bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 9
Numbers 9
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 10 →
1
ഇസ്രായേല്‍ജനം ഈജിപ്തില്‍നിന്നു പുറപ്പെട്ടതിന്റെ രണ്ടാം വര്‍ഷം ഒന്നാം മാസം സീനായ്മരുഭൂമിയില്‍വച്ചു സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“നിശ്ചിതസമയത്തുതന്നെ ഇസ്രായേല്‍ജനം പെസഹ ആചരിക്കണം.
3
ഈ മാസം പതിനാലാം ദിവസം വൈകുന്നേരം ചട്ടങ്ങള്‍ക്കും അനുശാസനങ്ങള്‍ക്കും അനുസൃതമായി അത് ആചരിക്കേണ്ടതാണ്.”
4
അരുളപ്പാടിന്‍പ്രകാരം ഇസ്രായേല്‍ജനത്തോടു പെസഹ ആചരിക്കാന്‍ മോശ പറഞ്ഞു.
5
സര്വേശ്വരന് മോശയോടു കല്പിച്ചിരുന്നതുപോലെ സീനായ്മരുഭൂമിയില്‍വച്ച് ഒന്നാം മാസം പതിനാലാം ദിവസം വൈകുന്നേരം അവര്‍ പെസഹ ആചരിച്ചു.
6
മൃതശരീരം സ്പര്‍ശിച്ചതിനാല്‍ അശുദ്ധരായിത്തീര്‍ന്ന ചിലര്‍ക്ക് അന്നു പെസഹ ആചരിക്കാന്‍ കഴിഞ്ഞില്ല; അവര്‍ അന്നുതന്നെ മോശയുടെയും അഹരോന്റെയും അടുക്കല്‍ ചെന്ന്:
7
‘മൃതശരീരം സ്പര്‍ശിച്ചുപോയതിനാല്‍ ഞങ്ങള്‍ അശുദ്ധരായിരിക്കുന്നു; മറ്റുള്ളവരോടൊത്തു നിശ്ചിതസമയത്തു സര്‍വേശ്വരനുള്ള വഴിപാട് അര്‍പ്പിക്കുന്നതില്‍നിന്നു ഞങ്ങളെ വിലക്കണമോ’ എന്നു ചോദിച്ചു.
8
മോശ അവരോടു: “സര്വേശ്വരന് അവിടുത്തെ ഹിതം എന്തെന്ന് എന്നെ അറിയിക്കുന്നതുവരെ കാത്തിരിക്കുക” എന്നു മറുപടി നല്കി.
9
സര്വേശ്വരന് മോശയോടു കല്പിച്ചു:
10
“ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങളോ നിങ്ങളുടെ പിന്തലമുറക്കാരില് ആരെങ്കിലുമോ ശവത്തെ സ്പര്‍ശിച്ച് അശുദ്ധനാകയോ, ദൂരയാത്രയില്‍ ആയിരിക്കുകയോ ചെയ്താല്‍പോലും അവര്‍ പെസഹ ആചരിക്കണം.
11
എന്നാല്‍ രണ്ടാം മാസം പതിനാലാം ദിവസം വൈകിട്ടു പുളിപ്പു ചേര്‍ക്കാത്ത അപ്പത്തോടും കയ്പുചീരയോടുംകൂടി അവര്‍ പെസഹ ഭക്ഷിക്കട്ടെ.
12
അടുത്ത പ്രഭാതത്തിലേക്കു ശേഷിപ്പിക്കരുത്. പെസഹാമൃഗത്തിന്റെ ഒരു എല്ലുപോലും ഒടിക്കരുത്. പെസഹയുടെ ചട്ടങ്ങളെല്ലാം അവര്‍ അനുസരിക്കയും വേണം.
13
ആചാരപരമായി ശുദ്ധിയുള്ളവനും ദൂരയാത്രയില്‍ അല്ലാത്തവനുമായ ആരെങ്കിലും പെസഹ ആചരിക്കാതെയിരുന്നാല്‍ അവനെ സ്വജനങ്ങളുടെ ഇടയില്‍നിന്നു ബഹിഷ്കരിക്കണം. നിശ്ചിതസമയത്തു സര്‍വേശ്വരനു കാഴ്ച അര്‍പ്പിക്കാത്തതിനാല്‍ പാപത്തിനുള്ള ശിക്ഷ അവന് ഏല്ക്കേണ്ടതാണ്.
14
നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന ഒരു പരദേശി സര്‍വേശ്വരനു പെസഹ ആചരിക്കാന്‍ ഇച്ഛിക്കുന്നെങ്കില്‍ അതിന്റെ ചട്ടങ്ങളും വിധികളും അനുസരിച്ചുതന്നെ അവന് അത് ആചരിക്കട്ടെ; സ്വദേശിക്കും പരദേശിക്കും അനുഷ്ഠാനമുറകള്‍ ഒന്നുതന്നെ.”
15
തിരുസാന്നിധ്യകൂടാരം ഉയര്‍ത്തിയ ദിവസം ഒരു മേഘം വന്നു കൂടാരത്തെ മൂടി. സന്ധ്യമുതല്‍ പ്രഭാതംവരെ അതു കൂടാരത്തിന്റെ മുകളില്‍ അഗ്നിപോലെ പ്രകാശിച്ചു. അത് അങ്ങനെതന്നെ തുടര്‍ന്നു.
16
പകല്‍ മേഘം കൂടാരത്തെ മൂടുകയും രാത്രിയില്‍ അത് അഗ്നിപോലെ കാണുകയും ചെയ്തു.
17
മേഘം തിരുസാന്നിധ്യകൂടാരത്തില്‍നിന്ന് ഉയരുമ്പോള്‍ അവര്‍ യാത്ര ആരംഭിക്കും; മേഘം താഴുമ്പോള്‍ ഇസ്രായേല്‍ജനം പാളയമടിക്കും.
18
സര്‍വേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേല്‍ജനം യാത്ര പുറപ്പെടുകയും പാളയമടിക്കുകയും ചെയ്തു. മേഘം തിരുസാന്നിധ്യകൂടാരത്തിന്റെ മുകളില്‍ ആയിരിക്കുന്നിടത്തോളം സമയം അവര്‍ പാളയത്തില്‍ത്തന്നെ പാര്‍ക്കും.
19
മേഘം കൂടാരത്തിന്റെ മുകളില്‍നിന്ന് അനേകം ദിവസങ്ങള്‍ മാറാതെ നിന്നാല്‍ ഇസ്രായേല്‍ജനം സര്‍വേശ്വരന്റെ കല്പനയനുസരിച്ചു യാത്ര ചെയ്യാതിരിക്കും.
20
ചിലപ്പോള്‍ കുറെ ദിവസത്തേക്കു മാത്രമേ മേഘം കൂടാരത്തിന്റെ മുകളില്‍ ഉണ്ടായിരിക്കുകയുള്ളൂ. അപ്പോള്‍ സര്‍വേശ്വരന്റെ കല്പനപോലെ അവര്‍ പാളയമടിക്കും; അവിടുത്തെ കല്പന ലഭിക്കുമ്പോള്‍ അവര്‍ പുറപ്പെടുകയും ചെയ്യും.
21
ചിലപ്പോള്‍ മേഘം കൂടാരത്തിന്റെമേല്‍ സന്ധ്യമുതല്‍ പ്രഭാതംവരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ; പ്രഭാതസമയത്തു മേഘം നീങ്ങിക്കഴിയുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും; രാപ്പകല്‍ ഭേദംകൂടാതെ മേഘം നീങ്ങുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും.
22
മേഘം രണ്ടു ദിവസമോ ഒരു മാസമോ ഒരു വര്‍ഷമോ അതില്‍ കൂടുതലോ കാലം കൂടാരത്തിനു മുകളില്‍ നിന്നാലും അവര്‍ യാത്ര പുറപ്പെടാതെ പാളയത്തില്‍ത്തന്നെ വസിക്കും. എന്നാല്‍ മേഘം ഉയരുമ്പോള്‍ അവര്‍ യാത്ര പുറപ്പെടും.
23
സര്‍വേശ്വരന്റെ കല്പനയനുസരിച്ചുതന്നെയാണ് അവര്‍ പാളയമടിക്കുകയും യാത്ര പുറപ്പെടുകയും ചെയ്തത്; മോശയില്‍ക്കൂടി അവിടുന്നു നല്കിയ കല്പനകള് അവര്‍ അനുസരിച്ചു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36