bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 20
Deuteronomy 20
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 21 →
1
നിങ്ങള്‍ യുദ്ധത്തിനു പോകുമ്പോള്‍ ശത്രുക്കള്‍ക്കു നിങ്ങളെക്കാള്‍ കൂടുതല്‍ കുതിരകളും രഥങ്ങളും സൈന്യവും ഉണ്ടെന്നു കണ്ടാല്‍ ഭയപ്പെടരുത്. ഈജിപ്തില്‍നിന്നു നിങ്ങളെ കൂട്ടിക്കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടൊത്ത് ഉണ്ടല്ലോ.
2
യുദ്ധം ആരംഭിക്കുന്നതിനു മുമ്പായി പുരോഹിതന് മുമ്പോട്ടു വന്ന് ജനത്തോടു പറയണം:
3
“ഇസ്രായേല്യരേ ശ്രദ്ധിക്കുക, നിങ്ങളുടെ ശത്രുക്കള്‍ക്കെതിരായി നിങ്ങള്‍ യുദ്ധം ചെയ്യാന്‍ പോകുന്നു; നിങ്ങള്‍ അധൈര്യപ്പെടരുത്; ഭയപ്പെടരുത്. ശത്രുക്കളെ കണ്ട് സംഭീതരാകരുത്; സംഭ്രമിക്കയുമരുത്.
4
കാരണം നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെകൂടെ വന്നു നിങ്ങള്‍ക്കുവേണ്ടി ശത്രുക്കള്‍ക്കെതിരായി യുദ്ധം ചെയ്തു വിജയം നേടിത്തരും.”
5
പിന്നീട് ജനനേതാക്കള്‍ അവരോടു പറയണം: “പുതിയതായി വീടു നിര്‍മ്മിച്ചിട്ട് ഗൃഹപ്രവേശം നടത്താത്ത ആരെങ്കിലും നിങ്ങളുടെ ഇടയില്‍ ഉണ്ടെങ്കില്‍ അയാള്‍ തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പോകട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ഗൃഹപ്രവേശം നടത്തുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.
6
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും ഫലം അനുഭവിക്കാന്‍ ഇടകിട്ടാതിരിക്കുകയും ചെയ്ത ആരെങ്കിലും നിങ്ങളുടെ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അയാളും തന്റെ ഭവനത്തിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളട്ടെ. അയാള്‍ യുദ്ധത്തില്‍ മരിക്കുകയും അയാള്‍ നട്ടുണ്ടാക്കിയ മുന്തിരിത്തോട്ടത്തിന്റെ ഫലം മറ്റൊരാള്‍ അനുഭവിക്കുകയും ചെയ്യാന്‍ ഇടവരാതിരിക്കട്ടെ.
7
വിവാഹനിശ്ചയം ചെയ്തശേഷം വിവാഹം കഴിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവനും മടങ്ങിപ്പോകട്ടെ. അല്ലാത്തപക്ഷം അവന് യുദ്ധത്തില്‍ മരിക്കുകയും മറ്റൊരാള്‍ ആ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്യാന്‍ ഇടവരുമല്ലോ.”
8
ജനനേതാക്കള്‍ തുടര്‍ന്നു പറയണം: ഭയവും അധൈര്യവും ഉള്ള ആരെങ്കിലും നിങ്ങളുടെ ഇടയിലുണ്ടെങ്കില്‍ അയാള്‍ക്കും ഭവനത്തിലേക്ക് മടങ്ങിപ്പോകാം. അങ്ങനെ അയാളുടെ സഹോദരന്മാരും അയാളെപ്പോലെ ചഞ്ചലചിത്തരാകാതിരിക്കട്ടെ.
9
ജനനേതാക്കള്‍ സംസാരിച്ചുകഴിയുമ്പോള്‍ ജനത്തെ നയിക്കാന്‍ സൈന്യാധിപന്മാരെ നിയമിക്കണം.
10
നിങ്ങള്‍ ഒരു പട്ടണം ആക്രമിക്കാന്‍ പോകുമ്പോള്‍ ആദ്യം സമാധാനസന്ധിക്ക് അവസരം നല്‍കണം;
11
അവര്‍ അതിനു വഴങ്ങി പട്ടണകവാടങ്ങള്‍ തുറന്നുതന്നാല് ആ പട്ടണത്തിലെ ജനമെല്ലാം അടിമകളായി നിങ്ങളെ സേവിക്കട്ടെ.
12
എന്നാല്‍ അവിടെയുള്ള ജനം സമാധാനനിര്‍ദ്ദേശങ്ങള്‍ക്കു വഴിപ്പെടാതെ യുദ്ധത്തിനു മുതിര്‍ന്നാല്‍ നിങ്ങള്‍ ആ പട്ടണത്തെ വളയണം.
13
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ആ പട്ടണം നിങ്ങളെ ഏല്പിക്കുമ്പോള് അതിലുള്ള പുരുഷന്മാരെയെല്ലാം വാളിനിരയാക്കണം.
14
എന്നാല്‍ അവിടെയുള്ള സ്ത്രീകളെയും കുട്ടികളെയും വളര്‍ത്തുമൃഗങ്ങളെയും ആ പട്ടണത്തിലുള്ള വസ്തുവകകളോടൊപ്പം നിങ്ങള്‍ക്കു കൊള്ളമുതലായി എടുക്കാം. നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അധീനമാക്കിത്തരുന്ന നിങ്ങളുടെ ശത്രുക്കളുടെ കൊള്ളമുതലെല്ലാം നിങ്ങള്‍ക്ക് അനുഭവിക്കാം.
15
ഈ ദേശക്കാരുടേതല്ലാത്ത അകലെയുള്ള എല്ലാ പട്ടണങ്ങളോടും നിങ്ങള്‍ക്ക് ഇങ്ങനെതന്നെ ചെയ്യാം.
16
എന്നാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശത്തെ പട്ടണങ്ങള്‍ അധീനമാക്കുമ്പോള്‍ അവിടെയുള്ളവരെ നിശ്ശേഷം നശിപ്പിക്കണം.
17
അവിടുന്നു നിങ്ങളോടു കല്പിച്ചതുപോലെ ഹിത്യര്‍, അമോര്യര്‍, പെരിസ്യര്‍, കനാന്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിവരെയെല്ലാം ഉന്മൂലനം ചെയ്യണം.
18
അവര്‍ തങ്ങളുടെ ദേവന്മാരുടെ മുമ്പില്‍ ചെയ്യുന്ന മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങളെ പഠിപ്പിക്കാതിരിക്കാനും അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെതിരെ നിങ്ങള്‍ പാപം ചെയ്യാതിരിക്കാനുമാണ് ഇപ്രകാരം നിര്‍ദ്ദേശിച്ചത്.
19
ഒരു പട്ടണം പിടിച്ചടക്കുന്നതിനു ദീര്‍ഘകാലം അതിനെ ഉപരോധിക്കേണ്ടിവന്നാലും അതിലെ ഫലവൃക്ഷങ്ങള്‍ വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിങ്ങള്‍ക്ക് ഭക്ഷിക്കാമല്ലോ. വൃക്ഷങ്ങളെ ഉപരോധിക്കാന്‍ അവ മനുഷ്യരല്ലല്ലോ.
20
ഭക്ഷ്യോപയോഗ്യമല്ലാത്ത വൃക്ഷങ്ങള്‍ വെട്ടി ഉപരോധസാമഗ്രികള്‍ നിര്‍മ്മിക്കാം. അവകൊണ്ട് ആ പട്ടണം പതിക്കുന്നതുവരെ യുദ്ധം ചെയ്യാം.
← Chapter 19
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 21 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34