bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 5
Deuteronomy 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 6 →
1
മോശ ഇസ്രായേല്‍ജനത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ഇസ്രായേല്യരേ, ഞാന്‍ ഇന്നു നല്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധിക്കുക; അവ പഠിച്ചുറപ്പിച്ച് ശ്രദ്ധാപൂര്‍വം പാലിക്കുക.
2
സീനായ്മലയില്‍വച്ചു നമ്മുടെ ദൈവമായ സര്വേശ്വരന് നമ്മോട് ഒരു ഉടമ്പടി ചെയ്തു.
3
നമ്മുടെ പിതാക്കന്മാരോടല്ല, ഇന്ന് ഇവിടെ ജീവനോടെ ഇരിക്കുന്ന നമ്മോടുതന്നെയാണ് അവിടുന്നു ഉടമ്പടി ചെയ്തത്.
4
പര്‍വതത്തില്‍വച്ച്, അഗ്നിയുടെ നടുവില്‍ നിന്നുകൊണ്ട് സര്വേശ്വരന് നിങ്ങള്‍ക്ക് അഭിമുഖമായി സംസാരിച്ചു.
5
അഗ്നിയെ ഭയന്ന് നിങ്ങള്‍ പര്‍വതത്തില്‍ കയറിയില്ല. അതുകൊണ്ട് സര്വേശ്വരന് പറഞ്ഞതു നിങ്ങളെ അറിയിക്കാന്‍ ഞാന്‍ സര്‍വേശ്വരനും നിങ്ങള്‍ക്കും മധ്യേ നിന്നു.” അവിടുന്ന് അരുളിച്ചെയ്തു:
6
“അടിമവീടായ ഈജിപ്തില്‍നിന്നു നിന്നെ വിമോചിപ്പിച്ചുകൊണ്ടുവന്ന സര്‍വേശ്വരനായ ഞാന്‍ നിന്റെ ദൈവമാകുന്നു.
7
“ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്;
8
നിനക്കുവേണ്ടി ഒരു വിഗ്രഹവും ഉണ്ടാക്കരുത്; ആകാശത്തിലോ ഭൂമിയിലോ വെള്ളത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമ അരുത്.
9
നീ അവയെ നമസ്കരിക്കുകയോ സേവിക്കുകയോ അരുത്; ഞാന്‍ നിന്റെ ദൈവമായ സര്‍വേശ്വരനാകുന്നു; ഞാന്‍ തീക്ഷ്ണതയുള്ള ദൈവം; എന്നെ വെറുക്കുന്നവരുടെ അകൃത്യത്തിന് അവരുടെ മൂന്നും നാലും തലമുറവരെയുള്ള സന്തതികളെ ഞാന്‍ ശിക്ഷിക്കും.
10
എന്നാല്‍ എന്നെ സ്നേഹിക്കുകയും എന്റെ കല്പനകള് പാലിക്കുകയും ചെയ്യുന്നവരോട് ആയിരം തലമുറവരെ ഞാന്‍ കാരുണ്യം കാട്ടും.”
11
“നിന്റെ ദൈവമായ സര്‍വേശ്വരന്റെ നാമം വൃഥാ ഉപയോഗിക്കരുത്. എന്റെ നാമം വൃഥാ ഉപയോഗിക്കുന്ന ഒരുവനെയും ഞാന്‍ ശിക്ഷിക്കാതെ വിടുകയില്ല.
12
നിന്റെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ ശബത്ത് വിശുദ്ധദിനമായി ആചരിക്കുക.
13
ആറു ദിവസം അധ്വാനിച്ച് നിന്റെ ജോലികളെല്ലാം ചെയ്യുക;
14
ഏഴാം ദിവസം നിന്റെ ദൈവമായ സര്‍വേശ്വരന്റെ ശബത്ത് ആകുന്നു; അന്നു നീയും നിന്റെ പുത്രീപുത്രന്മാരും ദാസീദാസന്മാരും കാളയും കഴുതയും മറ്റ് എല്ലാ മൃഗങ്ങളും നിന്റെ ദേശത്തു പാര്‍ക്കുന്ന പരദേശികളും ഒരു ജോലിയും ചെയ്യരുത്; നിന്റെ ദാസീദാസന്മാരും നിന്നെപ്പോലെതന്നെ വിശ്രമിക്കണം.
15
ഈജിപ്തില്‍ നീ അടിമയായിരുന്നു എന്നും നിന്റെ ദൈവമായ സര്വേശ്വരന് അവിടുത്തെ കരബലംകൊണ്ടും നീട്ടിയ ഭുജംകൊണ്ടും നിന്നെ അവിടെനിന്നു മോചിപ്പിച്ചു എന്നും ഓര്‍ക്കുക. അതുകൊണ്ട് നിന്റെ ദൈവമായ സര്വേശ്വരന് ശബത്ത് ആചരിക്കാന്‍ നിന്നോടു കല്പിച്ചിരിക്കുന്നു.
16
“നിന്റെ ദൈവമായ സര്വേശ്വരന് കല്പിച്ചതുപോലെ നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക; എന്നാല്‍ നിനക്ക് ദീര്‍ഘായുസ്സുണ്ടാകും; നിന്റെ ദൈവമായ സര്വേശ്വരന് നിനക്കു നല്കുന്ന ദേശത്തു നിനക്കു നന്മ ഉണ്ടാകും.”
17
“കൊല ചെയ്യരുത്”
18
“വ്യഭിചാരം ചെയ്യരുത്”
19
“മോഷ്ടിക്കരുത്”
20
“അയല്ക്കാരന് എതിരായി കള്ളസ്സാക്ഷ്യം പറയരുത്”
21
“അയല്ക്കാരന്റെ ഭാര്യയെ മോഹിക്കരുത്; അവന്റെ ഭവനത്തെയും നിലത്തെയും ദാസീദാസന്മാരെയും, കാളയെയും, കഴുതയെയും എന്നല്ല നിന്റെ അയല്‍ക്കാരനുള്ള ഒന്നിനെയും നീ മോഹിക്കരുത്.”
22
അഗ്നിയുടെയും മേഘത്തിന്റെയും കൂരിരുട്ടിന്റെയും മധ്യത്തില്‍ നിന്നുകൊണ്ട് മലയില്‍വച്ചു സര്വേശ്വരന് നിങ്ങളുടെ സമൂഹം മുഴുവനോടുമായി അത്യുച്ചത്തില്‍ ഇപ്രകാരം അരുളിച്ചെയ്തു. ഇതില്‍ കൂടുതലൊന്നും പറഞ്ഞില്ല; പിന്നീട് അവിടുന്ന് അവയെല്ലാം രണ്ടു കല്പലകകളില് എഴുതി എന്നെ ഏല്പിച്ചു.
23
മല ജ്വലിച്ചുകൊണ്ടിരിക്കെ അന്ധകാരത്തിന്റെ നടുവില്‍നിന്നു ശബ്ദം കേട്ട് നിങ്ങളുടെ എല്ലാ ഗോത്രത്തലവന്മാരും നേതാക്കന്മാരും എന്റെ അടുക്കല്‍ വന്നു.
24
അവര്‍ പറഞ്ഞു: “ഇതാ, ഞങ്ങളുടെ ദൈവമായ സര്വേശ്വരന് തന്റെ തേജസ്സും മഹത്ത്വവും ഞങ്ങള്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു; അഗ്നിയുടെ നടുവില്‍നിന്ന് അവിടുത്തെ ശബ്ദവും ഞങ്ങള്‍ കേട്ടു. ദൈവം മനുഷ്യരോടു സംസാരിച്ചിട്ടും അവര്‍ ജീവനോടെയിരിക്കുന്നു എന്ന് ഇന്ന് ഞങ്ങള്‍ കണ്ടു.
25
ഇനി ഞങ്ങള്‍ എന്തിനു മരിക്കണം. ഈ ഭയങ്കരമായ അഗ്നി ഞങ്ങളെ ദഹിപ്പിക്കുമല്ലോ. ഞങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ശബ്ദം ഇനിയും കേട്ടാല്‍ ഞങ്ങള്‍ മരിച്ചുപോകും.
26
അഗ്നിയുടെ നടുവില്‍നിന്ന് ജീവിക്കുന്ന ദൈവം സംസാരിക്കുന്ന ശബ്ദം കേട്ടിട്ടും ഞങ്ങളെപ്പോലെ മറ്റാരെങ്കിലും ജീവിച്ചിരുന്നിട്ടുണ്ടോ?
27
അങ്ങു നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ അടുത്തു ചെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നതെല്ലാം കേള്‍ക്കുക; നമ്മുടെ ദൈവമായ സര്വേശ്വരന് അങ്ങയോട് അരുളിച്ചെയ്യുന്നതെല്ലാം ഞങ്ങളോടു പറയണം; ഞങ്ങള്‍ അവ കേട്ട് അനുസരിച്ചുകൊള്ളാം.
28
അപ്പോള്‍ സര്വേശ്വരന് എന്നോടു പറഞ്ഞു: “ഈ ജനം നിന്നോടു പറഞ്ഞതെല്ലാം ഞാന്‍ കേട്ടു; അവര്‍ പറഞ്ഞത് ഉചിതംതന്നെ.
29
എന്നെ ഭയപ്പെട്ട് എന്റെ കല്പനകളെല്ലാം അനുസരിക്കാന്‍ അവര്‍ക്ക് ഇപ്പോഴത്തെപ്പോലെ എപ്പോഴും മനസ്സുണ്ടായിരുന്നെങ്കില്‍ അത് അവര്‍ക്കും അവരുടെ മക്കള്‍ക്കും എന്നേക്കും നന്നായിരുന്നു.
30
കൂടാരങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ ജനത്തോടു പറയുക.
31
നീ ഇവിടെ എന്റെ അടുത്തു നില്ക്കുക; എന്റെ സകല നിയമങ്ങളും കല്പനകളും അനുശാസനങ്ങളും ഞാന്‍ നിന്നെ അറിയിക്കാം. ഞാന്‍ അവകാശമായി നല്കുന്ന ദേശത്ത് അവര്‍ അനുഷ്ഠിക്കാന്‍ അവയെല്ലാം ജനത്തെ പഠിപ്പിക്കുക.
32
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടു കല്പിച്ചതു ചെയ്യാന്‍ ജാഗ്രതയുള്ളവരായിരിക്കണം. അവയില്‍നിന്നു വ്യതിചലിക്കരുത്.
33
നിങ്ങള്‍ ജീവിച്ചിരിക്കാനും നിങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകാനും നിങ്ങള്‍ കൈവശമാക്കുന്ന ദേശത്തു ദീര്‍ഘായുസ്സായിരിക്കാനും അവിടുന്നു നിങ്ങളോടു കല്പിച്ച മാര്‍ഗത്തില്‍തന്നെ നടക്കണം.”
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Recommended Reading
Commentary
Deuteronomy Commentaries
→
Devotional
Deuteronomy Devotional Guide
→
Get This Bible
BSI Study Bible
→