bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 11
Numbers 11
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
1
ജനം അവരുടെ ദുരിതങ്ങളെപ്പറ്റി പിറുപിറുക്കുന്നതു കേട്ടപ്പോള്‍ സര്വേശ്വരന് കോപിച്ച് അവരുടെമേല്‍ അവിടുത്തെ അഗ്നി അയച്ചു; പാളയത്തിന്റെ വക്കിലുള്ള ചില ഭാഗങ്ങള്‍ അഗ്നി ദഹിപ്പിച്ചുകളഞ്ഞു. ജനം മോശയോടു നിലവിളിച്ചു.
2
മോശ സര്‍വേശ്വരനോടു പ്രാര്‍ഥിക്കുകയും അഗ്നി അണയുകയും ചെയ്തു.
3
സര്‍വേശ്വരന്റെ അഗ്നി അവരുടെ ഇടയില്‍ കത്തിജ്വലിച്ചതുകൊണ്ട് ആ സ്ഥലത്തിനു ‘തബേരാ’ എന്നു പേരായി.
4
ഇസ്രായേല്യരുടെ കൂടെ യാത്ര ചെയ്തിരുന്ന അന്യവംശജര്‍ മാംസഭക്ഷണത്തിനുവേണ്ടി കൊതിച്ചു. ഇസ്രായേല്യരും ആവലാതിപ്പെട്ടു: “ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ മാംസം ആരു തരും.
5
ഈജിപ്തില്‍വച്ചു സൗജന്യമായി ലഭിച്ചിരുന്ന മത്സ്യം, വെള്ളരിക്ക, തണ്ണിമത്തന്, സവാള, ചുവന്നുള്ളി, വെളുത്തുള്ളി എന്നിവ ഞങ്ങള്‍ ഓര്‍ക്കുന്നു.
6
ഞങ്ങളുടെ ശക്തി ക്ഷയിച്ചിരിക്കുന്നു. ഈ മന്നയല്ലാതെ യാതൊന്നും ഇവിടെ കാണ്മാനില്ല.”
7
കൊത്തമല്ലിപോലെയുള്ള മന്നയ്ക്കു ഗുല്ഗുലുവിന്റെ നിറമായിരുന്നു.
8
ജനം ചുറ്റിനടന്ന് അവ പെറുക്കിയെടുത്തു തിരികല്ലില്‍ പൊടിച്ചോ ഉരലില്‍ ഇടിച്ചോ മാവാക്കും. പിന്നീട് അതു വേവിച്ച് അപ്പം ഉണ്ടാക്കും; എണ്ണ ചേര്‍ത്തുണ്ടാക്കിയ അപ്പത്തിന്റെ രുചിയായിരുന്നു അതിന്.
9
രാത്രിയില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.
10
ജനം സകുടുംബം തങ്ങളുടെ കൂടാരവാതില്ക്കല് നിന്നുകൊണ്ടു വിലപിക്കുന്നതു മോശ കേട്ടു; സര്‍വേശ്വരന്റെ കോപം ജ്വലിച്ചു; മോശ അസന്തുഷ്ടനായി.
11
മോശ സര്‍വേശ്വരനോട് ആവലാതിപ്പെട്ടു: “അവിടുത്തെ ദാസനോട് ഇങ്ങനെ ദോഷമായി വര്‍ത്തിക്കുന്നതെന്ത്? അവിടുത്തേക്ക് എന്നോടു കൃപ തോന്നാത്തതും എന്ത്? ഈ ജനത്തിന്റെ ഭാരം എന്തുകൊണ്ട് എന്റെമേല്‍ വച്ചു?
12
ഇവരെയെല്ലാം ഞാനാണോ ഗര്‍ഭം ധരിച്ചത്? അവരുടെ പിതാക്കന്മാര്ക്കു നല്കുമെന്നു വാഗ്ദത്തം ചെയ്ത ദേശത്തേക്കു വളര്‍ത്തമ്മ മുല കുടിക്കുന്ന കുഞ്ഞിനെ എടുത്തുകൊണ്ടു പോകുന്നതുപോലെ അവരെ കൊണ്ടുപോകണമെന്ന് അവിടുന്ന് ആവശ്യപ്പെടാന്‍ തക്കവിധം ഞാനാണോ അവരെ പ്രസവിച്ചത്?
13
ഈ ജനത്തിനെല്ലാം കൊടുക്കുന്നതിനു മാംസം എവിടെനിന്നു കിട്ടും? ഞങ്ങള്‍ക്കു ഭക്ഷിക്കുന്നതിനു മാംസം തരിക എന്നു പറഞ്ഞ് അവര്‍ എന്റെ മുമ്പില്‍ നിലവിളിക്കുന്നു.
14
ഈ ജനത്തെയെല്ലാം വഹിച്ചുകൊണ്ടു പോകുന്നതിന് എനിക്കു പ്രാപ്തിയില്ല;
15
ഈ ഭാരം എനിക്കു ദുര്‍വഹമാണ്. ഈ വിധത്തിലാണ് അവിടുന്ന് എന്നോടു വര്‍ത്തിക്കുന്നതെങ്കില്‍ കൃപയുണ്ടായി എന്നെ ഉടനെ കൊന്നുകളഞ്ഞാലും. ഈ ദുരിതം ഞാന്‍ കാണാതിരിക്കട്ടെ.”
16
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “ഇസ്രായേല്‍ജനനേതാക്കന്മാരും മേല്‍വിചാരകരുമെന്ന് നിനക്ക് ബോധ്യമുള്ള എഴുപതു പേരെ വിളിച്ചുകൂട്ടി, തിരുസാന്നിധ്യകൂടാരത്തിലേക്കു കൊണ്ടുവരിക; അവര്‍ നിന്നോടൊപ്പം നില്ക്കട്ടെ.
17
ഞാന്‍ ഇറങ്ങിവന്നു നിന്നോടു സംസാരിക്കും; നിനക്കു തന്നിട്ടുള്ള ചൈതന്യത്തില്‍നിന്നു കുറെ തിരിച്ചെടുത്ത് അവര്‍ക്കു കൊടുക്കും. അവര്‍ നിന്നോടുകൂടി ജനത്തിന്റെ ഭാരം വഹിച്ചുകൊള്ളും; അതു മുഴുവന്‍ നീ തനിയെ വഹിക്കേണ്ടതില്ല.
18
ജനത്തോടു പറയുക, ‘ഈജിപ്തില്‍ ഞങ്ങള്‍ക്കു സുഭിക്ഷമായിരുന്നു; ആരു ഞങ്ങള്‍ക്ക് ഇവിടെ മാംസം തരും’ എന്നു പറഞ്ഞു നിങ്ങള്‍ സര്‍വേശ്വരന്റെ മുമ്പില്‍ വിലപിച്ചുവല്ലോ. നാളത്തേക്കു നിങ്ങളെത്തന്നെ ശുദ്ധീകരിക്കുക; അവിടുന്നു നിങ്ങള്‍ക്കു മാംസം തരും. നിങ്ങള്‍ അത് ഭക്ഷിക്കും.
19
ഒന്നോ രണ്ടോ അഞ്ചോ പത്തോ ഇരുപതോ ദിവസത്തേക്കല്ല നിങ്ങള്‍ ഭക്ഷിക്കാന്‍ പോകുന്നത്;
20
നിങ്ങളുടെ മൂക്കില്‍ക്കൂടി അതു പുറത്തുവന്ന് നിങ്ങള്‍ക്ക് മനംമടുക്കുന്നതുവരെ ഒരു മാസം മുഴുവന്‍ നിങ്ങള്‍ അതു ഭക്ഷിക്കും; കാരണം നിങ്ങളുടെ മധ്യേ വസിക്കുന്ന സര്‍വേശ്വരനെ നിങ്ങള്‍ ഉപേക്ഷിച്ച് ഈജിപ്തില്‍നിന്ന് എന്തിന് ഞങ്ങളെ പുറപ്പെടുവിച്ചു എന്നു പറഞ്ഞ് അവിടുത്തെ മുമ്പില്‍ വിലപിച്ചുവല്ലോ.”
21
മോശ സര്‍വേശ്വരനോട് ഉണര്‍ത്തിച്ചു: “എന്നോടൊത്ത് ആറു ലക്ഷം യോദ്ധാക്കള്‍ തന്നെയുണ്ട്. ഒരു മാസം മുഴുവന്‍ ഭക്ഷിക്കുന്നതിനുള്ള മാംസം നല്‍കുമെന്ന് അങ്ങു പറയുന്നു.
22
അവര്‍ക്കു തൃപ്തിയാകുവോളം മാംസം ലഭിക്കാന്‍ വേണ്ടത്ര ആടുമാടുകളെ അവിടുന്നു കൊല്ലുമോ? അവര്‍ക്കു തൃപ്തിയാകുവോളം നല്കുന്നതിനുവേണ്ടി സമുദ്രത്തില്‍നിന്നു മത്സ്യങ്ങളെയെല്ലാം പിടിച്ചു കൂട്ടുമോ?”
23
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “സര്‍വേശ്വരന്റെ കരങ്ങളുടെ ശക്തി കുറഞ്ഞു പോയോ? ഞാന്‍ കല്പിച്ചതു നിറവേറുമോ ഇല്ലയോ എന്ന് ഉടനെ നിനക്കു കാണാം.”
24
മോശ പുറത്തു വന്നു സര്‍വേശ്വരന്റെ വാക്കുകള്‍ ജനത്തോടു പറഞ്ഞു. നേതാക്കളായ എഴുപതു പേരെ വിളിച്ചുകൂട്ടി കൂടാരത്തിനു ചുറ്റും നിര്‍ത്തി.
25
അപ്പോള്‍ സര്വേശ്വരന് മേഘത്തില്‍ ഇറങ്ങി വന്നു മോശയോടു സംസാരിച്ചു. അദ്ദേഹത്തിനു പകര്‍ന്നിരുന്ന ചൈതന്യത്തില്‍ കുറെയെടുത്തു ജനനേതാക്കളുടെമേല്‍ പകരുകയും ചെയ്തു. ചൈതന്യം അവരുടെമേല്‍ വന്നപ്പോള്‍ അവര്‍ പ്രവചിച്ചു തുടങ്ങി. എന്നാല്‍ പിന്നീടവര്‍ പ്രവചിച്ചില്ല.
26
നേതാക്കന്മാരില് രണ്ടുപേരായ എല്‍ദാദും മേദാദും പാളയത്തില്‍ത്തന്നെ പാര്‍ത്തിരുന്നു; ചൈതന്യം അവരുടെമേലും ആവസിച്ചു; അവരുടെ പേരു പട്ടികയില്‍ ചേര്‍ത്തിരുന്നെങ്കിലും അവര്‍ കൂടാരത്തിന്റെ സമീപത്തേക്കു പോയില്ല. അവര്‍ പാളയത്തില്‍വച്ചുതന്നെ പ്രവചിച്ചു.
27
എല്‍ദാദും മേദാദും പാളയത്തില്‍ പ്രവചിച്ചുകൊണ്ടിരിക്കുന്നതായി ഒരു യുവാവ് ഓടിച്ചെന്നു മോശയോടു പറഞ്ഞു.
28
ഇതു കേട്ട് നൂനിന്റെ പുത്രനും ബാല്യംമുതല്ക്കേ മോശയുടെ ശുശ്രൂഷകനുമായിരുന്ന യോശുവ പറഞ്ഞു: “എന്റെ യജമാനനേ, അവരെ വിലക്കുക.”
29
മോശ പ്രതിവചിച്ചു: “എന്റെ കാര്യത്തില്‍ നീ അസൂയപ്പെടുന്നോ? സര്‍വേശ്വരന്റെ ചൈതന്യം എല്ലാവരുടെയുംമേല്‍ വരികയും അവരെല്ലാം സര്‍വേശ്വരന്റെ പ്രവാചകരാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.”
30
മോശയും ഇസ്രായേലിലെ നേതാക്കന്മാരും പാളയത്തിലേക്കു തിരിച്ചുപോയി.
31
സര്വേശ്വരന് ഒരു കാറ്റടിപ്പിച്ചു കടലില്‍നിന്നു കാടപ്പക്ഷികളെ കൊണ്ടുവന്നു; പാളയത്തിനു നാലു ചുറ്റും, ഒരു ദിവസത്തെ വഴി ദൂരത്തില്‍, ഏകദേശം രണ്ടു മുഴം ഉയരത്തില്‍ അവ പറന്നുനിന്നു.
32
അന്നു പകലും രാത്രിയും പിറ്റന്നാള്‍ മുഴുവനും അവര്‍ കാടപ്പക്ഷികളെ പിടിച്ചുകൂട്ടി. അവരില്‍ ആരുടെയും ശേഖരം പത്തു പറയില്‍ കുറവായിരുന്നില്ല. അവര്‍ അവയെ ഉണങ്ങാന്‍വേണ്ടി പാളയത്തിനു ചുറ്റും നിരത്തി.
33
എന്നാല്‍ അവര്‍ മാംസം ഭക്ഷിച്ചുകൊണ്ടിരുന്നപ്പോള്‍ തന്നെ സര്‍വേശ്വരന്റെ കോപം ജനത്തിനു നേരേ ജ്വലിച്ചു; അവരുടെമേല്‍ അവിടുന്നു ഭയങ്കരമായ ഒരു ബാധ വരുത്തി അവരെ സംഹരിച്ചു.
34
ദുരാഗ്രഹികളുടെ ഒരു കൂട്ടത്തെ അവിടെ സംസ്കരിച്ചതുകൊണ്ട് ആ സ്ഥലത്തിനു കിബ്രോത്ത് - ഹത്താവ എന്നു പേരിട്ടു.
35
ജനം കിബ്രോത്ത് - ഹത്താവയില്‍നിന്നു പുറപ്പെട്ടു ഹസേരോത്തില്‍ ചെന്ന് അവിടെ പാര്‍ത്തു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36