bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 23
Deuteronomy 23
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 24 →
1
വൃഷണങ്ങള്‍ ഉടയ്‍ക്കപ്പെടുകയോ ലിംഗം ഛേദിക്കപ്പെടുകയോ ചെയ്തിട്ടുള്ള ഒരുവനും സര്‍വേശ്വരന്റെ സഭയില്‍ പ്രവേശിക്കരുത്.
2
ജാരസന്തതി അവിടുത്തെ സഭയില്‍ പ്രവേശിച്ചുകൂടാ; അവന്റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്റെ സഭയില്‍ പ്രവേശിക്കരുത്.
3
ഒരു അമ്മോന്യനോ മോവാബ്യനോ സര്‍വേശ്വരന്റെ സഭയില്‍ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറവരെയുള്ളവരും സര്‍വേശ്വരന്റെ സഭയില്‍ പ്രവേശിക്കാന്‍ ഇടയാകരുത്;
4
നിങ്ങള്‍ ഈജിപ്തില്‍നിന്നു പോരുമ്പോള്‍ അവര്‍ വഴിയില്‍വച്ചു നിങ്ങള്‍ക്ക് അപ്പവും വെള്ളവും നല്‍കിയില്ല; മാത്രമല്ല, നിങ്ങളെ ശപിക്കാന്‍ മെസൊപൊത്താമ്യയിലെ പെഥോര്‍ പട്ടണത്തിലുള്ള ബെയോരിന്റെ പുത്രന് ബിലെയാമിനെ കൂലി കൊടുത്തു വരുത്തുകയും ചെയ്തു.
5
എന്നാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് ബിലെയാമിന്റെ വാക്കുകള്‍ കേട്ടില്ല. മാത്രമല്ല, നിങ്ങളെ അവിടുന്നു സ്നേഹിച്ചതിനാല്‍ അവന്റെ ശാപം നിങ്ങള്‍ക്ക് അനുഗ്രഹമാക്കിത്തീര്‍ക്കുകയും ചെയ്തു.
6
നിങ്ങള്‍ ഒരു ജനതയായി തുടരുന്നിടത്തോളം അവരുമായി സമാധാനസന്ധി ഉണ്ടാക്കുകയോ നല്ല അയല്‍ബന്ധം പുലര്‍ത്തുകയോ അരുത്.
7
എദോമ്യരെ നിങ്ങള്‍ വെറുക്കരുത്; അവര്‍ നിങ്ങളുടെ ചാര്‍ച്ചക്കാരാകുന്നു; ഈജിപ്തുകാരെയും വെറുക്കരുത്; നിങ്ങള്‍ അവരുടെ ദേശത്തു പരദേശികളായി പാര്‍ത്തിരുന്നല്ലോ.
8
അവരുടെ മൂന്നാം തലമുറയിലെ സന്തതികള്‍ക്കു സര്‍വേശ്വരന്റെ സഭയില്‍ പ്രവേശിക്കാം.
9
ശത്രുക്കള്‍ക്കെതിരായി പുറപ്പെട്ട് പാളയത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ എല്ലാ തിന്മകളില്‍നിന്നും ഒഴിഞ്ഞിരിക്കണം;
10
സ്വപ്നസ്ഖലനത്താല്‍ രാത്രിയില്‍ അശുദ്ധനായിത്തീരുന്നവന്‍ പാളയത്തിനു പുറത്തു പോകണം; അകത്തു പ്രവേശിക്കരുത്.
11
നേരം വൈകുമ്പോള്‍ അയാള്‍ കുളിച്ചു ശുദ്ധനാകണം; സൂര്യാസ്തമയത്തിനു ശേഷം പാളയത്തില്‍ പ്രവേശിക്കാം.
12
നിങ്ങള്‍ക്ക് മലമൂത്രവിസര്‍ജനത്തിനു പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കണം.
13
നിങ്ങളുടെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കട്ടെ; മലമൂത്രവിസര്‍ജനത്തിനുള്ള കുഴിയുണ്ടാക്കാന്‍ അതുപയോഗിക്കാം; പിന്നീട് മലം മണ്ണിട്ട് മൂടണം.
14
നിങ്ങളെ സംരക്ഷിക്കാനും ശത്രുക്കളെ നിങ്ങളുടെ കൈയില്‍ ഏല്പിച്ചുതരാനുമായി നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളോടൊത്തു പാളയത്തില്‍ ഉണ്ട്. അതുകൊണ്ടു പാളയം ശുദ്ധമായിരിക്കണം. നിങ്ങളുടെ ഇടയിലെ അശുദ്ധിമൂലം സര്വേശ്വരന് നിങ്ങളെ വിട്ടുപോകാന്‍ ഇടയാകരുത്.
15
ഉടമസ്ഥനില്‍നിന്ന് ഓടി രക്ഷപെട്ടു നിങ്ങളെ അഭയംപ്രാപിക്കുന്ന അടിമയെ മടക്കി അയയ്ക്കരുത്.
16
നിങ്ങളുടെ പട്ടണങ്ങളില്‍ എവിടെയെങ്കിലും അവന് ഇഷ്ടമുള്ളിടത്ത് അവന് നിങ്ങളോടൊത്ത് പാര്‍ത്തുകൊള്ളട്ടെ; അവനെ പീഡിപ്പിക്കരുത്.
17
ഇസ്രായേല്യപുത്രിമാരില്‍ ആരും ദേവദാസികളാകരുത്. ഇസ്രായേല്യപുരുഷന്മാര്‍ ആരും വിജാതീയ ദേവാലയങ്ങളില്‍ പുരുഷവേശ്യകളുമാകരുത്.
18
ദേവദാസിയുടെയോ പുരുഷവേശ്യയുടെയോ സമ്പാദ്യത്തില്‍ നിന്നുള്ള നേര്‍ച്ച നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ ആലയത്തില്‍ സമര്‍പ്പിക്കരുത്. അത് അവിടുത്തേക്ക് അറപ്പാകുന്നു.
19
നിന്റെ സഹോദരനു കടമായി കൊടുക്കുന്ന പണത്തിനോ ഭക്ഷണസാധനങ്ങള്‍ക്കോ മറ്റെന്തിനുവേണ്ടിയെങ്കിലുമോ പലിശ ഈടാക്കരുത്.
20
പരദേശിയോട് പലിശ വാങ്ങാം; എന്നാല്‍ സഹോദരനോടു പലിശ വാങ്ങരുത്. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ അധീനമാക്കാന്‍ പോകുന്ന ദേശത്ത് നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും സര്‍വേശ്വരന്റെ അനുഗ്രഹം ഉണ്ടാകും.
21
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനു നേരുന്ന നേര്‍ച്ച സമര്‍പ്പിക്കാന്‍ വൈകിപ്പോകരുത്; അവിടുന്നു തീര്‍ച്ചയായും അതു നിങ്ങളോട് ആവശ്യപ്പെടും. അതു യഥാകാലം അര്‍പ്പിക്കാതിരിക്കുന്നതു പാപമാകുന്നു.
22
എന്നാല്‍ സര്‍വേശ്വരനു നേര്‍ച്ച നേരാതിരിക്കുന്നതു പാപമല്ല. നിങ്ങള്‍ വാക്കുപാലിക്കാന്‍ ശ്രദ്ധിക്കണം.
23
സ്വമേധയാ നേര്‍ന്നുകഴിഞ്ഞാല്‍ അതു നിര്‍വഹിക്കുകതന്നെ വേണം.
24
അയല്ക്കാരന്റെ മുന്തിരിത്തോട്ടത്തിലൂടെ നടന്നുപോകുമ്പോള്‍, നിനക്കു തൃപ്തിയാകുവോളം മുന്തിരിപ്പഴം ഭക്ഷിക്കാം; എന്നാല്‍ അത് ഒരു പാത്രത്തില്‍ ശേഖരിച്ചുകൊണ്ടു പോകരുത്.
25
അയല്ക്കാരന്റെ വിളഭൂമിയിലൂടെ പോകുമ്പോള്‍ കൈകൊണ്ടു കതിര് പറിച്ചെടുത്തു തിന്നാം; എന്നാല്‍ അരിവാള്‍കൊണ്ട് മുറിച്ചെടുത്തുകൂടാ.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34