bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 31
Deuteronomy 31
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 32 →
1
മോശ തുടര്‍ന്ന് ഇസ്രായേല്‍ജനത്തോട് ഇങ്ങനെ പറഞ്ഞു:
2
“എനിക്ക് ഇപ്പോള്‍ നൂറ്റിഇരുപതു വയസ്സായി; നിങ്ങളെ നയിക്കാനുള്ള ശക്തി എനിക്കില്ല. മാത്രമല്ല, യോര്‍ദ്ദാന്‍നദി ഞാന്‍ കടക്കുകയില്ലെന്ന് സര്വേശ്വരന് എന്നോട് അരുളിച്ചെയ്തിട്ടുമുണ്ട്.
3
നിങ്ങളുടെ ദൈവമായ സര്‍വ്വേശ്വരന്‍തന്നെ നിങ്ങളെ നയിക്കും. അവിടെയുള്ള ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് അവിടുന്നു നശിപ്പിക്കും. അങ്ങനെ ആ ദേശം നിങ്ങള്‍ കൈവശമാക്കും; അവിടുന്നു കല്പിച്ചതുപോലെ യോശുവ നിങ്ങളെ നയിക്കും;
4
അമോര്യരാജാക്കന്മാരായ സീഹോനെയും ഓഗിനെയും അവരുടെ ദേശത്തെയും നശിപ്പിച്ചതുപോലെ സര്വേശ്വരന് ഈ ജനതകളെയും നശിപ്പിക്കും.
5
അവിടുന്ന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും. അപ്പോള്‍ ഞാന്‍ നിങ്ങളോടു കല്പിച്ചതുപോലെ അവരോടു പ്രവര്‍ത്തിക്കണം.
6
ശക്തരും ധീരരും ആയിരിക്കുക; അവരെ ഭയപ്പെടരുത്; അവരെ കണ്ട് പരിഭ്രമിക്കയുമരുത്; നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു നിങ്ങളെ നിരാശപ്പെടുത്തുകയില്ല, ഉപേക്ഷിക്കുകയുമില്ല.
7
സര്‍വ ഇസ്രായേല്യരുടെയും മുമ്പാകെ യോശുവയെ കൊണ്ടുവന്നു നിര്‍ത്തിയിട്ട് മോശ പറഞ്ഞു: “ശക്തനും ധീരനും ആയിരിക്കുക; സര്വേശ്വരന് ഈ ജനത്തിനു നല്‍കുമെന്ന് ഇവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ അവരെ നയിക്കണം.
8
അവിടുന്നാണ് നിന്റെ മുമ്പില്‍ പോകുന്നത്; അവിടുന്നു നിന്നോടുകൂടെ ഉണ്ടായിരിക്കും. അവിടുന്നു നിന്നെ നിരാശപ്പെടുത്തുകയില്ല; ഉപേക്ഷിക്കുകയുമില്ല. അതുകൊണ്ട് ഭയപ്പെടുകയോ പതറുകയോ വേണ്ട.”
9
മോശ ഈ ധര്‍മശാസ്ത്രം എഴുതി, സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകം ചുമക്കുന്ന ലേവ്യപുരോഹിതന്മാരെയും ഇസ്രായേല്‍നേതാക്കളെയും ഏല്പിച്ചു;
10
മോശ അവരോടു പറഞ്ഞു: “വിമോചനവര്‍ഷമായ ഓരോ ഏഴാം വര്‍ഷത്തിലും കൂടാരപ്പെരുന്നാള്‍ ആചരിക്കാന്‍
11
സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്ത് തിരുസാന്നിധ്യത്തില്‍ ഇസ്രായേല്‍ജനം സമ്മേളിക്കുമ്പോള്‍ നിങ്ങള്‍ ഈ ധര്‍മശാസ്ത്രം എല്ലാവരും കേള്‍ക്കത്തക്കവിധം വായിക്കണം.
12
സകല പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും നിങ്ങളുടെ പട്ടണങ്ങളില്‍ പാര്‍ക്കുന്ന പരദേശികളെയും വിളിച്ചുകൂട്ടണം. എല്ലാവരും ഇതുകേട്ട് നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുവാന്‍ പഠിക്കേണ്ടതിനും ഈ ധര്‍മശാസ്ത്രത്തിലെ കല്പനകള് ശ്രദ്ധയോടെ പാലിക്കേണ്ടതിനും ഇടയാകട്ടെ.
13
അങ്ങനെ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം ഒരിക്കലും കേട്ടിട്ടില്ലാത്ത നിങ്ങളുടെ സന്താനങ്ങളും കേള്‍ക്കാന്‍ ഇടയാകും. യോര്ദ്ദാന് കടന്നു നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന ദേശത്തു പാര്‍ക്കുന്നിടത്തോളം കാലം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അവര്‍ ഭയപ്പെടാന്‍ പഠിക്കേണ്ടതിനും ഇടയാകട്ടെ.”
14
സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു: “നിന്റെ മരണദിവസം അടുത്തിരിക്കുന്നു; എന്റെ നിര്‍ദ്ദേശങ്ങള്‍ യോശുവയ്ക്കു നല്കാന്വേണ്ടി അവനെയും കൂട്ടി തിരുസാന്നിധ്യകൂടാരത്തില്‍ വരിക. അങ്ങനെ മോശയും യോശുവയും തിരുസാന്നിധ്യകൂടാരത്തില്‍ സന്നിഹിതരായി.
15
അപ്പോള്‍ സര്വേശ്വരന് കൂടാരത്തില്‍ മേഘസ്തംഭത്തിന്മേല്‍ അവര്‍ക്കു പ്രത്യക്ഷനായി. മേഘസ്തംഭം കൂടാരവാതില്ക്കല് നിന്നു.
16
അവിടുന്നു മോശയോട് അരുളിച്ചെയ്തു: നീ മരണമടഞ്ഞു നിന്റെ പൂര്‍വപിതാക്കന്മാരോടു ചേരാനുള്ള സമയം ആയിരിക്കുന്നു. ഈ ജനം തങ്ങള്‍ പാര്‍ക്കാന്‍ പോകുന്ന ദേശത്തിലെ അന്യദേവന്മാരുടെ പിന്നാലെ ചെന്ന് എന്നോട് അവിശ്വസ്തമായി പെരുമാറുകയും എന്നെ ഉപേക്ഷിക്കുകയും ചെയ്യും. അങ്ങനെ ഞാന്‍ അവരോട് ചെയ്ത ഉടമ്പടി അവര്‍ ലംഘിക്കും.
17
അപ്പോള്‍ എന്റെ കോപം അവരുടെ നേരേ കത്തിജ്വലിക്കും; ഞാന്‍ അവരെ കൈവിടും; എന്റെ മുഖം അവരില്‍നിന്നു മറയ്ക്കും, അവര്‍ നശിക്കും; അവര്‍ക്കു അനര്‍ഥങ്ങളും കഷ്ടതകളും ധാരാളം ഉണ്ടാകും; ‘നമ്മുടെ ദൈവം നമ്മോടുകൂടെ ഇല്ലാത്തതുകൊണ്ടാണ് ഈ അനര്‍ഥങ്ങളെല്ലാം’ എന്ന് അവര്‍ അപ്പോള്‍ പറയും.
18
എന്നാല്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞു ചെയ്തുപോയ തിന്മകള് നിമിത്തം ഞാന്‍ എന്റെ മുഖം അന്ന് അവരില്‍നിന്നു മറയ്ക്കും.
19
അതുകൊണ്ട് ഈ ഗാനം എഴുതി എടുത്ത് ഇസ്രായേല്‍ജനത്തെ പഠിപ്പിക്കുക; അത് അവര്‍ക്കെതിരെയുള്ള സാക്ഷ്യമായിരിക്കും.
20
അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു ഞാന്‍ അവരെ നയിക്കും; അവിടെ അവര്‍ തൃപ്തിയാകുവോളം ഭക്ഷിക്കുകയും തടിച്ചുകൊഴുക്കുകയും ചെയ്യുമ്പോള്‍ അവര്‍ അന്യദേവന്മാരിലേക്കു തിരിഞ്ഞ് അവരെ സേവിക്കും. അവര്‍ എന്നെ ഉപേക്ഷിക്കും;
21
എന്റെ ഉടമ്പടി ലംഘിക്കും. എന്നാല്‍ പല അനര്‍ഥങ്ങളും കഷ്ടതകളും അവര്‍ക്കു സംഭവിക്കുമ്പോള്‍ ഈ ഗാനം അവര്‍ക്കു എതിരെ സാക്ഷ്യമായിരിക്കും. മറന്നുപോകാതെ അവരുടെ സന്തതികളുടെ നാവില്‍ അതു നിലകൊള്ളും; അവര്‍ക്ക് നല്കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അവരെ എത്തിക്കുന്നതിനു മുമ്പുതന്നെ അവരുടെ അന്തര്‍ഗതം ഞാന്‍ അറിയുന്നു.
22
മോശ അന്നുതന്നെ ഈ ഗാനം എഴുതി ഇസ്രായേല്‍ജനത്തെ പഠിപ്പിച്ചു.
23
പിന്നീട് സര്വേശ്വരന് നൂനിന്റെ മകനായ യോശുവയോടു പറഞ്ഞു: ശക്തിയും ധൈര്യവും ഉള്ളവനായിരിക്കുക. ഞാന്‍ വാഗ്ദാനം ചെയ്ത ദേശത്തേക്കു നീ ഇസ്രായേല്‍ജനത്തെ നയിക്കും; ഞാന്‍ നിന്നോടൊത്തുണ്ടായിരിക്കും.
24
മോശ ധര്‍മശാസ്ത്രത്തിലെ വചനങ്ങള്‍ മുഴുവനും ഒരു പുസ്തകത്തില്‍ എഴുതി.
25
പിന്നീട് അവിടുത്തെ ഉടമ്പടിപ്പെട്ടകം വഹിക്കുന്ന ലേവ്യപുരോഹിതന്മാരോടു മോശ പറഞ്ഞു:
26
ഈ ധര്‍മശാസ്ത്രഗ്രന്ഥം നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ഉടമ്പടിപ്പെട്ടകത്തിനടുത്തു വയ്ക്കുക; അത് നിങ്ങള്‍ക്ക് എതിരെയുള്ള സാക്ഷ്യമായിരിക്കട്ടെ.
27
നിങ്ങള്‍ എത്രമാത്രം ദുശ്ശാഠ്യക്കാരും അനുസരണമില്ലാത്തവരുമാണെന്ന് എനിക്ക് അറിയാം; ഞാന്‍ നിങ്ങളുടെകൂടെ ജീവിച്ചിരുന്നപ്പോള്‍ത്തന്നെ നിങ്ങള്‍ സര്‍വേശ്വരനോടു മത്സരിക്കുന്നവരായിരുന്നു. എന്റെ മരണശേഷം എത്ര അധികമായി നിങ്ങള്‍ അവിടുത്തോടു മത്സരിക്കും?
28
നിങ്ങളുടെ സകല ഗോത്രനേതാക്കളെയും അധിപതികളെയും എന്റെ അടുക്കല്‍ വിളിച്ചുകൂട്ടുക. ഇവയെല്ലാം ഞാന്‍ അവരോടു നേരിട്ടു പറയട്ടെ; അവര്‍ക്കെതിരെ ആകാശവും ഭൂമിയും സാക്ഷ്യം വഹിക്കട്ടെ.
29
എന്റെ മരണശേഷം അധര്‍മികളായിത്തീര്‍ന്നു ഞാന്‍ കല്പിച്ച മാര്‍ഗത്തില്‍നിന്നു നിങ്ങള്‍ വ്യതിചലിക്കുമെന്ന് എനിക്കറിയാം. സര്‍വേശ്വരന്റെ മുമ്പില്‍ തിന്മ പ്രവര്‍ത്തിക്കുകയും നിങ്ങളുടെ പ്രവൃത്തികളാല്‍ അവിടുത്തെ പ്രകോപിപ്പിക്കുകയും ചെയ്യും. തല്‍ഫലമായി വരുംകാലങ്ങളില്‍ നിങ്ങള്‍ക്ക് അനര്‍ഥങ്ങളുണ്ടാകും.
30
മോശ ഇസ്രായേല്‍ജനത്തെ ഈ ഗാനം ചൊല്ലി കേള്‍പ്പിച്ചു.
← Chapter 30
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 32 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34