bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 17
Deuteronomy 17
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 18 →
1
വൈകല്യമുള്ള കാളയെയോ ആടിനെയോ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു യാഗമായി അര്‍പ്പിക്കരുത്; അതു സര്‍വേശ്വരനു വെറുപ്പാണ്.
2
അവിടുന്നു നിങ്ങള്‍ക്കു നല്കുന്ന ഏതെങ്കിലും പട്ടണത്തില്‍വച്ച് ആരെങ്കിലും പുരുഷനോ സ്ത്രീയോ അവിടുത്തെ സന്നിധിയില്‍ തിന്മ ചെയ്ത്
3
അവിടുത്തെ ഉടമ്പടി ലംഘിക്കുകയും അവിടുത്തെ കല്പനയ്ക്കു വിരുദ്ധമായി മറ്റു ദേവന്മാരെയോ സൂര്യനെയോ ചന്ദ്രനെയോ നക്ഷത്രങ്ങളെയോ ആരാധിക്കുകയും സേവിക്കുകയും ചെയ്തു എന്ന് അറിഞ്ഞാല്‍ നിങ്ങള്‍ അതിനെപ്പറ്റി വിശദമായി അന്വേഷിക്കണം.
4
ഇസ്രായേലില്‍ ഇങ്ങനെയൊരു മ്ലേച്ഛകാര്യം നടന്നതായി തെളിഞ്ഞാല്‍
5
ആ ദുഷ്ടത പ്രവര്‍ത്തിച്ചയാളെ സ്ത്രീയായാലും പുരുഷനായാലും പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊല്ലണം.
6
രണ്ടോ മൂന്നോ ആളുകളുടെ സാക്ഷ്യത്തെളിവിന്മേല്‍ മാത്രമേ വധശിക്ഷ നല്‍കാവൂ. ഒരു സാക്ഷിയുടെ മാത്രം മൊഴിയെ അടിസ്ഥാനമാക്കി വധിക്കരുത്;
7
അവനെ വധിക്കാന്‍വേണ്ടി ആദ്യം സാക്ഷികളും പിന്നീട് മറ്റു ജനങ്ങളും കല്ലെറിയണം. ഇപ്രകാരം നിങ്ങളുടെ ഇടയില്‍നിന്ന് ആ തിന്മ നീക്കിക്കളയണം.
8
നിങ്ങളുടെ പട്ടണങ്ങളില്‍ കൊലപാതകം, അടിപിടി, നിയമപരമായ അവകാശവാദങ്ങള്‍ എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ക്കു തീര്‍പ്പു കല്പിക്കാന് നിങ്ങളുടെ ന്യായാധിപന്മാര്ക്ക് ബുദ്ധിമുട്ടുണ്ടായാല്‍, നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്നെ ആരാധിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തു പോകണം.
9
അവിടെയുള്ള ലേവ്യരായ പുരോഹിതന്മാരുടെയും അപ്പോഴത്തെ ന്യായാധിപന്റെയും അടുക്കല്‍ വന്ന് ആലോചിക്കണം; അവര്‍ അതിനു തീര്‍പ്പു കല്പിക്കും.
10
അവരുടെ വിധി നിങ്ങള്‍ അനുസരിക്കണം; അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കണം;
11
അവര്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കും അവരുടെ വിധിക്കും അനുസൃതമായി നിങ്ങള്‍ പ്രവര്‍ത്തിക്കണം; അവര്‍ കല്പിക്കുന്ന തീര്‍പ്പില്‍നിന്ന് ഇടംവലം വ്യതിചലിക്കരുത്.
12
ന്യായാധിപനെയോ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു ശുശ്രൂഷ ചെയ്യുന്ന പുരോഹിതനെയോ അനുസരിക്കാത്ത ഏതൊരുവനെയും വധിക്കണം. ഇങ്ങനെ ഇസ്രായേലില്‍നിന്ന് ആ തിന്മ നീക്കിക്കളയണം;
13
ജനം ഈ വാര്‍ത്ത കേട്ട് ഭയപ്പെടും; അവര്‍ പിന്നീട് ധിക്കാരത്തോടെ പെരുമാറുകയില്ല.
14
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നല്കുന്ന ദേശം കൈവശപ്പെടുത്തി അവിടെ വാസമുറപ്പിക്കുമ്പോള്‍ നിങ്ങളുടെ ചുറ്റുപാടുമുള്ള ജനതകള്‍ക്കുള്ളതുപോലെ ‘ഞങ്ങള്‍ക്കും ഒരു രാജാവു വേണം’ എന്നു നിങ്ങള്‍ പറയും.
15
അപ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് തിരഞ്ഞെടുക്കുന്ന ആളിനെത്തന്നെ, നിങ്ങളുടെ രാജാവായി വാഴിക്കണം. അദ്ദേഹം നിങ്ങളുടെ സഹോദരന്മാരില് ഒരാളായിരിക്കണം; ഒരിക്കലും പരദേശി ആയിരിക്കരുത്.
16
നിങ്ങളുടെ രാജാവ് കുതിരകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഇടയാകരുത്; കൂടുതല്‍ കുതിരകളെ സമ്പാദിക്കാനുള്ള ശ്രമത്തില്‍ ജനം ഈജിപ്തിലേക്കു മടങ്ങിപ്പോകാന്‍ അദ്ദേഹം ഇടവരുത്തുകയും അരുത്. മേലാല്‍ ആ വഴിക്ക് തിരിയെ പോകരുതെന്ന് അവിടുന്നു കല്പിച്ചിട്ടുണ്ടല്ലോ.
17
രാജാവിന് അനേകം ഭാര്യമാര്‍ ഉണ്ടായിരിക്കരുത്; അങ്ങനെ ആയാല്‍ അദ്ദേഹത്തിന്റെ ഹൃദയം വഴിതെറ്റിപ്പോകും. അദ്ദേഹം പൊന്നും വെള്ളിയും അധികമായി സമ്പാദിക്കരുത്;
18
അദ്ദേഹം സിംഹാസനസ്ഥനാകുമ്പോള്‍ ലേവ്യപുരോഹിതന്മാര് സൂക്ഷിച്ചിരിക്കുന്ന നിയമസംഹിതയുടെ പകര്‍പ്പ് ഒരു പുസ്തകച്ചുരുളില് എഴുതി എടുക്കണം.
19
ദൈവമായ സര്‍വേശ്വരനെ ഭയപ്പെടാനും ഈ പുസ്തകത്തിലെ അനുശാസനങ്ങള്‍ ശ്രദ്ധയോടെ പാലിക്കാനും വേണ്ടി, ഈ പുസ്തകം അദ്ദേഹം സൂക്ഷിക്കുകയും ആയുഷ്കാലം മുഴുവന്‍ ദിനംപ്രതി വായിക്കുകയും വേണം.
20
മറ്റ് ഇസ്രായേല്യരില്‍നിന്നു താന്‍ ഉയര്‍ന്നവനല്ലെന്നു ചിന്തിക്കാനും അവിടുത്തെ കല്പനകളില്നിന്ന് ഇടംവലം തിരിയാതിരിക്കാനും അതു സഹായിക്കും. അങ്ങനെ അദ്ദേഹവും അദ്ദേഹത്തിന്റെ സന്തതികളും ഇസ്രായേലില്‍ ദീര്‍ഘകാലം വാഴാന്‍ ഇടയാകും.
← Chapter 16
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 18 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34