bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 2
Deuteronomy 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 3 →
1
അതിനുശേഷം സര്വേശ്വരന് കല്പിച്ചതുപോലെ നാം തിരിഞ്ഞു ചെങ്കടലിനു നേരേ മരുഭൂമിയിലേക്കു യാത്ര തിരിച്ചു; വളരെ നാളുകള്‍ സേയീര്‍മലയ്‍ക്കു ചുറ്റും നടന്നു.
2
അപ്പോള്‍ സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു:
3
“നിങ്ങള്‍ ചുറ്റി നടന്നതു മതി; വടക്കോട്ടു തിരിയുക.
4
ജനത്തോട് ഇപ്രകാരം കല്പിക്കുക; നിങ്ങളുടെ ചാര്‍ച്ചക്കാരായ ഏശാവിന്റെ സന്താനപരമ്പരകള്‍ പാര്‍ക്കുന്ന എദോമില് കൂടി നിങ്ങള്‍ കടന്നു പോകാന്‍ തുടങ്ങുകയാണ്. അവര്‍ നിങ്ങളെ ഭയപ്പെടും; എങ്കിലും നിങ്ങള്‍ വളരെ സൂക്ഷിച്ചുകൊള്ളണം. അവരോട് ഏറ്റുമുട്ടരുത്.
5
അവരുടെ ദേശത്തു കാല് കുത്താന്‍പോലും ഇടം നിങ്ങള്‍ക്കു ഞാന്‍ തരികയില്ല. കാരണം ഏശാവിന് സേയീര്‍മല അവകാശമായി ഞാന്‍ നല്കിയിരിക്കുന്നു.
6
ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും നിങ്ങള്‍ അവരോടു വിലയ്ക്കു വാങ്ങണം.
7
നിങ്ങളുടെ അധ്വാനങ്ങളിലെല്ലാം ദൈവമായ സര്വേശ്വരന് നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവല്ലോ. വിശാലമായ ഈ മരുഭൂമിയില്‍ കൂടിയുള്ള നിങ്ങളുടെ യാത്രയില്‍ അവിടുന്നു നിങ്ങളെ സംരക്ഷിച്ചു. ഈ നാല്പതു വര്‍ഷവും നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടൊത്ത് ഉണ്ടായിരുന്നു. നിങ്ങള്‍ക്ക് ഒന്നിനും കുറവുണ്ടായില്ല.”
8
അങ്ങനെ സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്റെ വംശജരായ നമ്മുടെ ചാര്‍ച്ചക്കാരെ വിട്ടു നാം അരാബാവഴിയായി ഏലാത്തിലും എസ്യോന്‍-ഗേബെരിലും കൂടി തിരിഞ്ഞ് മോവാബ്മരുഭൂമിയിലേക്കു നീങ്ങി.
9
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: “മോവാബ്യരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്; അവരുടെ ദേശത്തിന്റെ ഒരംശംപോലും ഞാന്‍ നിങ്ങള്‍ക്കു തരികയില്ല; ‘ആര്’ ദേശം ലോത്തിന്റെ പുത്രന്മാര്ക്ക് അവകാശമായി ഞാന്‍ കൊടുത്തിട്ടുള്ളതാണ്.”
10
പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്ഘകായന്മാരും ആയ ഏമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്.
11
അനാക്യരെപ്പോലെ അവരും ‘രെഫായീം’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ മോവാബ്യര്‍ അവരെ ഏമ്യര്‍ എന്നു വിളിച്ചുവന്നു.
12
ഹോര്യരായിരുന്നു സേയീരില്‍ മുമ്പ് പാര്‍ത്തിരുന്നത്; ഏശാവിന്റെ വംശജര്‍ അവരെ നശിപ്പിച്ച് അവരുടെ ദേശം കൈവശമാക്കി അവിടെ കുടിപാര്‍ത്തു. സര്വേശ്വരന് അവകാശമായി കൊടുത്ത ദേശത്ത് ഇസ്രായേല്യര്‍ തദ്ദേശവാസികളോടു ചെയ്തതുപോലെയാണ് അവരും പ്രവര്‍ത്തിച്ചത്.
13
“നിങ്ങള്‍ പുറപ്പെട്ടു സേരെദ്തോട് കടക്കുവിന്‍” എന്നു കല്പിച്ചതുപോലെ നാം തോടുകടന്നു;
14
നാം കാദേശ്-ബര്‍ന്നേയയില്‍നിന്ന് പുറപ്പെട്ടു സേരെദ്തോടു കടക്കുന്നതുവരെ യാത്രചെയ്ത കാലം മുപ്പത്തിയെട്ടു വര്‍ഷം ആയിരുന്നു. സര്വേശ്വരന് ശപഥം ചെയ്തിരുന്നതുപോലെ ഇക്കാലത്തിനിടയില്‍ പാളയത്തിലെ യോദ്ധാക്കളെയെല്ലാം നശിപ്പിച്ചു.
15
അവര്‍ പൂര്‍ണമായി നശിക്കുന്നതുവരെ സര്വേശ്വരന് അവര്‍ക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു.
16
ഇങ്ങനെ യോദ്ധാക്കളെല്ലാം മരിച്ചു മണ്ണടിഞ്ഞുകഴിഞ്ഞപ്പോള്‍
17
സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു:
18
ആര്‍ദേശത്തുകൂടി നിങ്ങള്‍ മോവാബിന്റെ അതിര്‍ത്തി കടക്കാന്‍ പോകുകയാണ്. അമ്മോന്യരുടെ ദേശത്തു ചെല്ലുമ്പോള്‍ നിങ്ങള്‍ അവരെ ഉപദ്രവിക്കരുത്; അവരോടു യുദ്ധത്തിന് ഒരുങ്ങുകയുമരുത്;
19
അമ്മോന്യരുടെ ദേശത്ത് ഒരു അവകാശവും ഞാന്‍ നിങ്ങള്‍ക്കു നല്കുകയില്ല; അതു ലോത്തിന്റെ മക്കള്‍ക്കു ഞാന്‍ അവകാശമായി നല്കിയിരിക്കുന്നു.
20
‘രെഫായീമ്യരുടെ ദേശം’ എന്നാണ് അവിടവും അറിയപ്പെട്ടിരുന്നത്. രെഫായീമ്യരാണ് പണ്ട് അവിടെ പാര്‍ത്തിരുന്നത്. അമ്മോന്യര്‍ അവരെ സംസുമ്മ്യര്‍ എന്നു വിളിച്ചു.
21
അവര്‍ പ്രബലരും സംഖ്യാബലം ഏറിയവരും അനാക്യരെപ്പോലെ ദീര്‍ഘകായരുമായിരുന്നു എങ്കിലും സര്വേശ്വരന് അവരെ അമ്മോന്യരുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു. അങ്ങനെ അമ്മോന്യര്‍ ആ സ്ഥലം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിച്ചു.
22
സേയീരില്‍ പാര്‍ത്തിരുന്ന ഏശാവിന്റെ വംശജര്‍ക്കുവേണ്ടി സര്വേശ്വരന് പ്രവര്‍ത്തിച്ചതുപോലെയാണിത്. അവിടുന്നു ഹോര്യരെ അവരുടെ മുമ്പില്‍നിന്ന് നീക്കിക്കളഞ്ഞു. അവര്‍ ദേശം കൈവശമാക്കി; അവര്‍ ഇന്നോളം അവിടെ പാര്‍ക്കുന്നു.
23
കഫ്ത്തോരീമില്‍നിന്നു വന്ന കഫ്ത്തോര്യര്‍ ഗസ്സാവരെയുള്ള ഗ്രാമങ്ങളില്‍ പാര്‍ത്തിരുന്ന അവ്യരെ നശിപ്പിച്ച് അവിടെ പാര്‍ത്തു.
24
സര്വേശ്വരന് നമ്മോട് അരുളിച്ചെയ്തു: “നിങ്ങള്‍ പുറപ്പെട്ടു അര്‍ന്നോന്‍താഴ്വര കടക്കുക; ഹെശ്ബോനിലെ അമോര്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിങ്ങളുടെ കൈയില്‍ ഏല്പിച്ചിരിക്കുന്നു. അവനോടു യുദ്ധം ചെയ്ത് അവരുടെ ദേശം കൈവശമാക്കുക.
25
നിങ്ങളെക്കുറിച്ചുള്ള ഭീതിയും പരിഭ്രമവും സര്‍വജനതകളിലും ഞാന്‍ ഇന്നു ജനിപ്പിക്കും. നിങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍തന്നെ എല്ലാവരും ഭയന്നു വിറയ്ക്കും.”
26
“പിന്നീട് ഞാന്‍ കെദേമോത്തുമരുഭൂമിയില്‍നിന്ന് ഹെശ്ബോനില്‍ പാര്‍ത്തിരുന്ന സീഹോന്റെ അടുക്കല്‍ ഈ സമാധാനസന്ദേശവുമായി ദൂതന്മാരെ അയച്ചു.
27
‘അങ്ങയുടെ രാജ്യത്തുകൂടി പോകാന്‍ ഞങ്ങളെ അനുവദിച്ചാലും. പെരുവഴിയിലൂടെ മാത്രം പൊയ്ക്കൊള്ളാം; വലത്തോട്ടോ ഇടത്തോട്ടോ തിരിയുകയില്ല.
28
ഞങ്ങള്‍ക്കു ഭക്ഷിക്കാന്‍ ആഹാരവും കുടിക്കാന്‍ വെള്ളവും വിലയ്ക്കു തന്നാല്‍ മതി. ഞങ്ങള്‍ കാല്‍നടയായി പോകാന്‍ അനുവദിച്ചാലും.
29
സേയീരില്‍ പാര്‍ക്കുന്ന ഏശാവിന്റെ വംശജരും ആര്‍ദേശത്തു പാര്‍ക്കുന്ന മോവാബ്യരും തങ്ങളുടെ ദേശത്തുകൂടി കടന്നുപോകാന്‍ ഞങ്ങളെ അനുവദിച്ചു. അതുപോലെ ഞങ്ങളുടെ ദൈവമായ സര്വേശ്വരന് ഞങ്ങള്‍ക്കു നല്കുന്ന യോര്‍ദ്ദാന്‍നദിക്ക് അക്കരെയുള്ള ദേശത്തേക്കു പോകാന്‍ ഞങ്ങളെ അനുവദിക്കണം.’
30
എന്നാല്‍ തന്റെ ദേശത്തുകൂടി കടന്നുപോകാന്‍ ഹെശ്ബോനിലെ രാജാവായ സീഹോന് നമ്മെ അനുവദിച്ചില്ല; അവനെ പരാജയപ്പെടുത്തി അവന്റെ ദേശം കൈവശപ്പെടുത്താന്‍ ഇടയാകുംവിധം നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവന്റെ ഹൃദയവും മനസ്സും കഠിനമാക്കി.
31
“സര്വേശ്വരന് എന്നോട് അരുളിച്ചെയ്തു: ‘സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കൈയില്‍ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കുക.’
32
“സീഹോനും അവന്റെ സര്‍വജനങ്ങളും യാഹാസില്‍ നമുക്കെതിരെ യുദ്ധത്തിനു വന്നു.
33
നമ്മുടെ ദൈവമായ സര്വേശ്വരന് അവനെ നമ്മുടെ കൈയില്‍ ഏല്പിച്ചു; നാം അവനെയും അവന്റെ പുത്രന്മാരെയും സര്‍വജനത്തെയും സംഹരിച്ചു.
34
നാം അവന്റെ പട്ടണങ്ങളും പിടിച്ചടക്കി; അവയെ ഉന്മൂലനം ചെയ്തു. പുരുഷന്മാരെയും, സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഒന്നൊഴിയാതെ കൊന്നുകളഞ്ഞു.
35
അവരുടെ കന്നുകാലികളും പട്ടണങ്ങളില്‍നിന്നു കൊള്ളയടിച്ച വസ്തുക്കളും മാത്രം എടുത്തു.
36
അര്‍ന്നോന്‍താഴ്വരയുടെ അതിരിലുള്ള അരോവേര്‍പട്ടണംമുതല്‍ താഴ്വരയില് ഗിലെയാദ്വരെ നമുക്ക് അധീനമാകാത്ത ഒരു പട്ടണവും ഉണ്ടായിരുന്നില്ല. അവയെല്ലാം നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മുടെ കൈയില്‍ ഏല്പിച്ചു.
37
എന്നാല്‍ യബ്ബോക്കുനദിയുടെ തീരവും മലനാട്ടിലെ പട്ടണങ്ങളും ചേര്‍ന്ന അമ്മോന്യരുടെ ദേശത്തോ സര്വേശ്വരന് വിലക്കിയിരുന്ന മറ്റിടങ്ങളിലോ നാം കാലുകുത്തിയില്ല.”
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34