bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 27
Deuteronomy 27
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 28 →
1
മോശയും ഇസ്രായേലിലെ നേതാക്കളും ജനത്തോടു പറഞ്ഞു: “ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്കുന്ന സകല കല്പനകളും അനുസരിക്കുക.
2
നിങ്ങള്‍ യോര്ദ്ദാന് കടന്ന് നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശത്ത് എത്തുന്ന ദിവസംതന്നെ ഏതാനും വലിയ കല്ലുകള്‍ നാട്ടിനിര്‍ത്തി അവയില്‍ കുമ്മായം തേക്കണം.
3
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് വാഗ്ദാനം ചെയ്തതുപോലെ അവിടുന്നു നിങ്ങള്‍ക്കു നല്കുന്ന പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങള്‍ നദി കടന്നു പ്രവേശിക്കുമ്പോള്‍ ധര്‍മശാസ്ത്രത്തിലെ എല്ലാ വാക്കുകളും ആ കല്ലുകളില്‍ എഴുതിവയ്ക്കണം.
4
നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടക്കുമ്പോള്‍ ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ഏബാല്‍ പര്‍വതത്തില്‍ ഈ ശിലകള്‍ നാട്ടി അവയില്‍ കുമ്മായം തേക്കണം.
5
കല്ലുകള്‍കൊണ്ട് അവിടെ നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഒരു യാഗപീഠം പണിയണം. അതില്‍ ഇരുമ്പായുധം സ്പര്‍ശിക്കരുത്;
6
ചെത്തിമിനുക്കാത്ത കല്ലുകള്‍കൊണ്ടു വേണം സര്‍വേശ്വരന്റെ യാഗപീഠം പണിയേണ്ടത്. അതിന്മേല് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ഹോമയാഗങ്ങള്‍ അര്‍പ്പിക്കണം.
7
സമാധാനയാഗങ്ങളും അതിന്മേല് അര്‍പ്പിക്കണം. അത് അവിടെവച്ചു ഭക്ഷിച്ച് അവിടുത്തെ സന്നിധിയില്‍ ആനന്ദിക്കുക.
8
കുമ്മായം പൂശിയ കല്ലുകളില്‍ ധര്‍മശാസ്ത്രത്തിലെ സകല വാക്കുകളും സ്പഷ്ടമായി എഴുതണം.
9
ലേവ്യപുരോഹിതന്മാരോടു ചേര്‍ന്നു മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: ഇസ്രായേല്‍ജനമേ ശ്രദ്ധിക്കുവിന്‍, ഇന്നു നിങ്ങള്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ജനമായിത്തീര്‍ന്നിരിക്കുന്നു.
10
അതുകൊണ്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും ചെയ്യുവിന്‍.”
11
അന്നുതന്നെ മോശ ജനത്തോടു കല്പിച്ചു:
12
“നിങ്ങള്‍ യോര്‍ദ്ദാന്‍നദി കടന്നശേഷം ജനത്തെ അനുഗ്രഹിക്കുന്നതിനു ശിമെയോന്, ലേവി, യെഹൂദാ, ഇസ്സാഖാര്‍, യോസേഫ്, ബെന്യാമീന് എന്നീ ഗോത്രക്കാര്‍ ഗെരിസീം പര്‍വതത്തില്‍ നില്‍ക്കണം.
13
രൂബേന്‍, ഗാദ്, ആശേര്‍, സെബൂലൂന്, ദാന്‍, നഫ്താലി എന്നീ ഗോത്രക്കാര്‍ ശപിക്കാനായി ഏബാല്‍ പര്‍വതത്തിലും നില്‍ക്കണം.
14
അപ്പോള്‍ ലേവ്യര്‍ ഈ വാക്കുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയണം:
15
“ശില്പിയുടെ കരവേലയായി കൊത്തിയോ വാര്‍ത്തോ നിര്‍മ്മിച്ചതും സര്വേശ്വരന് വെറുക്കുന്നതുമായ വിഗ്രഹം രഹസ്യമായി ആരാധിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു സര്‍വജനവും പറയണം.
16
“പിതാവിനെയോ മാതാവിനെയോ നിന്ദിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം;
17
“അയല്ക്കാരന്റെ അതിരുകല്ല് നീക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍.” ‘ആമേന്‍’ എന്നു സര്‍വജനവും പറയണം.
18
“അന്ധനെ വഴിതെറ്റിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം.
19
“പരദേശിക്കോ അനാഥനോ വിധവയ്ക്കോ നീതി നിഷേധിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം;
20
“പിതാവിന്റെ ഭാര്യമാരില്‍ ആരുടെയെങ്കിലും കൂടെ ശയിച്ച് പിതാവിനെ അപമാനിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം ‘ആമേന്‍’ എന്നു പറയണം.
21
“ഏതെങ്കിലും മൃഗത്തോടുകൂടി ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.
22
“തന്റെ മാതാവിന്റെയോ പിതാവിന്റെയോ പുത്രിയായ സഹോദരിയോടുകൂടി ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.
23
“ഭാര്യാമാതാവിനോടുകൂടി ശയിക്കുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം;
24
“അയല്‍ക്കാരനെ പതിയിരുന്ന് കൊല്ലുന്നവന് ശപിക്കപ്പെട്ടവന്‍.” ജനമെല്ലാം “ആമേന്‍” എന്നു പറയണം;
25
“നിരപരാധിയെ കൊല്ലുന്നതിനു പ്രതിഫലം വാങ്ങുന്നവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്നു ജനമെല്ലാം പറയണം.
26
“ഈ ധര്‍മശാസ്ത്രത്തിലെ ചട്ടങ്ങള്‍ പ്രമാണമാക്കി ജീവിക്കാത്തവന് ശപിക്കപ്പെട്ടവന്‍.” “ആമേന്‍” എന്ന് സര്‍വജനവും പറയണം.
← Chapter 26
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 28 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34