bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 1
Deuteronomy 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 2 →
1
യോര്‍ദ്ദാന്‍നദിക്ക് അക്കരെ മരുഭൂമിയില്‍ സൂഫിന് എതിര്‍വശത്ത് പാരാന്‍, തോഫെല്‍, ലാബാന്‍, ഹസേരോത്ത്, ദീസാഹാബ് എന്നിവയുടെ മധ്യേ സ്ഥിതിചെയ്യുന്ന അരാബായില്‍വച്ച് മോശ ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു:
2
“സീനായില്‍നിന്നു സേയീര്‍മല വഴി കാദേശ്-ബര്‍ന്നേയയില്‍ എത്താന്‍ പതിനൊന്നു ദിവസം വേണം.”
3
സര്വേശ്വരന് ഇസ്രായേല്‍ജനത്തോടു പറയാന്‍ തന്നോടു കല്പിച്ച വചനങ്ങള്‍ ഈജിപ്തില്‍നിന്നു യാത്രതിരിച്ചതിന്റെ നാല്പതാം വര്‍ഷം പതിനൊന്നാം മാസം ഒന്നാം ദിവസം മോശ അവരോടു പറഞ്ഞു.
4
ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോനെയും എദ്രെയിലും അസ്താരോത്തിലും പാര്‍ത്തിരുന്ന ബാശാന്‍രാജാവായ ഓഗിനെയും പരാജയപ്പെടുത്തിയതിനു ശേഷമായിരുന്നു മോശ അവരോടു സംസാരിച്ചത്.
5
യോര്‍ദ്ദാന്‍നദിക്ക് അക്കരെ മോവാബുദേശത്തുവച്ച് മോശ ധര്‍മശാസ്ത്രം വിശദീകരിച്ചു.
6
“നമ്മുടെ ദൈവമായ സര്വേശ്വരന് സീനായ്മലയില്‍വച്ച് നമ്മോട് അരുളിച്ചെയ്തു: ഈ മലയില്‍ നിങ്ങള്‍ വേണ്ടത്രകാലം പാര്‍ത്തു കഴിഞ്ഞിരിക്കുന്നു.
7
ഇനി നിങ്ങള്‍ ഇവിടം വിട്ട് കനാന്‍ദേശത്തേക്കും, ലെബാനോന്‍ പര്‍വതങ്ങള്‍ക്കപ്പുറം യൂഫ്രട്ടീസ്നദിവരെയും പോകണം. അതായത് അമോര്യരുടെ മലനാട്ടിലേക്കും അതിന്റെ അയല്‍പ്രദേശമായ അരാബാ, മലനാട്, താഴ്വരകള്‍, നെഗെബ്, കടല്‍ത്തീരം എന്നിവിടങ്ങളിലേക്കും തന്നെ.
8
“ഇതാ, ആ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. സര്‍വേശ്വരനായ ഞാന്‍ നിങ്ങളുടെ പൂര്വപിതാക്കന്മാരായ അബ്രഹാമിനും ഇസ്ഹാക്കിനും യാക്കോബിനും അവരുടെ പിന്തലമുറകള്ക്കും അവകാശമായി നല്കുമെന്നു വാഗ്ദാനം ചെയ്തിരുന്ന ദേശം നിങ്ങള്‍ പോയി കൈവശമാക്കുക.”
9
“എനിക്ക് താങ്ങാനാവാത്ത ഭാരമാണിതെന്ന് അന്നേ ഞാന്‍ നിങ്ങളോടു പറഞ്ഞതാണ്.
10
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ വര്‍ധിപ്പിച്ചിരിക്കുന്നു. ഇന്നു നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ എണ്ണമറ്റവരാണ്.
11
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ ഇനിയും ആയിരംമടങ്ങു വര്‍ധിപ്പിക്കുകയും അവിടുത്തെ വാഗ്ദാനംപോലെ നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യട്ടെ.
12
നിങ്ങളുടെ ഭാരിച്ച ചുമതലകളും കലഹങ്ങളും എങ്ങനെ ഞാന്‍ ഒറ്റയ്ക്കു താങ്ങും?
13
ജ്ഞാനവും വിവേകവും പക്വതയുമുള്ള ഏതാനും പേരെ ഓരോ ഗോത്രത്തില്‍നിന്നും തിരഞ്ഞെടുക്കുക; അവരെ ഞാന്‍ നിങ്ങള്‍ക്കു തലവന്മാരായി നിയമിക്കാം.
14
അപ്പോള്‍ നിങ്ങള്‍ ‘അങ്ങയുടെ നിര്‍ദ്ദേശം നല്ലത്’ എന്നു മറുപടി പറഞ്ഞു.
15
അങ്ങനെ ഞാന്‍ ജ്ഞാനികളും പക്വമതികളുമായ ഗോത്രത്തലവന്മാരെ തിരഞ്ഞെടുത്തു നിങ്ങളുടെ അധിപതികളായി നിയമിച്ചു; ഓരോ ഗോത്രത്തിലും ആയിരത്തിനും നൂറിനും അമ്പതിനും പത്തിനും അവരെ അധിപതികളായി നിയമിച്ചു.
16
നിങ്ങളുടെ ന്യായാധിപന്മാരോട് അന്നു ഞാന്‍ കല്പിച്ചു; നിങ്ങളുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ വിചാരണ ചെയ്യുവിന്‍. നിങ്ങള്‍ തമ്മിലോ, നിങ്ങളും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശികളും തമ്മിലോ ആയാലും അവ കേട്ട് നീതിപൂര്‍വം വിധി കല്പിക്കുവിന്.
17
നിങ്ങള്‍ മുഖം നോക്കാതെ ന്യായം വിധിക്കണം; ചെറിയവന്റെയും വലിയവന്റെയും പരാതികള്‍ ഒരുപോലെ കേള്‍ക്കണം. ഒരു മനുഷ്യനെയും ഭയപ്പെടരുത്; ന്യായവിധി ദൈവത്തിന്റേതാണല്ലോ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള പ്രശ്നങ്ങള്‍ എന്റെ അടുക്കല്‍ കൊണ്ടുവരിക; ഞാന്‍ അതു തീര്‍ത്തുകൊള്ളാം.
18
നിങ്ങള്‍ ചെയ്യേണ്ട മറ്റെല്ലാ കാര്യങ്ങളെ സംബന്ധിച്ചും അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുണ്ടല്ലോ.”
19
നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മോടു കല്പിച്ചിരുന്നതുപോലെ നാം സീനായില്‍നിന്നു പുറപ്പെട്ട്, നിങ്ങള്‍ കണ്ട ഭയാനകമായ മഹാമരുഭൂമി കടന്ന് അമോര്യരുടെ മലനാട്ടിലേക്കുള്ള വഴിയിലൂടെ കാദേശ്-ബര്‍ന്നേയയില്‍ എത്തി.
20
അപ്പോള്‍ ഞാന്‍ നിങ്ങളോടു പറഞ്ഞു: “നമ്മുടെ ദൈവമായ സര്വേശ്വരന് നമുക്ക് നല്കാന് പോകുന്ന അമോര്യരുടെ മലനാട്ടില്‍ നാം എത്തിയിരിക്കുന്നു;
21
ഇതാ, നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഈ ദേശം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ നിങ്ങള്‍ പോയി അതു കൈവശമാക്കുക. ഭയമോ പരിഭ്രാന്തിയോ വേണ്ട.”
22
എന്നാല്‍ നിങ്ങള്‍ എന്നോടു പറഞ്ഞു: “ചിലരെ നമുക്ക് മുമ്പേ അയയ്ക്കാം; അവര്‍ പോയി ദേശം രഹസ്യമായി നിരീക്ഷിച്ച് നാം ഏതു വഴി കടക്കണമെന്നും ഏതേതു നഗരങ്ങളില്‍ പ്രവേശിക്കണമെന്നും വന്നു പറയട്ടെ.
23
അത് ഒരു നല്ല നിര്‍ദ്ദേശമായി എനിക്കു തോന്നി; ഒരു ഗോത്രത്തില്‍നിന്ന് ഒരാളെ വീതം പന്ത്രണ്ടു പേരെ ഞാന്‍ നിങ്ങളില്‍നിന്ന് തിരഞ്ഞെടുത്തു.
24
അവര്‍ മലനാട്ടില്‍ പ്രവേശിച്ച് എസ്കോല്‍താഴ്വരയില്‍ എത്തി. ആ ദേശം രഹസ്യമായി നിരീക്ഷിച്ചു.
25
അവര്‍ അവിടെനിന്നു ചില ഫലവര്‍ഗങ്ങള്‍ നമ്മുടെ അടുക്കല്‍ കൊണ്ടുവന്നു. നമ്മുടെ ദൈവമായ സര്വേശ്വരന് നമുക്കു നല്കുന്ന ദേശം ഫലഭൂയിഷ്ഠമാണെന്ന് അറിയിക്കുകയും ചെയ്തു.
26
എന്നാല്‍ ആ ദേശത്തേക്ക് പോകാന്‍ നിങ്ങള്‍ വിസമ്മതിച്ചു. നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനയ്ക്ക് എതിരായി നിങ്ങള്‍ പ്രവര്‍ത്തിച്ചു.
27
കൂടാരങ്ങളിലിരുന്നു നിങ്ങള്‍ പിറുപിറുത്തു; സര്വേശ്വരന് നമ്മെ ദ്വേഷിക്കുന്നതുകൊണ്ടാണ് അമോര്യരുടെ കൈയില്‍ ഏല്പിച്ചു നശിപ്പിക്കാനായി നമ്മെ ഈജിപ്തില്‍നിന്നു കൊണ്ടുവന്നിരിക്കുന്നത്.
28
എവിടേക്കാണ് നാം പോകുന്നത്? അവിടെയുള്ള ജനം നമ്മെക്കാള്‍ ദീര്ഘകായന്മാരും ബലിഷ്ഠരും ആണ്; അംബരചുംബികളായ കോട്ടകളാല്‍ സുരക്ഷിതമായ പട്ടണങ്ങളാണ് അവരുടേത്. ചില അനാക്യസന്തതികളെയും അവിടെ കണ്ടു എന്നു പറഞ്ഞു നമ്മുടെ സഹോദരന്മാര് നമ്മെ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു.”
29
അപ്പോള്‍ ഞാന്‍ പറഞ്ഞു: “നിങ്ങള്‍ പരിഭ്രമിക്കേണ്ടാ; അവരെ ഭയപ്പെടുകയും വേണ്ടാ.
30
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണല്ലോ നിങ്ങള്‍ക്കു മുമ്പേ നടക്കുന്നത്. ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ അവിടുന്നു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു. അതുപോലെ ഇനിയും അവിടുന്നു ചെയ്യും.
31
മരുഭൂമിയില്‍ നിങ്ങള്‍ പിന്നിട്ട വഴികളിലെല്ലാം, ഇവിടെ എത്തുവോളം അവിടുന്നു നിങ്ങളെ പിതാവ് മകനെ എന്നപോലെ കരങ്ങളില്‍ വഹിക്കുന്നത് നിങ്ങള്‍ കണ്ടു.
32
എന്നിട്ടും നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ വിശ്വസിച്ചില്ല.
33
നിങ്ങള്‍ക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടുപിടിക്കാനും നിങ്ങള്‍ക്ക് വഴി കാണിക്കാനും രാത്രി അഗ്നിയിലും പകല്‍ മേഘത്തിലും നിങ്ങള്‍ക്കു മുമ്പേ അവിടുന്നു സഞ്ചരിച്ചിരുന്നു.”
34
സര്വേശ്വരന് നിങ്ങളുടെ വാക്കു കേട്ടു കോപിച്ചു.
35
നിങ്ങളുടെ പൂര്വപിതാക്കന്മാര്ക്കു നല്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്ത ഫലഭൂയിഷ്ഠമായ ദേശം ഈ ദുഷിച്ച തലമുറയിലെ ഒരാള്‍പോലും കാണുകയില്ല എന്ന് അവിടുന്ന് ശപഥം ചെയ്തു.
36
യെഫുന്നെയുടെ പുത്രനായ കാലേബു മാത്രമേ ആ സ്ഥലം കാണുകയുള്ളൂ; അവന് എന്നെ പൂര്‍ണമായി അനുസരിച്ചല്ലോ. അതുകൊണ്ട് അവന്റെ കാല് പതിച്ച ദേശം, അവനും അവന്റെ പുത്രന്മാര്ക്കും ഞാന്‍ കൊടുക്കും.
37
“നിങ്ങള്‍ നിമിത്തം സര്വേശ്വരന് എന്നോടും കോപിച്ചു; അവിടുന്നു പറഞ്ഞു: “നീയും ആ ദേശത്തു പ്രവേശിക്കുകയില്ല.
38
നിന്റെ സഹായകനും നൂനിന്റെ പുത്രനുമായ യോശുവ അവിടെ പ്രവേശിക്കും; അവനെ ധൈര്യപ്പെടുത്തുക. ഇസ്രായേല്യര്‍ ആ ദേശം അവകാശമാക്കാന്‍ അവന് ഇടയാക്കും.”
39
അപ്പോള്‍ “ശത്രുക്കള്‍ക്കിരയാകുമെന്നു നിങ്ങള്‍ കരുതിയ നിങ്ങളുടെ ശിശുക്കളും തെറ്റും ശരിയും തിരിച്ചറിയാന്‍ പ്രായമായിട്ടില്ലാത്ത നിങ്ങളുടെ കുട്ടികളും അവിടെ പ്രവേശിക്കും. ഞാന്‍ ആ ദേശം അവര്‍ക്കു കൊടുക്കും; അവര്‍ അതു കൈവശമാക്കുകയും ചെയ്യും.”
40
എന്നാല്‍ നിങ്ങള്‍ ചെങ്കടല്‍ ലക്ഷ്യമാക്കി മരുഭൂമിയിലേക്കു തിരിഞ്ഞു നടന്നുകൊള്‍ക.
41
അപ്പോള്‍ നിങ്ങള്‍, “ഞങ്ങള്‍ സര്‍വേശ്വരനെതിരായി പാപം ചെയ്തുപോയി. ഞങ്ങളുടെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ ഞങ്ങള്‍ പോയി യുദ്ധം ചെയ്യാം” എന്ന് എന്നോടു പറഞ്ഞു. മലനാട് ആക്രമിക്കുന്നത് എളുപ്പമായിരിക്കും എന്നു കരുതി നിങ്ങള്‍ യുദ്ധത്തിനു സന്നദ്ധരായി.
42
എന്നാല്‍ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “അവരോടു പറയുക. നിങ്ങള്‍ പോകരുത്; യുദ്ധം ചെയ്യുകയും അരുത്. ഞാന്‍ നിങ്ങളുടെകൂടെ ഉണ്ടായിരിക്കുകയില്ല; ശത്രുക്കള്‍ നിങ്ങളെ പരാജയപ്പെടുത്തും.”
43
ഞാന്‍ അതു നിങ്ങളോടു പറഞ്ഞെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചില്ല; അവിടുത്തെ കല്പനയ്ക്കെതിരായി നിങ്ങള്‍ മത്സരിച്ചു; അഹങ്കാരത്തോടെ നിങ്ങള്‍ മലമ്പ്രദേശത്തേക്കു കയറി.
44
അവിടെ പാര്‍ത്തിരുന്ന അമോര്യര്‍ തേനീച്ചക്കൂട്ടംപോലെ നിങ്ങളെ ആക്രമിച്ചു; സേയീരില്‍ ഹോര്‍മ്മാവരെ നിങ്ങളെ പിന്തുടര്ന്നു പരാജയപ്പെടുത്തി.
45
നിങ്ങള്‍ മടങ്ങിവന്നു സര്‍വേശ്വരനോടു നിലവിളിച്ചു; എന്നാല്‍ അവിടുന്നു നിങ്ങളുടെ നിലവിളി കേട്ടില്ല; നിങ്ങളെ ശ്രദ്ധിച്ചതുമില്ല.
46
അതുകൊണ്ട് ദീര്‍ഘനാളുകള്‍ നിങ്ങള്‍ക്ക് കാദേശില്‍ പാര്‍ക്കേണ്ടിവന്നു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34