bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 28
Deuteronomy 28
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 29 →
1
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കുകയും ഞാന്‍ ഇന്നു നല്കുന്ന അവിടുത്തെ കല്പനകള് വിശ്വസ്തതയോടെ പാലിക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങളെ ഭൂമിയിലെ ഏറ്റവും വലിയ ജനതയാക്കും.
2
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിച്ചു ജീവിച്ചാല്‍ ഈ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു ലഭിക്കും.
3
പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ അനുഗൃഹീതരാകും;
4
അവിടുന്നു നിങ്ങളുടെ സന്താനങ്ങളെയും വയലിലെ വിളവുകളെയും മൃഗങ്ങളെയും ആടുമാടുകളെയും അനുഗ്രഹിക്കും.
5
നിങ്ങളുടെ കുട്ടകളും മാവു കുഴയ്ക്കുന്ന തൊട്ടികളും സര്വേശ്വരന് അനുഗ്രഹിക്കും;
6
നിങ്ങളുടെ സകല പ്രവൃത്തികളിലും അവിടുത്തെ അനുഗ്രഹം ഉണ്ടാകും.
7
ശത്രുക്കള്‍ നിങ്ങളെ ആക്രമിക്കുമ്പോള്‍ സര്വേശ്വരന് അവരെ തോല്പിക്കും; അവന് നിങ്ങള്‍ക്കെതിരെ ഒരു വഴിയെ ഒരുമിച്ചുവരും; എന്നാല്‍ ഏഴു വഴിയെ പിന്തിരിഞ്ഞോടും.
8
അവിടുന്ന് നിങ്ങളുടെ അധ്വാനത്തെ അനുഗ്രഹിക്കും; നിങ്ങളുടെ കളപ്പുരകളെ അനുഗ്രഹിക്കും. നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശത്തു നിങ്ങളെ അനുഗ്രഹിക്കും.
9
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വഴികളില്‍ നടക്കുകയും അവിടുന്നു നല്കുന്ന കല്പനകള് പാലിക്കുകയും ചെയ്താല്‍ അവിടുന്നു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളെ അവിടുത്തെ വേര്‍തിരിക്കപ്പെട്ട ജനമാക്കിത്തീര്‍ക്കും.
10
നിങ്ങള്‍ അവിടുത്തെ സ്വന്തജനമാകുന്നു എന്നു ഭൂമിയിലെ സകല ജനതകളും അറിയും; അവര്‍ നിങ്ങളെ ഭയപ്പെടുകയും ചെയ്യും.
11
നിങ്ങള്‍ക്കു നല്കുമെന്നു സര്വേശ്വരന് നിങ്ങളുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശത്ത് അവിടുന്നു നിങ്ങള്‍ക്കു നിരവധി സന്താനങ്ങളെയും കന്നുകാലികളെയും നല്‍കും; നിങ്ങളുടെ വിളവും വര്‍ധിപ്പിക്കും;
12
സര്വേശ്വരന് ആകാശത്തിലെ തന്റെ വിശിഷ്ട സംഭരണികള്‍ തുറന്ന് നിങ്ങളുടെ ദേശത്തിനു യഥാസമയം മഴ നല്‍കും; നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും അവിടുന്ന് അനുഗ്രഹിക്കും. നിങ്ങള്‍ മറ്റു പല ജനതകള്‍ക്കും വായ്പ കൊടുക്കും; എന്നാല്‍ നിങ്ങള്‍ക്കു വായ്പ വാങ്ങേണ്ടിവരികയില്ല.
13
ഞാന്‍ ഇന്നു നിങ്ങള്‍ക്കു നല്കുന്ന സര്‍വേശ്വരന്റെ കല്പനകള് ശ്രദ്ധാപൂര്‍വം അനുസരിച്ചാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് ജനതകളുടെ നേതൃത്വം നല്‍കും. നിങ്ങളുടെ സ്ഥാനം മുന്നിലായിരിക്കും; പിന്നില്‍ ആയിരിക്കുകയില്ല. നിങ്ങള്‍ക്ക് എന്നും പുരോഗതി ഉണ്ടാകും; അധോഗതി സംഭവിക്കുകയില്ല.
14
ഞാന്‍ ഇന്നു നിങ്ങളോട് കല്പിക്കുന്നതില്‍നിന്ന് വ്യതിചലിച്ച് അന്യദേവന്മാരെ അനുഗമിക്കുകയോ സേവിക്കുകയോ ചെയ്യരുത്.
15
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതെയോ ഞാന്‍ ഇന്നു നല്കുന്ന കല്പനകളും ചട്ടങ്ങളും അനുശാസനങ്ങളും വിശ്വസ്തമായി പാലിക്കാതെയോ ഇരുന്നാല്‍ ഈ ശാപങ്ങള്‍ നിങ്ങളുടെമേല്‍ പതിക്കും.
16
പട്ടണങ്ങളിലും വയലുകളിലും നിങ്ങള്‍ ശാപഗ്രസ്തരാകും;
17
നിങ്ങളുടെ കുട്ടകളും മാവു കുഴയ്ക്കുന്ന തൊട്ടികളും ശപിക്കപ്പെടും;
18
നിങ്ങളുടെ സന്താനങ്ങളും ധാന്യവിളവുകളും കന്നുകാലികളും ആട്ടിന്‍പറ്റവും ശപിക്കപ്പെടും.
19
നിങ്ങളുടെ സകല പ്രവൃത്തികളിലും നിങ്ങള്‍ ശപിക്കപ്പെട്ടവരായിത്തീരും.
20
നിങ്ങള്‍ തിന്മ ചെയ്ത് സര്‍വേശ്വരനെ ഉപേക്ഷിച്ചാല്‍ നിങ്ങള്‍ ചെയ്യുന്ന സകല പ്രവൃത്തികളെയും അവിടുന്ന് വിഫലമാക്കുകയും നിങ്ങള്‍ക്ക് വിഭ്രാന്തിയും ശാപവും വരുത്തുകയും ചെയ്യും;
21
നിങ്ങള്‍ അതിവേഗം നശിക്കും. നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് തുടര്‍ച്ചയായി നിങ്ങളുടെമേല്‍ മഹാമാരികള്‍ അയയ്ക്കും.
22
ക്ഷയം, ജ്വരം, നീര്‍വീക്കം, അത്യുഷ്ണം, വാള്, വിഷക്കാറ്റ്, പൂപ്പല്‍ എന്നീ രോഗങ്ങള്‍ സര്വേശ്വരന് നിങ്ങളുടെമേല്‍ വരുത്തും. നിങ്ങള്‍ നശിച്ചുതീരുന്നതുവരെ അവ നിങ്ങളെ പിന്തുടരും.
23
ആകാശം മഴ നല്കുകയില്ല; ഭൂമി ഇരുമ്പുപോലെ കടുപ്പമുള്ളതായിത്തീരും.
24
നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ അവിടുന്ന് നിങ്ങളുടെ ദേശത്ത് മഴയ്ക്കു പകരം പൂഴിക്കാറ്റും മണല്‍ക്കാറ്റും അയയ്ക്കും.
25
ശത്രുക്കളുടെ മുമ്പില്‍ അവിടുന്നു നിങ്ങളെ പരാജിതരാക്കും. ഒരു വഴിയില്‍ക്കൂടി നിങ്ങള്‍ അവരുടെ നേരെ ചെല്ലും; എന്നാല്‍ ഏഴു വഴിയില്‍കൂടി നിങ്ങള്‍ പിന്തിരിഞ്ഞോടും. നിങ്ങള്‍ക്കു നേരിട്ട അനുഭവം കാണുമ്പോള്‍ ഭൂമിയിലെ സകല രാജ്യങ്ങളും പരിഭ്രമിക്കും.
26
നിങ്ങളുടെ ശവശരീരങ്ങള്‍ ആകാശത്തിലെ പക്ഷികള്‍ക്കും ഭൂമിയിലെ മൃഗങ്ങള്‍ക്കും ഇരയായിത്തീരും; അവയെ ആട്ടിയോടിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
27
ഈജിപ്തില്‍ ഉണ്ടായതുപോലെയുള്ള പരുക്കള്‍, വ്രണങ്ങള്‍, ചൊറി, ചിരങ്ങ് എന്നിവകൊണ്ട് അവിടുന്ന് നിങ്ങളെ പീഡിപ്പിക്കും; അവയില്‍നിന്നു നിങ്ങള്‍ക്കു മോചനം ഉണ്ടാകുകയില്ല.
28
സര്വേശ്വരന് നിങ്ങള്‍ക്കു ഭ്രാന്തും അന്ധതയും മനോവിഭ്രാന്തിയും വരുത്തും.
29
അന്ധന് ഇരുട്ടില്‍ തപ്പിനടക്കുന്നതുപോലെ നിങ്ങള്‍ ഉച്ചസമയത്ത് തപ്പിനടക്കും. ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് വിജയം ഉണ്ടാകുകയില്ല. നിങ്ങള്‍ എപ്പോഴും പീഡിതരും ചൂഷിതരും ആയിരിക്കും; നിങ്ങളെ വിടുവിക്കാന്‍ ആരും കാണുകയില്ല.
30
നിങ്ങള്‍ ഒരു സ്ത്രീയുമായി വിവാഹനിശ്ചയം നടത്തും; എന്നാല്‍ മറ്റൊരാള്‍ അവളെ വിവാഹം കഴിക്കും; നിങ്ങള്‍ വീടു പണിയും; എങ്കിലും അതില്‍ പാര്‍ക്കുകയില്ല; നിങ്ങള്‍ മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; എന്നാല്‍ ഫലം അനുഭവിക്കുകയില്ല.
31
നിങ്ങളുടെ കാളയെ നിങ്ങള്‍ നോക്കിനില്‍ക്കെ കൊല്ലും; എന്നാല്‍ അതിന്റെ മാംസം നിങ്ങള്‍ ഭക്ഷിക്കുകയില്ല. കഴുതകളെ നിങ്ങളുടെ മുമ്പില്‍നിന്നു ബലമായി പിടിച്ചുകൊണ്ടു പോകും; അവയെ തിരികെ കിട്ടുകയില്ല. നിങ്ങളുടെ ആടുകളെ ശത്രുക്കള്‍ പിടിച്ചുകൊണ്ടുപോകും; നിങ്ങളെ സഹായിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
32
നിങ്ങളുടെ പുത്രീപുത്രന്മാര് അന്യജനതകള്‍ക്ക് അടിമകളായിത്തീരും; അവരെ തടയാന്‍ നിങ്ങളുടെ കൈ അശക്തമായിരിക്കും; അവരുടെ തിരിച്ചുവരവു കാത്ത് നിങ്ങളുടെ കണ്ണ് കുഴയും.
33
നിങ്ങളുടെ കൈകളുടെ അധ്വാനഫലവും വിളവുകളും നിങ്ങള്‍ അറിയാത്ത ജനം അനുഭവിക്കും; നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ നിങ്ങള്‍ പീഡിതരും മര്‍ദ്ദിതരും ആയിരിക്കും;
34
നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കും;
35
നിങ്ങളുടെ കാലുകളിലും കാല്‍മുട്ടുകളിലും മാത്രമല്ല, ഉള്ളങ്കാല്‍മുതല്‍ നെറുകവരെ ഒരിക്കലും ഭേദമാകാത്ത വ്രണങ്ങള്‍ വരുത്തി സര്വേശ്വരന് നിങ്ങളെ ശിക്ഷിക്കും.
36
നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ഒരിക്കലും പാര്‍ത്തിട്ടില്ലാത്ത ദേശത്തേക്കു നിങ്ങളെയും നിങ്ങളുടെ രാജാവിനെയും അവിടുന്നു കൊണ്ടുപോകും; അവിടെ നിങ്ങള്‍ കല്ലും മരവുംകൊണ്ടു നിര്‍മ്മിച്ച ദേവന്മാരെ പൂജിക്കും.
37
സര്വേശ്വരന് നിങ്ങളെ ചിതറിക്കുന്ന ദേശത്തെ ജനം നിങ്ങള്‍ക്കു സംഭവിച്ചതു കാണുമ്പോള്‍ സംഭീതരാകും; നിങ്ങള്‍ പഴഞ്ചൊല്ലും പരിഹാസപാത്രവും ആയിത്തീരും.
38
നിങ്ങള്‍ വയലില്‍ ധാരാളം വിത്തു വിതയ്ക്കും; എന്നാല്‍ വെട്ടുക്കിളി തിന്നുതീര്‍ക്കുന്നതുകൊണ്ട് വളരെ കുറച്ചു മാത്രമേ കൊയ്തെടുക്കൂ.
39
നിങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ നട്ടുണ്ടാക്കി അവ ചെത്തി ഒരുക്കും; എന്നാല്‍ പുഴു അവ നശിപ്പിക്കുന്നതുകൊണ്ട് അവയുടെ ഫലം നിങ്ങള്‍ ശേഖരിക്കുകയോ അവയില്‍നിന്ന് വീഞ്ഞ് കുടിക്കുകയോ ചെയ്യുകയില്ല.
40
ഒലിവുവൃക്ഷങ്ങള്‍ നിങ്ങളുടെ ദേശത്തെല്ലാം ഉണ്ടാകും; എന്നാല്‍ ഫലങ്ങള്‍ പൊഴിഞ്ഞുപോകുന്നതുകൊണ്ട് അവയുടെ എണ്ണ നിങ്ങള്‍ തേക്കുകയില്ല.
41
നിങ്ങള്‍ക്കു പുത്രന്മാരും പുത്രിമാരും ഉണ്ടാകുമെങ്കിലും ബന്ദികളായിത്തീരുന്നതുമൂലം അവര്‍ നിങ്ങള്‍ക്കു സ്വന്തമായിരിക്കുകയില്ല.
42
നിങ്ങളുടെ ദേശത്തിലെ എല്ലാ വൃക്ഷങ്ങളും വിളവുകളും വെട്ടുക്കിളികള്‍ തിന്നുകളയും.
43
നിങ്ങളുടെ ഇടയിലുള്ള പരദേശികള്‍ നിരന്തരം അഭിവൃദ്ധിപ്പെടും; നിങ്ങള്‍ അധോഗതി പ്രാപിക്കും.
44
അവര്‍ നിങ്ങള്‍ക്കു വായ്പ തരും; അവര്‍ക്കു കൊടുക്കാന്‍ നിങ്ങളുടെ കൈയില്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. നേതൃത്വം അവര്‍ക്കായിരിക്കും; നിങ്ങള്‍ വെറും അനുയായികള്‍.
45
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ അനുസരിക്കാതിരിക്കുകയും അവിടുത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് നിങ്ങള്‍ പൂര്‍ണമായി നശിക്കുന്നതുവരെ ഈ ശാപങ്ങളെല്ലാം നിങ്ങളുടെമേല്‍ ഉണ്ടായിരിക്കും.
46
നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയുംമേല്‍ അവ എന്നും അദ്ഭുതവും അടയാളവും ആയിരിക്കും;
47
നിങ്ങള്‍ക്കു ലഭിച്ച സമൃദ്ധിയെപ്രതി നിങ്ങള്‍ ആഹ്ലാദത്തോടും ഉല്ലാസത്തോടും കൂടി അവിടുത്തെ ആരാധിച്ചില്ല.
48
അതുകൊണ്ട് സര്വേശ്വരന് നിങ്ങള്‍ക്കെതിരെ അയയ്ക്കുന്ന ശത്രുവിനെ നിങ്ങള്‍ വിശപ്പും ദാഹവും നഗ്നതയും ദാരിദ്ര്യവും സഹിച്ചുകൊണ്ട് സേവിക്കും. നിങ്ങള്‍ നശിക്കുവോളം അവിടുന്നു നിങ്ങളുടെമേല്‍ ഇരുമ്പുനുകം വയ്ക്കും;
49
നിങ്ങള്‍ക്കെതിരായി ഭൂമിയുടെ അതിരില്‍നിന്ന് ഒരു ജനതയെ സര്വേശ്വരന് വിളിച്ചുവരുത്തും; കഴുകന് പറന്നു വരുന്നതുപോലെ അവര്‍ വരും; അവരുടെ ഭാഷ നിങ്ങള്‍ക്ക് അജ്ഞാതമായിരിക്കും.
50
വൃദ്ധന്മാരെ ആദരിക്കുകയോ ശിശുക്കളോടു കരുണ കാണിക്കുകയോ ചെയ്യാത്ത ക്രൂരന്മാരായിരിക്കും അവര്‍.
51
നിങ്ങളുടെ കന്നുകാലികളെ അവര്‍ തിന്നൊടുക്കും; നിങ്ങളുടെ വിളവുകളും ഭക്ഷിച്ചു തീര്‍ക്കും. ധാന്യമോ, വീഞ്ഞോ, ഒലിവെണ്ണയോ, ആടുമാടുകളോ ഒന്നും അവര്‍ നിങ്ങള്‍ക്കുവേണ്ടി ശേഷിപ്പിക്കുകയില്ല. അങ്ങനെ നിങ്ങള്‍ പൂര്‍ണമായി നശിക്കും.
52
നിങ്ങള്‍ ആശ്രയിച്ചിരുന്ന ഉന്നതമായ ബലിഷ്ഠദുര്‍ഗങ്ങള്‍ വീഴുംവരെ അവര്‍ നിങ്ങളുടെ ദേശത്തിലെ പട്ടണങ്ങള്‍ ഉപരോധിക്കും; നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശത്തിലെ പട്ടണങ്ങള്‍ എല്ലാം അവര്‍ ആക്രമിക്കും.
53
നിങ്ങളുടെ ശത്രുക്കള്‍ നിങ്ങളെ ഉപരോധിച്ചു ഞെരുക്കുമ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള സ്വന്തം പുത്രീപുത്രന്മാരുടെ മാംസം നിങ്ങള്‍ ഭക്ഷിക്കും.
54
[54,55] നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും കരുണാര്‍ദ്രനും സഹതാപമുള്ളവനും ആയ ആള്‍പോലും ഈ മാംസം തന്റെ സഹോദരനോ പ്രിയപ്പെട്ട ഭാര്യക്കോ മറ്റു മക്കള്‍ക്കോ അല്പംപോലും പങ്കുവയ്ക്കുകയില്ല. ശത്രുക്കള്‍ നിങ്ങളുടെ പട്ടണങ്ങള്‍ നിരോധിച്ചു ഞെരുക്കുമ്പോള്‍ അയാള്‍ക്ക് ഭക്ഷിക്കാന്‍ മറ്റൊന്നും ഉണ്ടായിരിക്കുകയില്ല.
56
കുലീനയും ആര്‍ദ്രമനസ്കയും ഒരിക്കല്‍പോലും പാദം നിലത്തു ചവിട്ടാന്‍ വയ്യാത്തവിധം പേലവാംഗിയും ആയ സ്ത്രീപോലും തന്റെ കാന്തനെയും മക്കളെയും കരുണയറ്റ കണ്ണുകൊണ്ടു നോക്കും.
57
ശത്രു പട്ടണം ഉപരോധിച്ചു ഞെരുക്കുമ്പോള്‍ ഭക്ഷണം ലഭിക്കാതെ നിസ്സഹായയായിത്തീരുന്ന അവള് തനിക്ക് ജനിക്കുന്ന കുഞ്ഞിനെയും മറുപിള്ളയെയും ഭക്ഷിക്കും.
58
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ശ്രേഷ്ഠവും ഭയാനകവുമായ നാമത്തെ ആദരിക്കാതെയും ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാതെയും ഇരുന്നാല്‍
59
അവിടുന്ന് നിങ്ങളുടെയും നിങ്ങളുടെ സന്തതിയുടെയുംമേല്‍ മാരകമായ തീരാവ്യാധികളും നീണ്ടുനില്‍ക്കുന്ന വിചിത്ര ബാധകളും വരുത്തും;
60
നിങ്ങള്‍ ഈജിപ്തില്‍വച്ചു ഭയപ്പെട്ട ബാധകളെല്ലാം അവിടുന്നു നിങ്ങളുടെമേല്‍ അയയ്ക്കും. അവയില്‍നിന്നും നിങ്ങള്‍ ഒരിക്കലും രക്ഷപെടുകയില്ല.
61
നിങ്ങള്‍ നിശ്ശേഷം നശിക്കുന്നതുവരെ സര്‍വേശ്വരന്റെ ധര്‍മശാസ്ത്രത്തില്‍ എഴുതിയിട്ടില്ലാത്ത രോഗങ്ങളും ബാധകളും നിങ്ങളുടെമേല്‍ അയച്ചുകൊണ്ടിരിക്കും;
62
നിങ്ങള്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍പോലെ പെരുകിയിരിക്കുന്നെങ്കിലും നിങ്ങളില്‍ ചുരുക്കം പേര് മാത്രം അവശേഷിക്കും; നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ നിങ്ങള്‍ അനുസരിച്ചില്ലല്ലോ.
63
നിങ്ങള്‍ക്കു നന്മ ചെയ്യുന്നതിലും നിങ്ങളുടെ സംഖ്യ വര്‍ധിപ്പിക്കുന്നതിലും അവിടുന്നു സന്തോഷിച്ചതുപോലെ നിങ്ങളെ നശിപ്പിക്കുന്നതിലും സര്വേശ്വരന് സന്തോഷിക്കും; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തുനിന്ന് നിങ്ങളെ പിഴുതുകളയും.
64
ഭൂമിയില്‍ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെയുള്ള എല്ലാ ജനതകളുടെയും ഇടയിലേക്ക് അവിടുന്ന് നിങ്ങളെ ചിതറിക്കും; അവിടെ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ ആരാധിച്ചിട്ടില്ലാത്തതും മരംകൊണ്ടും കല്ലുകൊണ്ടും നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതുമായ അന്യദേവന്മാരെ നിങ്ങള്‍ സേവിക്കും.
65
ആ ജനതകളുടെ ഇടയില്‍ നിങ്ങള്‍ക്കു സ്വസ്ഥത ലഭിക്കുകയില്ല; നിങ്ങളുടെ പാദങ്ങള്‍ വിശ്രമം അറിയുകയില്ല. നിങ്ങളുടെ ഹൃദയം വിറകൊള്ളും; നിങ്ങളുടെ കാഴ്ച മങ്ങും; നിങ്ങളുടെ മനസ്സ് കലങ്ങിപ്പോകും. സര്വേശ്വരന് ഇതെല്ലാം നിങ്ങള്‍ക്കു വരുത്തും.
66
നിങ്ങളുടെ ജീവന് എപ്പോഴും അപകടത്തിലായിരിക്കും; രാവും പകലും നിങ്ങള്‍ ഭീതിയില്‍ കഴിയും; നിങ്ങള്‍ എല്ലായ്പോഴും അരക്ഷിതരായിരിക്കും.
67
നിങ്ങളുടെ ഹൃദയത്തില്‍ തിങ്ങിനില്ക്കുന്ന ഭയം നിമിത്തവും നിങ്ങള്‍ കാണുന്ന കാഴ്ചകള്‍ നിമിത്തവും പ്രഭാതമാകുമ്പോള്‍ സന്ധ്യയായെങ്കില്‍ എന്നും സന്ധ്യയാകുമ്പോള്‍ നേരം വെളുത്തിരുന്നെങ്കില്‍ എന്നും നിങ്ങള്‍ പറയും;
68
ഇനി ഒരിക്കലും മടങ്ങിപ്പോകേണ്ടിവരികയില്ല എന്നു പറഞ്ഞ് ഈജിപ്തിലേക്കു സര്വേശ്വരന് നിങ്ങളെ കപ്പലില്‍ അയയ്ക്കും; അവിടെ ശത്രുക്കള്‍ക്കു നിങ്ങള്‍ സ്വയം അടിമകളായി വില്ക്കപ്പെടാന് ആഗ്രഹിക്കും; എന്നാല്‍ ആരും നിങ്ങളെ വാങ്ങുകയില്ല.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34