bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 12
Deuteronomy 12
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 13 →
1
നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും ഇവയാകുന്നു.
2
നിങ്ങള്‍ കൈവശപ്പെടുത്തുന്ന ദേശത്തെ ജനതകള്‍ പര്‍വതങ്ങളിലും കുന്നുകളിലും വൃക്ഷച്ചുവട്ടിലും അവരുടെ ദേവന്മാരെ ആരാധിച്ചിരുന്ന സ്ഥാനങ്ങളെല്ലാം പൂര്‍ണമായി നശിപ്പിച്ചുകളയണം.
3
അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചു നിരത്തണം; സ്തംഭങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകള്‍ തീയില്‍ ഇട്ടു ചുട്ടുകളയുകയും ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ ഉടച്ചുകളയുകയും വേണം. അങ്ങനെ ആ സ്ഥലങ്ങളില്‍നിന്ന് അവയുടെ നാമം നിശ്ശേഷം നീക്കപ്പെടണം.
4
അവിടെ പാര്‍ക്കുന്ന ജനതകള്‍ അവരുടെ ദേവന്മാരെ ആരാധിക്കുന്നതുപോലെയല്ല, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കേണ്ടത്.
5
നിങ്ങളുടെ എല്ലാ ഗോത്രങ്ങള്‍ക്കും നല്‍കിയിട്ടുള്ള പ്രദേശത്ത് തന്റെ നാമം സ്ഥാപിക്കുന്നതിനും തനിക്കു വസിക്കുന്നതിനും ഒരു സ്ഥലം നിങ്ങളുടെ ദൈവമായ സര്വേശ്വരന് തിരഞ്ഞെടുക്കും. അവിടെ നിങ്ങള്‍ അവിടുത്തെ ആരാധിക്കണം.
6
അവിടെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാ നിവേദ്യങ്ങളും ആടുമാടുകളുടെ ആദ്യഫലവും സമര്‍പ്പിക്കണം.
7
അവിടെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ നിങ്ങളും കുടുംബാംഗങ്ങളും ഭക്ഷിച്ച് ആനന്ദിക്കണം; നിങ്ങളുടെ സകല പ്രയത്നങ്ങളിലും നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ അനുഗ്രഹിച്ചുവല്ലോ.
8
ഇന്നുവരെ നിങ്ങള്‍ അവരവര്‍ക്ക് ഇഷ്ടപ്പെട്ട മാതിരി ആരാധന നടത്തി.
9
നിങ്ങള്‍ സ്വസ്ഥമായി ജീവിക്കേണ്ടതിനു നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടില്ലല്ലോ; അവിടെ ചെന്നുകഴിഞ്ഞാല്‍ നിങ്ങള്‍ യഥേഷ്ടം പ്രവര്‍ത്തിക്കാന്‍ പാടില്ല.
10
യോര്ദ്ദാന് നദികടന്ന് നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്തു നിങ്ങള്‍ പാര്‍ക്കും. സകല ശത്രുക്കളില്‍നിന്നും അവിടുന്നു നിങ്ങളെ സംരക്ഷിക്കും; നിങ്ങള്‍ അവിടെ സുരക്ഷിതരായി വസിക്കും.
11
അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്റെ നാമം സ്ഥാപിക്കാന്‍ ഒരു സ്ഥലം തിരഞ്ഞെടുക്കും. അവിടെ ഞാന്‍ നിങ്ങളോടു കല്പിച്ചിട്ടുള്ളതുപോലെ നിങ്ങളുടെ ഹോമയാഗങ്ങളും മറ്റു യാഗങ്ങളും ദശാംശങ്ങളും വഴിപാടുകളും നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും കൊണ്ടുവരണം.
12
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍വച്ചു നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന ലേവ്യരും ആനന്ദിക്കണം; നിങ്ങള്‍ക്കുള്ളതുപോലെ ലേവ്യര്‍ക്ക് ഓഹരിയും അവകാശവും നല്കിയിട്ടില്ലല്ലോ.
13
ഇഷ്ടമുള്ളിടത്തെവിടെയും നിങ്ങള്‍ ഹോമയാഗം അര്‍പ്പിച്ചുകൂടാ;
14
നിങ്ങളുടെ ഗോത്രങ്ങളില്‍ ഒന്നില്‍നിന്നു സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു വേണം നിങ്ങള്‍ ഹോമയാഗങ്ങള്‍ അര്‍പ്പിക്കാന്‍. ഞാന്‍ നിങ്ങളോടു കല്പിച്ചതെല്ലാം അനുഷ്ഠിക്കുകയും വേണം.
15
എന്നാല്‍ അവിടുന്ന് നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന മൃഗങ്ങളെ ഏതു പട്ടണത്തില്‍വച്ചും കൊന്ന് വേണ്ടിടത്തോളം ഭക്ഷിക്കാന്‍ നിങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ട്. ആചാരപരമായി ശുദ്ധരോ അശുദ്ധരോ എന്നു നോക്കാതെ കലമാനിന്റെയും പുള്ളിമാനിന്റെയും മാംസം എന്നപോലെ നിങ്ങള്‍ക്ക് അവ ഭക്ഷിക്കാം.
16
രക്തം മാത്രം ഭക്ഷിക്കരുത്; അതു വെള്ളംപോലെ നിലത്ത് ഒഴിച്ചുകളയണം.
17
ധാന്യം, വീഞ്ഞ്, എണ്ണ ഇവയുടെ ദശാംശവും നിങ്ങളുടെ ആടുമാടുകളുടെ കടിഞ്ഞൂലുകളും നിങ്ങളുടെ നേര്‍ച്ചകളും സ്വമേധാനിവേദ്യങ്ങളും വഴിപാടുകളും ഇങ്ങനെ ദൈവത്തിനു നിവേദിച്ചതൊന്നും നിങ്ങളുടെ പട്ടണങ്ങളില്‍വച്ചു ഭക്ഷിക്കരുത്.
18
നിങ്ങളും നിങ്ങളുടെ പുത്രന്മാരും പുത്രിമാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളിലുള്ള ലേവ്യരും ചേര്‍ന്നു നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ആരാധിക്കാന്‍ അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു തന്നെ നിങ്ങള്‍ അവ ഭക്ഷിക്കണം. നിങ്ങളുടെ സകല പ്രവൃത്തികളെയും കുറിച്ചു നിങ്ങള്‍ ദൈവമായ സര്‍വേശ്വരന്റെ മുമ്പാകെ സന്തോഷിച്ചുകൊള്‍വിന്‍.
19
നിങ്ങളുടെ ദേശത്തു നിങ്ങള്‍ പാര്‍ക്കുന്നിടത്തോളം കാലം ലേവ്യരെ അവഗണിക്കരുത്.
20
നിങ്ങളുടെ ദൈവമായ സര്വേശ്വരന് വാഗ്ദാനം ചെയ്തിട്ടുള്ളതുപോലെ നിങ്ങളുടെ ദേശം വിസ്തൃതമാക്കുമ്പോള്‍ നിങ്ങള്‍ക്കു വേണമെന്നു തോന്നുമ്പോഴെല്ലാം തൃപ്തിയാകുവോളം മാംസം ഭക്ഷിക്കാം.
21
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്റെ ആരാധനയ്ക്ക് തിരഞ്ഞെടുക്കുന്ന സ്ഥലം വളരെ ദൂരെയാണെങ്കില്‍ അവിടുന്നു നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള ആടുമാടുകളില്‍ ഏതിനെയെങ്കിലും
22
ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ കൊന്ന് ആചാരപരമായി ശുദ്ധാശുദ്ധഭേദം കൂടാതെ കലമാനെയോ പുള്ളിമാനെയോ ഭക്ഷിക്കുന്നതുപോലെ ആ മാംസം നിങ്ങളുടെ പട്ടണത്തില്‍വച്ചു യഥേഷ്ടം ഭക്ഷിക്കാം.
23
ഒരു കാര്യം ശ്രദ്ധിക്കുക: രക്തം മാത്രം ആഹാരമാക്കരുത്. രക്തം ജീവനാണല്ലോ; അതുകൊണ്ട് മാംസത്തോടൊപ്പം ജീവനും ഭക്ഷിക്കാന്‍ ഇടയാകരുത്.
24
രക്തം ആഹാരമാക്കാതെ വെള്ളം എന്നപോലെ അതു നിലത്ത് ഒഴിച്ചുകളയണം; അത് ഭക്ഷിക്കരുത്.
25
അങ്ങനെ സര്‍വേശ്വരന്റെ മുമ്പില്‍ ശരിയായുള്ളതു ചെയ്താല്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കുശേഷം നിങ്ങളുടെ മക്കള്‍ക്കും നന്മ ഭവിക്കും.
26
ദൈവത്തിനു സമര്‍പ്പിക്കേണ്ട വിശുദ്ധവസ്തുക്കളും നേര്‍ച്ചകാഴ്ചകളും അവിടുത്തെ ആരാധനയ്ക്ക് അവിടുന്നു തിരഞ്ഞെടുക്കുന്ന സ്ഥലത്തു കൊണ്ടുപോകണം.
27
അവിടെ സര്‍വേശ്വരന്റെ യാഗപീഠത്തില്‍ നിങ്ങളുടെ ഹോമയാഗങ്ങള്‍-മാംസവും രക്തവും-സമര്‍പ്പിക്കണം. യാഗവസ്തുവിന്റെ രക്തം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ യാഗപീഠത്തില്‍ ഒഴിക്കണം; മാംസം നിങ്ങള്‍ക്കു ഭക്ഷിക്കാം.
28
ഞാന്‍ നിങ്ങളോടു കല്പിച്ചവയെല്ലാം ശ്രദ്ധാപൂര്‍വം അനുസരിക്കുക; ദൈവമായ സര്‍വേശ്വരന്റെ ദൃഷ്ടിയില് നല്ലതും ശരിയുമായ പ്രവൃത്തികള്‍ നിങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും നിങ്ങള്‍ക്കു ശേഷം നിങ്ങളുടെ മക്കള്‍ക്കും എല്ലാക്കാലത്തും നന്മ വരും.
29
“നിങ്ങള്‍ അധീനമാക്കുവാന്‍ പോകുന്ന ദേശത്തുള്ള ജനതകളെ സര്വേശ്വരന് നിങ്ങളുടെ മുമ്പില്‍വച്ച് നശിപ്പിക്കും; നിങ്ങള്‍ അവരുടെ ദേശം കൈവശമാക്കി, അവിടെ കുടിപാര്‍ക്കും.
30
ഈ ജനതകള്‍ നിങ്ങളുടെ മുമ്പില്‍വച്ചു സംഹരിക്കപ്പെട്ടുകഴിയുമ്പോള്‍, അവരെ അനുകരിച്ച് കെണിയില്‍പ്പെട്ട് അവരുടെ ദേവന്മാരെ ആരാധിക്കാന്‍ ഇടയാകാതെ ശ്രദ്ധിക്കണം. ഈ ജനതകള്‍ ചെയ്തതുപോലെ പ്രവര്‍ത്തിക്കാന്‍ അവര്‍ എങ്ങനെ തങ്ങളുടെ ദേവന്മാരെ ആരാധിച്ചു എന്നു നിങ്ങള്‍ അന്വേഷിക്കരുത്.
31
അവര്‍ ആരാധിച്ചിരുന്നതുപോലെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ ആരാധിക്കരുത്. അവിടുന്നു വെറുക്കുന്ന മ്ലേച്ഛകാര്യങ്ങളാണ് തങ്ങളുടെ ദേവന്മാര്‍ക്കുവേണ്ടി അവര്‍ അനുഷ്ഠിച്ചുപോന്നത്. തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയുംപോലും അവര്‍ ദേവന്മാര്‍ക്കുവേണ്ടി ദഹിപ്പിച്ചുവല്ലോ.
32
ഞാന്‍ നിങ്ങളോടു കല്പിക്കുന്നവയെല്ലാം പാലിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തണം; ഒന്നും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34