bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 4
Deuteronomy 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 5 →
1
മോശ ഇസ്രായേല്‍ജനത്തോടു പറഞ്ഞു: “ഇസ്രായേലേ നിങ്ങള്‍ ജീവിച്ചിരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്ക് നല്കുന്ന ദേശത്തു പ്രവേശിച്ച് അതു കൈവശമാക്കേണ്ടതിനും ഞാന്‍ നിങ്ങളെ പഠിപ്പിക്കുന്ന എല്ലാ നിയമങ്ങളും അനുശാസനങ്ങളും ശ്രദ്ധാപൂര്‍വം പാലിക്കുവിന്‍.
2
ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന കല്പനകളോട് എന്തെങ്കിലും കൂട്ടുകയോ അതില്‍നിന്ന് എന്തെങ്കിലും കുറയ്ക്കുകയോ ചെയ്യരുത്. ഞാന്‍ നിങ്ങള്‍ക്കു നല്കുന്ന നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ കല്പനകള് പാലിക്കണം;
3
ബാല്‍-പെയോരില്‍വച്ചു സര്വേശ്വരന് പ്രവര്‍ത്തിച്ചതു നിങ്ങള്‍ കണ്ടതാണല്ലോ; പെയോരിലെ ബാലിനെ ആരാധിച്ചവരെയെല്ലാം അവിടുന്നു നശിപ്പിച്ചു.
4
എന്നാല്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരനോടു വിശ്വസ്തരായിരുന്ന നിങ്ങള്‍ ഇന്നും ജീവനോടെയിരിക്കുന്നു.
5
ഇതാ, എന്റെ ദൈവമായ സര്വേശ്വരന് എന്നോടു കല്പിച്ചതുപോലെ സകല നിയമങ്ങളും അനുശാസനങ്ങളും ഞാന്‍ നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു; നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്ത് പാര്‍ക്കുമ്പോള്‍ നിങ്ങള്‍ അവയെല്ലാം പാലിക്കണം.
6
നിങ്ങള്‍ വിശ്വസ്തതയോടെ അവ പാലിച്ചു ജീവിക്കുമ്പോള്‍ മറ്റു ജനതകളുടെ ദൃഷ്ടിയില് നിങ്ങള്‍ ജ്ഞാനവും വിവേകവും തികഞ്ഞ ജനതയായിരിക്കും. നിങ്ങള്‍ പാലിക്കുന്ന കല്പനകളെക്കുറിച്ച് കേള്‍ക്കുമ്പോള്‍ ‘ഈ ശ്രേഷ്ഠജനം ജ്ഞാനവും വിവേകവും ഉള്ളവര്‍തന്നെ’ എന്ന് അവര്‍ പറയും.
7
നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടുന്നു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര സമീപസ്ഥനായിരിക്കുന്ന ശ്രേഷ്ഠജാതി ഏതുണ്ട്?
8
ഞാന്‍ ഇന്ന് നിങ്ങളുടെ മുമ്പില്‍ വച്ചിരിക്കുന്ന നിയമസംഹിതയില്‍ അടങ്ങിയിരിക്കുന്നതുപോലെ നീതിനിഷ്ഠമായ നിയമങ്ങളും അനുശാസനങ്ങളും ഉള്ള ശ്രേഷ്ഠജനത വേറെ ഏതുണ്ട്?
9
നിങ്ങള്‍ നേരില്‍ കണ്ട കാര്യങ്ങള്‍ മറക്കാതിരിക്കാനും നിങ്ങളുടെ ആയുഷ്കാലം മുഴുവന്‍ അവ നിങ്ങളുടെ മനസ്സില്‍നിന്നു മാഞ്ഞുപോകാതിരിക്കാനും ജാഗരൂകരായിരിക്കുവിന്‍. നിങ്ങളുടെ മക്കളെയും മക്കളുടെ മക്കളെയും അവ അറിയിക്കണം.
10
സീനായ്മലയില്‍ നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ മുമ്പില്‍ നിങ്ങള്‍ നിന്ന ദിവസം അവിടുന്ന് എന്നോട് കല്പിച്ചു: ജനത്തെ വിളിച്ചുകൂട്ടുക; അവര്‍ എന്റെ വാക്കു കേള്‍ക്കട്ടെ; അങ്ങനെ അവര്‍ ആയുഷ്കാലം മുഴുവന്‍ എന്നോടു ഭയഭക്തിയുള്ളവരായിരിക്കാന്‍ പഠിക്കുകയും തങ്ങളുടെ മക്കളെ പഠിപ്പിക്കുകയും ചെയ്യട്ടെ.
11
നിങ്ങള്‍ അടുത്തു വന്നു പര്‍വതത്തിന്റെ അടിവാരത്തു നിന്നപ്പോള്‍ അഗ്നി ആകാശത്തോളം ഉയര്‍ന്ന് പര്‍വതത്തെ ജ്വലിപ്പിക്കുകയായിരുന്നു. കനത്ത മേഘവും കൂരിരുട്ടും പര്‍വതത്തെ മൂടി.
12
അപ്പോള്‍ അഗ്നിയുടെ മധ്യത്തില്‍നിന്നു സര്വേശ്വരന് നിങ്ങളോട് അരുളിച്ചെയ്തു: “നിങ്ങള്‍ ശബ്ദം മാത്രം കേട്ടു; ഒന്നും ദൃഷ്‍ടിഗോചരമായില്ല.
13
അവിടുന്നു തന്റെ ഉടമ്പടി നിങ്ങളോടു പ്രഖ്യാപിച്ചു. നിങ്ങള്‍ പാലിക്കാന്‍ അവിടുന്നു കല്പിച്ച പത്തു കല്പനകളാണവ; അവിടുന്ന് അവ രണ്ടു കല്പലകകളില് എഴുതി.
14
നിങ്ങള്‍ കൈവശമാക്കുവാന്‍ പോകുന്ന സ്ഥലത്തു ചെല്ലുമ്പോള്‍ അനുഷ്ഠിക്കാന്‍വേണ്ടി നിയമങ്ങളും അനുശാസനങ്ങളും നിങ്ങളെ പഠിപ്പിക്കാന്‍ അവിടുന്ന് എന്നോടു കല്പിച്ചു.
15
അതിനാല്‍ ശ്രദ്ധിച്ചുകൊള്ളുക: “സീനായ്മലയില്‍ അഗ്നിയുടെ മധ്യത്തില്‍ നിന്നുകൊണ്ട് സര്വേശ്വരന് നിങ്ങളോടു കല്പിച്ചപ്പോള് നിങ്ങള്‍ ഒരു രൂപവും കണ്ടില്ലല്ലോ.
16
[16-18] ഏതെങ്കിലും പുരുഷന്റെയോ സ്ത്രീയുടെയോ മൃഗത്തിന്റെയോ പക്ഷിയുടെയോ ഇഴജാതിയുടെയോ മത്സ്യത്തിന്റെയോ വിഗ്രഹം ഉണ്ടാക്കി നിങ്ങള്‍ അശുദ്ധരാകാതിരിക്കാന്‍ വേണ്ടി ആയിരുന്നു അത്. സൂക്ഷിച്ചുകൊള്ളുക.
19
സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്‍ തുടങ്ങിയ ആകാശശക്തികളില്‍ ആകൃഷ്ടരായി അവയെ നമസ്കരിക്കുന്നതിനോ സേവിക്കുന്നതിനോ ഇടയാകരുത്. നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവയെ ആകാശത്തിന്‍കീഴുള്ള സര്‍വജനങ്ങള്‍ക്കുമായി നല്‍കിയതാണ്.
20
നിങ്ങള്‍ ഇന്ന് സര്‍വേശ്വരന്റെ സ്വന്തജനമാണല്ലോ. അതിനുവേണ്ടിയാണ് അവിടുന്നു നിങ്ങളെ ഈജിപ്താകുന്ന ഇരുമ്പു തീച്ചൂളയില്‍നിന്നു മോചിപ്പിച്ച് ഇവിടെ കൊണ്ടുവന്നത്.
21
എന്നാല്‍ നിങ്ങള്‍ നിമിത്തം സര്വേശ്വരന് എന്നോടു കോപിച്ചു. ഞാന്‍ യോര്‍ദ്ദാന്‍നദി കടക്കുകയോ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു നല്കുന്ന വിശിഷ്ട ദേശത്തു പ്രവേശിക്കുകയോ ഇല്ലെന്ന് അവിടുന്നു ശപഥം ചെയ്തു.
22
അതുകൊണ്ട് ഞാന്‍ യോര്ദ്ദാന് കടക്കാതെ ഇവിടെവച്ചു മരിക്കും; നിങ്ങള്‍ നദി കടന്ന് ആ വിശിഷ്ട ദേശം കൈവശമാക്കും.
23
ദൈവമായ സര്വേശ്വരന് നിങ്ങളുമായി ചെയ്തിട്ടുള്ള ഉടമ്പടി നിങ്ങള്‍ മറക്കരുത്. അവിടുത്തെ കല്പനപോലെ എന്തിന്റെയെങ്കിലും സാദൃശ്യത്തില്‍ വിഗ്രഹങ്ങള്‍ ഉണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കുക.
24
എന്തെന്നാല്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് ദഹിപ്പിക്കുന്ന അഗ്നിയാകുന്നു; അവിടുന്നു തീക്ഷ്ണതയുള്ള ദൈവമാണ്.
25
യോര്‍ദ്ദാനക്കരെ കൈവശമാക്കുവാന്‍ പോകുന്ന ദേശത്ത് നിങ്ങള്‍ മക്കളും കൊച്ചുമക്കളുമായി വസിച്ചു കാലമേറെ ചെല്ലുമ്പോള്‍ എന്തിന്റെയെങ്കിലും രൂപം കൊത്തി വിഗ്രഹം ഉണ്ടാക്കുകയോ, ദൈവമായ സര്‍വേശ്വരന്റെ ക്രോധം ഉണരുമാറുള്ള തിന്മ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍
26
നിങ്ങള്‍ അവിടെ ഉന്മൂലനം ചെയ്യപ്പെടുമെന്ന് ഞാന്‍ ആകാശത്തെയും ഭൂമിയെയും സാക്ഷിനിര്‍ത്തി പറയുന്നു. നിങ്ങള്‍ അവിടെ ദീര്‍ഘകാലം ജീവിച്ചിരിക്കുകയില്ല; നിങ്ങള്‍ നിശ്ശേഷം നശിപ്പിക്കപ്പെടും.
27
സര്വേശ്വരന് നിങ്ങളെ മറ്റു ജനതകളുടെ ഇടയില്‍ ചിതറിക്കും; അവരുടെ ഇടയില്‍ നിങ്ങള്‍ ചെറിയൊരു ഗണം മാത്രമായിരിക്കും.
28
മനുഷ്യന് കല്ലിലും മരത്തിലും ഉണ്ടാക്കിയ കാണാനോ, കേള്‍ക്കാനോ, ഭക്ഷിക്കാനോ, മണക്കാനോ കഴിവില്ലാത്ത ദേവന്മാരെ നിങ്ങള്‍ അവിടെ സേവിക്കും.
29
എന്നാല്‍ അവിടെവച്ചു നിങ്ങള്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടി ദൈവമായ സര്‍വേശ്വരനെ അന്വേഷിച്ചാല്‍ അവിടുത്തെ കണ്ടെത്തും.
30
ഭാവിയില്‍ ഇവയെല്ലാം സംഭവിച്ച് നിങ്ങള്‍ കഷ്ടതയിലാകുമ്പോള്‍ ദൈവമായ സര്‍വേശ്വരനിലേക്കു നിങ്ങള്‍ തിരിയുകയും അവിടുത്തെ വാക്ക് അനുസരിക്കുകയും ചെയ്യും.
31
നിങ്ങളുടെ ദൈവമായ സര്വേശ്വരന് കരുണയുള്ള ദൈവമാകുന്നു; അവിടുന്നു നിങ്ങളെ ഉപേക്ഷിക്കുകയോ നശിപ്പിക്കുകയോ ചെയ്യുകയില്ല; നിങ്ങളുടെ പിതാക്കന്മാര്ക്ക് ശപഥപൂര്‍വം നല്കിയ ഉടമ്പടി അവിടുന്ന് മറന്നുകളയുകയുമില്ല.
32
ദൈവം ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിച്ചതുമുതലുള്ള കാലം പരിശോധിക്കുക; ഭൂമിയുടെ ഒരറ്റംമുതല്‍ മറ്റേ അറ്റംവരെ അന്വേഷിക്കുക; ഇതുപോലെ ഒരു മഹാകാര്യം എന്നെങ്കിലും സംഭവിച്ചിട്ടുണ്ടോ? ഇങ്ങനെയൊരു സംഭവത്തെപ്പറ്റി കേട്ടിട്ടുണ്ടോ?
33
നിങ്ങള്‍ കേട്ടതുപോലെ അഗ്നിയുടെ നടുവില്‍നിന്ന് ദൈവം സംസാരിക്കുന്നതു കേട്ടശേഷം ഏതെങ്കിലും ജനത ജീവനോടെ അവശേഷിച്ചിട്ടുണ്ടോ?
34
നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കുവേണ്ടി ഈജിപ്തില്‍വച്ച് നിങ്ങള്‍ കാണ്‍കെ ചെയ്തതുപോലെ മഹാമാരികള്‍, അടയാളങ്ങള്‍, അദ്ഭുതങ്ങള്‍, യുദ്ധം, കരബലം, നീട്ടിയ ഭുജം, ഭയാനകമായ പ്രവൃത്തികള്‍ എന്നിവയാല്‍ ഏതെങ്കിലും ദൈവം ഒരു ജനതയെ മറ്റൊരു ജനതയുടെ നടുവില്‍നിന്ന് തനിക്കായി വേര്‍തിരിച്ചെടുക്കാന്‍ ഒരുമ്പെട്ടിട്ടുണ്ടോ?
35
സര്വേശ്വരന് തന്നെയാണു ദൈവം. അവിടുന്നല്ലാതെ മറ്റൊരു ദൈവം ഇല്ല എന്ന് നിങ്ങള്‍ ഗ്രഹിക്കാനാണ് അവിടുന്ന് ഇതെല്ലാം പ്രവര്‍ത്തിച്ചത്.
36
നിങ്ങള്‍ക്കു ശിക്ഷണം നല്കാന്വേണ്ടി അവിടുത്തെ ശബ്ദം ആകാശത്തുനിന്ന് നിങ്ങളെ കേള്‍പ്പിച്ചു; അവിടുത്തെ മഹാഗ്നി നിങ്ങള്‍ക്ക് കാട്ടിത്തന്നു. അഗ്നിയുടെ നടുവില്‍നിന്ന് അവിടുന്നു സംസാരിക്കുന്നതു നിങ്ങള്‍ കേട്ടു.
37
അവിടുന്ന് നിങ്ങളുടെ പൂര്വപിതാക്കന്മാരെ സ്നേഹിച്ചു. അവരുടെ സന്താനങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. അവിടുത്തെ തിരുസാന്നിധ്യത്താലും മഹാശക്തിയാലും നിങ്ങളെ ഈജിപ്തില്‍നിന്ന് കൂട്ടിക്കൊണ്ടുവന്നു.
38
നിങ്ങളെക്കാള്‍ വലിയവരും ശക്തരുമായ ജനതകളെ നിങ്ങളുടെ മുമ്പില്‍നിന്ന് പലായനം ചെയ്യിച്ചു. അങ്ങനെ നിങ്ങളെ കൊണ്ടുവന്നു; നിങ്ങള്‍ ഇന്ന് അനുഭവിക്കുന്നതുപോലെ അവരുടെ ദേശം നിങ്ങള്‍ക്ക് അവകാശമായി നല്കി.
39
അതുകൊണ്ട് മീതെ സ്വര്‍ഗത്തിലും താഴെ ഭൂമിയിലും സര്വേശ്വരന് മാത്രമാണു ദൈവം എന്ന് ഇന്നു മനസ്സില്‍ ഉറച്ചുകൊള്‍ക;
40
ഇന്നു ഞാന്‍ നിങ്ങളോട് അറിയിക്കുന്ന അവിടുത്തെ സകല നിയമങ്ങളും കല്പനകളും പാലിക്കുക; എന്നാല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സന്തതികള്‍ക്കും നന്മയുണ്ടാകും. നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങള്‍ക്കു ശാശ്വതമായി നല്കുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘായുസ്സായിരിക്കും.
41
യോര്‍ദ്ദാന്‍നദിക്ക് അക്കരെ കിഴക്കു മോശ മൂന്നു പട്ടണങ്ങള്‍ വേര്‍തിരിച്ചു.
42
പൂര്‍വവിരോധം കൂടാതെ അബദ്ധത്തില്‍ ആരെങ്കിലും മറ്റൊരുവനെ കൊല്ലാന്‍ ഇടയായാല്‍ അവന് ഈ പട്ടണങ്ങളില്‍ ഒന്നില്‍ ഓടിച്ചെന്ന് അഭയംപ്രാപിക്കാം.
43
മരുപ്രദേശത്തെ പീഠഭൂമിയിലുള്ള ബേസര്‍നഗരം രൂബേന്‍ഗോത്രക്കാര്‍ക്കും ഗിലെയാദിലെ രാമോത്ത്നഗരം ഗാദ്ഗോത്രക്കാര്‍ക്കും ബാശാനിലെ ഗോലാന്‍ നഗരം മനശ്ശെഗോത്രക്കാര്‍ക്കും അഭയനഗരങ്ങളാണ്.
44
ഇതാണ് മോശ ഇസ്രായേല്‍ജനത്തിനു നല്കിയ ധര്‍മശാസ്ത്രം.
45
അവര്‍ ഈജിപ്തില്‍നിന്നു പുറപ്പെട്ടശേഷം അവരോട് മോശ കല്പിച്ച സാക്ഷ്യങ്ങളും നിയമങ്ങളും അനുശാസനങ്ങളുമാണിവ.
46
യോര്‍ദ്ദാന്‍നദിക്കു കിഴക്കു ബേത്ത്-പെയോരിന് എതിര്‍വശത്തുള്ള സമഭൂമിയില്‍ വച്ചാണ് ഇവ നല്‍കിയത്. ഈ പ്രദേശം ഹെശ്ബോനില്‍ പാര്‍ത്തിരുന്ന അമോര്യരുടെ രാജാവായ സീഹോന്റെ രാജ്യത്തില്‍ ഉള്‍പ്പെട്ടതായിരുന്നു. മോശയും ഇസ്രായേല്‍ജനവും അയാളെ തോല്പിച്ചു.
47
അവര്‍ സീഹോന്റെയും ബാശാന്‍രാജാവായ ഓഗിന്റെയും രാജ്യങ്ങള്‍ കൈവശപ്പെടുത്തി. അവര്‍ ഇരുവരും യോര്‍ദ്ദാന്റെ കിഴക്ക് നിവസിച്ചിരുന്ന അമോര്യരാജാക്കന്മാരായിരുന്നു.
48
അര്‍ന്നോന്‍ താഴ്വരയുടെ അതിരിലുള്ള അരോവേര്‍മുതല്‍ ഹെര്മ്മോന് എന്ന് അപരനാമമുള്ള സിറിയോണ്‍ മലവരെയും,
49
യോര്‍ദ്ദാന്‍നദിക്ക് അക്കരെ പിസ്ഗായുടെ ചരിവുമുതല്‍ തെക്ക് ചാവുകടല്‍വരെയും ഉള്ള പ്രദേശമാണ് അവര്‍ കൈവശപ്പെടുത്തിയത്.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 5 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Recommended Reading
Commentary
Deuteronomy Commentaries
→
Devotional
Deuteronomy Devotional Guide
→
Get This Bible
BSI Study Bible
→