bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 6
Deuteronomy 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 7 →
1
നിങ്ങള്‍ ചെന്നു കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് പാലിക്കാന്‍ വേണ്ടി നിങ്ങളെ പഠിപ്പിക്കാന്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് എന്നോടു കല്പിച്ച നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും ഇവയാണ്.
2
ഞാന്‍ നല്കുന്ന നിയമങ്ങളും അനുശാസനങ്ങളും നിങ്ങള്‍ തലമുറതലമുറയായി ആയുഷ്കാലം മുഴുവന്‍ അനുസരിച്ചു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെട്ടു ജീവിക്കണം; എന്നാല്‍ നിങ്ങള്‍ക്കു ദീര്‍ഘായുസ്സു ലഭിക്കും.
3
ഇസ്രായേല്‍ജനമേ, ഇവ ശ്രദ്ധയോടെ കേട്ടു പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മ വരും; നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് വാഗ്ദാനം ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്ത് നിങ്ങള്‍ വളര്‍ന്ന് വലിയ ജനമായിത്തീരും.
4
ഇസ്രായേല്‍ജനമേ, കേള്‍ക്കുക, നമ്മുടെ ദൈവമായ സര്‍വേശ്വരനാണ് ഏക കര്‍ത്താവ്;
5
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും, പൂര്‍ണമനസ്സോടും, പൂര്‍ണശക്തിയോടും കൂടി സ്നേഹിക്കണം.
6
ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്കുന്ന കല്പനകള് നിങ്ങള്‍ ഒരിക്കലും മറക്കരുത്;
7
അവ നിങ്ങളുടെ മക്കളെ പൂര്‍ണശ്രദ്ധയോടെ പഠിപ്പിക്കണം. വീട്ടില്‍ ആയിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങള്‍ അവയെക്കുറിച്ച് സംസാരിക്കണം.
8
നിങ്ങള്‍ക്ക് ഒരു അടയാളമായി അവ എഴുതി കൈയില്‍ കെട്ടുക; അവ നിങ്ങള്‍ നെറ്റിപ്പട്ടമായി അണിയുകയും വേണം;
9
അവ നിങ്ങളുടെ വീടിന്റെ കട്ടിളകളിലും പടിവാതിലുകളിലും എഴുതുക.
10
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുമെന്നു നിങ്ങളുടെ പിതാക്കന്മാരായ അബ്രഹാമിനോടും ഇസ്ഹാക്കിനോടും യാക്കോബിനോടും വാഗ്ദാനം ചെയ്തിരുന്ന ദേശത്തു നിങ്ങളെ കൊണ്ടുവരും. അവിടെ നിങ്ങള്‍ നിര്‍മ്മിക്കാത്ത വലുതും മനോഹരവുമായ പട്ടണങ്ങളും
11
നിങ്ങള്‍ നിറയ്ക്കാതെതന്നെ വിശിഷ്ട സമ്പത്തുകള്‍കൊണ്ടു നിറഞ്ഞിരിക്കുന്ന വീടുകളും നിങ്ങള്‍ കുഴിക്കാത്ത കിണറുകളും നിങ്ങള്‍ നട്ടു വളര്‍ത്താത്ത മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും നിങ്ങള്‍ക്കു ലഭിക്കും. നിങ്ങള്‍ ഭക്ഷിച്ച് സംതൃപ്തരാകും.
12
അപ്പോള്‍ അടിമവീടായ ഈജിപ്തില്‍നിന്നു നിങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്ന സര്‍വേശ്വരനെ മറക്കരുത്.
13
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയഭക്തിയോടെ സേവിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ നിങ്ങള്‍ സത്യം ചെയ്യാവൂ.
14
നിങ്ങളുടെ ചുറ്റുമുള്ള ജനതകളുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്.
15
അങ്ങനെ ചെയ്താല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കോപം ജ്വലിച്ച് നിങ്ങളെ ഭൂമുഖത്തുനിന്ന് ഉന്മൂലനം ചെയ്യും. നിങ്ങളുടെ മധ്യേയുള്ള നിങ്ങളുടെ ദൈവമായ സര്വേശ്വരന് തീക്ഷ്ണതയുള്ള ദൈവമാണല്ലോ.
16
“മസ്സായില്‍ വച്ചു നിങ്ങള്‍ ചെയ്തതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പരീക്ഷിക്കരുത്;
17
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടു കല്പിച്ചിട്ടുള്ള സകല നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധയോടെ അനുസരിക്കുക.
18
അവിടുത്തെ ദൃഷ്ടിയില് ശരിയും നന്മയും ആയതു പ്രവര്‍ത്തിക്കുക; എന്നാല്‍ നിങ്ങള്‍ക്കു നന്മയുണ്ടാകും; സര്വേശ്വരന് നിങ്ങളുടെ പിതാക്കന്മാര്ക്കു വാഗ്ദാനം ചെയ്തിരുന്ന നല്ല ദേശം നിങ്ങള്‍ കൈവശമാക്കും.
19
അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ നിങ്ങളുടെ സകല ശത്രുക്കളെയും നിങ്ങളുടെ മുമ്പില്‍ നിന്നു നീക്കിക്കളയും.
20
“നമ്മുടെ ദൈവമായ സര്വേശ്വരന് ഈ നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും നല്‍കിയത് എന്തിനെന്നു ഭാവിയില്‍ നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ അവരോടു പറയണം;
21
‘ഞങ്ങള്‍ ഈജിപ്തില്‍ ഫറവോയുടെ അടിമകളായിരുന്നു. എന്നാല്‍ സര്വേശ്വരന് അവിടുത്തെ കരബലത്താല്‍ ഞങ്ങളെ അവിടെനിന്നു മോചിപ്പിച്ചു.
22
ഈജിപ്തുകാരുടെയും ഫറവോയുടെയും അയാളുടെ സര്‍വകുടുംബത്തിന്റെയുംമേല്‍ അവിടുന്നു പ്രവര്‍ത്തിച്ച ഉഗ്രവും ഭയാനകവുമായ അദ്ഭുതങ്ങളും അടയാളങ്ങളും ഞങ്ങള്‍ നേരിട്ടു കണ്ടു;
23
നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ ഈ ദേശം നമുക്കു നല്കുന്നതിനുവേണ്ടി അവിടുന്നു നമ്മെ ഈജിപ്തില്‍നിന്നു വിമോചിപ്പിച്ചു കൊണ്ടുവന്നു.
24
നമ്മുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ കല്പനകളെല്ലാം അനുസരിക്കാനും അവിടുന്നു നമ്മോടു കല്പിച്ചു. അങ്ങനെ ചെയ്താല്‍ നമുക്ക് അഭിവൃദ്ധി ഉണ്ടാകും; ഇന്നത്തെപ്പോലെ നാം ജീവനോടെ ഇരിക്കും.
25
അവിടുത്തെ കല്പനകള് വിശ്വസ്തതയോടെ നാം അനുസരിച്ചാല്‍ നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ മുമ്പില്‍ അതു ശുഭമായിരിക്കും.”
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34