bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 22
Deuteronomy 22
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 23 →
1
സഹോദരന്റെ കാളയോ ആടോ അലഞ്ഞു നടക്കുന്നതു കണ്ടാല്‍ കണ്ടില്ലെന്നു നടിക്കരുത്; അവയെ ഉടമയുടെ അടുക്കല്‍ എത്തിക്കണം.
2
അയാള്‍ അകലെ പാര്‍ക്കുന്നവനോ അപരിചിതനോ ആണെങ്കില്‍ മൃഗത്തെ നിന്റെ വീട്ടിലേക്കു കൊണ്ടുപോയി അതിനെ അവിടെ സൂക്ഷിക്കണം. അയാള്‍ അന്വേഷിച്ചു വരുമ്പോള്‍ വിട്ടുകൊടുക്കണം.
3
അലഞ്ഞു നടക്കുന്നതു കഴുത ആയാലും അപ്രകാരം ചെയ്യണം. അവനു നഷ്ടപ്പെട്ട വസ്ത്രം, മറ്റു സാധനങ്ങള്‍ എന്നിവയെ സംബന്ധിച്ചും നീ ഇപ്രകാരം ചെയ്യണം.
4
സഹോദരന്റെ കഴുതയോ, കാളയോ വീണു കിടക്കുന്നതു കണ്ടിട്ടു നീ ഒഴിഞ്ഞുമാറിപ്പോകരുത്. അതിനെ എഴുന്നേല്പിക്കാന് നീ സഹായിക്കണം.
5
പുരുഷന്റെ വസ്ത്രം സ്ത്രീയോ സ്ത്രീയുടെ വസ്ത്രം പുരുഷനോ ധരിക്കരുത്; അങ്ങനെ ചെയ്യുന്നവര്‍ സര്‍വേശ്വരന്റെ ദൃഷ്ടിയില് നിന്ദ്യരാണ്.
6
മരത്തിലോ തറയിലോ ഉള്ള കൂട്ടില്‍ മുട്ടകളുടെയോ കുഞ്ഞുങ്ങളുടെയോ മീതെ ഇരിക്കുന്ന തള്ളപ്പക്ഷിയെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചെടുക്കരുത്. കുഞ്ഞുങ്ങളെ നിങ്ങള്‍ക്ക് എടുക്കാം; തള്ളപ്പക്ഷിയെ പറന്നുപോകാന്‍ അനുവദിക്കണം.
7
അങ്ങനെയായാല്‍ നിങ്ങള്‍ക്കു നന്മ ലഭിക്കും; ദീര്‍ഘായുസ്സുണ്ടാകുകയും ചെയ്യും.
8
നീ ഒരു പുതിയ വീട് പണിയുമ്പോള്‍ അതിന്റെ മട്ടുപ്പാവില്‍ അരമതില്‍കൂടി പണിയണം; ആരെങ്കിലും അതിന്റെ മുകളില്‍നിന്നു വീണു മരിക്കുന്നതിന്റെ കുറ്റം നിന്റെ ഭവനത്തിന്മേല് വരരുതല്ലോ!
9
നിന്റെ മുന്തിരിത്തോട്ടത്തില്‍ മറ്റൊരു വിത്തും വിതയ്ക്കരുത്; അങ്ങനെ ചെയ്താല്‍ രണ്ടിന്റെയും ഫലങ്ങള്‍ ദേവാലയത്തിലേക്കു കണ്ടുകെട്ടും.
10
ഒരേ നുകത്തില്‍ കാളയെയും കഴുതയെയും ചേര്‍ത്തു കെട്ടി നിലം ഉഴരുത്;
11
ആട്ടുരോമവും ചണനൂലും ഇടചേര്‍ത്ത് നെയ്തെടുത്ത വസ്ത്രം ധരിക്കരുത്;
12
നിന്റെ മേലങ്കിയുടെ നാലു കോണിലും തൊങ്ങലുകള് പിടിപ്പിക്കണം.
13
ഒരു പുരുഷന് വിവാഹം കഴിച്ച് ഭാര്യയെ പ്രാപിച്ചശേഷം അവളെ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുകയും
14
“ഞാന്‍ ഇവളെ വിവാഹം കഴിച്ചു; എന്നാല്‍ ഇവളില്‍ കന്യകാലക്ഷണങ്ങള്‍ കണ്ടില്ലെന്നു” പറഞ്ഞ് അവളുടെമേല്‍ അപമാനകരവും അപകീര്‍ത്തികരവുമായ ആരോപണങ്ങള്‍ ഉന്നയിച്ചാല്‍
15
അവളുടെ കന്യകാത്വത്തിന്റെ തെളിവുമായി മാതാപിതാക്കള്‍ പട്ടണവാതില്ക്കല് നേതാക്കളുടെ മുമ്പാകെ ചെല്ലണം.
16
അവളുടെ പിതാവ് അവരോടു പറയണം: “ഞാന്‍ എന്റെ മകളെ ഈ പുരുഷനു വിവാഹം ചെയ്തു കൊടുത്തെങ്കിലും അവന് ഇപ്പോള്‍ അവളെ വെറുക്കുന്നു;
17
അവള് കന്യക അല്ലായിരുന്നു എന്നു പറഞ്ഞ് അവന് അവള്‍ക്ക് അപമാനം വരുത്തുകയും ചെയ്യുന്നു;” അവളുടെ കന്യകാത്വത്തിനു തെളിവുകള്‍ ഇവയെല്ലാം ആണെന്നു പറഞ്ഞ് വസ്ത്രം അവരുടെ മുമ്പില്‍ വിരിക്കണം.
18
അപ്പോള്‍ പട്ടണനേതാക്കള്‍ അവനെ ശിക്ഷിക്കണം.
19
ഇസ്രായേലിലെ ഒരു കന്യകയെ സംബന്ധിച്ച് അപവാദം പറഞ്ഞുണ്ടാക്കിയതിനു പ്രായശ്ചിത്തമായി നൂറു വെള്ളിക്കാശ് അവളുടെ പിതാവിന് അവന് കൊടുക്കണം. അവള് തുടര്‍ന്നും അവന്റെ ഭാര്യയായി കഴിയണം; അവന് മരണംവരെ അവളെ ഉപേക്ഷിക്കാന്‍ പാടില്ല.
20
യുവതിയുടെ കന്യകാത്വത്തിനു തെളിവ് ഇല്ലാതിരുന്നാല്‍
21
അവളെ പിതാവിന്റെ വീട്ടുവാതില്ക്കല് കൊണ്ടുചെന്ന് അവിടെവച്ച് ആ പട്ടണനിവാസികള്‍ അവളെ കല്ലെറിഞ്ഞു കൊല്ലണം. വിവാഹത്തിനു മുമ്പ് പിതൃഭവനത്തില്‍വച്ചു വ്യഭിചാരം ചെയ്ത് അവള് ഇസ്രായേലില്‍ തിന്മ പ്രവര്‍ത്തിച്ചല്ലോ. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
22
ഒരുവന് അന്യപുരുഷന്റെ ഭാര്യയോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍ അവര്‍ ഇരുവരെയും വധിക്കണം. അങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
23
വിവാഹനിശ്ചയം കഴിഞ്ഞിരിക്കുന്ന ഒരു കന്യക പട്ടണത്തില്‍വച്ച് മറ്റൊരു പുരുഷനോടുകൂടി ശയിക്കുന്നതു കണ്ടുപിടിച്ചാല്‍
24
രണ്ടു പേരെയും പട്ടണത്തിനു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം. പട്ടണത്തില്‍ ആയിരുന്നിട്ടും സഹായത്തിനുവേണ്ടി മുറവിളികൂട്ടാഞ്ഞതുകൊണ്ടു സ്ത്രീയും അയല്ക്കാരന്റെ ഭാര്യയെ അപമാനപ്പെടുത്തിയതുകൊണ്ടു പുരുഷനും മരണം അര്‍ഹിക്കുന്നു. അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
25
വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീയെ വിജനസ്ഥലത്തുവച്ച് ഒരാള്‍ ബലാല്‍സംഗം ചെയ്താല്‍ പുരുഷനെ മാത്രമേ വധിക്കാവൂ.
26
വധശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ചെയ്തിട്ടില്ലാത്തതിനാല്‍ അവള് ശിക്ഷിക്കപ്പെടേണ്ടതില്ല. ഒരാള്‍ അയല്‍ക്കാരനെ ആക്രമിച്ചു കൊല്ലുന്നതുപോലെ മാത്രമാണ് ഇതും.
27
വിജനപ്രദേശത്തു വച്ചാണല്ലോ അവന് അവളെ കണ്ടത്; വിവാഹനിശ്ചയം കഴിഞ്ഞ അവള് നിലവിളിച്ചിട്ടും ആരും അവളെ രക്ഷിക്കാന്‍ ഉണ്ടായിരുന്നില്ല.
28
വിവാഹനിശ്ചയം കഴിയാത്ത ഒരു കന്യകയെ ഒരാള്‍ ബലാല്‍സംഗം ചെയ്യുന്നതു കണ്ടുപിടിക്കപ്പെട്ടാല്‍
29
അവന് അവളുടെ പിതാവിന് അമ്പതു വെള്ളിക്കാശു കൊടുക്കണം; അവളെ ഭാര്യയായി സ്വീകരിക്കുകയും വേണം. അവന് അവളെ മാനഭംഗപ്പെടുത്തിയല്ലോ; അവന് അവളെ ഒരിക്കലും ഉപേക്ഷിച്ചുകൂടാ.
30
ആരും സ്വപിതാവിന്റെ ഭാര്യയോടൊത്ത് ശയിക്കുകയോ അവളുടെ വസ്ത്രം അഴിച്ച് അവളെ അപമാനിക്കുകയോ അരുത്.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34