bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Numbers 13
Numbers 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
1
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
2
“ഞാന്‍ ഇസ്രായേല്‍ജനത്തിനു നല്കാന് പോകുന്ന കനാന്‍ദേശം ഒറ്റുനോക്കാന്‍ ഓരോ ഗോത്രത്തില്‍നിന്ന് ഓരോ നേതാവിനെ അയയ്ക്കുക.
3
അവിടുന്നു കല്പിച്ചതുപോലെ പാരാന്‍മരുഭൂമിയില്‍നിന്ന് അവരെ മോശ അയച്ചു. അവരെല്ലാവരും ഇസ്രായേല്‍ജനത്തിന്റെ തലവന്മാരായിരുന്നു.
4
അവരുടെ പേരുകള്‍: രൂബേന്‍ഗോത്രത്തില്‍നിന്നു സക്കൂറിന്റെ പുത്രന് ശമ്മൂവ,
5
ശിമെയോന്‍ഗോത്രത്തില്‍നിന്നു ഹോരിയുടെ പുത്രന് ശാഫാത്ത്,
6
യെഹൂദാഗോത്രത്തില്‍നിന്നു യെഫുന്നെയുടെ പുത്രന് കാലേബ്,
7
ഇസ്സാഖാര്‍ഗോത്രത്തില്‍നിന്നു യോസേഫിന്റെ പുത്രന് ഈഗാല്‍,
8
എഫ്രയീംഗോത്രത്തില്‍നിന്നു നൂനിന്റെ പുത്രന് ഹോശേയ,
9
ബെന്യാമീന്‍ഗോത്രത്തില്‍നിന്നു രാഫൂവിന്റെ പുത്രന് പല്‍ത്തി,
10
സെബൂലൂന്‍ഗോത്രത്തില്‍നിന്നു സോദിയുടെ പുത്രന് ഗദ്ദീയേല്‍,
11
യോസേഫിന്റെ പുത്രനായ മനശ്ശെയുടെ ഗോത്രത്തില്‍നിന്നു സൂസിയുടെ പുത്രന് ഗദ്ദി,
12
ദാന്‍ഗോത്രത്തില്‍നിന്നു ഗെമല്ലിയുടെ പുത്രന് അമ്മീയേല്‍,
13
ആശേര്‍ഗോത്രത്തില്‍നിന്നു മീഖായേലിന്റെ പുത്രന് സെഥൂര്‍,
14
നഫ്താലിഗോത്രത്തില്‍നിന്നു വൊപ്സിയുടെ പുത്രന് നഹ്ബി,
15
ഗാദ്ഗോത്രത്തില്‍നിന്നു മാഖിയുടെ പുത്രന് ഗയൂവേല്‍.
16
ഇവരെയാണ് ദേശം ഒറ്റുനോക്കുന്നതിനു മോശ തിരഞ്ഞെടുത്തയച്ചത്. നൂനിന്റെ മകനായ ഹോശേയയ്ക്ക് യോശുവ എന്നു മോശ പേരിട്ടു.
17
ദേശം പരിശോധിക്കാന്‍ അയയ്ക്കുമ്പോള്‍ മോശ അവരോടു പറഞ്ഞു: “നിങ്ങള്‍ നെഗബില് ചെന്നിട്ടു മലനാട്ടിലേക്കു പോകുക.
18
ദേശം എങ്ങനെയുള്ളത്, അവിടെ പാര്‍ക്കുന്ന ജനം ശക്തരോ അശക്തരോ അവര്‍ സംഖ്യയില്‍ കൂടുതലോ കുറവോ,
19
അവര്‍ പാര്‍ക്കുന്ന സ്ഥലം നല്ലതോ ചീത്തയോ, അവരുടെ പട്ടണങ്ങള്‍ കോട്ടകളാല്‍ സുരക്ഷിതമോ അതോ വെറും കൂടാരങ്ങള്‍ മാത്രമോ,
20
ഭൂമി ഫലഭൂയിഷ്ഠമോ അല്ലാത്തതോ, വൃക്ഷങ്ങള്‍ ഉള്ളതോ ഇല്ലാത്തതോ എന്നു പരിശോധിക്കണം. നിങ്ങള്‍ ധൈര്യമായിരിക്കുക. അവിടെനിന്നു കുറെ ഫലങ്ങളും കൊണ്ടുവരണം.” മുന്തിരിയുടെ ആദ്യവിളവെടുപ്പു സമയമായിരുന്നു അത്.
21
അവര്‍ പുറപ്പെട്ടു, സീന്‍മരുഭൂമിമുതല്‍ ഹാമാത്തിന്റെ കവാടത്തിനടുത്തുള്ള രഹോബ്വരെ ഒറ്റുനോക്കി.
22
നെഗെബ് കടന്ന് അവര്‍ ഹെബ്രോനില്‍ എത്തി. അവിടെയായിരുന്നു അനാക്കിന്റെ പിന്തലമുറക്കാരായ അഹീമാന്‍, ശേശായി, തല്‍മായി എന്നിവര്‍ പാര്‍ത്തിരുന്നത്. ഈജിപ്തിലെ സോവാന്‍പട്ടണം നിര്‍മ്മിക്കുന്നതിനു മുമ്പായിരുന്നു ഹെബ്രോന്റെ നിര്‍മ്മാണം.
23
അവര്‍ എസ്കോല്‍താഴ്വരയില്‍ ചെന്ന് ഒരു മുന്തിരിക്കൊമ്പ് കുലയോടുകൂടി മുറിച്ചെടുത്തു തണ്ടിന്മേല് കെട്ടി രണ്ടു പേര്‍കൂടി ചുമന്നു കൊണ്ടുവന്നു. കുറെ മാതളപ്പഴവും അത്തിപ്പഴവുംകൂടി അവര്‍ കൊണ്ടുപോന്നു.
24
ഇസ്രായേല്യര്‍ അവിടെനിന്നു മുന്തിരിക്കുല മുറിച്ചെടുത്തതിനാല്‍ ആ സ്ഥലത്തിനു എസ്ക്കോല്‍ താഴ്വര എന്നു പേരായി.
25
നാല്പതു ദിവസത്തെ രഹസ്യനിരീക്ഷണത്തിനു ശേഷം അവര്‍ മടങ്ങിവന്നു.
26
അവര്‍ പാരാന്‍മരുഭൂമിയിലുള്ള കാദേശില്‍വച്ച് മോശയെയും അഹരോനെയും ഇസ്രായേല്‍സമൂഹത്തെ മുഴുവനും വിവരം അറിയിച്ചു. അവര്‍ കൊണ്ടുവന്ന പഴങ്ങളും അവരെ കാണിച്ചു.
27
അവര്‍ മോശയോടു പറഞ്ഞു: “അങ്ങ് ഞങ്ങളെ അയച്ച ദേശത്തു ഞങ്ങള്‍ പോയി, അതു പാലും തേനും ഒഴുകുന്ന ദേശമാണ്; ഇതാ ഞങ്ങള്‍ അവിടെനിന്നു കൊണ്ടുവന്ന പഴങ്ങള്‍.
28
എന്നാല്‍ ആ ദേശവാസികള്‍ കരുത്തുറ്റവരും അവരുടെ പട്ടണങ്ങള്‍ കോട്ട കെട്ടി ഉറപ്പിച്ചിരിക്കുന്നവയുമാണ്. അനാക്കിന്റെ വംശജരെയും ഞങ്ങള്‍ അവിടെ കണ്ടു.
29
നെഗെബ്‍ദേശത്തു പാര്‍ക്കുന്നത് അമാലേക്യരാണ്. ഹിത്യരും യെബൂസ്യരും അമോര്യരും മലമ്പ്രദേശങ്ങളിലും, കനാന്യര്‍ കടല്ക്കരയിലും യോര്‍ദ്ദാന്‍പ്രദേശത്തും വസിക്കുന്നു.”
30
അപ്പോള്‍ മോശയുടെ മുമ്പാകെ കൂടിയിരുന്ന ജനത്തെ ശാന്തരാക്കിയിട്ടു കാലേബ് പറഞ്ഞു: “നമുക്കു ഇപ്പോള്‍ത്തന്നെ പോയി ആ ദേശം കൈവശപ്പെടുത്താം; അതിനുള്ള ശക്തി നമുക്കുണ്ട്.
31
എന്നാല്‍ കാലേബിനോടൊപ്പം പോയിരുന്നവര്‍ പറഞ്ഞു: “അവിടെയുള്ള ജനത്തെ നേരിടാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മെക്കാള്‍ ശക്തരാണ്.”
32
“അങ്ങനെ തങ്ങള്‍ ഒറ്റുനോക്കാന്‍ പോയ സ്ഥലത്തെപ്പറ്റി തെറ്റായ ധാരണ ഇസ്രായേല്‍ജനത്തിന്റെ ഇടയില്‍ അവര്‍ പ്രചരിപ്പിച്ചു. അവര്‍ പറഞ്ഞു: “ഞങ്ങള്‍ ചുറ്റി സഞ്ചരിച്ചു രഹസ്യനിരീക്ഷണം നടത്തിയ സ്ഥലം അവിടെ പാര്‍ക്കാന്‍ ചെല്ലുന്നവരെ വിഴുങ്ങിക്കളയുന്ന സ്ഥലമാണ്. അതികായന്മാരെ മാത്രമാണ് ഞങ്ങള്‍ അവിടെ കണ്ടത്.
33
അനാക്കിന്റെ വംശജരായ മല്ലന്മാരെയും അവിടെ കണ്ടു. അവരുടെ മുമ്പില്‍ ഞങ്ങള്‍ വെറും വിട്ടിലുകളാണെന്നു ഞങ്ങള്‍ക്കു തോന്നി. അവര്‍ക്കും ഞങ്ങളെപ്പറ്റി അങ്ങനെതന്നെ തോന്നിയിരിക്കണം.”
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36