bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 26
Deuteronomy 26
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 27 →
1
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശം കൈവശപ്പെടുത്തി നിങ്ങള്‍ അവിടെ പാര്‍ക്കുമ്പോള്‍
2
നിങ്ങളുടെ വിളവിന്റെ ആദ്യഫലത്തിന്റെ ഒരംശം ഒരു കുട്ടയിലാക്കി നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിങ്ങള്‍ കൊണ്ടുചെല്ലണം.
3
അന്ന് ശുശ്രൂഷ ചെയ്യുന്ന പുരോഹിതന്റെ അടുക്കല്‍ ചെന്ന് ഇങ്ങനെ പറയണം: “നമുക്കു നല്കുമെന്നു സര്വേശ്വരന് നമ്മുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്തു ഞാന്‍ വന്നിരിക്കുന്നു എന്ന് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു ഞാന്‍ സമ്മതിച്ച് ഏറ്റുപറയുന്നു.”
4
പുരോഹിതന് നിങ്ങളുടെ കൈയില്‍നിന്ന് ആ കുട്ട വാങ്ങി അവിടുത്തെ യാഗപീഠത്തിനു മുമ്പില്‍ വയ്ക്കണം.
5
പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ മുമ്പില്‍ ഇപ്രകാരം പ്രസ്താവിക്കണം: “അലഞ്ഞു നടന്നിരുന്ന ഒരു അരാമ്യനായിരുന്നു എന്റെ പിതാവ്. അദ്ദേഹം ഈജിപ്തില്‍ പോയി പരദേശിയായി പാര്‍ത്ത് എണ്ണത്തില്‍ ചെറുതായിരുന്ന അവര്‍ അവിടെ വലുതും ശക്തവും ജനബഹുലവുമായ ഒരു ജനതയായിത്തീര്‍ന്നു.
6
എന്നാല്‍ ഈജിപ്തുകാര്‍ ഞങ്ങളോടു ക്രൂരമായി പെരുമാറി. അവര്‍ ഞങ്ങളെ പീഡിപ്പിച്ചു; ഞങ്ങളെക്കൊണ്ട് അടിമവേല ചെയ്യിച്ചു.
7
അപ്പോള്‍ ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്‍വേശ്വരനോടു ഞങ്ങള്‍ നിലവിളിച്ചു; അവിടുന്ന് ഞങ്ങളുടെ നിലവിളി കേട്ടു; ഞങ്ങളുടെ കഷ്ടതയും പ്രയാസവും പീഡനവും അവിടുന്നു കണ്ടു.
8
അവിടുത്തെ കരബലവും നീട്ടിയ ഭുജവും ഭീതിദമായ പ്രവൃത്തികളും അടയാളങ്ങളും അദ്ഭുതങ്ങളും മുഖാന്തരം ഞങ്ങളെ ഈജിപ്തില്‍നിന്നു വിടുവിച്ചു;
9
ഞങ്ങളെ ഈ സ്ഥലത്തു കൂട്ടിക്കൊണ്ടുവന്നു പാലും തേനും ഒഴുകുന്ന ഈ ദേശം അവിടുന്നു ഞങ്ങള്‍ക്കു നല്കിയിരിക്കുന്നു.
10
ഇതാ, സര്‍വേശ്വരാ അവിടുന്ന് നല്‍കിയിരിക്കുന്ന നിലത്തിലെ വിളവിന്റെ ആദ്യഫലം ഞാന്‍ കൊണ്ടുവന്നിരിക്കുന്നു. പിന്നീട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ ആ കുട്ട സമര്‍പ്പിച്ച് അവിടുത്തെ നമസ്കരിക്കണം;
11
നിനക്കും നിന്റെ കുടുംബത്തിനും അവിടുന്നു നല്‍കിയിട്ടുള്ള നല്ല ദാനങ്ങള്‍ക്കു നന്ദിയുള്ളവനായിരിക്കുക; നിങ്ങളും ലേവ്യരും നിങ്ങളുടെ ഇടയില്‍ പാര്‍ക്കുന്ന പരദേശിയും സന്തോഷിക്കട്ടെ.
12
ദശാംശസമര്‍പ്പണവത്സരമായ ഓരോ മൂന്നാം വര്‍ഷവും നിങ്ങളുടെ വിളവിന്റെ പത്തിലൊന്നു ശേഖരിച്ചു ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവമാര്‍ക്കും കൊടുക്കണം. നിങ്ങളുടെ പട്ടണങ്ങളില്‍ വച്ചു അവര്‍ ഭക്ഷിച്ചു സംതൃപ്തരാകട്ടെ.
13
അതിനുശേഷം സര്‍വേശ്വരനോട് ഇങ്ങനെ പറയണം: “വിശുദ്ധമായ ദശാംശത്തിന്റെ ഒരംശംപോലും എന്റെ ഭവനത്തില്‍ ശേഷിപ്പിക്കാതെ അവിടുന്ന് എന്നോടു കല്പിച്ചതുപോലെ ലേവ്യര്‍ക്കും പരദേശികള്‍ക്കും അനാഥര്‍ക്കും വിധവകള്‍ക്കും കൊടുത്തുകഴിഞ്ഞു. അവിടുത്തെ കല്പനകള് ഞാന്‍ ലംഘിക്കുകയോ, മറക്കുകയോ ചെയ്തിട്ടില്ല.
14
വിലാപകാലത്ത് ഞാന്‍ അതില്‍നിന്ന് ഭക്ഷിച്ചിട്ടില്ല. അശുദ്ധനായിരുന്നപ്പോള് ഞാന്‍ അതില്‍ തൊട്ടിട്ടില്ല; മരിച്ചവര്‍ക്കുവേണ്ടി അതില്‍നിന്ന് എന്തെങ്കിലും അര്‍പ്പിച്ചിട്ടുമില്ല. എന്റെ ദൈവമായ സര്വേശ്വരന് പറഞ്ഞതെല്ലാം ഞാന്‍ അനുസരിച്ചു; അവിടുന്നു നല്കിയ കല്പനകളെല്ലാം ഞാന്‍ പാലിക്കുകയും ചെയ്തിരിക്കുന്നു.
15
അവിടുന്നു വസിക്കുന്ന വിശുദ്ധസ്ഥലമായ സ്വര്‍ഗത്തില്‍നിന്ന് തൃക്കണ്‍പാര്‍ത്ത് അവിടുത്തെ ജനമായ ഇസ്രായേലിനെ അനുഗ്രഹിക്കണമേ. അവിടുന്നു ഞങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തതുപോലെ ഞങ്ങള്‍ക്കു നല്കിയ പാലും തേനും ഒഴുകുന്ന ഈ ദേശത്തെയും അനുഗ്രഹിക്കണമേ.
16
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നല്‍കിയിട്ടുള്ള ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ അവിടുന്നു ഇന്നു നിങ്ങളോടു കല്പിക്കുന്നു; അവയെല്ലാം പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ശ്രദ്ധാപൂര്‍വം അനുസരിക്കണം.
17
സര്വേശ്വരന് ഞങ്ങളുടെ ദൈവമാണ്. അവിടുത്തെ ചട്ടങ്ങളും കല്പനകളും അനുശാസനങ്ങളും ഞങ്ങള്‍ പാലിക്കും; അവിടുത്തെ കല്പനകള് ഞങ്ങള്‍ അനുസരിക്കും എന്ന് ഇന്നു നിങ്ങള്‍ പ്രസ്താവിച്ചിരിക്കുന്നു.
18
അവിടുന്നു നിങ്ങളോടു വാഗ്ദാനം ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുമെന്നും അവിടുത്തെ എല്ലാ കല്പനകളും അനുസരിക്കണമെന്നും ഇന്നു സര്വേശ്വരന് നിങ്ങളോടു പ്രഖ്യാപിച്ചിരിക്കുന്നു.
19
സര്വേശ്വരന് സൃഷ്ടിച്ച മറ്റെല്ലാ ജനതകളെയുംകാള്‍ പ്രശസ്തിയും ബഹുമാനവും അവിടുന്നു നിങ്ങള്‍ക്കു നല്‍കും; അവിടുന്ന് അരുളിച്ചെയ്തതുപോലെ നിങ്ങള്‍ അവിടുത്തെ സ്വന്തജനമായിരിക്കുകയും ചെയ്യും.
← Chapter 25
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 27 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34