bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 12
Numbers 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 13 →
1
മോശ ഒരു എത്യോപ്യക്കാരിയെ വിവാഹം ചെയ്തതുകൊണ്ട് അഹരോനും മിര്യാമും അദ്ദേഹത്തിനെതിരായി സംസാരിച്ചു.
2
സര്വേശ്വരന് മോശയില്‍കൂടി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? നമ്മില്‍കൂടിയും സംസാരിച്ചിട്ടില്ലേ? അവര്‍ ഇങ്ങനെ പറയുന്നതു സര്വേശ്വരന് കേട്ടു.
3
ഭൂമുഖത്തുള്ള സര്‍വമനുഷ്യരിലുംവച്ച് മോശ ഏറ്റവും സൗമ്യനായിരുന്നു.
4
“നിങ്ങള്‍ മൂവരും തിരുസാന്നിധ്യകൂടാരത്തില്‍ വരിക” എന്നു സര്വേശ്വരന് ഉടനെതന്നെ മോശയോടും അഹരോനോടും മിര്യാമിനോടും കല്പിച്ചു. അവര്‍ അവിടെ ചെന്നു.
5
അവിടുന്ന് ഒരു മേഘസ്തംഭത്തില്‍ കൂടി ഇറങ്ങിവന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല്നിന്ന് അഹരോനെയും മിര്യാമിനെയും വിളിച്ചു; അവര്‍ മുമ്പോട്ടു ചെന്നു.
6
സര്വേശ്വരന് അവരോട് അരുളിച്ചെയ്തു: “എന്റെ വാക്കു കേള്‍ക്കുക; നിങ്ങളുടെ ഇടയില്‍ ഒരു പ്രവാചകന് ഉണ്ടെങ്കില്‍ ദര്‍ശനത്തില്‍ ഞാന്‍ എന്നെ അവനു വെളിപ്പെടുത്തുകയും സ്വപ്നത്തില്‍ ഞാന്‍ അവനോടു സംസാരിക്കുകയും ചെയ്യും.
7
എന്നാല്‍ എന്റെ ദാസനായ മോശയുടെ കാര്യത്തില്‍ അങ്ങനെയല്ല; എന്റെ ജനത്തിന്റെ മുഴുവന്‍ ചുമതലയും ഞാന്‍ അവനെ ഏല്പിച്ചിരിക്കുന്നു.
8
അവ്യക്തമായല്ല, സ്പഷ്ടമായും അഭിമുഖമായും ഞാന്‍ അവനോടു സംസാരിക്കുന്നു. സര്‍വേശ്വരന്റെ രൂപം അവന് കണ്ടിരിക്കുന്നു; എന്നിട്ടും എന്റെ ദാസനായ മോശയ്ക്കെതിരായി സംസാരിക്കാന്‍ നിങ്ങള്‍ ധൈര്യപ്പെട്ടതെന്ത്?”
9
സര്‍വേശ്വരന്റെ കോപം അവരുടെ നേരേ ജ്വലിച്ചു; അവിടുന്ന് അവരെ വിട്ടുപോയി.
10
മേഘം കൂടാരത്തില്‍നിന്നു നീങ്ങിയപ്പോള്‍ മിര്യാമിന്റെ ശരീരം കുഷ്ഠം ബാധിച്ചു മഞ്ഞുപോലെ വെളുത്തു. അവളെ കുഷ്ഠരോഗിയായി അഹരോന് കണ്ടു.
11
അയാള്‍ മോശയോടു പറഞ്ഞു: “പ്രഭോ, ഞങ്ങള്‍ ബുദ്ധിശൂന്യരായി പ്രവര്‍ത്തിച്ചു. ആ പാപം ഞങ്ങളുടെമേല്‍ ചുമത്തരുതേ.
12
അമ്മയുടെ ഉദരത്തില്‍വച്ച് ചത്തു പകുതി അഴുകി പുറത്തുവന്ന ചാപിള്ളപോലെ ഇവള് ആകരുതേ.”
13
അപ്പോള്‍ മോശ: “സര്‍വേശ്വരാ, അവള്‍ക്കു സൗഖ്യം നല്കണമേ” എന്നു കേണപേക്ഷിച്ചു.
14
സര്വേശ്വരന് മോശയോടു പറഞ്ഞു: “തന്റെ പിതാവു മുഖത്തു തുപ്പിയാല്‍ അവള് ഏഴു ദിവസത്തേക്ക് അപമാനം സഹിക്കുകയില്ലേ? ഏഴു ദിവസത്തേക്ക് അവളെ പാളയത്തിനു പുറത്തു മാറ്റി പാര്‍പ്പിക്കുക; അതിനുശേഷം അകത്തു കൊണ്ടുവരാം.”
15
അങ്ങനെ മിര്യാമിനെ ഏഴു ദിവസത്തേക്കു പാളയത്തിനു പുറത്താക്കി. അവളെ അകത്തു കൊണ്ടുവരുന്നതുവരെ ജനം യാത്ര ചെയ്തില്ല.
16
അതിനു ശേഷം അവര്‍ ഹസേരോത്തില്‍നിന്നു പുറപ്പെട്ടു പാരാന്‍ മരുഭൂമിയിലെത്തി പാളയമടിച്ചു.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36