bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 3
Deuteronomy 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 4 →
1
“പിന്നീട് നാം ബാശാനിലേക്കുള്ള വഴിയെ യാത്രതിരിച്ചു. അപ്പോള്‍ ബാശാന്‍രാജാവായ ഓഗും അവന്റെ സര്‍വജനവും എദ്രെയില്‍ നമ്മെ എതിര്‍ത്തു.
2
എന്നാല്‍ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “അവനെ ഭയപ്പെടേണ്ടാ; അവനെയും അവന്റെ ജനത്തെയും അവന്റെ ദേശത്തെയും നിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരാജാവായ സീഹോനോടു ചെയ്തതുപോലെ അവനോടും ചെയ്യുക.’
3
“അങ്ങനെ, നമ്മുടെ ദൈവമായ സര്വേശ്വരന് ബാശാന്‍രാജാവായ ഓഗിനെയും അവന്റെ സകല ജനത്തെയും നമ്മുടെ കൈയില്‍ ഏല്പിച്ചു. നാം അവരെ നിശ്ശേഷം സംഹരിച്ചു.
4
അവരുടെ എല്ലാ പട്ടണങ്ങളും നാം പിടിച്ചെടുത്തു; കീഴടക്കാത്ത ഒരു പട്ടണംപോലും ഉണ്ടായിരുന്നില്ല. അറുപതു പട്ടണങ്ങളുള്ള അര്ഗ്ഗോബ് പ്രദേശമായിരുന്നു ബാശാനിലെ ഓഗിന്റെ രാജ്യം.
5
ആ പട്ടണങ്ങളെല്ലാം ഉയര്‍ന്ന മതിലുകളും ഓടാമ്പല്‍ ഘടിപ്പിച്ച വാതിലുകളും കൊണ്ടു സുരക്ഷിതമാക്കിയിരുന്നു; ഇവ കൂടാതെ മതിലുകളില്ലാത്ത അനേകം ചെറിയ പട്ടണങ്ങളും ഉണ്ടായിരുന്നു.
6
ഹെശ്ബോന്‍ രാജാവായ സീഹോനോടു ചെയ്തതുപോലെ നാം ആ പട്ടണങ്ങളെല്ലാം ഉന്മൂലനം ചെയ്തു. സകല പുരുഷന്മാരെയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കി.
7
കന്നുകാലികളും പട്ടണങ്ങളില്‍ അവശേഷിച്ച വസ്തുക്കളും നാം കൊള്ളയടിച്ചു.
8
“അങ്ങനെ ആ രണ്ട് അമോര്യരാജാക്കന്മാരില്‍നിന്നു യോര്‍ദ്ദാന്‍നദിക്കു കിഴക്ക് അര്‍ന്നോന്‍താഴ്വരമുതല്‍ ഹെര്‍മ്മോന്‍പര്‍വതംവരെയുള്ള പ്രദേശം അന്നു നാം കൈവശപ്പെടുത്തി.
9
ഹെര്‍മ്മോനെ സിര്യോന്‍ എന്ന് സീദോന്യരും സെനീര്‍ എന്ന് അമോര്യരും വിളിച്ചിരുന്നു.
10
പീഠഭൂമിയിലെ എല്ലാ പട്ടണങ്ങളും ഗിലെയാദ് മുഴുവനും ബാശാന്‍രാജാവായ ഓഗിന്റെ രാജ്യത്തില്‍പ്പെട്ട സല്ക്കാ, എദ്രെയി എന്നീ പട്ടണങ്ങള്‍വരെയുള്ള ബാശാന് മുഴുവനും നാം പിടിച്ചടക്കി.
11
രെഫായീമ്യരില്‍ ബാശാന്‍രാജാവായ ഓഗ് മാത്രമേ ശേഷിച്ചിരുന്നുള്ളൂ. അവന്റെ ഇരുമ്പുകട്ടിലിന് ഒന്‍പതു മുഴം നീളവും നാലു മുഴം വീതിയും ഉണ്ടായിരുന്നു; അത് അമ്മോന്യനഗരമായ രബ്ബായില്‍ ഇപ്പോഴും ഉണ്ടല്ലോ.”
12
“അന്ന് നാം ഈ ദേശം കൈവശപ്പെടുത്തിയപ്പോള്‍ അര്‍ന്നോന്‍താഴ്വരയുടെ അടുത്തുള്ള അരോവേര്‍മുതലുള്ള പ്രദേശവും ഗിലെയാദ് മലനാടിന്റെ പകുതിയും അവിടെയുണ്ടായിരുന്ന പട്ടണങ്ങളും രൂബേന്യര്‍ക്കും ഗാദ്യര്‍ക്കും ഞാന്‍ നല്കി.
13
ഗിലെയാദിന്റെ ബാക്കി ഭാഗവും ഓഗിന്റെ രാജ്യമായ ബാശാന് മുഴുവനും അതായത് അര്‍ഗ്ഗോബ്പ്രദേശം ഞാന്‍ മനശ്ശെയുടെ പകുതി ഗോത്രത്തിനും നല്കി. രെഫായീമ്യരുടെ നാടെന്നായിരുന്നു ബാശാന് അറിയപ്പെട്ടിരുന്നത്;
14
മനശ്ശെഗോത്രക്കാരനായ യായീര്‍ ഗെശൂര്യരുടെയും മാഖാത്യരുടെയും അതിരുവരെയുള്ള അര്‍ഗ്ഗോബു ദേശം മുഴുവന്‍ കൈവശപ്പെടുത്തി; തന്റെ പേരനുസരിച്ചു ബാശാനു ഹവോത്ത്-യായീര്‍ എന്നു പേരിട്ടു. ഇന്നും ഇതേ പേരില്‍ അത് അറിയപ്പെടുന്നു;
15
ഗിലെയാദ് ഞാന്‍ മാഖീരിനു കൊടുത്തു.
16
ഗിലെയാദുമുതല്‍ അര്‍ന്നോന്‍ താഴ്വരവരെയുള്ള പ്രദേശം രൂബേന്‍, ഗാദ് എന്നീ ഗോത്രങ്ങള്‍ക്കു നല്കി. താഴ്വരയുടെ മധ്യഭാഗത്തായിരുന്നു അവരുടെ തെക്കേ അതിര്; വടക്കേ അതിര് അമ്മോന്യരുടെ അതിര്‍ത്തികൂടിയായ യബ്ബോക്ക്നദി ആയിരുന്നു.
17
അവരുടെ സ്ഥലം പടിഞ്ഞാറു യോര്‍ദ്ദാന്‍നദിക്കും വടക്ക് ഗലീലാതടാകത്തിനും തെക്ക് ചാവുകടലിനും കിഴക്ക് പിസ്ഗാമലയുടെ താഴ്വരയ്ക്കും ഇടയ്ക്കുള്ളതായിരുന്നു.
18
അന്നു ഞാന്‍ നിങ്ങളോടു കല്പിച്ചു: നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഈ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്കിയിരിക്കുന്നു; നിങ്ങളില്‍ കരുത്തന്മാര് ആയുധങ്ങള്‍ ധരിച്ചു നിങ്ങളുടെ ഇസ്രായേല്യസഹോദരന്മാരുടെ മുമ്പേ നടക്കണം.
19
എന്നാല്‍ നിങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും കന്നുകാലികളും ഞാന്‍ നിങ്ങള്‍ക്കു തന്ന നഗരങ്ങളില്‍ത്തന്നെ പാര്‍ക്കട്ടെ. നിങ്ങള്‍ക്ക് ആടുമാടുകള്‍ ധാരാളമുണ്ടെന്ന് എനിക്കറിയാം.
20
സര്വേശ്വരന് കല്പിച്ചിരുന്നതുപോലെ യോര്ദ്ദാന് അക്കരെയുള്ള സ്ഥലം കൈവശപ്പെടുത്തി അവര്‍ നിങ്ങളെപ്പോലെ സമാധാനമായി ജീവിക്കാന്‍ അവിടുന്ന് ഇടയാക്കുന്നതുവരെ നിങ്ങള്‍ അവര്‍ക്കു മുമ്പേ പോകണം; പിന്നെ ഞാന്‍ നിങ്ങള്‍ക്ക് അവകാശമായി നല്കിയ സ്ഥലത്തേക്ക് മടങ്ങിപ്പോകാം.
21
അന്ന് ഞാന്‍ യോശുവയോടു കല്പിച്ചു: ഈ രണ്ടു രാജാക്കന്മാരോടു നിങ്ങളുടെ ദൈവമായ സര്വേശ്വരന് എങ്ങനെ പ്രവര്‍ത്തിച്ചു എന്നു നിങ്ങള്‍ കണ്ടല്ലോ; നീ കടന്നുപോകുന്ന സകല രാജ്യങ്ങളോടും അവിടുന്ന് അങ്ങനെതന്നെ ചെയ്യും.
22
നിങ്ങള്‍ അവരെ ഭയപ്പെടേണ്ടാ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനാണ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്യുന്നത്.”
23
അക്കാലത്ത് ഞാന്‍ സര്‍വേശ്വരനോടു ഇപ്രകാരം അപേക്ഷിച്ചു:
24
“ദൈവമായ സര്‍വേശ്വരാ, അവിടുത്തെ മഹത്ത്വവും കരബലവും അങ്ങയുടെ ദാസനെ കാണിക്കാന്‍ തുടങ്ങിയതേയുള്ളല്ലോ. അവിടുന്നു ചെയ്തതുപോലെ ശക്തമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിവുള്ള ദൈവം സ്വര്‍ഗത്തിലും ഭൂമിയിലും ആരുള്ളൂ.
25
യോര്‍ദ്ദാന്‍നദി കടന്ന് അക്കരെയുള്ള ഫലഭൂയിഷ്ഠമായ ദേശവും മനോഹരമായ മലനാടും ലെബാനോനും കാണാന്‍ എന്നെ അനുവദിക്കണമേ.
26
എന്നാല്‍ സര്വേശ്വരന് നിങ്ങള്‍ നിമിത്തം എന്നോടു കോപിച്ചിരുന്നു; അവിടുന്ന് എന്റെ അപേക്ഷ കൈക്കൊണ്ടില്ല; അവിടുന്ന് എന്നോടു പറഞ്ഞു: മതി, ഇക്കാര്യത്തെക്കുറിച്ച് ഇനി എന്നോടു സംസാരിക്കേണ്ടാ;
27
പിസ്ഗാമലയുടെ മുകളില്‍ കയറി വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക; ആ സ്ഥലങ്ങളെല്ലാം കണ്ടുകൊള്‍ക.
28
നീ യോര്ദ്ദാന് കടക്കുകയില്ല. യോശുവയ്ക്കു വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുക; അവന് ഉറപ്പും ധൈര്യവും പകരുക. അവന് ഈ ജനത്തെ അക്കരയ്ക്കു നയിച്ച് നീ കാണാന്‍ പോകുന്ന ദേശം അവര്‍ക്ക് അവകാശമായി കൊടുക്കും.
29
അങ്ങനെ നാം ബേത്ത്-പെയോരിനെതിരെയുള്ള താഴ്വരയില് പാര്‍ത്തു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Recommended Reading
Commentary
Deuteronomy Commentaries
→
Devotional
Deuteronomy Devotional Guide
→
Get This Bible
BSI Study Bible
→