bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 5
Numbers 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“കുഷ്ഠരോഗികളെയും ഏതെങ്കിലും സ്രവം ഉള്ളവരെയും ശവത്തെ സ്പര്‍ശിച്ച് അശുദ്ധരായവരെയും പാളയത്തില്‍നിന്നു പുറത്താക്കാന്‍ ഇസ്രായേല്‍ജനത്തോടു കല്പിക്കുക.
3
സ്ത്രീപുരുഷഭേദമെന്യേ അവരെ പാളയത്തില്‍നിന്നു പുറത്താക്കണം. അല്ലെങ്കില്‍ ഞാന്‍ വസിക്കുന്ന അവരുടെ പാളയങ്ങള്‍ അശുദ്ധമാകാനിടയാകും.
4
അവിടുന്നു മോശയോടു കല്പിച്ചതുപോലെ ഇസ്രായേല്‍ജനം പ്രവര്‍ത്തിച്ചു. അവരെ തങ്ങളുടെ പാളയത്തില്‍നിന്നു പുറത്താക്കി.”
5
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
6
“ഇസ്രായേല്‍ജനത്തോടു കല്പിക്കുക, സര്‍വേശ്വരനോട് അവിശ്വസ്തരായി ആരോടെങ്കിലും തെറ്റുചെയ്യുന്ന പുരുഷനോ സ്ത്രീയോ കുറ്റക്കാരാണ്.
7
ചെയ്ത പാപം അവര്‍ ഏറ്റുപറയണം. കുറ്റത്തിനുള്ള പ്രായശ്ചിത്തമായി മുതലും അതിന്റെ അഞ്ചില്‍ ഒരു ഭാഗവും കൂടി താന്‍ ആരോടു തെറ്റുചെയ്തുവോ അവര്‍ക്കു നല്‍കണം.
8
ഈ പ്രായശ്ചിത്തം സ്വീകരിക്കുന്നതിനു ബന്ധുക്കള്‍ ആരുമില്ലെങ്കില്‍ അതു സര്‍വേശ്വരനു സമര്‍പ്പിക്കണം. അതു പുരോഹിതനുള്ളതാണ്. കുറ്റം ചെയ്ത ആള്‍ക്കുവേണ്ടി പ്രായശ്ചിത്തമായി അര്‍പ്പിക്കുന്ന ആട്ടുകൊറ്റനു പുറമെയാണ് ഇത്.
9
പുരോഹിതന്റെ അടുക്കല്‍ ഇസ്രായേല്‍ജനം കൊണ്ടുവരുന്ന എല്ലാ വഴിപാടുകളും എല്ലാ വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതാണ്.
10
ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കളും പുരോഹിതനുള്ളതായിരിക്കും. പുരോഹിതനു നല്കുന്നതെന്തും അയാള്‍ക്കുള്ളതാണ്.”
11
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
12
“ഇസ്രായേല്‍ജനത്തോടു പറയുക, ഒരുവന്റെ ഭാര്യ വഴിപിഴച്ച് അയാളോട് അവിശ്വസ്തയായി പെരുമാറുകയും
13
മറ്റൊരാളോടുകൂടി അവള് ശയിക്കുകയും, അതു ഭര്‍ത്താവില്‍നിന്നു മറച്ചുവയ്ക്കുകയും, അവള് അശുദ്ധയെങ്കിലും ആ പ്രവൃത്തിസമയത്തു പിടിക്കപ്പെടാതിരുന്നതുകൊണ്ട്, അവള്‍ക്കെതിരായി സാക്ഷികള്‍ ഇല്ലാതിരിക്കയും ചെയ്തെന്നു വരാം.
14
അശുദ്ധയായ ഭാര്യയെ സംശയിക്കുകയോ, അശുദ്ധയല്ലെങ്കിലും ജാരശങ്കപൂണ്ട് ഭാര്യയെ സംശയിക്കുകയോ ചെയ്യുന്ന ഭര്‍ത്താവ്,
15
ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോകുകയും അവള്‍ക്കുവേണ്ടി വഴിപാടായി ഒരു ഇടങ്ങഴി ബാര്‍ലിപ്പൊടി കൊണ്ടുവരികയും വേണം. അതിന്മേല് ഒലിവെണ്ണ ഒഴിക്കുകയോ കുന്തുരുക്കം വയ്ക്കുകയോ അരുത്; കാരണം അതു സംശയനിവാരണത്തിനുള്ള ധാന്യയാഗമാകുന്നു. അപരാധബോധം ഉളവാക്കാനുള്ള ധാന്യയാഗംതന്നെ.
16
“പുരോഹിതന് അവളെ മുമ്പോട്ടു കൊണ്ടുവന്നു സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തണം;
17
അദ്ദേഹം ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുത്തു തിരുസാന്നിധ്യകൂടാരത്തിന്റെ തറയില്‍നിന്നു കുറച്ചു പൂഴി എടുത്ത് അതില്‍ ഇടണം.
18
പുരോഹിതന് അവളെ സര്‍വേശ്വരസന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചിട്ടതിനുശേഷം അപരാധബോധം ഉളവാക്കുന്ന ധാന്യയാഗം, ജാരശങ്കയ്ക്കുള്ള ധാന്യയാഗത്തിനുള്ള മാവ് എന്നിവ അവളുടെ കൈയില്‍ വയ്ക്കണം. പുരോഹിതന്റെ കൈയില്‍ ശാപം വരുത്തുന്ന കയ്പുനീര് ഉണ്ടായിരിക്കണം.
19
പുരോഹിതന് അവളെക്കൊണ്ടു സത്യം ചെയ്യിച്ചശേഷം ഇങ്ങനെ പറയണം: നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ മറ്റാരെങ്കിലും നിന്നോടുകൂടി ശയിക്കുകയോ, അങ്ങനെ നീ അശുദ്ധയാകുകയോ ചെയ്തിട്ടില്ലെങ്കില്‍ ശാപം വരുത്തുന്ന ഈ കയ്പുനീര് നിനക്കു യാതൊരു ദോഷവും വരുത്താതിരിക്കട്ടെ.
20
എന്നാല്‍ നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ വഴിപിഴക്കുകയും, മറ്റൊരു പുരുഷന് നിന്നോടൊത്തു ശയിക്കുകയും അങ്ങനെ നീ അശുദ്ധയാകുകയും ചെയ്തിട്ടുണ്ടെങ്കില്‍,
21
പുരോഹിതന് അവളെക്കൊണ്ട് ശാപസത്യം ചെയ്യിച്ചിട്ട് അവളോട് ഇങ്ങനെ പറയണം: ‘സര്വേശ്വരന് നിന്റെ നാമം സ്വജനത്തില്‍ ശാപവും നിന്ദ്യവുമാക്കിത്തീര്‍ക്കട്ടെ. അവിടുന്നു നിന്റെ നിതംബം ചുരുക്കുകയും ഉദരം വീര്‍ക്കുന്നതിന് ഇടവരുത്തുകയും ചെയ്യട്ടെ.
22
ശാപം വരുത്തുന്ന ഈ വെള്ളം ഉദരത്തില്‍ പ്രവേശിച്ചു നിന്റെ ഉദരം വീര്‍പ്പിക്കുകയും നിതംബം ശോഷിപ്പിക്കുകയും ചെയ്യട്ടെ.’ അപ്പോള്‍ ആ സ്ത്രീ ‘ആമേന്‍, ആമേന്‍’ എന്നു പറയണം.
23
“പിന്നീട് പുരോഹിതന് ഈ ശാപവാക്കുകള്‍ ഒരു പുസ്തകത്തില്‍ എഴുതി അതു കയ്പുനീരില്‍ കഴുകണം.
24
ആ കയ്പുനീര് സ്ത്രീയെക്കൊണ്ടു കുടിപ്പിക്കണം. അത് ഉള്ളില്‍ച്ചെന്ന് അവള്‍ക്ക് അതിവേദന ഉളവാക്കും.
25
അവളുടെ കൈയില്‍നിന്നു ജാരശങ്കയ്ക്കുള്ള ധാന്യയാഗം തിരിച്ചുവാങ്ങി സര്‍വേശ്വരന്റെ മുമ്പില്‍ നീരാജനം ചെയ്തിട്ടു യാഗപീഠത്തില്‍ സമര്‍പ്പിക്കണം.
26
പിന്നീടു മുഴുവനും ദഹിപ്പിക്കുന്നതിന്റെ പ്രതീകമായി ഒരു പിടി മാവെടുത്തു യാഗപീഠത്തില്‍ ദഹിപ്പിക്കണം. അതിനുശേഷമാണു കയ്പുനീര് അവളെ കുടിപ്പിക്കേണ്ടത്.
27
ഈ നീര് പുരോഹിതന് അവളെ കുടിപ്പിക്കുമ്പോള്‍ ഭര്‍ത്താവിനോട് അവള് അവിശ്വസ്തത കാണിച്ച് അശുദ്ധയായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍, ശാപം വരുത്തുന്ന വെള്ളം ഉള്ളില്‍ കടന്ന് അവളുടെ ഉദരത്തില്‍ അതിവേദന ഉണ്ടാക്കും; അവളുടെ നിതംബം ചുരുങ്ങുകയും, ഉദരം വീര്‍ക്കുകയും സ്വജനത്തിന്റെ ഇടയില്‍ അവള് മലിനയായിത്തീരുകയും ചെയ്യും.
28
എന്നാല്‍ ആ സ്ത്രീ നിര്‍മ്മലയാണെങ്കില്‍ ഒരു ദോഷവും ഭവിക്കുകയില്ല; അവള്‍ക്കു മക്കള്‍ ഉണ്ടാകുകയും ചെയ്യും.
29
ഭാര്യ വഴിപിഴച്ച് അശുദ്ധയായിത്തീര്‍ന്നു എന്ന സംശയം ഭര്‍ത്താവിനുണ്ടായാല്‍ അയാള്‍ അനുഷ്ഠിക്കേണ്ട നിയമം ഇതാകുന്നു.
30
ഒരാള്‍ക്കു ഭാര്യയുടെ ചാരിത്ര്യത്തില്‍ ജാരശങ്കയുണ്ടായാല്‍ അയാള്‍ അവളെ സര്‍വേശ്വരസന്നിധിയില്‍ കൊണ്ടുവരണം. പുരോഹിതന് മുന്‍പറഞ്ഞ വിധികള്‍ ചെയ്യണം.
31
ഭാര്യ തന്റെ അകൃത്യത്തിന്റെ ഫലം അനുഭവിക്കണം. ഭര്‍ത്താവ് നിര്‍ദ്ദോഷിയായിരിക്കും.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36