bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 32
Deuteronomy 32
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 33 →
1
ആകാശമേ, ചെവി തരൂ; ഞാന്‍ സംസാരിക്കട്ടെ. ഭൂതലമേ, എന്റെ വാക്കുകള്‍ ശ്രദ്ധിക്കൂ;
2
എന്റെ ഉപദേശം മഴപോലെ പൊഴിയട്ടെ. എന്റെ വാക്കുകള്‍ മഞ്ഞുതുള്ളികള്പോലെ തൂകട്ടെ. അവ ഇളംപുല്ലില്‍ മൃദുമാരിയായി ചാറട്ടെ സസ്യങ്ങളില്‍ മഴയായി പെയ്യട്ടെ.
3
ഞാന്‍ സര്‍വേശ്വരനാമം ഉദ്ഘോഷിക്കും; നമ്മുടെ ദൈവത്തിന്റെ മഹത്ത്വം പ്രകീര്‍ത്തിക്കുവിന്‍.
4
അവിടുന്നു നമ്മുടെ അഭയശില; അവിടുത്തെ പ്രവൃത്തികള്‍ അന്യൂനവും അവിടുത്തെ വഴികള്‍ നീതിയുക്തവുമാകുന്നു. അവിടുന്നു വിശ്വസ്തനും കുറ്റമറ്റവനുമാണ് അവിടുന്നു നീതിനിഷ്ഠനും നേരുള്ളവനുമാണ്.
5
അവര്‍ അവിടുത്തോടു തിന്മ കാട്ടി, അവരുടെ കളങ്കംമൂലം അവര്‍ ഇനി അവിടുത്തെ മക്കളല്ല; അവര്‍ ദുഷ്ടതയും വക്രതയുമുള്ള തലമുറ;
6
മൂഢരേ, വിവേകശൂന്യരേ, ഇതോ സര്‍വേശ്വരനുള്ള പ്രതിഫലം. അവിടുന്നാണല്ലോ നിങ്ങളുടെ പിതാവ് നിങ്ങളുടെ സ്രഷ്ടാവും അവിടുന്നു തന്നെ. അവിടുന്നാണല്ലോ നിങ്ങളെ നിര്‍മ്മിച്ചതും പരിപാലിക്കുന്നതും.
7
കഴിഞ്ഞുപോയ കാലം ഓര്‍ക്കുക; കഴിഞ്ഞുപോയ തലമുറകളുടെ കാലം സ്മരിക്കുക; നിങ്ങളുടെ പിതാക്കന്മാരോടു ചോദിക്കുക; അവര്‍ സകലവും പറഞ്ഞുതരും. വൃദ്ധന്മാരോടു ചോദിക്കുക; അവര്‍ വിവരിച്ചുതരും.
8
അത്യുന്നതന് ജനതകള്‍ക്ക് അവകാശം നല്കിയപ്പോള്, മാനവരാശിയെ വിഭജിച്ചപ്പോള്‍, ഇസ്രായേല്‍ജനത്തിന്റെ എണ്ണത്തിനൊത്ത വിധം അവിടുന്നു ജനതകള്‍ക്ക് അതിര്‍ത്തി നിര്‍ണയിച്ചു
9
സര്‍വേശ്വരന്റെ ഓഹരിയാണ് അവിടുത്തെ ജനം യാക്കോബിന്റെ സന്തതികള്‍ അവിടുത്തേക്കു വേര്‍തിരിച്ച അവകാശമാണ്.
10
മരുഭൂമിയില്‍ അവിടുന്ന് അവരെ കണ്ടെത്തി; വിജനത ഓലിയിടുന്ന മരുഭൂമിയില്‍ തന്നെ. അവിടുന്ന് അവരെ കരവലയത്തിലാക്കി സംരക്ഷിച്ചു കണ്മണിപോലെ കാത്തുസൂക്ഷിച്ചു.
11
കൂട് ഇളക്കിവിട്ടു കുഞ്ഞുങ്ങളുടെ മീതെ പറക്കുകയും, ചിറകില്‍ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ
12
സര്‍വേശ്വരന്‍തന്നെ അവരെ നയിച്ചു; അന്യദേവന്മാര് അവരുടെ കൂടെ ഉണ്ടായിരുന്നില്ല.
13
ഭൂമിയിലെ ഉന്നത തലങ്ങളില്‍കൂടി അവിടുന്ന് അവരെ വഴിനടത്തി; വയലിലെ വിളവുകള്‍ അവര്‍ ഭക്ഷിച്ചു; അവിടുന്നു പാറയില്‍നിന്നു തേനും കരിങ്കല്ലില്‍നിന്ന് എണ്ണയും അവര്‍ക്കു നല്കി.
14
ആടുകളില്‍നിന്ന് പാലും പശുക്കളില്‍നിന്ന് തൈരും അവര്‍ക്കു നല്കി. ബാശാനിലെ മാടുകളുടെയും കോലാടുകളുടെയും മേദസ്സും മേല്ത്തരമായ കോതമ്പും നിങ്ങള്‍ക്കു നല്കി. മികച്ച മുന്തിരിച്ചാറിന്റെ വീഞ്ഞ് നിങ്ങളെ കുടിപ്പിക്കുകയും ചെയ്തു
15
യെശൂരൂന് കൊഴുത്തു തടിച്ചു; അവന് മത്സരിച്ച് കാല് കുടഞ്ഞു അവന് തടിച്ചു കൊഴുത്തു മിനുങ്ങി അവന് തന്റെ സ്രഷ്ടാവായ ദൈവത്തെ പരിത്യജിച്ചു; രക്ഷയുടെ പാറയെ പുച്ഛിച്ചുതള്ളി;
16
അന്യദേവന്മാരെ ആരാധിച്ചു സര്‍വേശ്വരനെ അസഹിഷ്ണുവാക്കി; നിന്ദ്യകര്‍മങ്ങളാല്‍ അവര്‍ അവിടുത്തെ പ്രകോപിപ്പിച്ചു.
17
ദൈവമല്ലാത്ത ദുര്‍ഭൂതങ്ങള്‍ക്ക് അവര്‍ യാഗം അര്‍പ്പിച്ചു. അവര്‍ അറിയുകയോ അവരുടെ പിതാക്കന്മാര് ആരാധിക്കുകയോ ചെയ്തിട്ടില്ലാത്ത പുതുദേവന്മാരാണിവര്‍.
18
അവര്‍ക്കു ജന്മം നല്കിയ സര്‍വശക്തനെ അവര്‍ അവഗണിച്ചു അവര്‍ക്കു രൂപം നല്കിയ ദൈവത്തെ അവര്‍ മറന്നു.
19
സര്വേശ്വരന് അതു കണ്ടു; അവരുടെ പുത്രീപുത്രന്മാരുടെ പ്രകോപനം നിമിത്തം അവരെ വെറുത്തു.
20
അവിടുന്ന് അരുളിച്ചെയ്തു: ഞാന്‍ അവരില്‍നിന്ന് എന്റെ മുഖം മറയ്ക്കും. അവരുടെ അന്ത്യം എങ്ങനെ എന്നു ഞാന്‍ കാണും. അവര്‍ അവിശ്വസ്തരാണ്; നേരില്ലാത്ത ഒരു തലമുറയാണ്.
21
ദൈവമല്ലാത്തവയെക്കൊണ്ട് അവര്‍ എന്നെ അസഹിഷ്ണുവാക്കി; മിഥ്യാമൂര്‍ത്തികളാല്‍ എന്നെ പ്രകോപിപ്പിച്ചു അതിനാല്‍ ജനതയല്ലാത്തവരെക്കൊണ്ട് ഞാന്‍ അവരെ അസൂയപ്പെടുത്തും. മൂഢരായ ഒരു ജനതയെക്കൊണ്ട് ഞാന്‍ അവരെ പ്രകോപിപ്പിക്കും.
22
എന്റെ കോപത്താല്‍ അഗ്നി ജ്വലിച്ചിരിക്കുന്നു; പാതാളത്തിന്റെ അടിത്തട്ടുവരെ അതു കത്തിയിറങ്ങും. ഭൂമിയെയും അതിലെ വിളവുകളെയും അതു വിഴുങ്ങും; പര്‍വതങ്ങളുടെ അടിത്തറകളെ അതു ചാമ്പലാക്കും.
23
ഞാന്‍ അവരുടെമേല്‍ അനര്‍ഥങ്ങള്‍ കുന്നുകൂട്ടും; എന്റെ അസ്ത്രങ്ങള്‍ അവരുടെ നേരെ അയയ്ക്കും.
24
വിശപ്പുകൊണ്ട് അവര്‍ മരിക്കും; ദഹിപ്പിക്കുന്ന ചൂടും വിഷജ്വരവും അവരെ ഗ്രസിക്കും. വന്യമൃഗങ്ങളെയും വിഷസര്‍പ്പങ്ങളെയും ഞാന്‍ അവരുടെനേരേ അയയ്ക്കും
25
പുറത്തു വാളും ഉള്ളില്‍ ഭീകരതയും നിറഞ്ഞിരിക്കും. യുവാക്കന്മാരും യുവതികളും മുലകുടിക്കുന്ന കുഞ്ഞുങ്ങളും വൃദ്ധന്മാരും നശിക്കും.
26
ഞാന്‍ ഇങ്ങനെ പറയുമായിരുന്നു: “വിദൂരതയിലേക്ക് അവരെ ചിതറിക്കും; ജനതകളില്‍നിന്ന് അവരെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതെയാക്കും.”
27
എന്നാല്‍ ശത്രുക്കള്‍ പ്രകോപിതരാവുകയും തെറ്റിദ്ധാരണ പൂണ്ട് “ഞങ്ങളുടെ കരങ്ങള്‍ ജയിച്ചിരിക്കുന്നു സര്‍വേശ്വരനല്ല ഇതെല്ലാം ചെയ്തത്” എന്നു പറയുകയും ചെയ്തെങ്കിലോ എന്നു ഞാന്‍ ഭയപ്പെടുന്നു.
28
ഇസ്രായേല്‍ വിവേകമില്ലാത്ത ജനതയാകുന്നു; അവര്‍ക്കു ഗ്രഹണശക്തി അല്പംപോലുമില്ല.
29
വിവേകികളെങ്കില്‍ അവരിതു മനസ്സിലാക്കുമായിരുന്നു. തങ്ങളുടെ അന്ത്യത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
30
അവരുടെ പാറയായ ദൈവം അവരെ വിറ്റുകളയുകയും സര്വേശ്വരന് അവരെ ഉപേക്ഷിക്കുകയും ചെയ്തില്ലായിരുന്നെങ്കില്‍ എങ്ങനെ ഒരാള്‍ ആയിരം പേരെ പിന്തുടരുമായിരുന്നു? എങ്ങനെ രണ്ടു പേര് പതിനായിരം പേരെ തുരത്തുമായിരുന്നു
31
അവരുടെ ദേവന്മാര് നമ്മുടെ ദൈവത്തെപ്പോലെയല്ല നമ്മുടെ ശത്രുക്കള്‍പോലും അതു സമ്മതിക്കും.
32
അവരുടെ മുന്തിരി സൊദോമിലെയും ഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അവയുടെ ഫലങ്ങള്‍ വിഷമയമാണ് കുലകള്‍ കയ്പേറിയവയും.
33
അവരുടെ വീഞ്ഞ് സര്‍പ്പവിഷമാണ്, വിഷപ്പാമ്പിന്റെ ഉഗ്രവിഷം!
34
ഇവയെല്ലാം ഞാന്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുകയല്ലേ? എന്റെ അറകളില്‍ മുദ്രവച്ചു സൂക്ഷിച്ചിരിക്കുകയല്ലേ?
35
പ്രതികാരം എന്റേതാണ് യഥാകാലം ഞാന്‍ പ്രതികാരം ചെയ്യും. അവരുടെ കാലുകള്‍ വഴുതും അവരുടെ വിനാശകാലം ആസന്നം. അവരുടെ അന്ത്യം അടുത്തിരിക്കുന്നു.
36
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നു അവര്‍ ദുര്‍ബലരും നിസ്സഹായരും ആണെന്നു കാണുമ്പോള്‍ സര്വേശ്വരന് തന്റെ ജനത്തോടു നീതി കാട്ടും തന്റെ ദാസരോടു കരുണ കാണിക്കും.
37
അപ്പോള്‍ അവിടുന്നു ചോദിക്കും: “അവരുടെ ദേവന്മാര് എവിടെ? അവര്‍ അഭയംപ്രാപിച്ച പാറ എവിടെ?
38
അവര്‍ അര്‍പ്പിച്ച യാഗവസ്തുക്കളുടെ മേദസ്സും പാനീയബലികളുടെ വീഞ്ഞും കുടിച്ച ദേവന്മാര് എവിടെ?” അവര്‍ നിങ്ങളെ സഹായിക്കട്ടെ; അവര്‍ നിങ്ങളെ രക്ഷിക്കട്ടെ.
39
ഇതാ ഞാന്‍, ഞാന്‍ മാത്രം ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാനാണ്; മുറിവുണ്ടാക്കുന്നതും, സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെയാണ്; എന്റെ കൈയില്‍നിന്ന് ആരും നിങ്ങളെ വിടുവിക്കയില്ല.
40
ഞാനാണു നിത്യനായ ദൈവം എന്നു കരം ഉയര്‍ത്തി ഞാന്‍ പ്രഖ്യാപിക്കുന്നു.
41
എന്റെ മിന്നുന്ന വാളിനു മൂര്‍ച്ചകൂട്ടി ന്യായം നടത്താന്‍ തുടങ്ങുമ്പോള്‍ എന്റെ ശത്രുക്കളോടു ഞാന്‍ പ്രതികാരം ചെയ്യും; എന്നെ ദ്വേഷിക്കുന്നവരോടു പകരം വീട്ടും.
42
എന്റെ അമ്പുകള്‍ രക്തം കുടിച്ചു ലഹരിപിടിക്കും. എന്റെ വാള് മാംസം വിഴുങ്ങും; മുറിവേറ്റവരുടെയും തടവുകാരുടെയും രക്തം, ശത്രുക്കളുടെ തലയില്‍നിന്ന് ഒഴുകുന്ന രക്തം.
43
ജനതകളേ, സര്‍വേശ്വരന്റെ ജനത്തെ പുകഴ്ത്തുക; തന്റെ ദാസന്മാരുടെ രക്തത്തിന് അവിടുന്നു പകരം ചോദിക്കും. തന്റെ ശത്രുക്കളോട് അവിടുന്നു പ്രതികാരം ചെയ്യും; തന്റെ ജനത്തിന്റെയും ദേശത്തിന്റെയും പാപം അവിടുന്ന് ക്ഷമിക്കും.
44
ഇസ്രായേല്‍ജനമെല്ലാം കേള്‍ക്കത്തക്കവിധം മോശയും നൂനിന്റെ മകനായ യോശുവയും കൂടി ഈ പാട്ടു പാടി.
45
ഈ വാക്കുകളെല്ലാം ജനത്തോടു പറഞ്ഞുതീര്‍ന്നശേഷം മോശ തുടര്‍ന്നു പറഞ്ഞു:
46
“ഞാന്‍ ഇന്നു നിങ്ങളോടു കല്പിച്ച എല്ലാ വചനങ്ങളും ഹൃദയത്തില്‍ സംഗ്രഹിക്കുക; ദൈവത്തിന്റെ ധര്‍മശാസ്ത്രത്തിലെ കല്പനകളെല്ലാം വിശ്വസ്തതയോടുകൂടി അനുസരിച്ചു ജീവിക്കാന്‍ വേണ്ടി നിങ്ങളുടെ സന്താനങ്ങളോടും അവയെല്ലാം പറയുക.
47
എന്തെന്നാല്‍ ഇവ നിരര്‍ഥകമായ വചനങ്ങള്‍ അല്ല. അവ നിങ്ങളുടെ ജീവന്‍തന്നെ ആകുന്നു; അവ അനുസരിച്ചാല്‍ യോര്‍ദ്ദാന്‍നദിക്കക്കരെ നിങ്ങള്‍ കൈവശപ്പെടുത്താന്‍ പോകുന്ന ദേശത്തു നിങ്ങള്‍ ദീര്‍ഘകാലം ജീവിച്ചിരിക്കും.”
48
അന്നുതന്നെ സര്വേശ്വരന് മോശയോട് അരുളിച്ചെയ്തു:
49
“യെരീഹോവിനെതിരെ, മോവാബുദേശത്തുള്ള അബാരീംപര്‍വതനിരയിലെ നെബോമലമുകളിലേക്കു കയറിപ്പോകുക. ഞാന്‍ ഇസ്രായേല്‍ജനത്തിന് അവകാശമായി കൊടുക്കുന്ന കനാന്‍ദേശം അവിടെ നിന്നു കാണുക;
50
ഹോര്‍പര്‍വതത്തില്‍വച്ചു നിന്റെ സഹോദരനായ അഹരോന് മരിച്ചു സ്വജനത്തോടു ചേര്‍ന്നതുപോലെ ആ മലയില്‍വച്ചു നീയും മരിക്കും.
51
നിങ്ങള്‍ രണ്ടുപേരും സീന്‍മരുഭൂമിയിലുള്ള കാദേശിലെ മെരീബാ ജലാശയത്തിനരികില്‍വച്ച് ഇസ്രായേല്‍ജനത്തിന്റെ സാന്നിധ്യത്തില്‍ എന്റെ പരിശുദ്ധിക്കു സാക്ഷ്യം വഹിക്കാതെ എന്നോട് അവിശ്വസ്തത കാട്ടി;
52
അതുകൊണ്ട് നിന്റെ മുമ്പിലുള്ള ദേശം കാണുക; എന്നാല്‍ ഇസ്രായേല്‍ജനത്തിനു ഞാന്‍ കൊടുക്കുന്ന ദേശത്തു നീ പ്രവേശിക്കുകയില്ല.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
Recommended Reading
Commentary
Deuteronomy Commentaries
→
Devotional
Deuteronomy Devotional Guide
→
Get This Bible
BSI Study Bible
→