bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 31
Numbers 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 32 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഇസ്രായേല്‍ജനത്തിനുവേണ്ടി മിദ്യാന്യരോടു നീ പ്രതികാരം ചെയ്യുക. അതിനുശേഷം നീ മരിച്ചു പൂര്‍വികരോടു ചേരും.”
3
മോശ ജനത്തോടു പറഞ്ഞു: “സര്‍വേശ്വരനുവേണ്ടി മിദ്യാന്യരോടു പ്രതികാരം ചെയ്യാന്‍ യുദ്ധത്തിന് ഒരുങ്ങുക.
4
ഇസ്രായേലിലെ ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേരെ വീതം യുദ്ധത്തിന് അയയ്ക്കണം.”
5
ഓരോ ഗോത്രത്തില്‍നിന്നും ആയിരം പേര് വീതം പന്തീരായിരം പേരെ യുദ്ധത്തിനായി വേര്‍തിരിച്ചു.
6
മോശ ഓരോ ഗോത്രത്തില്‍നിന്നും ആയിരംപേര്‍ വീതമുള്ള ഗണത്തെ എലെയാസാര്‍ പുരോഹിതന്റെ മകനായ ഫീനെഹാസിനോടൊപ്പം യുദ്ധത്തിനയച്ചു; അയാളുടെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും സൂചനാശബ്ദം പുറപ്പെടുവിക്കുന്ന കാഹളങ്ങളും ഉണ്ടായിരുന്നു.
7
സര്വേശ്വരന് മോശയോടു കല്പിച്ചപ്രകാരം അവര്‍ മിദ്യാന്യരോടു യുദ്ധം ചെയ്തു; പുരുഷപ്രജകളെയെല്ലാം കൊന്നൊടുക്കി.
8
മിദ്യാന്യരുടെ രാജാക്കന്മാരായ ഏവി, രേക്കെം, സൂര്, ഹൂര്‍, രേബ എന്നീ അഞ്ചു പേരും കൊല്ലപ്പെട്ടു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവര്‍ സംഹരിച്ചു.
9
ഇസ്രായേല്‍ജനം മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളും സകല സമ്പത്തും അവര്‍ കൊള്ളയടിച്ചു.
10
അവരുടെ പട്ടണങ്ങളും എല്ലാ പാര്‍പ്പിടങ്ങളും ഇസ്രായേല്യര്‍ അഗ്നിക്കിരയാക്കി.
11
മനുഷ്യരും മൃഗങ്ങളുമടങ്ങിയ കൊള്ളവസ്തുക്കള്‍ അവര്‍ സ്വന്തമാക്കി.
12
തടവുകാരോടൊപ്പം കൊള്ളവസ്തുക്കളും അവര്‍ യെരീഹോവിന്റെ എതിര്‍വശത്തു യോര്‍ദ്ദാനരികെയുള്ള മോവാബ്സമഭൂമിയില്‍ പാളയമടിച്ചിരുന്ന മോശയുടെയും എലെയാസാര്‍ പുരോഹിതന്റെയും ഇസ്രായേല്‍ജനസമൂഹം മുഴുവന്റെയും മുമ്പാകെ കൊണ്ടുവന്നു.
13
തിരിച്ചെത്തിയ സൈന്യത്തെ എതിരേല്ക്കാന് മോശയും എലെയാസാര്‍പുരോഹിതനും ജനനേതാക്കന്മാരും പാളയത്തിനു പുറത്തുവന്നു.
14
യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സേനാനായകന്മാരോടു മോശ കുപിതനായി ചോദിച്ചു:
15
“സ്ത്രീകളെയെല്ലാം നിങ്ങള്‍ ജീവിക്കാന്‍ അനുവദിച്ചതെന്ത്?
16
ബിലെയാമിന്റെ ഉപദേശത്താല്‍ പെയോരില്‍വച്ച് ഇസ്രായേല്‍ജനം സര്‍വേശ്വരനോട് അവിശ്വസ്തരായി പെരുമാറിയതിനു കാരണക്കാര്‍ ഈ സ്ത്രീകളായിരുന്നില്ലേ? അതുകൊണ്ടല്ലേ അവിടത്തെ ജനസമൂഹത്തിന്റെ ഇടയില്‍ ബാധയുണ്ടായത്?
17
അതിനാല്‍ സകല ആണ്‍കുട്ടികളെയും പുരുഷനോടൊത്തു ശയിച്ചിട്ടുള്ള സകല സ്ത്രീകളെയും വധിക്കുക.
18
എന്നാല്‍ പുരുഷനോടൊത്തു ശയിച്ചിട്ടില്ലാത്ത പെണ്‍കുട്ടികളെ നിങ്ങള്‍ക്കുവേണ്ടി ജീവിക്കാന്‍ അനുവദിക്കാം.
19
ആരെയെങ്കിലും കൊന്നവരും ശവത്തെ സ്പര്‍ശിച്ചവരും ഏഴു ദിവസം പാളയത്തിനു പുറത്തു പാര്‍ക്കണം; അവര്‍ മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെത്തന്നെയും ബന്ധനസ്ഥരാക്കിയ സ്ത്രീകളെയും ശുദ്ധീകരിക്കണം.
20
സകല വസ്ത്രങ്ങളും തോലുകൊണ്ടുള്ള എല്ലാ വസ്തുക്കളും കോലാട്ടിന്‍രോമംകൊണ്ടും തടികൊണ്ടും നിര്‍മ്മിച്ച സകല സാധനങ്ങളും ശുദ്ധീകരിക്കണം.”
21
യുദ്ധരംഗത്തുനിന്നു തിരിച്ചുവന്ന യോദ്ധാക്കളോട് എലെയാസാര്‍പുരോഹിതന്‍ പറഞ്ഞു: “സര്വേശ്വരന് മോശയോടു കല്പിച്ചിട്ടുള്ള നിയമം ഇതാണ്.
22
സ്വര്‍ണം, വെള്ളി, ഓട്, ഇരുമ്പ്, വെളുത്തീയം, കാരീയം മുതലായ അഗ്നിയില്‍ നശിച്ചുപോകാത്ത സാധനങ്ങള്‍ തീയില്‍ ശുദ്ധിവരുത്തണം.
23
പിന്നീടു ശുദ്ധീകരണജലംകൊണ്ട് അവ വിശുദ്ധീകരിക്കണം. തീയില്‍ നശിച്ചുപോകുന്ന എല്ലാ സാധനങ്ങളും ജലംകൊണ്ടു ശുദ്ധീകരിക്കണം.
24
ഏഴാം ദിവസം നിങ്ങള്‍ വസ്ത്രം അലക്കണം. അപ്പോള്‍ നിങ്ങള്‍ ശുദ്ധിയുള്ളവരായിത്തീരും; അതിനുശേഷം നിങ്ങള്‍ക്കു പാളയത്തില്‍ പ്രവേശിക്കാം.”
25
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
26
“മനുഷ്യരും മൃഗങ്ങളും ഉള്‍പ്പെടെ കൊള്ളവസ്തുക്കളായി പിടിച്ചെടുത്ത എല്ലാറ്റിന്റെയും കണക്ക് നീയും എലെയാസാര്‍ പുരോഹിതനും പിതൃഗോത്രനേതാക്കളും ചേര്‍ന്ന് എടുക്കണം.
27
അവ യുദ്ധത്തിനു പോയ യോദ്ധാക്കള്‍ക്കും ജനസമൂഹത്തിനുമായി രണ്ടായി ഭാഗിക്കണം.
28
യോദ്ധാക്കളുടെ പങ്കായി വേര്‍തിരിച്ച തടവുകാരിലും കന്നുകാലി, കഴുത, ആട് എന്നീ മൃഗങ്ങളിലുംനിന്ന് അഞ്ഞൂറിന് ഒന്നുവീതം സര്‍വേശ്വരനുള്ള ഓഹരിയായി വാങ്ങണം.
29
അത് അവരുടെ പങ്കില്‍നിന്ന് എടുത്ത് സര്‍വേശ്വരനുള്ള വഴിപാടായി എലെയാസാര്‍ പുരോഹിതനെ ഏല്പിക്കണം.
30
എന്നാല്‍ ഇസ്രായേല്‍ജനങ്ങളുടെ പങ്കായി ലഭിച്ച തടവുകാര്‍, കന്നുകാലി, കഴുത, ആട് എന്നിവയില്‍നിന്ന് അമ്പതിന് ഒന്നുവീതം എടുത്തു സര്‍വേശ്വരന്റെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുക്കണം.”
31
സര്വേശ്വരന് കല്പിച്ചതുപോലെ മോശയും എലെയാസാര്‍പുരോഹിതനും പ്രവര്‍ത്തിച്ചു.
32
കൊള്ളമുതലില്‍നിന്നു യോദ്ധാക്കള്‍ എടുത്തതിനു ശേഷമുണ്ടായിരുന്ന ആടുകള്‍ ആറുലക്ഷത്തി എഴുപത്തയ്യായിരവും കന്നുകാലികള്‍ എഴുപത്തീരായിരവും
33
[33,34] കഴുതകള്‍ അറുപത്തോരായിരവും
35
പുരുഷനുമായി ബന്ധപ്പെടാത്ത സ്ത്രീകള്‍ മുപ്പത്തീരായിരവും ആയിരുന്നു.
36
യുദ്ധത്തിനു പോയവരുടെ പകുതി ഓഹരി മൂന്നു ലക്ഷത്തിമുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും,
37
അവയില്‍ സര്‍വേശ്വരന്റെ ഓഹരി അറുനൂറ്റെഴുപത്തഞ്ചും
38
കന്നുകാലികള്‍ മുപ്പത്താറായിരവും അവയില്‍ സര്‍വേശ്വരന്റെ ഓഹരി എഴുപത്തിരണ്ടും ആയിരുന്നു.
39
കഴുതകള്‍ മുപ്പതിനായിരത്തി അഞ്ഞൂറും അവയില്‍ സര്‍വേശ്വരന്റെ ഓഹരി അറുപത്തൊന്നും
40
തടവുകാര്‍ പതിനാറായിരവും അവരില്‍ സര്‍വേശ്വരന്റെ ഓഹരി മുപ്പത്തിരണ്ടും ആയിരുന്നു.
41
സര്വേശ്വരന് ഓഹരിയായി അര്‍പ്പിച്ചവയെല്ലാം അവിടുന്നു കല്പിച്ചിരുന്നതുപോലെ മോശ എലെയാസാര്‍പുരോഹിതനെ ഏല്പിച്ചു.
42
യോദ്ധാക്കള്‍ക്കുവേണ്ടി വേര്തിരിച്ചതിന്റെ ശേഷമുണ്ടായിരുന്ന പകുതി ഓഹരി ജനത്തിനുവേണ്ടി വേര്‍തിരിച്ചു.
43
ജനത്തിനു വേര്‍തിരിച്ച ഓഹരിയില്‍ മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തി അഞ്ഞൂറ് ആടുകളും
44
[44,45] മുപ്പത്താറായിരം കന്നുകാലികളും മുപ്പതിനായിരത്തി അഞ്ഞൂറു കഴുതകളും
46
പതിനാറായിരം തടവുകാരും ഉണ്ടായിരുന്നു.
47
ഇസ്രായേല്‍ജനത്തിനുവേണ്ടി വേര്‍തിരിച്ച മനുഷ്യരിലും മൃഗങ്ങളിലുംനിന്ന് അമ്പതിന് ഒന്നു വീതം സര്വേശ്വരന് തന്നോടു കല്പിച്ചിരുന്നതുപോലെ മോശ അവിടുത്തെ തിരുസാന്നിധ്യകൂടാരത്തിന്റെ ചുമതല വഹിക്കുന്ന ലേവ്യര്‍ക്കു കൊടുത്തു.
48
പിന്നീടു സഹസ്രാധിപന്മാരും ശതാധിപന്മാരും മോശയുടെ അടുക്കല്‍ വന്നു.
49
അവര്‍ മോശയോടു പറഞ്ഞു: “അങ്ങയുടെ ദാസന്മാരായ ഞങ്ങള്‍ ഞങ്ങളുടെ കീഴിലുണ്ടായിരുന്ന യോദ്ധാക്കളുടെ എണ്ണമെടുത്തു; അവരില്‍ ഒരാള്‍പോലും നഷ്ടപ്പെട്ടില്ല.
50
അതുകൊണ്ട് ഞങ്ങളില്‍ ഓരോരുത്തര്‍ക്കും ലഭിച്ച തോള്‍വള, കൈവള, മുദ്രമോതിരം, കര്‍ണവളയം, മാല എന്നീ സ്വര്‍ണാഭരണങ്ങള്‍ സര്‍വേശ്വരനു ഞങ്ങളുടെ പാപപരിഹാരത്തിനു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു.
51
ആഭരണങ്ങളായി ഉണ്ടായിരുന്ന സ്വര്‍ണമത്രയും മോശയും എലെയാസാര്‍പുരോഹിതനുംകൂടി അവരില്‍നിന്ന് ഏറ്റുവാങ്ങി.
52
സഹസ്രാധിപന്മാരും ശതാധിപന്മാരും സര്‍വേശ്വരനു വഴിപാടായി അര്‍പ്പിച്ച സ്വര്‍ണം ഏകദേശം പതിനാറായിരത്തി എഴുനൂറ്റമ്പതു ശേക്കെല്‍ ഉണ്ടായിരുന്നു.
53
യോദ്ധാക്കള്‍ തങ്ങള്‍ക്കു ലഭിച്ച കൊള്ളമുതലുകള്‍ സ്വന്തമായി എടുത്തിരുന്നു.
54
മോശയും എലെയാസാര്‍പുരോഹിതനും ചേര്‍ന്നു സഹസ്രാധിപന്മാരില്നിന്നും ശതാധിപന്മാരില്നിന്നും ഏറ്റുവാങ്ങിയ സ്വര്‍ണം ഇസ്രായേല്‍ജനത്തിന്റെ ഓര്‍മയ്ക്കായി തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുപോയി.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36