bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 7
Deuteronomy 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 8 →
1
നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തേക്കു സര്വേശ്വരന് നിങ്ങളെ നയിക്കുമ്പോള്‍ അവിടുന്ന് നിങ്ങളെക്കാള്‍ സംഖ്യാബലമുള്ളവരും ശക്തരുമായ ഹിത്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, കനാന്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നീ ഏഴു ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്നു നിഷ്കാസനം ചെയ്യും.
2
നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കുകയും നിങ്ങള്‍ അവരോട് ഏറ്റുമുട്ടുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അവരെ നിശ്ശേഷം സംഹരിക്കണം; അവരോടു കരുണ കാണിക്കുകയോ അവരുമായി ഉടമ്പടി ചെയ്യുകയോ അരുത്.
3
അവരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടരുത്; നിങ്ങളുടെ പുത്രിമാരെ അവര്‍ക്കു വിവാഹം ചെയ്തുകൊടുക്കുകയോ അവരുടെ പുത്രിമാരില്‍നിന്നു നിങ്ങളുടെ പുത്രന്മാര്ക്ക് ഭാര്യമാരെ സ്വീകരിക്കുകയോ അരുത്.
4
അങ്ങനെ ചെയ്താല്‍ നിങ്ങളുടെ മക്കളെ അവര്‍ സര്‍വേശ്വരനില്‍നിന്ന് അകറ്റുകയും അവര്‍ അന്യദേവന്മാരെ ആരാധിക്കാന്‍ ഇടയാകുകയും ചെയ്യും. അപ്പോള്‍ അവിടുത്തെ കോപം നിങ്ങളുടെ നേരേ ജ്വലിക്കും. അവിടുന്നു നിങ്ങളെ നശിപ്പിക്കും.
5
അതുകൊണ്ട് നിങ്ങള്‍ അവരുടെ യാഗപീഠങ്ങള്‍ ഇടിച്ചുനിരത്തണം; അവരുടെ ബിംബങ്ങള്‍ തകര്‍ക്കണം; അവരുടെ അശേരാപ്രതിഷ്ഠകളെ വെട്ടി വീഴ്ത്തണം; അവരുടെ വിഗ്രഹങ്ങളെല്ലാം തീയില്‍ ചുട്ടുകളയണം.
6
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ വേര്‍തിരിക്കപ്പെട്ട ജനമാണ്. നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു സ്വന്തജനമായിരിക്കാന്‍ ഭൂമിയിലെ സകല ജനതകളില്‍നിന്നും നിങ്ങളെ മാത്രം തിരഞ്ഞെടുത്തിരിക്കുന്നു;
7
മറ്റു ജനതകളെക്കാള്‍ സംഖ്യാബലം കൂടുതലുണ്ടായിരുന്നതുകൊണ്ടല്ല സര്വേശ്വരന് നിങ്ങളെ സ്നേഹിച്ചു തിരഞ്ഞെടുത്തത്. ഭൂമിയിലുള്ള സകല ജനതകളിലും വച്ചു നിങ്ങള്‍ എണ്ണത്തില്‍ കുറവായിരുന്നു.
8
എന്നാല്‍ അവിടുന്നു നിങ്ങളെ സ്നേഹിച്ചു; നിങ്ങളുടെ പൂര്‍വപിതാക്കന്മാരോടു ചെയ്ത വാഗ്ദാനം പാലിക്കുകയും ചെയ്തു; അതുകൊണ്ടാണ് അവിടുന്നു തന്റെ മഹാശക്തി ഉപയോഗിച്ച് ഈജിപ്തിലെ രാജാവായ ഫറവോയുടെ അടിമത്തത്തില്‍നിന്നു നിങ്ങളെ മോചിപ്പിച്ചത്.
9
നിങ്ങളുടെ ദൈവമായ സര്വേശ്വരന് തന്നെയാണു ദൈവം എന്ന് അറിഞ്ഞുകൊള്‍ക. അവിടുത്തെ സ്നേഹിക്കുകയും അവിടുത്തെ കല്പനകള് അനുസരിക്കുകയും ചെയ്യുന്നവരോട് അവിടുന്ന് ആയിരം തലമുറവരെ തന്റെ ഉടമ്പടി പാലിക്കുകയും തന്റെ സുസ്ഥിരസ്നേഹം പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
10
എന്നാല്‍ അവിടുന്നു തന്നെ വെറുക്കുന്നവരെ നശിപ്പിച്ച് പ്രതികാരം ചെയ്യും. അതിന് അവിടുന്ന് ഒരിക്കലും മടിക്കുകയില്ല.
11
അതുകൊണ്ട് ഇന്നു ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന നിയമങ്ങളും ചട്ടങ്ങളും അനുശാസനങ്ങളും പാലിക്കാന്‍ ശ്രദ്ധിച്ചുകൊള്വിന്.
12
“ഈ കല്പനകള് ശ്രദ്ധിച്ച് അനുസരിക്കുന്നതില്‍ നിങ്ങള്‍ ജാഗരൂകരായിരുന്നാല്‍ സര്വേശ്വരന് നിങ്ങളുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ള ഉടമ്പടിയും സുസ്ഥിരസ്നേഹവും നിങ്ങളോടു പുലര്‍ത്തും.
13
അവിടുന്നു നിങ്ങളെ സ്നേഹിക്കും; നിങ്ങളെ അനുഗ്രഹിക്കും; നിങ്ങളെ വര്‍ധിപ്പിക്കും. നിങ്ങള്‍ക്കു സന്താനസമൃദ്ധിയുണ്ടാകും. നിങ്ങളുടെ ഭൂമി ഫലപുഷ്ടമാകും. ധാന്യവും വീഞ്ഞും എണ്ണയും വര്‍ധിപ്പിക്കും. നിങ്ങളുടെ കന്നുകാലികളും ആടുമാടുകളും അവിടുത്തെ അനുഗ്രഹത്താല്‍ പെരുകും.
14
മറ്റു ജനതകളെക്കാള്‍ നിങ്ങള്‍ അനുഗൃഹീതരാകും. നിങ്ങള്‍ക്കോ നിങ്ങളുടെ കന്നുകാലികള്‍ക്കോ ആണിനോ പെണ്ണിനോ വന്ധ്യത ബാധിക്കുകയില്ല.
15
സകല രോഗങ്ങളെയും സര്വേശ്വരന് നിങ്ങളില്‍നിന്നു നീക്കും. ഈജിപ്തില്‍ നിങ്ങള്‍ കണ്ട ദുര്‍വ്യാധികള്‍ അവിടുന്ന് നിങ്ങളുടെമേല്‍ വരുത്തുകയില്ല; നിങ്ങളുടെ ശത്രുക്കളുടെമേല്‍ അവ വരുത്തും.
16
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൈയില്‍ ഏല്പിക്കുന്ന സകല ജനതകളെയും സംഹരിച്ചുകളയണം; നിങ്ങള്‍ അവരോടു കരുണ കാട്ടരുത്. അവരുടെ ദേവന്മാരെ നിങ്ങള്‍ ആരാധിക്കരുത്. അതു നിങ്ങള്‍ക്കു കെണിയായിത്തീരും.”
17
“ഈ ജനതകള്‍ ഞങ്ങളെക്കാള്‍ വലിയവര്‍; ഇവരെ തുരത്താന്‍ എങ്ങനെ സാധിക്കും എന്നു നിങ്ങള്‍ ചിന്തിക്കരുത്.
18
നിങ്ങള്‍ അവരെ ഭയപ്പെടണ്ടാ. ഫറവോയോടും ഈജിപ്ത് മുഴുവനോടും നിങ്ങളുടെ ദൈവമായ സര്വേശ്വരന് ചെയ്തതെന്തെന്ന് ഓര്‍മിക്കുക;
19
നിങ്ങള്‍ നേരില്‍ക്കണ്ട മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, കരബലം, നീട്ടിയ ഭുജം എന്നിവയാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ അവിടെനിന്നു മോചിപ്പിച്ചു. നിങ്ങള്‍ ഭയപ്പെടുന്ന ജനതകളോടെല്ലാം അവിടുന്ന് അതുപോലെതന്നെ പ്രവര്‍ത്തിക്കും.
20
മാത്രമല്ല നിങ്ങളില്‍നിന്നു രക്ഷപെട്ട് ഒളിക്കുന്നവരെ നശിപ്പിക്കാന്‍ അവിടുന്നു കടന്നലിനെ അയയ്ക്കും.
21
ഈ ജനതകളെ ഭയപ്പെടണ്ടാ; നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ കൂടെയുണ്ട്; അവിടുന്നു വലിയവനും ഭയം ജനിപ്പിക്കുന്നവനുമായ ദൈവമാണ്.
22
നിങ്ങള്‍ മുന്നേറുന്നതിനൊപ്പം ഈ ജനതകളെ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയും. നിങ്ങള്‍ അവരെ ഒറ്റയടിക്കു നശിപ്പിക്കരുത്. അങ്ങനെ ചെയ്താല്‍ കാട്ടുമൃഗങ്ങള്‍ പെരുകി നിങ്ങള്‍ക്കു ശല്യമുണ്ടാകും.
23
നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവരെ നിങ്ങളുടെ കൈയില്‍ ഏല്പിക്കും; ഉന്മൂലനാശം സംഭവിക്കുംവരെ അവരില്‍ പരിഭ്രാന്തി നിലനില്ക്കും.
24
അവരുടെ രാജാക്കന്മാരെ അവിടുന്നു നിങ്ങളുടെ കൈയില്‍ ഏല്പിക്കും; നിങ്ങള്‍ അവരെ സംഹരിക്കണം. അവരെക്കുറിച്ചുള്ള ഓര്മ പോലും അവശേഷിക്കരുത്. നിങ്ങള്‍ അവരെ നിശ്ശേഷം നശിപ്പിക്കുവോളം ആരും നിങ്ങളെ തടയുകയില്ല.
25
അവരുടെ ദേവന്മാരുടെ വിഗ്രഹങ്ങളെ നിങ്ങള്‍ ചുട്ടുകളയണം; അവയിലുള്ള വെള്ളിയോ, പൊന്നോ ആഗ്രഹിക്കുകയോ സ്വന്തമാക്കുകയോ അരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ കെണിയില്‍ അകപ്പെടും. നിങ്ങളുടെ ദൈവമായ സര്വേശ്വരന് വിഗ്രഹാരാധന നിന്ദ്യമാണല്ലോ.
26
നിന്ദ്യമായതൊന്നും നിങ്ങളുടെ ഭവനങ്ങളില്‍ കൊണ്ടുപോകരുത്; അങ്ങനെ ചെയ്താല്‍ വിഗ്രഹങ്ങളെപ്പോലെ നിങ്ങളും ശാപഗ്രസ്തരാകും. അവ നിങ്ങള്‍ക്ക് അറപ്പും വെറുപ്പും ആയിരിക്കണം; അവ ശാപഗ്രസ്തമാണല്ലോ.”
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Recommended Reading
Commentary
Deuteronomy Commentaries
→
Devotional
Deuteronomy Devotional Guide
→
Get This Bible
BSI Study Bible
→