bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 13
Deuteronomy 13
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 14 →
1
“നിങ്ങളുടെ ഇടയില്‍നിന്ന് ഒരു പ്രവാചകനോ സ്വപ്നവ്യാഖ്യാതാവോ എഴുന്നേറ്റ് ഒരു അടയാളമോ അദ്ഭുതമോ വാഗ്ദാനം ചെയ്യുകയും
2
അയാള്‍ പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താലും നിങ്ങള്‍ക്ക് ഇന്നോളം അജ്ഞാതനായിരുന്ന ദേവനെ നമുക്ക് അനുഗമിക്കാം, ആരാധിക്കാം എന്ന് അയാള്‍ പ്രലോഭിപ്പിച്ചാലും
3
നിങ്ങള്‍ ആ പ്രവാചകന്റെയോ സ്വപ്നവ്യാഖ്യാതാവിന്റെയോ വാക്കിനു വഴങ്ങരുത്. പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടിയാണോ നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ സ്നേഹിക്കുന്നത് എന്ന് അവിടുന്ന് അയാളിലൂടെ നിങ്ങളെ പരീക്ഷിക്കുകയാണ്.
4
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെയാണ് നിങ്ങള്‍ അനുസരിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടത്. അവിടുത്തെ വാക്ക് അനുസരിക്കുകയും അവിടുത്തെ കല്പനകള് പാലിക്കുകയും അവിടുത്തെ ആരാധിക്കുകയും അവിടുത്തോട് വിശ്വസ്തരായി വര്‍ത്തിക്കുകയും വേണം.
5
ഈജിപ്തില്‍നിന്ന് നിങ്ങളെ വിമോചിപ്പിച്ചവനും അടിമവീട്ടില്‍നിന്ന് നിങ്ങളെ വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു മത്സരിക്കാന്‍ നിങ്ങളോടു പറയുന്നതു പ്രവാചകനായാലും സ്വപ്നവ്യാഖ്യാതാവായാലും അയാളെ കൊന്നുകളയണം. അവിടുത്തെ വഴിയില്‍നിന്നു നിങ്ങളെ വ്യതിചലിപ്പിക്കാന്‍ അയാള്‍ ശ്രമിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
6
നിന്റെ സ്വന്തം സഹോദരനോ, പുത്രനോ, പുത്രിയോ നീ സ്നേഹിക്കുന്ന ഭാര്യയോ, ഉറ്റസുഹൃത്തോ “വരിക, നമുക്ക് മറ്റു ദേവന്മാരെ ആരാധിക്കാം” എന്നു പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ നിങ്ങളെ രഹസ്യമായി പ്രേരിപ്പിച്ചു എന്നു വരാം.
7
ആ ദേവന്മാര് നിങ്ങള്‍ക്കു ചുറ്റും അടുത്തോ അകലെയോ ഉള്ള ജനതകളുടെ ദേവന്മാരായിരിക്കാം.
8
അവരുടെ പ്രലോഭനത്തിനു നിങ്ങള്‍ വഴങ്ങുകയോ അവരെ ശ്രദ്ധിക്കുകയോ ചെയ്യരുത്; അവരോടു കരുണയോ സഹതാപമോ കാണിക്കരുത്; അവരെ വെറുതെ വിടുകയോ സംരക്ഷിക്കുകയോ അരുത്.
9
അവരെ കൊന്നുകളയണം; അവരെ കല്ലെറിഞ്ഞു കൊല്ലാന്‍ നിങ്ങളുടെ കൈയാണ് ആദ്യം ഉയരേണ്ടത്;
10
പിന്നീട് സര്‍വജനത്തിന്റെയും അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരനില്‍ നിന്നു നിങ്ങളെ അകറ്റിക്കളയാന്‍ അവര്‍ ശ്രമിച്ചുവല്ലോ.
11
ഇസ്രായേല്‍ജനം ഈ വാര്‍ത്ത കേട്ടു നടുങ്ങണം.
12
മേലാല്‍ ആരും നിങ്ങളുടെ ഇടയില്‍ ഇത്തരം ദുഷ്കൃത്യം ചെയ്യരുത്.
13
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നല്കിയ പട്ടണങ്ങളില്‍ നിങ്ങള്‍ പാര്‍ക്കുമ്പോള്‍, നിങ്ങളുടെ കൂട്ടത്തില്‍ നീചരായ ചിലര്‍ അതുവരെ ആരാധിച്ചിട്ടില്ലാത്ത ദേവന്മാരെ ആരാധിക്കാന്‍ ആ പട്ടണവാസികളെ പ്രേരിപ്പിച്ചതായി കേള്‍ക്കാന്‍ ഇടയായേക്കാം.
14
അപ്പോള്‍ നിങ്ങള്‍ അതിനെപ്പറ്റി സൂക്ഷ്മമായി അന്വേഷിച്ച്, പരിശോധിച്ചു തെളിവെടുക്കണം; നിങ്ങളുടെ ഇടയില്‍ ഇത്തരം ഹീനകൃത്യം നടന്നെന്ന് തീര്ച്ചയായാല്
15
ആ പട്ടണത്തിലുള്ള സകല മനുഷ്യരെയും വാളിനിരയാക്കണം. അവിടെയുള്ള കന്നുകാലികളടക്കം സകല ജീവികളെയും വധിക്കണം.
16
അതിലെ വസ്തുവകകളെല്ലാം പൊതുസ്ഥലത്ത് കൂട്ടിയിട്ട് പട്ടണത്തോടൊപ്പം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു പൂര്‍ണഹോമയാഗമായി അവയെല്ലാം നിശ്ശേഷം ദഹിപ്പിക്കണം. അത് എന്നും പാഴ്ക്കൂനയായി കിടക്കണം; അത് വീണ്ടും പണിയപ്പെടരുത്.
17
ആ ശാപവസ്തുക്കളില് ഒന്നും ആരും സ്വന്തമാക്കരുത്; അപ്പോള്‍ സര്‍വേശ്വരന്റെ കോപം നിങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറും. അവിടുന്നു നിങ്ങളോടു കരുണ കാണിക്കും. അവിടുന്നു നിങ്ങളില്‍ കനിഞ്ഞ് നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ ഒരു വലിയ ജനതയാക്കും.
18
അതിനുവേണ്ടി ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകള് നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുകയും അവിടുത്തെ ദൃഷ്ടിയില് നന്മയായതു പ്രവര്‍ത്തിക്കുകയും വേണം.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34