bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 18
Numbers 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 19 →
1
സര്വേശ്വരന് അഹരോനോട് അരുളിച്ചെയ്തു:
2
“നീയും നിന്റെ പുത്രന്മാരും പിതൃഭവനവും വിശുദ്ധസ്ഥലത്തു സംഭവിക്കുന്ന അകൃത്യങ്ങള്‍ക്ക് ഉത്തരവാദിയായിരിക്കും. പൗരോഹിത്യശുശ്രൂഷ സംബന്ധിച്ചുണ്ടാകുന്ന കുറ്റങ്ങള്‍ക്കു നീയും നിന്റെ പുത്രന്മാരും ഉത്തരവാദിത്വം ഏല്ക്കണം. നീയും പുത്രന്മാരും തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യാന്‍ വരുമ്പോള്‍ നിന്റെ പിതൃഗോത്രമായ ലേവിഗോത്രത്തിലെ ചാര്‍ച്ചക്കാരെ കൊണ്ടുവരിക. അവര്‍ നിങ്ങളെ സഹായിക്കട്ടെ.
3
അങ്ങനെ സഹായിക്കുകയും തിരുസാന്നിധ്യകൂടാരം സംബന്ധിച്ചുള്ള ജോലികള്‍ നിര്‍വഹിക്കുകയും വേണം; എന്നാല്‍ തിരുസാന്നിധ്യകൂടാരത്തിലുള്ള ഉപകരണങ്ങളെയോ യാഗപീഠത്തെയോ അവര്‍ സമീപിക്കരുത്. സമീപിച്ചാല്‍ അവരും നിങ്ങളും മരിക്കും.
4
അവര്‍ നിങ്ങളോടൊത്തുനിന്നു തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളില്‍ നിങ്ങളെ സഹായിക്കട്ടെ; മറ്റാരും നിങ്ങളുടെ അടുക്കല്‍ വരരുത്.
5
ഇസ്രായേല്‍ജനത്തിന്റെമേല്‍ എന്റെ ക്രോധം മേലാല്‍ വരാതെയിരിക്കുന്നതിനു തിരുസാന്നിധ്യകൂടാരവും യാഗപീഠവും സംബന്ധിച്ച ചുമതലകള്‍ നിങ്ങള്‍തന്നെ നിര്‍വഹിക്കണം.
6
നിങ്ങളുടെ സഹോദരന്മാരായ ലേവ്യരെ ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍നിന്നു തിരഞ്ഞെടുത്തിരിക്കുന്നു. സര്‍വേശ്വരനു പ്രത്യേക വഴിപാടായി അര്‍പ്പിക്കപ്പെട്ടിരുന്ന ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകള്‍ക്കുവേണ്ടി ഞാന്‍ നിങ്ങള്‍ക്കു ദാനമായി നല്‍കിയിരിക്കുകയാണ്.
7
അതുകൊണ്ടു നീയും പുത്രന്മാരും പൗരോഹിത്യധര്‍മം അനുസരിച്ചു യാഗപീഠത്തിലും തിരശ്ശീലയ്ക്കകത്തും ചെയ്യേണ്ട കാര്യങ്ങള്‍ നിങ്ങള്‍തന്നെ ചെയ്യുക; പൗരോഹിത്യം നിങ്ങള്‍ക്കു ദാനമായി നല്കിയിരിക്കുന്നു. മറ്റാരെങ്കിലും അതിനു മുതിര്‍ന്നാല്‍ അവനെ കൊന്നുകളയണം.”
8
സര്വേശ്വരന് അഹരോനോടു പറഞ്ഞു: “ഇസ്രായേല്‍ജനം എനിക്ക് അര്‍പ്പിക്കുന്ന എല്ലാ വിശുദ്ധവസ്തുക്കളും വഴിപാടുകളും നിങ്ങള്‍ക്കു നല്കിയിരിക്കുന്നു. അവ നിനക്കും പുത്രന്മാര്ക്കും ഒരു ശാശ്വതാവകാശമായിരിക്കും.
9
വിശുദ്ധവസ്തുക്കളില്‍, അഗ്നിയില്‍ ദഹിപ്പിച്ചുകളയാത്തവ നിനക്കുള്ളവയാണ്. ധാന്യവഴിപാടുകള്‍, പാപപരിഹാരയാഗങ്ങള്‍, പ്രായശ്ചിത്തയാഗങ്ങള്‍ എന്നിവ നിനക്കും പുത്രന്മാര്ക്കും അതിവിശുദ്ധമായിരിക്കും.
10
നിങ്ങള്‍ ഒരു വിശുദ്ധസ്ഥലത്തുവച്ച് അവ ഭക്ഷിക്കണം. പുരുഷന്മാര്ക്കെല്ലാം അവ ഭക്ഷിക്കാം. അവയെ വിശുദ്ധമായി കരുതണം.
11
“ഇവ കൂടാതെ, ഇസ്രായേല്‍ജനം നല്കുന്ന കാഴ്ചകളും നീരാജനത്തിന് എനിക്ക് അര്‍പ്പിക്കുന്ന വഴിപാടുകളും നിങ്ങള്‍ക്കുള്ളവയാണ്; അവ നിനക്കും നിന്റെ മക്കള്‍ക്കും ശാശ്വതാവകാശമായി നല്കിയിരിക്കുന്നു; നിന്റെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്ക്കും അവ ഭക്ഷിക്കാം.
12
“അവര്‍ സര്വേശ്വരന് ആദ്യഫലമായി അര്‍പ്പിക്കുന്ന വിശേഷപ്പെട്ട എണ്ണ, പുതുവീഞ്ഞ്, ധാന്യം എന്നിവ ഞാന്‍ നിങ്ങള്‍ക്കു തരുന്നു.
13
അവര്‍ നിലങ്ങളിലെ ആദ്യഫലങ്ങളില്‍നിന്ന് എനിക്ക് അര്‍പ്പിക്കുന്ന വസ്തുക്കളെല്ലാം നിങ്ങള്‍ക്കുള്ളവയത്രേ. നിങ്ങളുടെ ഭവനത്തില്‍ ആചാരപരമായി ശുദ്ധിയുള്ള എല്ലാവര്ക്കും അവ ഭക്ഷിക്കാം.
14
ഇസ്രായേലില്‍ എനിക്കായി സമര്‍പ്പിച്ചിട്ടുള്ളവയെല്ലാം നിങ്ങളുടേതായിരിക്കും.
15
മനുഷ്യരില്‍നിന്നും മൃഗങ്ങളില്‍നിന്നും സര്‍വേശ്വരനു സമര്‍പ്പിക്കുന്ന സകല കടിഞ്ഞൂല്‍സന്തതിയും നിങ്ങള്‍ക്കുള്ളവയായിരിക്കും; എന്നാല്‍ മനുഷ്യരുടെയും അശുദ്ധമൃഗങ്ങളുടെയും സകല കടിഞ്ഞൂല്‍സന്തതികളെയും നിങ്ങള്‍ വീണ്ടെടുക്കണം.
16
അവയെ വീണ്ടെടുക്കേണ്ടത് ഒരു മാസം പ്രായമാകുമ്പോഴാണ്; വീണ്ടെടുപ്പുവിലയായി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ച് അഞ്ചുശേക്കെല്‍ വെള്ളി, അതായത് ശേക്കെലൊന്നിന് ഇരുപതു ഗേരാ വീതം നല്‍കണം.
17
പശു, ആട്, കോലാട് എന്നിവയുടെ കടിഞ്ഞൂലുകളെ വീണ്ടെടുക്കാന്‍ പാടില്ല; അവ എനിക്കുള്ളവയായതുകൊണ്ട് അതിനെ യാഗം കഴിക്കണം. അതിന്റെ രക്തം യാഗപീഠത്തില്‍ തളിക്കുകയും അതിന്റെ മേദസ്സ് സര്വേശ്വരന് പ്രസാദകരവും സുരഭിലവുമായ ദഹനയാഗമായി അര്‍പ്പിക്കുകയും ചെയ്യണം.
18
നീരാജനമായി അര്‍പ്പിക്കുന്ന മൃഗങ്ങളുടെ നെഞ്ചും വലതു കുറകും നിങ്ങള്‍ക്ക് അവകാശമായിരിക്കുന്നതുപോലെ അതിന്റെ മാംസവും നിങ്ങളുടെ അവകാശമായിരിക്കും.”
19
ഇസ്രായേല്‍ജനം സര്‍വേശ്വരനു നീരാജനമായി അര്‍പ്പിക്കുന്ന സകല വിശുദ്ധവസ്തുക്കളും നിങ്ങള്‍ക്കും നിങ്ങളുടെ പുത്രീപുത്രന്മാര്‍ക്കും ശാശ്വതാവകാശമായി ഞാന്‍ നല്കുന്നു. ഇതു ഞാന്‍ നിങ്ങളോടും നിങ്ങളുടെ സന്തതികളോടുമായി ചെയ്യുന്ന അലംഘ്യവും ശാശ്വതവുമായ ഉടമ്പടിയാകുന്നു.
20
സര്വേശ്വരന് അഹരോനോട് അരുളിച്ചെയ്തു: “നിനക്ക് അവരുടെ ഭൂമിയില്‍ ഒരു അവകാശവും ഓഹരിയും ഉണ്ടായിരിക്കരുത്. ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ നിനക്കുള്ള അവകാശവും ഓഹരിയും ഞാനാകുന്നു.”
21
ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന ദശാംശമായിരിക്കും തിരുസാന്നിധ്യകൂടാരത്തില്‍ ലേവ്യര്‍ ചെയ്യുന്ന ശുശ്രൂഷയ്ക്കു പ്രതിഫലം.
22
ഇനിമേല്‍ ഇസ്രായേലിലെ മറ്റു ജനങ്ങള്‍ തിരുസാന്നിധ്യകൂടാരത്തെ സമീപിക്കരുത്. അങ്ങനെ ചെയ്താല്‍ അവര്‍ പാപം പേറി മരിക്കാന്‍ ഇടയാകും.
23
ലേവ്യര്‍ മാത്രം തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷിക്കുകയും തത്സംബന്ധമായി വരാവുന്ന കുറ്റങ്ങള്‍ ഏല്ക്കുകയും വേണം. ഇതു സകല തലമുറകള്‍ക്കും ബാധകമായ ശാശ്വതനിയമമാകുന്നു; ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ അവര്‍ക്കു യാതൊരു ഓഹരിയും ഉണ്ടായിരിക്കരുത്.
24
ഇസ്രായേല്‍ജനം സര്‍വേശ്വരനു വഴിപാടായി അര്‍പ്പിക്കുന്ന ദശാംശം അവര്‍ക്ക് അവകാശമായി നല്കിയിരിക്കുകയാണല്ലോ. അതുകൊണ്ടാണ് ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കുകയില്ല എന്നു ഞാന്‍ അരുളിച്ചെയ്തത്.
25
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
26
“നിങ്ങളുടെ അവകാശമായി ഞാന്‍ നല്‍കിയിരിക്കുന്ന ദശാംശം ഇസ്രായേല്‍ജനത്തില്‍നിന്നു വാങ്ങുമ്പോള്‍ ആ ദശാംശത്തിന്റെ ദശാംശം നിങ്ങള്‍ സര്വേശ്വരന് അര്‍പ്പിക്കണമെന്നു ലേവ്യരോടു പറയുക.
27
മെതിക്കളത്തില്‍നിന്നുള്ള ധാന്യംപോലെയും നിറഞ്ഞു കവിയുന്ന മുന്തിരിച്ചക്കില്‍നിന്നുള്ള വീഞ്ഞുപോലെയും നിങ്ങളുടെ വഴിപാടും അംഗീകരിക്കപ്പെടും.
28
ഇസ്രായേല്‍ജനം നിങ്ങള്‍ക്കു നല്കുന്ന ദശാംശത്തില്‍നിന്നു നിങ്ങള്‍ സര്വേശ്വരന് അര്‍പ്പിക്കുന്ന വഴിപാട് പുരോഹിതനായ അഹരോനു കൊടുക്കണം.
29
“നിങ്ങള്‍ക്കു ലഭിക്കുന്ന എല്ലാ വസ്തുക്കളില്‍നിന്നും ഏറ്റവും ഉത്തമവും വിശുദ്ധവുമായ ഭാഗം സര്‍വേശ്വരനു കാഴ്ചയായി സമര്‍പ്പിക്കണം.
30
ഉത്തമഭാഗം സര്വേശ്വരന് അര്‍പ്പിച്ചശേഷം അവശേഷിക്കുന്നതു ലേവ്യര്‍ക്കുള്ളതാണ്. കളത്തിലെ വിളവില്‍നിന്നും മുന്തിരിച്ചക്കിലെ വീഞ്ഞില്‍നിന്നും വഴിപാടര്‍പ്പിച്ചതിനുശേഷമുള്ളതു കര്ഷകന് എടുക്കുന്നതുപോലെ അതു ലേവ്യര്‍ക്ക് എടുക്കാവുന്നതാണ്.
31
തിരുസാന്നിധ്യകൂടാരത്തില്‍ നിങ്ങള്‍ അനുഷ്ഠിക്കുന്ന ശുശ്രൂഷയുടെ പ്രതിഫലമാകയാല്‍ അതു നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും എവിടെവച്ചും ഭക്ഷിക്കാം.
32
ഉത്തമഭാഗം സര്വേശ്വരന് അര്‍പ്പിച്ചുകഴിഞ്ഞ് അവശേഷിക്കുന്നതു നിങ്ങള്‍ എടുക്കുന്നതുമൂലം നിങ്ങള്‍ കുറ്റക്കാരാകുകയില്ല. അങ്ങനെ ഇസ്രായേല്‍ജനം അര്‍പ്പിക്കുന്ന വിശുദ്ധവസ്തുക്കള്‍ നിങ്ങള്‍ അശുദ്ധമാക്കാത്തതിനാല്‍ നിങ്ങള്‍ മരിക്കുകയില്ല.”
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36