bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 16
Numbers 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 17 →
1
ലേവിഗോത്രത്തിലെ കെഹാത്ത്കുലത്തിലുള്ള ഇസ്ഹാരിന്റെ പുത്രനായ കോരഹും, രൂബേന്‍ഗോത്രത്തിലെ എലീയാബിന്റെ പുത്രന്മാരായ ദാഥാന്‍, അബീരാം എന്നിവരും പേലെത്തിന്റെ പുത്രനായ ഓനും മോശയെ എതിര്‍ത്തു.
2
അവരോടൊപ്പം ഇസ്രായേല്‍ജനത്തിന്റെ സഭയില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടവരും പ്രസിദ്ധരുമായ ഇരുനൂറ്റമ്പതു നേതാക്കന്മാരും ഉണ്ടായിരുന്നു.
3
അവര്‍ മോശയ്ക്കും അഹരോനും എതിരായി ഒരുമിച്ചുകൂടി പറഞ്ഞു: “നിങ്ങള്‍ നിലവിട്ടു പ്രവര്‍ത്തിക്കുന്നു; ഈ സമൂഹത്തിലുള്ളവരെല്ലാം വിശുദ്ധരാണ്; സര്വേശ്വരന് അവരുടെ ഇടയിലുണ്ട്; അങ്ങനെയെങ്കില്‍ സര്‍വേശ്വരന്റെ ജനത്തെക്കാള്‍ ഉയര്‍ന്നവരെന്നു നിങ്ങള്‍ ഭാവിക്കുന്നതെന്ത്?”
4
ഇതു കേട്ടപ്പോള്‍ മോശ കവിണ്ണു വീണു;
5
കോരഹിനോടും കൂട്ടരോടും പറഞ്ഞു: “അവിടുത്തേക്കുള്ളവന്‍ ആരെന്നും വിശുദ്ധന് ആരെന്നും സര്വേശ്വരന് നാളെ രാവിലെ കാണിച്ചുതരും; അവിടുന്നു തിരഞ്ഞെടുക്കുന്നവരെ തന്റെ അടുത്തു ചെല്ലാന്‍ അവിടുന്ന് അനുവദിക്കും.
6
[6,7] കോരഹും കൂട്ടരും നാളെ അവിടുത്തെ മുമ്പില്‍ വന്നു ധൂപകലശങ്ങളില്‍ തീക്കനല്‍ നിറച്ചു കുന്തുരുക്കം ഇടട്ടെ; സര്വേശ്വരന് തിരഞ്ഞെടുക്കുന്ന ആളായിരിക്കും വിശുദ്ധന്; ലേവിപുത്രന്മാരേ, നിങ്ങള്‍ നിലവിട്ടു പെരുമാറുന്നു.”
8
മോശ കോരഹിനോടു പറഞ്ഞു: “ലേവിപുത്രന്മാരേ, കേള്‍ക്കുക;
9
തിരുസാന്നിധ്യകൂടാരത്തില്‍ ശുശ്രൂഷ ചെയ്യുന്നതിനും ജനത്തെ ശുശ്രൂഷിക്കുന്നതിനും അവരുടെ മുമ്പില്‍ നില്ക്കുന്നതിനുമായി ഇസ്രായേലിന്റെ മുഴുവന്‍ സമൂഹത്തില്‍നിന്നുമായി സര്വേശ്വരന് നിങ്ങളെ വേര്‍തിരിച്ചത് ഒരു ചെറിയ കാര്യമാണെന്നു നിങ്ങള്‍ വിചാരിക്കുന്നുണ്ടോ?
10
അവിടുന്നു നിന്നെയും ലേവിപുത്രന്മാരായ നിന്റെ സഹോദരന്മാരെയുമെല്ലാം തന്റെ അടുക്കലേക്ക് അടുപ്പിച്ചു. നിങ്ങള്‍ പൗരോഹിത്യംകൂടി ആഗ്രഹിക്കുകയാണോ?
11
നീയും നിന്റെ കൂട്ടരും സര്‍വേശ്വരനെതിരായിട്ടാണ് ഒന്നിച്ചുകൂടിയിരിക്കുന്നത്. അഹരോനെതിരായി പിറുപിറുക്കാന്‍ അവന് ആരാണ്?”
12
മോശ എലീയാബിന്റെ പുത്രന്മാരായ ദാഥാനെയും അബീരാമിനെയും വിളിക്കാന്‍ ആളയച്ചു;
13
“ഞങ്ങള്‍ വരികയില്ല എന്ന് അവര്‍ മറുപടി പറഞ്ഞു. പാലും തേനും ഒഴുകുന്ന ദേശത്തുനിന്ന് ഈ മരുഭൂമിയിലേക്കു ഞങ്ങളെ കൊല്ലാന്‍ കൊണ്ടുവന്നതു കൂടാതെ നിന്നെത്തന്നെ ഞങ്ങള്‍ക്ക് അധിപതിയും ആക്കുവാന് ശ്രമിക്കുന്നു; ഇത് ഒരു ചെറിയ കാര്യമാണോ?
14
മാത്രമല്ല പാലും തേനും ഒഴുകുന്ന ദേശത്തേക്കു നീ ഞങ്ങളെ എത്തിച്ചതുമില്ല. നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി നല്‍കിയതുമില്ല. ഈയുള്ളവരെ അന്ധരാക്കാമെന്നാണോ നീ കരുതുന്നത്. ഞങ്ങള്‍ വരികയില്ല.”
15
അപ്പോള്‍ മോശ ഏറ്റവും കോപിഷ്ഠനായി. അയാള്‍ സര്‍വേശ്വരനോട് അപേക്ഷിച്ചു:” “അങ്ങ് അവരുടെ വഴിപാട് സ്വീകരിക്കരുതേ; ഞാന്‍ അവരുടെ കൈയില്‍നിന്ന് ഒരു കഴുതയെപ്പോലും വാങ്ങിയിട്ടില്ല; അവരില്‍ ആരെയും ഞാന്‍ ഉപദ്രവിച്ചിട്ടുമില്ല.”
16
മോശ കോരഹിനോടു പറഞ്ഞു: “നീയും, നിന്റെ കൂട്ടരും നാളെ സര്‍വേശ്വരസന്നിധിയില്‍ വരണം. അഹരോനും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും.
17
ആ ഇരുനൂറ്റമ്പതു പേരും അവരവരുടെ ധൂപകലശത്തില്‍ കുന്തുരുക്കമിട്ടു സര്‍വേശ്വരസന്നിധിയില്‍ വരണം. നീയും അഹരോനും നിങ്ങളുടെ ധൂപകലശങ്ങളുമായി വരണം.”
18
അവര്‍ ഓരോരുത്തനും അവനവന്റെ ധൂപകലശമെടുത്ത് അതില്‍ തീക്കനലും കുന്തുരുക്കവും ഇട്ടു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് മോശയോടും അഹരോനോടുമൊത്തു നിന്നു.
19
മോശയ്ക്കും അഹരോനും എതിരായി സഭ മുഴുവനെയും തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് കോരഹ് കൂട്ടിവരുത്തി. അപ്പോള്‍ അവിടുത്തെ തേജസ്സ് സഭ മുഴുവനും പ്രത്യക്ഷമായി.
20
സര്വേശ്വരന് മോശയോടും അഹരോനോടും പറഞ്ഞു:
21
“ജനത്തിന്റെ ഇടയില്‍നിന്നു മാറി നില്ക്കുക; ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും.”
22
എന്നാല്‍ മോശയും അഹരോനും താണു വണങ്ങി പറഞ്ഞു: ദൈവമേ, എല്ലാ ജീവികളുടെയും ചൈതന്യമായ ദൈവമേ, ഒരു മനുഷ്യന് പാപം ചെയ്താല്‍ സമൂഹത്തോടു മുഴുവന്‍ അവിടുന്നു കോപിക്കുമോ?”
23
[23,24] സര്വേശ്വരന് മോശയോടു പറഞ്ഞു: “കോരഹ്, ദാഥാന്‍, അബീരാം ഇവരുടെ കൂടാരങ്ങളില്‍നിന്ന് അകന്നുമാറാന്‍ ജനത്തോടു പറയുക.”
25
മോശ ദാഥാന്റെയും അബീരാമിന്റെയും അടുക്കലേക്കു പോയി. ഇസ്രായേലിലെ ജനനേതാക്കന്മാര് അദ്ദേഹത്തെ അനുഗമിച്ചു.
26
മോശ ജനത്തോടു പറഞ്ഞു: “ഈ ദുഷ്ടമനുഷ്യരുടെ പാപങ്ങള്‍ നിമിത്തം നിങ്ങള്‍ കൂട്ടമായി സംഹരിക്കപ്പെടാതിരിക്കാന്‍ അവരുടെ കൂടാരങ്ങളില്‍നിന്നു മാറി നില്ക്കുക; അവരുടേതായ ഒരു വസ്തുവും നിങ്ങള്‍ സ്പര്‍ശിക്കരുത്.”
27
കോരഹ്, ദാഥാന്‍, അബീരാം എന്നിവരുടെ കൂടാരങ്ങളില്‍നിന്നു ജനം ഒഴിഞ്ഞുമാറി. ദാഥാനും അബീരാമും തങ്ങളുടെ ഭാര്യമാരോടും മക്കളോടും കുഞ്ഞുങ്ങളോടുംകൂടെ തങ്ങളുടെ വാതില്ക്കല് വന്നുനിന്നു. മോശ ജനത്തോടു പറഞ്ഞു:
28
“ഈ പ്രവൃത്തികള്‍ ചെയ്യാന്‍ സര്‍വേശ്വരനാണ് എന്നെ നിയോഗിച്ചിരിക്കുന്നതെന്നും അവ സ്വന്ത ഇഷ്ടപ്രകാരമല്ല ഞാന്‍ ചെയ്യുന്നതെന്നും നിങ്ങള്‍ ഇതിനാല്‍ അറിയും.
29
സര്‍വസാധാരണമായ മരണവും അനുഭവങ്ങളുമാണ് ഉണ്ടാകുന്നതെങ്കില്‍ സര്വേശ്വരന് എന്നെ അയച്ചിട്ടില്ല.
30
എന്നാല്‍ മുമ്പുണ്ടായിട്ടില്ലാത്തവിധം അവിടുന്നു ഭൂമി പിളര്‍ന്ന് അവരെയും അവര്‍ക്കുള്ളവയെയും വിഴുങ്ങുകയും അവര്‍ ജീവനോടെ പാതാളത്തിലേക്കു പോകുകയും ചെയ്താല്‍, ഈ മനുഷ്യര്‍ സര്‍വേശ്വരനെ നിന്ദിച്ചു എന്നു നിങ്ങള്‍ മനസ്സിലാക്കും.”
31
മോശ ഈ വാക്കുകള്‍ പറഞ്ഞു തീര്‍ന്നപ്പോഴേക്കും അവര്‍ നിന്നിരുന്ന സ്ഥലം പിളര്‍ന്നു.
32
ഭൂമി വായ് പിളര്‍ന്നു കോരഹിനെയും അവന്റെ കൂട്ടരെയും അവരുടെ കുടുംബാംഗങ്ങളെയും അവരുടെ സര്‍വസമ്പത്തോടൊപ്പം വിഴുങ്ങിക്കളഞ്ഞു.
33
അവരും ബന്ധപ്പെട്ടവരും ജീവനോടെ പാതാളത്തില്‍ പതിച്ചു; ഭൂമി അവരെ മൂടി; അങ്ങനെ അവര്‍ ഇസ്രായേലില്‍നിന്നു നീക്കപ്പെട്ടു.
34
അവരുടെ കരച്ചില് കേട്ടപ്പോള്‍ “ഭൂമി തങ്ങളെയും വിഴുങ്ങിക്കളയും” എന്നു പറഞ്ഞു ചുറ്റും നിന്ന ഇസ്രായേല്യര്‍ ഓടി അകന്നു.
35
സര്‍വേശ്വരനില്‍നിന്ന് അഗ്നി പുറപ്പെട്ടു ധൂപാര്‍പ്പണം നടത്തിക്കൊണ്ടിരുന്ന ഇരുനൂറ്റമ്പതു പേരെയും ദഹിപ്പിച്ചുകളഞ്ഞു.
36
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
37
“എരിതീയില്‍നിന്നു ധൂപകലശങ്ങള്‍ ശേഖരിക്കാന്‍ അഹരോന്റെ പുത്രനായ എലെയാസാരിനോടു പറയുക. അവയിലെ കനല് ദൂരെ കളയണം. കലശങ്ങള്‍ വിശുദ്ധമാണല്ലോ.
38
തങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി ജീവന് വിലയായി നല്കിയ ഇവരുടെ ധൂപകലശങ്ങള്‍ ശേഖരിച്ച് അടിച്ചു തകിടുകളാക്കി യാഗപീഠം മൂടുന്നതിന് ഉപയോഗിക്കാം; അവ സര്‍വേശ്വരസന്നിധിയില്‍ സമര്‍പ്പിച്ചവയായതുകൊണ്ടു വിശുദ്ധമാണ്; അവ ഇസ്രായേല്‍ജനത്തിന് ഒരു അടയാളമായിരിക്കട്ടെ.
39
തീയില്‍ വെന്തുപോയവര്‍ അര്‍പ്പിച്ച ഓട്ടുധൂപകലശങ്ങള്‍ പുരോഹിതനായ എലെയാസാര്‍ ശേഖരിച്ചു; യാഗപീഠം മൂടത്തക്കവിധം അവ അടിച്ചുപരത്തി തകിടാക്കി.
40
അഹരോന്റെ വംശപരമ്പരയില്‍ പെടാത്തവനും പുരോഹിതനല്ലാത്തവനും സര്‍വേശ്വരസന്നിധിയില്‍ പ്രവേശിച്ചു ധൂപാര്‍പ്പണം നടത്തിയാല്‍ കോരഹിനും അവന്റെ കൂട്ടര്‍ക്കും ഉണ്ടായ അനുഭവം ഉണ്ടാകും എന്നതിന്റെ പ്രതീകമായി അവ ഇസ്രായേല്‍ജനത്തിന്റെ മുമ്പില്‍ ഇരിക്കട്ടെ.” സര്വേശ്വരന് മോശ മുഖേന കല്പിച്ചതുപോലെ എലെയാസാര്‍ ചെയ്തു.
41
പിറ്റെദിവസം ഇസ്രായേല്‍ജനം മോശയ്ക്കും അഹരോനും എതിരായി പിറുപിറുത്തുകൊണ്ടു പറഞ്ഞു: “നിങ്ങള്‍ സര്‍വേശ്വരന്റെ ജനങ്ങളെ കൊന്നുകളഞ്ഞു.”
42
അവര്‍ മോശയ്ക്കും അഹരോനും എതിരായി ഒന്നിച്ചുകൂടി തിരുസാന്നിധ്യകൂടാരത്തിന്റെ അടുക്കലേക്കു നീങ്ങി. അപ്പോള്‍ മേഘം കൂടാരത്തെ മൂടിയിരിക്കുന്നതും സര്‍വേശ്വരന്റെ തേജസ്സ് പ്രത്യക്ഷമായിരിക്കുന്നതും അവര്‍ കണ്ടു.
43
മോശയും അഹരോനും തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പില്‍ ചെന്നു നിന്നു.
44
അപ്പോള്‍ സര്വേശ്വരന് മോശയോട്: “ഈ ജനത്തിന്റെ ഇടയില്‍നിന്നു മാറി നില്ക്കുക;
45
ക്ഷണത്തില്‍ ഞാന്‍ അവരെ സംഹരിക്കും” എന്നു പറഞ്ഞു. അപ്പോള്‍ അവര്‍ സാഷ്ടാംഗം വീണു. മോശ അഹരോനോടു പറഞ്ഞു:
46
“യാഗപീഠത്തിലെ തീക്കനല്‍ നിറച്ച ധൂപകലശം നീ എടുത്ത് അതില്‍ കുന്തുരുക്കം ഇട്ട് അതുമായി വേഗം ജനത്തിന്റെ മധ്യേ ചെന്ന് അവര്‍ക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കുക; സര്‍വേശ്വരനില്‍നിന്നു കോപം പുറപ്പെട്ടിരിക്കുന്നു. ബാധ ആരംഭിച്ചുകഴിഞ്ഞു.”
47
മോശ പറഞ്ഞതുപോലെ അഹരോന് ജനത്തിന്റെ ഇടയിലേക്ക് ഓടി; ബാധ അവരുടെ ഇടയില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു; അഹരോന് ധൂപാര്‍പ്പണം നടത്തി ജനത്തിനുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
48
മരിച്ചുവീണവരുടെയും ജീവനോടിരുന്നവരുടെയും മധ്യേ അഹരോന് നിന്നപ്പോള്‍ ബാധ ശമിച്ചു.
49
കോരഹ് നിമിത്തമായി മരിച്ചവര്‍ക്കു പുറമേ പതിനാലായിരത്തി എഴുനൂറു പേര് ബാധകൊണ്ടു മരിച്ചു.
50
ബാധ ശമിച്ചപ്പോള്‍ അഹരോന് തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്ക്കല് മോശയുടെ അടുത്തു തിരികെ ചെന്നു.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36