bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 21
Deuteronomy 21
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 22 →
1
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്ത് കൊല്ലപ്പെട്ട ഒരുവന്റെ ശരീരം വിജനസ്ഥലത്തു കാണുകയും കൊലയാളി ആരെന്ന് അറിയാതിരിക്കുകയും ചെയ്യുമ്പോള്‍
2
നിങ്ങളുടെ നേതാക്കന്മാരും ന്യായാധിപന്മാരും ശവശരീരം കിടക്കുന്നിടത്തുനിന്നും ചുറ്റുമുള്ള ഓരോ പട്ടണങ്ങളിലേക്കുമുള്ള ദൂരം അളക്കണം.
3
ശവശരീരം കിടക്കുന്ന സ്ഥലത്തോട് ഏറ്റവും അടുത്ത പട്ടണത്തിലെ നേതാക്കന്മാര് പണിക്ക് ഉപയോഗിച്ചിട്ടില്ലാത്തതും നുകം വച്ചിട്ടില്ലാത്തതുമായ ഒരു പശുക്കിടാവിനെ കൊണ്ടുവരണം.
4
അവര്‍ അതിനെ ഉഴുകയോ വിതയ്ക്കുകയോ ചെയ്തിട്ടില്ലാത്തതും എപ്പോഴും നീരൊഴുക്കുള്ളതുമായ ഒരു താഴ്വരയില് കൊണ്ടുചെന്ന് അവിടെവച്ചു അതിന്റെ കഴുത്ത് ഒടിക്കണം.
5
ലേവ്യപുരോഹിതന്മാര് അവിടെ ചെല്ലണം. വ്യവഹാരങ്ങളെക്കുറിച്ചും, അതിക്രമങ്ങളെക്കുറിച്ചും വിധികല്പിക്കാനും സര്‍വേശ്വരന്റെ നാമത്തില്‍ ജനത്തെ അനുഗ്രഹിക്കാനും തിരുസന്നിധിയില്‍ ശുശ്രൂഷ ചെയ്യാനും സര്വേശ്വരന് തിരഞ്ഞെടുത്തിട്ടുള്ളവര്‍ അവരാണല്ലോ.
6
മൃതദേഹം കിടക്കുന്ന സ്ഥലത്തിന് ഏറ്റവും അടുത്തുള്ള പട്ടണത്തിലെ നേതാക്കളും താഴ്വരയില്‍വച്ചു കഴുത്തൊടിക്കപ്പെട്ട പശുക്കിടാവിന്റെമേല്‍ തങ്ങളുടെ കൈ കഴുകണം.
7
പിന്നീട് അവര്‍ ഇപ്രകാരം പറയണം: “ഈ മനുഷ്യരക്തം ചിന്തിയത് ഞങ്ങളുടെ കരങ്ങളല്ല; ഞങ്ങള്‍ അതു കണ്ടുമില്ല.
8
സര്‍വേശ്വരാ, അങ്ങു വീണ്ടെടുത്ത അവിടുത്തെ ജനമായ ഇസ്രായേല്യരോടു ക്ഷമിക്കണമേ. നിരപരാധിയായ ഒരു മനുഷ്യനെ കൊന്നതിന് അവരെ ഉത്തരവാദികളാക്കരുതേ; ഈ രക്തപാതകം അവരോടു ക്ഷമിക്കണമേ.”
9
ഇങ്ങനെ സര്‍വേശ്വരനു പ്രസാദകരമായതു ചെയ്തു നിരപരാധിയുടെ രക്തം ചൊരിഞ്ഞ കുറ്റം നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
10
യുദ്ധത്തില്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു വിജയം നല്‍കുകയും ശത്രുക്കളെ നിങ്ങള്‍ തടവുകാരാക്കുകയും ചെയ്യുമ്പോള്‍,
11
അവരുടെ കൂട്ടത്തില്‍ സുന്ദരിയായ ഒരു സ്ത്രീയെ കണ്ട് അവളില്‍ താല്പര്യം തോന്നി ഒരുവന് അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചാല്‍,
12
അയാള്‍ അവളെ വീട്ടില്‍ കൊണ്ടുപോകണം. അവള് തല മുണ്ഡനം ചെയ്യുകയും നഖം വെട്ടുകയും
13
യുദ്ധത്തടവുകാരിയുടെ വസ്ത്രം മാറുകയും വേണം. അവള് ഒരു മാസം അയാളുടെ വീട്ടില്‍ താമസിച്ച് സ്വന്തം മാതാപിതാക്കന്മാരെ ഓര്‍ത്തു വിലപിച്ചുകൊള്ളട്ടെ. അതിനുശേഷം അയാള്‍ക്ക് അവളെ സ്വീകരിക്കാം. അവര്‍ ഭാര്യാഭര്ത്താക്കന്മാരായിരിക്കും.
14
പിന്നീട് അവന് അവളോട് താല്പര്യം ഇല്ലാതായാല്‍ അവളെ സ്വതന്ത്രയായി വിട്ടയയ്ക്കണം; വിലയ്ക്കു വില്‍ക്കരുത്. അയാള്‍ അവളുടെ മാനം അപഹരിച്ചതുകൊണ്ട് അവളെ അടിമയെപ്പോലെ പരിഗണിക്കരുത്.
15
ഒരു പുരുഷനു രണ്ടു ഭാര്യമാര്‍ ഉണ്ടായിരിക്കുകയും അയാള്‍ അവരില്‍ ഒരാളെ സ്നേഹിക്കുകയും മറ്റവളെ വെറുക്കുകയും രണ്ടുപേരിലും പുത്രന്മാര് ജനിക്കുകയും ചെയ്താല്‍ ആദ്യജാതന് വെറുക്കുന്നവളില്‍ ജനിച്ചവനാണെങ്കില്‍
16
സ്വത്തു വിഭജിക്കുമ്പോള്‍ അവനെ അവഗണിച്ച് ഇഷ്ടഭാര്യയുടെ പുത്രനെ ആദ്യജാതനായി പരിഗണിക്കരുത്.
17
തനിക്ക് ഇഷ്ടമില്ലാത്ത സ്ത്രീയുടെ പുത്രനാണെങ്കിലും തന്റെ സകല സ്വത്തുക്കളുടെയും രണ്ടു പങ്കു കൊടുത്ത് അവനെ ആദ്യജാതനായി അംഗീകരിക്കണം. അവനാണ് അയാളുടെ പുരുഷത്വത്തിന്റെ ആദ്യഫലം. ആദ്യജാതനുള്ള അവകാശം അവനുള്ളതാണ്.
18
ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയുമായ ഒരു മകന് മാതാപിതാക്കന്മാരുടെ വാക്കുകള്‍ അനുസരിക്കാതെയും അവരുടെ ശിക്ഷണത്തിനു വഴങ്ങാതെയും ഇരുന്നാല്‍
19
മാതാപിതാക്കള്‍ അവനെ പട്ടണവാതില്ക്കല് നേതാക്കന്മാരുടെ അടുക്കല്‍ കൊണ്ടുചെന്ന് ഇങ്ങനെ പറയണം:
20
“ഞങ്ങളുടെ ഈ മകന് ദുശ്ശാഠ്യക്കാരനും മത്സരബുദ്ധിയും ആണ്; ഇവന് ഞങ്ങളെ അനുസരിക്കാത്തവനും ഭോജനപ്രിയനും മദ്യപനുമാണ്.”
21
അപ്പോള്‍ പട്ടണവാസികള്‍ അവനെ കല്ലെറിഞ്ഞു കൊല്ലണം. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം. ഇസ്രായേലിലുള്ള സകലരും ഇതു കേട്ട് ഭയപ്പെടും.
22
ഒരാള്‍ വധശിക്ഷയ്ക്ക് അര്‍ഹമായ കുറ്റംചെയ്താല്‍ അവനെ മരത്തില്‍ തൂക്കണം.
23
അങ്ങനെ തൂക്കപ്പെടുന്നവന്റെ മൃതദേഹം രാത്രി മുഴുവന്‍ മരത്തില്‍ തൂങ്ങിക്കിടക്കാന് ഇടയാകരുത്; അന്നുതന്നെ അതു സംസ്കരിക്കണം. മരത്തില്‍ തൂക്കപ്പെട്ടവന്‍ ദൈവത്താല്‍ ശപിക്കപ്പെട്ടവനാണ്. അതുകൊണ്ടു നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കിയ ദേശം അശുദ്ധമാകാതിരിക്കാന്‍ അങ്ങനെ ചെയ്യണം.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34