bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 16
Deuteronomy 16
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 17 →
1
ആബീബ്മാസത്തില്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് പെസഹ ആചരിക്കണം; ആബീബ്മാസത്തിലെ ഒരു രാത്രിയിലായിരുന്നല്ലോ അവിടുന്നു നിങ്ങളെ ഈജിപ്തില്‍നിന്ന് വിമോചിപ്പിച്ചത്.
2
തന്റെ നാമം സ്ഥാപിക്കാന്‍ സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു ചെന്ന് അവിടെവച്ചു നിങ്ങളുടെ ആടുമാടുകളെ അവിടുത്തേക്ക് പെസഹായാഗമായി അര്‍പ്പിക്കണം.
3
അതു പുളിപ്പുള്ള അപ്പത്തോടുകൂടി ഭക്ഷിക്കരുത്; കഷ്ടതയുടെ അപ്പമായ പുളിപ്പില്ലാത്ത അപ്പം അതിന്റെകൂടെ ഏഴു ദിവസം ഭക്ഷിക്കണം. തിടുക്കത്തില്‍ ആയിരുന്നല്ലോ നിങ്ങള്‍ ഈജിപ്തുവിട്ടുപോന്നത്; നിങ്ങള്‍ ഈജിപ്തില്‍നിന്നും പുറപ്പെട്ട ദിവസം ആയുഷ്കാലം മുഴുവന്‍ ഓര്‍ക്കാന്‍ അത് ഇടയാക്കും.
4
ഏഴു ദിവസത്തേക്ക് നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിമാവ് കാണരുത്; ഒന്നാം ദിവസം സായാഹ്നത്തില്‍ യാഗമര്‍പ്പിച്ച മാംസത്തില്‍ അല്പംപോലും പിറ്റേ പ്രഭാതത്തിലേക്ക് അവശേഷിക്കരുത്.
5
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കിയ ഏതെങ്കിലും പട്ടണത്തില്‍വച്ച് പെസഹായാഗം അര്‍പ്പിച്ചാല്‍ പോരാ;
6
തന്റെ നാമം വഹിക്കാന്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് തിരഞ്ഞെടുത്ത സ്ഥലത്തുവച്ചുതന്നെ അത് അര്‍പ്പിക്കണം. സായാഹ്നത്തില്‍ സൂര്യന് അസ്തമിക്കുമ്പോള്‍ നിങ്ങള്‍ ഈജിപ്തില്‍നിന്നു രക്ഷപ്രാപിച്ച നേരത്തുതന്നെ അത് അര്‍പ്പിക്കണം.
7
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചുതന്നെ അതിനെ പാകം ചെയ്ത് ഭക്ഷിച്ചശേഷം പിറ്റേദിവസം രാവിലെ സ്വന്തം കൂടാരങ്ങളിലേക്ക് നിങ്ങള്‍ക്കു മടങ്ങിപ്പോകാം.
8
ആറു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം; ഏഴാം ദിവസം നിങ്ങളുടെ ദൈവമായ സര്‍വേശ്വരനുവേണ്ടി ഭയഭക്തിപൂര്‍വം നിങ്ങള്‍ ഒരുമിച്ചുകൂടണം; അന്നു നിങ്ങള്‍ ഒരു ജോലിയും ചെയ്യരുത്.
9
കൊയ്ത്ത് ആരംഭിക്കുന്നതു മുതലുള്ള ഏഴാഴ്ച കണക്കാക്കണം.
10
ദൈവമായ സര്വേശ്വരന് നിങ്ങളെ അനുഗ്രഹിച്ചതിന് തക്കവിധം നിങ്ങളുടെ സ്വമേധാദാനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് അവിടുത്തേക്ക് വാരോത്സവം ആചരിക്കണം.
11
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്റെ നാമം സ്ഥാപിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ച് നിങ്ങളും നിങ്ങളുടെ പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരുമെല്ലാം സര്‍വേശ്വരന്റെ സന്നിധിയില്‍ സമ്മേളിച്ച് ആനന്ദിക്കണം.
12
നിങ്ങള്‍ ഈജിപ്തില്‍ അടിമകളായിരുന്നു എന്നു സ്മരിച്ചുകൊണ്ട് ഈ കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധയോടെ പാലിക്കുക.
13
മെതിക്കളത്തില്‍നിന്നു ധാന്യവും മുന്തിരിച്ചക്കില്‍നിന്നു വീഞ്ഞും ശേഖരിച്ചുകഴിയുമ്പോള്‍ ഏഴു ദിവസത്തേക്കു നിങ്ങള്‍ കൂടാരപ്പെരുന്നാള്‍ ആചരിക്കണം.
14
ഈ പെരുന്നാളില്‍ നിങ്ങളും പുത്രീപുത്രന്മാരും ദാസീദാസന്മാരും നിങ്ങളുടെ പട്ടണങ്ങളില്‍ വസിക്കുന്ന ലേവ്യരും പരദേശികളും അനാഥരും വിധവമാരും എല്ലാം ഉല്ലസിക്കണം.
15
സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്തുവച്ചു നിങ്ങളുടെ ദൈവമായ സര്വേശ്വരന് ഏഴു ദിവസത്തേക്കാണ് ഉത്സവം ആചരിക്കേണ്ടത്. നിങ്ങളുടെ വിളവുകളിലും സകല അധ്വാനങ്ങളിലും അവിടുന്നു നിങ്ങളെ അനുഗ്രഹിക്കും; അതുകൊണ്ട് നിങ്ങള്‍ സന്തോഷിക്കണം.
16
പെസഹ, വാരോത്സവം, കൂടാരപ്പെരുന്നാള്‍ ഈ മൂന്ന് ഉത്സവകാലങ്ങളിലും പുരുഷന്മാരെല്ലാവരും സര്വേശ്വരന് തിരഞ്ഞെടുക്കുന്ന സ്ഥലത്തു വര്‍ഷംതോറും ഒന്നിച്ചു കൂടണം. എന്നാല്‍ അവിടുത്തെ സന്നിധിയില്‍ അവര്‍ വെറുംകൈയോടെ ചെല്ലരുത്.
17
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ അനുഗ്രഹിച്ചതിനൊത്തവിധം നിങ്ങള്‍ സ്വമേധാദാനങ്ങള്‍ കൊണ്ടുചെല്ലണം.
18
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന പട്ടണങ്ങളില്‍ ഓരോ ഗോത്രത്തിനും പ്രത്യേകം ന്യായാധിപന്മാരെയും ചുമതലക്കാരെയും നിയമിക്കണം. അവര്‍ നീതിപൂര്‍വമായ വിധികളാല്‍ ജനത്തിനു ന്യായപാലനം നടത്തണം.
19
അവരുടെ വിധികള്‍ നീതിവിരുദ്ധമോ പക്ഷപാതപരമോ ആയിരിക്കരുത്. അവര്‍ കൈക്കൂലിക്കാര്‍ ആവുകയും അരുത്. കോഴ, ജ്ഞാനികളെപ്പോലും അന്ധരാക്കുകയും ന്യായം വിട്ടു വിധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
20
എല്ലായ്പോഴും നീതിയും ന്യായവും പാലിക്കുക; അങ്ങനെയെങ്കില്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശം നിങ്ങള്‍ കൈവശമാക്കി അവിടെ ദീര്‍ഘകാലം വസിക്കും.
21
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗപീഠം പണിയുമ്പോള്‍ അതിനടുത്ത് അശേരാപ്രതിഷ്ഠയായി വൃക്ഷങ്ങളൊന്നും നടരുത്;
22
അവിടുന്നു വെറുക്കുന്ന സ്തംഭങ്ങള്‍ നാട്ടുകയും അരുത്.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34