bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 24
Deuteronomy 24
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 25 →
1
ഒരാള്‍ വിവാഹം കഴിഞ്ഞു ഭാര്യയുടെ സ്വഭാവദൂഷ്യത്താല്‍ അവളോട് ഇഷ്ടമില്ലാതായാല്‍ വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്ക്കണം.
2
പിന്നീട് അവള് മറ്റൊരുവനെ വിവാഹം കഴിച്ചേക്കാം.
3
രണ്ടാമത്തെ ഭര്‍ത്താവും അവളെ വെറുത്തു വിവാഹമോചനപത്രം കൊടുത്ത് അവളെ വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുകയോ അയാള്‍ മരിക്കുകയോ ചെയ്താല്‍
4
അശുദ്ധയായിത്തീര്‍ന്ന അവളെ ആദ്യം ഉപേക്ഷിച്ച ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്തുകൂടാ. സര്വേശ്വരന് അതു നിന്ദ്യമായി കരുതുന്നു. ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് അവകാശമായി നല്കുന്ന ദേശം നിങ്ങള്‍ പാപം ചെയ്ത് മലിനമാക്കരുത്.
5
നവവരനെ യുദ്ധസേവനത്തിന് അയയ്ക്കുകയോ മറ്റേതെങ്കിലും പൊതുചുമതല ഏല്പിക്കുകയോ ചെയ്യരുത്; അയാള്‍ ഒരു വര്‍ഷം സ്വഭവനത്തില്‍ ഭാര്യയോടൊത്തു സന്തോഷമായി കഴിയട്ടെ.
6
ധാന്യം പൊടിക്കുന്ന തിരികല്ലോ അതിന്റെ മേല്‍ക്കല്ലോ പണയം വാങ്ങരുത്; അതു ജീവന് പണയം വാങ്ങുന്നതിനു തുല്യമാണല്ലോ.
7
ഇസ്രായേല്യനായ സഹോദരനെ തട്ടിക്കൊണ്ടുപോയി അടിമയാക്കുകയോ വില്ക്കുകയോ ചെയ്യുന്നവനെ വധിക്കണം; അങ്ങനെ ആ തിന്മ നിങ്ങളുടെ ഇടയില്‍നിന്നു നീക്കിക്കളയണം.
8
കുഷ്ഠം ബാധിച്ചാല്‍ ലേവ്യനായ പുരോഹിതന് നല്കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നിഷ്കര്‍ഷയോടെ നിങ്ങള്‍ പാലിക്കണം; ഞാന്‍ അവര്‍ക്കു നല്‍കിയിട്ടുള്ള കല്പനകളെല്ലാം നിങ്ങള്‍ ശ്രദ്ധാപൂര്‍വം അനുസരിക്കണം.
9
ഈജിപ്തില്‍നിന്നു നിങ്ങള്‍ പുറപ്പെട്ടുപോന്നപ്പോള്‍ വഴിയില്‍വച്ച് ദൈവമായ സര്വേശ്വരന് മിര്യാമിനോടു ചെയ്തത് ഓര്‍ത്തുകൊള്ളുക.
10
നിങ്ങളുടെ അയല്‍ക്കാരനു വായ്പ കൊടുക്കുമ്പോള്‍ പണയവസ്തു വാങ്ങാന്‍ അയാളുടെ വീട്ടിനുള്ളില്‍ പ്രവേശിക്കരുത്.
11
നീ പുറത്തു നില്ക്കുക; വായ്പ വാങ്ങിയവന് പണയം നിന്റെ അടുക്കല്‍ കൊണ്ടുവരട്ടെ.
12
അയാള്‍ ദരിദ്രനെങ്കില്‍ അയാളുടെ പണയം വച്ച വസ്ത്രത്തില്‍ കിടന്ന് നീ രാത്രിയില്‍ ഉറങ്ങരുത്.
13
അയാള്‍ക്കു കിടന്നുറങ്ങുന്നതിന് സൂര്യനസ്തമിക്കുമ്പോള്‍ പുതപ്പു തിരിച്ചുകൊടുക്കുക; അയാള്‍ നിന്നോടു നന്ദിയുള്ളവനായിരിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ദൃഷ്ടിയില് അതു നീതിപൂര്‍വകമായ പ്രവൃത്തി ആയിരിക്കും.
14
നിസ്സഹായനും ദരിദ്രനുമായ ഒരു കൂലിവേലക്കാരന് നിങ്ങളുടെ സഹോദരനോ നിങ്ങളുടെ പട്ടണത്തില്‍ പാര്‍ക്കുന്ന പരദേശിയോ ആയിരുന്നാലും അയാളെ നിങ്ങള്‍ വിഷമിപ്പിക്കരുത്.
15
സന്ധ്യക്കു മുമ്പായി അന്നത്തെ കൂലി അയാള്‍ക്കു കൊടുക്കണം. ദരിദ്രനായതുകൊണ്ട് അവന് അതു പ്രതീക്ഷിക്കും. അല്ലാത്തപക്ഷം അയാള്‍ നിനക്കെതിരായി സര്‍വേശ്വരനോടു നിലവിളിക്കും; നീ കുറ്റക്കാരനായിത്തീരുകയും ചെയ്യും.
16
മക്കള്‍ക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാര്ക്കുവേണ്ടി മക്കളെയോ വധിക്കരുത്; വധശിക്ഷ അവനവന് ചെയ്യുന്ന പാപത്തിനു മാത്രമുള്ളതായിരിക്കണം.
17
പരദേശിക്കും അനാഥനും നീതി നിഷേധിക്കരുത്; വിധവയുടെ വസ്ത്രം പണയം വാങ്ങരുത്.
18
നിങ്ങള്‍ ഈജിപ്തില്‍ അടിമകള്‍ ആയിരുന്നതും നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ അവിടെനിന്നു വീണ്ടെടുത്തതും ഓര്‍ക്കുക. അതുകൊണ്ടാണ് ഈ കല്പനകള് എല്ലാം അനുസരിക്കണമെന്നു ഞാന്‍ ആവശ്യപ്പെടുന്നത്.
19
നിങ്ങള്‍ വിളവെടുക്കുമ്പോള്‍ വയലില്‍ ഒരു കറ്റ മറന്നുപോയാല്‍ അത് എടുക്കാന്‍ മടങ്ങിപ്പോകരുത്; പരദേശിയോ, അനാഥനോ, വിധവയോ അത് എടുത്തുകൊള്ളട്ടെ; അങ്ങനെ ചെയ്താല്‍ നിങ്ങളുടെ സകല പ്രവൃത്തികളെയും നിങ്ങളുടെ ദൈവമായ സര്വേശ്വരന് അനുഗ്രഹിക്കും.
20
ഒലിവുവൃക്ഷത്തിന്റെ ഫലം തല്ലിപ്പൊഴിച്ചശേഷം അവശേഷിക്കുന്നവ വീണ്ടും തല്ലിപ്പൊഴിക്കരുത്. അതു പരദേശിയോ, അനാഥനോ, വിധവയോ എടുത്തുകൊള്ളട്ടെ.
21
മുന്തിരിത്തോട്ടത്തിലെ വിളവെടുക്കുമ്പോള്‍ കാലാ പെറുക്കരുത്. അതു പരദേശിക്കും അനാഥനും വിധവയ്ക്കും ഉള്ളതായിരിക്കട്ടെ.
22
ഈജിപ്തില്‍ നിങ്ങള്‍ അടിമകളായിരുന്നു എന്ന് ഓര്‍ക്കണം; അതുകൊണ്ടാണ് ഇങ്ങനെ ചെയ്യാന്‍ ഞാന്‍ നിങ്ങളോടു കല്പിക്കുന്നത്.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34