ പാളയമടിക്കണം.
36
[36,37] വിശുദ്ധകൂടാരത്തിന്റെ ചട്ടക്കൂടും അതിന്റെ അഴികളും തൂണുകളും അവയുടെ ചുവടുകളും ഇവയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും അവര്‍ ചെയ്യണം.
38
മോശയും അഹരോനും അഹരോന്റെ പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പില്‍ കിഴക്കു വശത്തു പാളയമടിക്കണം. ഇസ്രായേല്‍ജനത്തിനുവേണ്ടി വിശുദ്ധസ്ഥലത്തു ശുശ്രൂഷകള്‍ ചെയ്യുന്നതിനുള്ള ചുമതല അവര്‍ക്കുള്ളതാണ്. മറ്റാരെങ്കിലും ഇതിനു തുനിഞ്ഞാല്‍ അവനെ വധിക്കണം.
39
സര്‍വേശ്വരന്റെ കല്പനയനുസരിച്ച്, ഒരു മാസവും അതിലധികവും പ്രായമുള്ള ലേവിഗോത്രത്തിലെ പുരുഷസന്താനങ്ങളെ ആളാംപ്രതി കുടുംബം തിരിച്ചു മോശയും അഹരോനുംകൂടി എണ്ണി തിട്ടപ്പെടുത്തി. അവരുടെ സംഖ്യ ഇരുപത്തീരായിരം.
40
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഒരു മാസവും അതിലധികവും പ്രായമായ ഇസ്രായേല്യരുടെ ആദ്യജാതന്മാരുടെ എണ്ണം പേരുപേരായി എടുക്കുക.
41
ഇസ്രായേല്യരുടെ ആദ്യജാതന്മാര്ക്കു പകരമായി ലേവ്യരെ എനിക്കായി തിരഞ്ഞെടുക്കുക. അവരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എനിക്കുവേണ്ടി എടുക്കുക. ഞാന്‍ സര്‍വേശ്വരനാകുന്നു.”
42
അവിടുന്നു കല്പിച്ചതുപോലെ മോശ ഇസ്രായേല്‍ജനത്തിന്റെ ഇടയിലെ ആദ്യജാതന്മാരുടെ എണ്ണമെടുത്തു.
43
ഒരു മാസവും അതിലധികവും പ്രായമായ ഇരുപത്തീരായിരത്തിഇരുനൂറ്റെഴുപത്തി മൂന്ന് ആദ്യജാതന്മാരുണ്ടായിരുന്നു.
44
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
45
“ഇസ്രായേല്യരായ എല്ലാ ആദ്യജാതന്മാര്‍ക്കും പകരം ലേവ്യരെയും ഇസ്രായേല്യരുടെ കന്നുകാലികളുടെ കടിഞ്ഞൂലുകള്‍ക്കു പകരം ലേവ്യരുടെ കന്നുകാലികളെയും എടുക്കുക; ലേവ്യര്‍ എന്റെ വകയാണ്; ഞാന്‍ സര്‍വേശ്വരനാകുന്നു.
46
ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇസ്രായേല്‍ജനത്തിലെ ആദ്യജാതന്മാരായ ഇരുനൂറ്റെഴുപത്തിമൂന്നു പേരുടെ വീണ്ടെടുപ്പുവിലയായി
47
ആളൊന്നിനു വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചുള്ള അഞ്ചു ശേക്കെല്‍ വീതം കൊടുക്കണം. വിശുദ്ധമന്ദിരത്തിലെ കണക്കനുസരിച്ച് ഒരു ശേക്കെലിന് ഇരുപതു ഗേരാ വീതമാണു കൊടുക്കേണ്ടത്.
48
ഈ വീണ്ടെടുപ്പുവില മുഴുവനും അഹരോനെയും പുത്രന്മാരെയും ഏല്പിക്കണം.”
49
ലേവ്യര്‍ക്കു വീണ്ടെടുക്കാന്‍ കഴിയാതെ അവശേഷിച്ചവരുടെ വീണ്ടെടുപ്പുവില മുഴുവന്‍ മോശ സ്വീകരിച്ചു.
50
ഇസ്രായേല്‍ജനത്തിന്റെ ഇടയിലെ ആദ്യജാതന്മാരില്‍നിന്നു മോശ സ്വീകരിച്ച വീണ്ടെടുപ്പുവില വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് ആയിരത്തിമൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ ആയിരുന്നു.
51
സര്വേശ്വരന് തന്നോട് കല്പിച്ചിരുന്നതുപോലെ മോശ ആ വീണ്ടെടുപ്പുവില മുഴുവന്‍ അഹരോനെയും പുത്രന്മാരെയും ഏല്പിച്ചു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36