bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 18
Deuteronomy 18
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 19 →
1
ലേവ്യരായ പുരോഹിതന്മാര്ക്കും ലേവിഗോത്രത്തിനും മറ്റ് ഇസ്രായേല്യഗോത്രങ്ങള്‍ക്കുള്ളതുപോലെ സ്വന്തമായി ഓഹരിയും അവകാശവും ഉണ്ടായിരിക്കരുത്; സര്വേശ്വരന് അര്‍പ്പിക്കുന്ന യാഗങ്ങള്‍കൊണ്ടും അവിടുത്തേക്കുള്ള വഴിപാടുകള്‍കൊണ്ടും അവര്‍ ജീവിക്കണം.
2
തങ്ങളുടെ സഹോദരന്മാര്ക്ക് ഉള്ളതുപോലെ അവര്‍ക്ക് അവകാശം ഉണ്ടായിരിക്കരുത്. അവിടുത്തെ വാഗ്ദാനംപോലെ സര്വേശ്വരന് തന്നെയാണ് അവരുടെ അവകാശം.
3
മാടിനെയോ ആടിനെയോ യാഗം കഴിക്കുമ്പോഴെല്ലാം അതിന്റെ കൈക്കുറകും ഉദരഭാഗങ്ങളും കവിള്‍ഭാഗങ്ങളും ജനം പുരോഹിതന്മാര്ക്കു കൊടുക്കണം.
4
ധാന്യം, വീഞ്ഞ്, എണ്ണ എന്നിവയുടെ ആദ്യഫലവും ആടുകളില്‍നിന്ന് ആദ്യം കത്രിച്ചെടുക്കുന്ന രോമവും അവര്‍ക്കു നല്‍കണം. ഇവയാണ് പുരോഹിതന്മാര്ക്ക് ജനത്തില്‍നിന്ന് ലഭിക്കേണ്ട വിഹിതം.
5
പുരോഹിതന്മാരായി എക്കാലവും സര്‍വേശ്വരന്റെ മുമ്പില്‍ നില്‍ക്കാനും അവിടുത്തെ ശുശ്രൂഷിക്കാനും നിങ്ങളുടെ സകല ഗോത്രങ്ങളില്‍നിന്നുമായി അവിടുന്നു തിരഞ്ഞെടുത്തതു ലേവ്യരെ ആണല്ലോ.
6
ഇസ്രായേലിലെ ഏതെങ്കിലും പട്ടണത്തില്‍ പാര്‍ക്കുന്ന ലേവ്യന് അവിടുന്നു തിരഞ്ഞെടുക്കുന്ന ആരാധനാസ്ഥലത്തേക്കു യഥേഷ്ടം പോകാം.
7
അങ്ങനെ ചെയ്താല്‍ അവിടെ ശുശ്രൂഷ ചെയ്യുന്ന മറ്റു ലേവ്യരെപ്പോലെ അവനും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ സന്നിധിയില്‍ ശുശ്രൂഷ ചെയ്യാം.
8
പൈതൃകാവകാശത്തിനു പുറമേ ഭക്ഷണത്തില്‍ മറ്റു പുരോഹിതന്മാര്ക്കുള്ള അവകാശങ്ങളും അയാള്‍ക്ക് ഉണ്ടായിരിക്കും.
9
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന ദേശത്ത് എത്തുമ്പോള്‍ അവിടെയുള്ള ജനതകളുടെ മ്ലേച്ഛമായ ആചാരങ്ങള്‍ നിങ്ങള്‍ അനുകരിക്കരുത്.
10
യാഗപീഠങ്ങളില്‍ മകനെയോ മകളെയോ ഹോമിക്കുന്നവനോ പ്രശ്നം വയ്ക്കുന്നവനോ മുഹൂര്‍ത്തം നോക്കുന്നവനോ
11
ആഭിചാരകനോ ക്ഷുദ്രക്കാരനോ മന്ത്രവാദിയോ വെളിച്ചപ്പാടോ ലക്ഷണവാദിയോ മരിച്ചുപോയവരുടെ ആത്മാക്കളോട് ആലോചന ചോദിക്കുന്നവനോ നിങ്ങളുടെ ഇടയില്‍ ഉണ്ടായിരിക്കരുത്.
12
ഇവ പ്രവര്‍ത്തിക്കുന്നവരെ സര്വേശ്വരന് വെറുക്കുന്നു; അവരുടെ ഈ മ്ലേച്ഛതകള്‍ നിമിത്തമാണ് അവിടുന്ന് അങ്ങനെയുള്ളവരെ നിങ്ങളുടെ മുമ്പില്‍നിന്നു നീക്കിക്കളയുന്നത്.
13
നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ മുമ്പില്‍ നിങ്ങള്‍ കുറ്റമറ്റവരായിരിക്കണം.
14
നിങ്ങള്‍ നിഷ്കാസനം ചെയ്യാന്‍ പോകുന്ന ജനതകള്‍, മുഹൂര്‍ത്തം നോക്കുന്നവരും പ്രശ്നം വയ്ക്കുന്നവരും പറയുന്നതനുസരിച്ചു ജീവിച്ചു; എന്നാല്‍ നിങ്ങള്‍ അങ്ങനെ ചെയ്യാന്‍ ദൈവമായ സര്വേശ്വരന് അനുവദിച്ചിട്ടില്ല.
15
എന്നെപ്പോലെ ഒരു പ്രവാചകന് നിങ്ങളുടെ ഇടയില്‍നിന്ന് ഉയര്‍ന്നുവരാന്‍ അവിടുന്ന് ഇടയാക്കും. നിങ്ങള്‍ അദ്ദേഹത്തെ അനുസരിക്കണം;
16
നിങ്ങള്‍ സീനായ്മലയില്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ ഞങ്ങള്‍ മരിക്കാതിരിക്കുന്നതിന് സര്‍വേശ്വരന്റെ ശബ്ദം ഇനി കേള്‍ക്കാനും ആ മഹാഗ്നി കാണാനും വീണ്ടും ഇടയാകരുതേ എന്ന് നിങ്ങള്‍ അവിടുത്തോട് അപേക്ഷിച്ചു.
17
അന്ന് അവിടുന്നു എന്നോടു പറഞ്ഞു: “അവര്‍ പറഞ്ഞത് ശരിയാണ്;
18
അവരുടെ ഇടയില്‍നിന്ന് നിന്നെപ്പോലെ ഒരുവനെ ഞാന്‍ അവര്‍ക്കുവേണ്ടി പ്രവാചകനായി ഉയര്‍ത്തും. എന്റെ വചനങ്ങള്‍ ഞാന്‍ അവനു കൊടുക്കും; ഞാന്‍ അവനോടു കല്പിക്കുന്നതെല്ലാം അവന് ജനത്തോടു പറയും;
19
അവന് എന്റെ നാമത്തില്‍ സംസാരിക്കും; അവനെ അനുസരിക്കാത്തവരെ ഞാന്‍ ശിക്ഷിക്കും.”
20
എന്നാല്‍ ഒരു പ്രവാചകന് ഞാന്‍ കല്പിക്കാതെ എന്റെ നാമത്തില്‍ പ്രവചിക്കുകയോ മറ്റു ദേവന്മാരുടെ നാമത്തില്‍ പ്രവചിക്കുകയോ ചെയ്താല്‍ അയാള്‍ മരിക്കണം.
21
സര്വേശ്വരന് കല്പിക്കാത്ത വചനം ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും എന്നു നിങ്ങള്‍ ചിന്തിച്ചേക്കാം.
22
ഒരു പ്രവാചകന് അവിടുത്തെ നാമത്തില്‍ പ്രവചിച്ചിട്ട് അതു സംഭവിക്കാതിരിക്കുകയോ യാഥാര്‍ഥ്യമാകാതിരിക്കുകയോ ചെയ്താല്‍ അതു സര്‍വേശ്വരന്റെ അരുളപ്പാടല്ല. പ്രവാചകന് തന്നിഷ്ടപ്രകാരം സംസാരിച്ചതാണ്; നിങ്ങള്‍ അയാളെ ഭയപ്പെടേണ്ടതില്ല.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34