bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 35
Numbers 35
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
1
യെരീഹോവിന് എതിര്‍വശം യോര്‍ദ്ദാനു സമീപമുള്ള മോവാബുസമഭൂമിയില്‍വച്ചു സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ലേവ്യര്‍ക്കു പാര്‍ക്കാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി ലഭിച്ച സ്ഥലത്തുതന്നെ പട്ടണങ്ങള്‍ കൊടുക്കാന്‍ അവരോടു പറയണം. പട്ടണങ്ങളോടു ചേര്‍ന്ന് അവയ്ക്ക് ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുക്കണം.
3
പട്ടണങ്ങളില്‍ അവര്‍ പാര്‍ക്കട്ടെ; പുല്പുറങ്ങള് അവരുടെ ആടുമാടുകള്‍ക്കും മറ്റു മൃഗങ്ങള്‍ക്കുമുള്ളതായിരിക്കും.
4
പുല്പുറത്തിനു പട്ടണത്തിന്റെ ഓരോ വശത്തുനിന്നും ആയിരം മുഴം വീതി ഉണ്ടായിരിക്കണം.
5
പട്ടണത്തിനുചുറ്റും നാലു ദിക്കുകളിലേക്കും അളക്കണം. അതു പട്ടണങ്ങളോടു ചേര്‍ന്നുള്ള അവരുടെ പുല്പുറങ്ങളായിരിക്കും.
6
നിങ്ങള്‍ ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം. ഒരാള്‍ അബദ്ധവശാല്‍ ഒരാളെ കൊല ചെയ്യാന്‍ ഇടയായാല്‍ കൊലയാളിക്ക് ഓടി രക്ഷപെടുന്നതിനുള്ളതാണ് അഭയനഗരങ്ങള്‍.
7
ഇവ കൂടാതെ നാല്പത്തിരണ്ടു പട്ടണങ്ങള്‍കൂടി അവര്‍ക്കു കൊടുക്കണം. അങ്ങനെ ആകെ നാല്പത്തെട്ടു പട്ടണങ്ങള്‍ അവയുടെ പുല്പുറങ്ങളോടുകൂടി ലേവ്യര്‍ക്കുണ്ടായിരിക്കണം.
8
ലേവ്യര്‍ക്കു കൊടുക്കുന്ന പട്ടണങ്ങളുടെ എണ്ണം ഓരോ ഗോത്രത്തിനു ലഭിക്കുന്ന സ്ഥലത്തിന്റെ അളവിന് ആനുപാതികമായിരിക്കണം; കൂടുതല്‍ അംഗസംഖ്യയുള്ള ഗോത്രങ്ങള്‍ക്കു കൂടുതല്‍ പട്ടണങ്ങളും അംഗസംഖ്യ കുറഞ്ഞ ഗോത്രങ്ങള്‍ക്കു കുറച്ചു പട്ടണങ്ങളുമാണു കൊടുക്കേണ്ടത്.”
9
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
10
“ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ യോര്ദ്ദാന് കടന്നു കനാന്‍ദേശത്ത് എത്തുമ്പോള്‍
11
ഏതാനും പട്ടണങ്ങള്‍ അഭയനഗരങ്ങളായി വേര്‍തിരിക്കണം. അബദ്ധവശാല്‍ ഒരാളെ കൊന്നുപോയാല്‍ കൊല ചെയ്തവന് അവിടേക്കാണ് ഓടിപ്പോകേണ്ടത്.
12
കൊലയാളി ജനസമൂഹത്തിന്റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതിനു മുമ്പു കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായവന്റെ പിടിയില്‍പ്പെടാതെ രക്ഷപെടുന്നതിനുവേണ്ടിയുള്ളതാണ് ഈ അഭയനഗരങ്ങള്‍.
13
നിങ്ങള്‍ കൊടുക്കുന്ന പട്ടണങ്ങളില്‍ ആറെണ്ണം അഭയനഗരങ്ങളായിരിക്കണം.
14
അഭയനഗരങ്ങളില്‍ മൂന്നെണ്ണം യോര്‍ദ്ദാനക്കരെയും മൂന്നെണ്ണം കനാന്‍ദേശത്തുമായിരിക്കണം.
15
ഇസ്രായേല്യര്‍ക്കും പരദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ പട്ടണങ്ങള്‍ അഭയനഗരങ്ങളായിരിക്കും; അവിചാരിതമായി കൊലചെയ്ത ഏതൊരുവനും ഇവയില്‍ ഏതെങ്കിലും ഒരു പട്ടണത്തില്‍ ഓടിയെത്തി രക്ഷപെടാം.
16
ഒരാള്‍ ഇരുമ്പായുധംകൊണ്ടു മറ്റൊരുത്തനെ അടിക്കുകയും അടിയേറ്റവന് മരിക്കുകയും ചെയ്താല്‍ അടിച്ചവന് കൊലപാതകിയാകുന്നു; അവന് വധിക്കപ്പെടണം.
17
ഒരാള്‍ അവന്റെ കൈയിലുള്ള കല്ലുകൊണ്ട് മറ്റൊരുവനെ ഇടിക്കുകയും ഇടിയേറ്റവന്‍ മരിക്കുകയും ചെയ്താല്‍ ഇടിച്ചവന്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം.
18
ഒരാള്‍ തന്റെ കൈയിലുള്ള മരംകൊണ്ടു നിര്‍മ്മിച്ച ആയുധംകൊണ്ടു മറ്റൊരുവനെ അടിക്കുകയും അടിയേറ്റവന് മരിക്കുകയും ചെയ്താല്‍ അയാള്‍ കൊലപാതകിയാകുന്നു; അവനെ വധിക്കണം.
19
പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്ച്ചക്കാരന് കൊലപാതകിയെ കണ്ടാലുടന്‍ കൊന്നുകളയണം.
20
ഒരുത്തന് വിദ്വേഷം നിമിത്തം മറ്റൊരുവനെ കുത്തുകയോ പതിയിരുന്നു വല്ലതും അവന്റെ നേരേ എറിയുകയോ
21
പൂര്‍വവൈരാഗ്യം നിമിത്തം മുഷ്ടിചുരുട്ടി ഇടിക്കുകയോ ചെയ്തിട്ട് അവന് മരിക്കാന്‍ ഇടയായാല്‍ കൊലയാളി വധിക്കപ്പെടണം. അവന് കൊലപാതകിയാണ്; പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്ച്ചക്കാരന് അവനെ കണ്ടാലുടന്‍ കൊന്നുകളയണം.
22
എന്നാല്‍ ശത്രുത കൂടാതെ ഒരാള്‍ മറ്റൊരുത്തനെ കുത്തുകയോ, കരുതിക്കൂട്ടിയല്ലാതെ വല്ലതും അവന്റെ നേരേ എറിയുകയോ,
23
വിരോധമൊന്നുമില്ലാതെയും മുറിവേല്പിക്കണമെന്ന ഉദ്ദേശ്യമില്ലാതെയും നേരില്‍ കാണാതെയും കല്ല് എറിയുകയോ ചെയ്തതിന്റെ ഫലമായി അവന് മരിച്ചാല്‍,
24
കൊലപാതകിക്കും പ്രതികാരം ചെയ്യാന്‍ ബാധ്യസ്ഥനായ ചാര്‍ച്ചക്കാരനും മധ്യേ ജനം ഈ അനുശാസനങ്ങളനുസരിച്ചു ന്യായം വിധിക്കണം.
25
അങ്ങനെ പ്രതികാരം ചെയ്യാന്‍ കടപ്പെട്ട ചാര്‍ച്ചക്കാരന്റെ കൈയില്‍നിന്നു കൊലപാതകിയെ ജനസമൂഹം രക്ഷിക്കണം. അവന് ഓടിപ്പോയ അഭയനഗരത്തിലേക്കുതന്നെ അവനെ മടക്കി അയയ്ക്കണം; വിശുദ്ധതൈലംകൊണ്ട് അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവന് അവിടെത്തന്നെ പാര്‍ക്കട്ടെ.
26
എന്നാല്‍ കൊലപാതകി അഭയംതേടിയ അഭയനഗരത്തിനു പുറത്തുവരികയും,
27
പ്രതികാരം ചെയ്യാന്‍ കടപ്പെട്ടവന് അവിടെവച്ച് അവനെ കൊല്ലുകയും ചെയ്താല്‍ താന്‍ ചെയ്ത പ്രതികാരത്തിന് അയാള്‍ കുറ്റക്കാരനായിരിക്കുകയില്ല.
28
കാരണം മഹാപുരോഹിതന്റെ മരണംവരെ കൊലയാളി അഭയനഗരത്തില്‍ പാര്‍ക്കേണ്ടതായിരുന്നു. അതിനുശേഷം തന്റെ അവകാശഭൂമിയിലേക്ക് അവനു തിരിച്ചുപോകാം.
29
ഇവ നിങ്ങള്‍ പാര്‍ക്കുന്ന എല്ലാ ഇടങ്ങളിലും എല്ലാ തലമുറകളിലും അനുസരിക്കേണ്ട നിയമവും ചട്ടവുമാകുന്നു.
30
കൊലപാതകിയെ സാക്ഷികളുടെ മൊഴി അനുസരിച്ചു മാത്രമേ വധശിക്ഷയ്ക്കു വിധിക്കാവൂ; ഒരു സാക്ഷിയുടെ മാത്രം മൊഴി അടിസ്ഥാനമാക്കി ആരെയും വധിച്ചുകൂടാ.
31
വധശിക്ഷയ്ക്ക് അര്‍ഹനായ കൊലയാളിയുടെ ജീവനുവേണ്ടി മോചനദ്രവ്യം വാങ്ങരുത്. അവന് വധിക്കപ്പെടുകതന്നെ വേണം.
32
അഭയനഗരത്തില്‍ രക്ഷ നേടിയവന് മഹാപുരോഹിതന്റെ മരണത്തിനു മുമ്പു തന്റെ അവകാശഭൂമിയില്‍ പാര്‍ക്കുന്നതിന് ഇടയാകത്തക്കവിധം അവന്റെ പക്കല്‍നിന്നു മോചനദ്രവ്യം വാങ്ങരുത്.
33
നിങ്ങള്‍ പാര്‍ക്കുന്ന ദേശം അശുദ്ധമാകാതിരിക്കട്ടെ. രക്തച്ചൊരിച്ചില്‍ ദേശത്തെ അശുദ്ധമാക്കും. ദേശത്തു ചൊരിഞ്ഞ രക്തത്തിനു രക്തം ചൊരിയിച്ചവന്റെ രക്തത്താലല്ലാതെ പ്രായശ്ചിത്തം ചെയ്യുക സാധ്യമല്ല.
34
ഞാന്‍ വസിക്കുന്നതും നിങ്ങള്‍ പാര്‍ക്കുന്നതുമായ ദേശം നിങ്ങള്‍ അശുദ്ധമാക്കരുത്. സര്‍വേശ്വരനായ ഞാന്‍ ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ ആവസിക്കുന്നുവല്ലോ.
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36