bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 33
Deuteronomy 33
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 34 →
1
ദൈവപുരുഷനായ മോശ തന്റെ മരണത്തിനു മുമ്പ് ഇസ്രായേല്‍ജനത്തെ അനുഗ്രഹിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു:
2
സര്വേശ്വരന് സീനായ് മലയില്‍നിന്നു വന്നു; നമുക്കുവേണ്ടി സേയീരില്‍നിന്ന് ഉദിച്ചു; പാരാന്‍മലയില്‍നിന്നു പ്രകാശിച്ചു; ബഹുസഹസ്രം വിശുദ്ധരോടൊത്തു വന്നു; വലതുകൈയില്‍ അഗ്നി ജ്വലിച്ചിരുന്നു.
3
സര്വേശ്വരന് സ്വജനത്തെ സ്നേഹിച്ചു അവിടുത്തേക്കു വേര്തിരിക്കപ്പെട്ടവര് തൃക്കരങ്ങളിലിരിക്കുന്നു. അവിടുത്തെ പാദാന്തികത്തില്‍ ഇരുന്ന്; അവിടുത്തെ ഉപദേശങ്ങള്‍ അവര്‍ സ്വീകരിച്ചു.
4
യാക്കോബിന്റെ സന്തതികള്‍ക്ക് അവകാശമായി ധര്‍മശാസ്ത്രം മോശ നമുക്കു നല്കി;
5
ജനത്തിന്റെ തലവന്മാരും ഇസ്രായേല്‍ഗോത്രങ്ങളും ഒന്നിച്ചുകൂടി അപ്പോള്‍ യെശൂരൂനില്‍ സര്‍വേശ്വരനായിരുന്നു രാജാവ്.
6
രൂബേന്‍ഗോത്രം ജീവിക്കട്ടെ; അവര്‍ നശിക്കാതിരിക്കട്ടെ; എന്നാല്‍ അതിലെ ജനം പരിമിതമായിരിക്കട്ടെ.
7
യെഹൂദാഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സര്‍വേശ്വരാ, യെഹൂദായുടെ വിളി കേള്‍ക്കണമേ; അവരെ അവിടുത്തെ ജനത്തോടു ചേര്‍ക്കണമേ; സ്വന്തം കൈകള്‍കൊണ്ട് അവിടുന്നു അവരുടെ രക്ഷയ്ക്കായി പൊരുതണമേ; അവരുടെ ശത്രുക്കള്‍ക്ക് എതിരെ അവരെ സഹായിക്കണമേ.
8
ലേവിഗോത്രത്തെ സംബന്ധിച്ചു പറഞ്ഞു: തുമ്മീമും ഊറീമും അവിടുത്തെ വിശ്വസ്തര്‍ക്ക് നല്കണമേ; മസ്സയില്‍വച്ച് അവിടുന്ന് അവരെ പരീക്ഷിച്ചു; മെരീബാ ജലാശയത്തിങ്കല്‍വച്ച് അവിടുന്ന് അവരോടു കലഹിച്ചു.
9
അവര്‍ മാതാപിതാക്കളെ അവഗണിച്ചു; സഹോദരങ്ങളെ കൈയൊഴിഞ്ഞു; കുഞ്ഞുങ്ങളെയും അവഗണിച്ചു. അവിടുത്തെ കല്പനകള് അവര്‍ അനുസരിച്ചു; അവിടുത്തെ ഉടമ്പടി പാലിച്ചു;
10
അവര്‍ യാക്കോബുവംശജരെ അവിടുത്തെ അനുശാസനങ്ങളും ഇസ്രായേല്യരെ അവിടുത്തെ ധര്‍മശാസ്ത്രവും പഠിപ്പിക്കും. അവിടുത്തെ സന്നിധിയില്‍ ധൂപവും യാഗപീഠത്തില്‍ സമ്പൂര്‍ണ ഹോമയാഗവും അവര്‍ അര്‍പ്പിക്കും.
11
സര്‍വേശ്വരാ, അവരെ അനുഗ്രഹിച്ചു സമ്പന്നരാക്കണമേ; അവരുടെ അധ്വാനത്തെ ആശീര്‍വദിച്ചാലും. അവരെ എതിര്‍ക്കുന്നവര്‍ എഴുന്നേല്ക്കാത്തവിധം അവരുടെ അരക്കെട്ടുകള്‍ തകര്‍ക്കണമേ.
12
ബെന്യാമീന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: അവര്‍ സര്‍വേശ്വരനു പ്രിയങ്കരര്‍ അവര്‍ അവിടുത്തെ സമീപെ സുരക്ഷിതരായി പാര്‍ക്കുന്നു. അവിടുന്ന് അവരെ എപ്പോഴും കാക്കുന്നു; അവിടുത്തെ ചുമലുകളില്‍ അവര്‍ സുരക്ഷിതരായിരിക്കുന്നു.
13
യോസേഫ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആകാശത്തിലെ വിശിഷ്ടമായ മഞ്ഞും അഗാധതയില്‍നിന്നുള്ള നീരുറവയുംകൊണ്ട് സര്വേശ്വരന് അവരുടെ ദേശത്തെ അനുഗ്രഹിക്കുമാറാകട്ടെ.
14
സൂര്യപ്രകാശത്തില്‍ വിളയുന്ന വിശിഷ്ടഫലങ്ങളാലും തക്കകാലത്ത് ലഭിക്കുന്ന വിഭവങ്ങളാലും
15
പുരാതന പര്‍വതങ്ങളിലെ ശ്രേഷ്ഠ ഫലങ്ങളാലും ശാശ്വതപര്‍വതങ്ങളുടെ മികച്ച ഉല്‍പ്പന്നങ്ങളാലും ഭൂമിയിലെ വിശിഷ്ട ഫലങ്ങളാലും അവയുടെ സമൃദ്ധിയാലും
16
മുള്‍പ്പടര്‍പ്പില്‍ നിവസിച്ച സര്‍വേശ്വരന്റെ അനുഗ്രഹം യോസേഫിന്റെ ശിരസ്സില്‍ സഹോദരന്മാരുടെ കൂട്ടത്തില്‍ പ്രഭുവായിരുന്നവന്റെ കിരീടത്തില്‍തന്നെ വരുമാറാകട്ടെ.
17
അവരുടെ കരുത്ത് കടിഞ്ഞൂല്‍ക്കൂറ്റനു തുല്യം; അവരുടെ കൊമ്പുകള്‍ കാട്ടുപോത്തിന്റേതിനു സമാനം; അവകൊണ്ട് അവര്‍ സകല ജനതയെയും ഭൂമിയുടെ അറുതിവരെ ഓടിക്കും. ഈ കൊമ്പുകളാണ് എഫ്രയീമിന്റെ പതിനായിരങ്ങള്‍; മനശ്ശെയുടെ ആയിരങ്ങള്‍.
18
സെബൂലൂന്‍ഗോത്രത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു: സെബൂലൂനേ, നിന്റെ പ്രയാണങ്ങളിലും ഇസ്സാഖാരേ, നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക;
19
അവര്‍ ജനതകളെ പര്‍വതങ്ങളിലേക്കു ക്ഷണിച്ചുവരുത്തും; അവിടെ നീതിയാഗങ്ങള്‍ അര്‍പ്പിക്കും. അവര്‍ സമുദ്രത്തിന്റെ സമൃദ്ധി വലിച്ചുകുടിക്കും; മണലിലെ നിഗൂഢനിക്ഷേപങ്ങളും.
20
ഗാദ്ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ഗാദിന്റെ ദേശം വിസ്തൃതമാക്കുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍; സിംഹത്തെപ്പോലെ അവന് പതുങ്ങിക്കിടക്കുന്നു കൈയോ തലയോ കടിച്ചുകീറുവാന്‍ തന്നെ.
21
നാടിന്റെ ഏറ്റവും നല്ല ഭാഗം അവര്‍ തിരഞ്ഞെടുത്തു; നേതാവിന്റെ ഓഹരി തങ്ങള്‍ക്കായി അവര്‍ വേര്‍തിരിച്ചു. ജനനേതാക്കളോടൊത്ത് അവര്‍ വന്നു സര്‍വേശ്വരന്റെ നീതിയും വിധികളും അവര്‍ ഇസ്രായേലില്‍ നടപ്പാക്കി.
22
ദാന്‍ഗോത്രത്തെക്കുറിച്ച് അവന് ഇപ്രകാരം പറഞ്ഞു: ദാന്‍ ഒരു സിംഹക്കുട്ടി; അവന് ബാശാനില്‍നിന്നു കുതിച്ചു ചാടുന്നു.
23
നഫ്താലിഗോത്രത്തെക്കുറിച്ചു പറഞ്ഞു: സര്‍വേശ്വരന്റെ പ്രസാദത്താല്‍ നഫ്താലി സംതൃപ്തന്‍; സര്‍വേശ്വരന്റെ അനുഗ്രഹത്താല്‍ അവന് സമ്പൂര്‍ണന്‍. ഗലീലാതടാകവും ദക്ഷിണദേശവും കൈവശമാക്കുക.
24
ആശേര്‍ഗോത്രത്തെക്കുറിച്ചു പറഞ്ഞു: ആശേര്‍ഗോത്രം മറ്റു ഗോത്രങ്ങളില്‍ ഏറ്റവും അനുഗൃഹീതമായിരിക്കട്ടെ; സഹോദരന്മാരില് അവര്‍ ഏറ്റവും പ്രിയങ്കരരാകട്ടെ. അവരുടെ ദേശത്ത് ഒലിവുമരങ്ങള്‍ സമൃദ്ധമായി ഉണ്ടാകട്ടെ;
25
അവരുടെ പട്ടണവാതില്‍ ഇരുമ്പും പിത്തളയുംകൊണ്ട് സുരക്ഷിതമായിരിക്കും. അവര്‍ ജീവപര്യന്തം സുരക്ഷിതരായിരിക്കട്ടെ.
26
യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരു ദൈവവുമില്ല; അവിടുന്നു നിങ്ങളുടെ സഹായത്തിനായി ആകാശങ്ങളില്‍ സഞ്ചരിക്കുന്നു. മഹത്ത്വപൂര്‍ണനായ അവിടുന്നു മേഘാരൂഢനായി വരുന്നു.
27
നിത്യനായ ദൈവം നിങ്ങളുടെ അഭയം; അവിടുത്തെ ശാശ്വതഭുജങ്ങള് നിങ്ങളെ താങ്ങും. അവരെ സംഹരിക്കുക എന്നു പറഞ്ഞുകൊണ്ട് അവിടുന്നു നിങ്ങളുടെ ശത്രുക്കളെ നിങ്ങളുടെ മുമ്പില്‍നിന്ന് ഓടിച്ചുകളഞ്ഞു;
28
യാക്കോബിന്റെ സന്തതികള്‍ സുരക്ഷിതരായി വസിക്കും. ധാന്യവും വീഞ്ഞും നിറഞ്ഞ ദേശത്ത് അവര്‍ തനിച്ചു പാര്‍ക്കും; ആകാശം മഞ്ഞു പൊഴിക്കും; അവരുടെ നിലം നനയ്ക്കപ്പെടും.
29
ഇസ്രായേലേ, നിങ്ങള്‍ എത്ര അനുഗൃഹീതര്‍! നിങ്ങള്‍ക്കു തുല്യരായി ആരുണ്ട്? നിങ്ങള്‍ സര്‍വേശ്വരനാല്‍ രക്ഷിക്കപ്പെട്ട ജനം; അവിടുന്നു നിങ്ങളെ സഹായിക്കുന്ന പരിചയും നിങ്ങളെ മഹത്ത്വം അണിയിക്കുന്ന വാളും ആകുന്നു. ശത്രുക്കള്‍ നിങ്ങളുടെ കാരുണ്യം യാചിക്കും; നിങ്ങള്‍ അവരെ ചവുട്ടിമെതിക്കും.
← Chapter 32
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 34 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34