bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Deuteronomy 10
Deuteronomy 10
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 11 →
1
സര്വേശ്വരന് എന്നോട് കല്പിച്ചു: “ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകള് ചെത്തിയുണ്ടാക്കി മലയില്‍ എന്റെ അടുത്തു കയറി വരിക; തടികൊണ്ട് ഒരു പെട്ടകവും ഉണ്ടാക്കുക.
2
നീ ഉടച്ചുകളഞ്ഞ കല്പലകകളില് ഉണ്ടായിരുന്ന വാക്കുകള്‍ ഈ കല്പലകകളിലും ഞാന്‍ എഴുതും. നീ അവ പെട്ടകത്തില്‍ വയ്ക്കണം.
3
“കരുവേലകമരംകൊണ്ട് ഒരു പെട്ടകം ഞാന്‍ ഉണ്ടാക്കി. ആദ്യത്തേതുപോലെയുള്ള രണ്ടു കല്പലകകളും ചെത്തിയെടുത്തു; ആ കല്പലകകളുമായി ഞാന്‍ പര്‍വതത്തിലേക്കു കയറിച്ചെന്നു.
4
മുമ്പ് എഴുതിയിരുന്നതുപോലെതന്നെ സര്വേശ്വരന് ഈ കല്പലകകളിലും എഴുതി. നിങ്ങള്‍ ഒരുമിച്ചുകൂടിയിരുന്നപ്പോള്‍ പര്‍വതത്തില്‍ അഗ്നിമധ്യത്തില്‍നിന്ന് അവിടുന്ന് അരുളിച്ചെയ്ത പത്തു കല്പനകളായിരുന്നു അവയില്‍ എഴുതിയത്. അവിടുന്ന് അവ എന്നെ ഏല്പിച്ചു.
5
ഞാന്‍ പര്‍വതത്തില്‍നിന്ന് ഇറങ്ങി വന്ന്, ഞാന്‍ നിര്‍മ്മിച്ച പെട്ടകത്തില്‍ അവ വച്ചു. സര്വേശ്വരന് എന്നോട് കല്പിച്ചതുപോലെ അവ അവിടെ സൂക്ഷിച്ചിരിക്കുന്നു.
6
ഇസ്രായേല്‍ജനം ബെനേ-യാഖാന്‍ എന്ന ബേരോത്തില്‍നിന്നു യാത്രതിരിച്ച് മോസേരയിലെത്തി. അവിടെവച്ച് അഹരോന് മരണമടഞ്ഞു; അവിടെ അദ്ദേഹത്തെ സംസ്കരിച്ചു. അഹരോന്റെ പുത്രനായ എലെയാസാര്‍ പകരം പുരോഹിതശുശ്രൂഷ ഏറ്റെടുത്തു.
7
മോസേരയില്‍നിന്നു ഗുദ്ഗോദെയിലും അവിടെനിന്ന് അരുവികളുടെ ദേശമായ യൊത്-ബത്തെയിലും അവര്‍ എത്തി.
8
അപ്പോള്‍ സര്‍വേശ്വരന്റെ ഉടമ്പടിയുടെ പെട്ടകം ചുമക്കുന്നതിനും ഇപ്പോള്‍ നടന്നു വരുന്നതുപോലെ സര്‍വേശ്വരസന്നിധിയില്‍ ശുശ്രൂഷ ചെയ്യുന്നതിനും അവിടുത്തെ നാമത്തില്‍ ജനത്തെ ആശീര്‍വദിക്കുന്നതിനുമായി ലേവിഗോത്രക്കാരെ സര്വേശ്വരന് വേര്‍തിരിച്ചു.
9
അതുകൊണ്ടാണ് ലേവ്യര്‍ക്ക് തങ്ങളുടെ സഹോദരന്മാരോടൊപ്പം അവകാശവും ഓഹരിയും ലഭിക്കാഞ്ഞത്. നിങ്ങളുടെ ദൈവമായ സര്വേശ്വരന് അവരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ അവിടുന്നു തന്നെയാണ് അവരുടെ അവകാശം.
10
മുമ്പു ചെയ്തതുപോലെ നാല്പതു പകലും നാല്പതു രാവും ഞാന്‍ പര്‍വതത്തില്‍ കഴിച്ചുകൂട്ടി. ആ പ്രാവശ്യവും സര്വേശ്വരന് എന്റെ പ്രാര്‍ഥന കേട്ടു; അങ്ങനെ അവിടുന്നു നിങ്ങളെ നശിപ്പിച്ചില്ല.
11
പിന്നീട് സര്വേശ്വരന് അരുളിച്ചെയ്തു: “അവരുടെ പിതാക്കന്മാര്ക്കു നല്കുമെന്നു ഞാന്‍ വാഗ്ദാനം ചെയ്തിരുന്ന ദേശം കൈവശമാക്കുവാന്‍ നീ ചെന്ന് അവരെ മുന്നോട്ടു നയിക്കുക.”
12
ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും അവിടുത്തെ സ്നേഹിക്കുകയും നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടി സേവിക്കുകയും ചെയ്യുകയല്ലാതെ മറ്റെന്താണു സര്വേശ്വരന് നിങ്ങളോട് ആവശ്യപ്പെടുന്നത്.
13
നിങ്ങളുടെ നന്മയ്ക്കുവേണ്ടി ഞാന്‍ നല്കുന്ന സകല കല്പനകളും ചട്ടങ്ങളും നിങ്ങള്‍ പാലിക്കണം.
14
ആകാശവും ആകാശങ്ങളുടെ ആകാശവും ഭൂമിയും അതിലുള്ള സമസ്തവും നിങ്ങളുടെ ദൈവമായ സര്‍വേശ്വരന്റെ വകയാണ്.
15
എന്നിട്ടും അവിടുന്ന് നിങ്ങളുടെ പിതാക്കന്മാരില് സംപ്രീതനായി അവരെ സ്നേഹിച്ചു. അവര്‍ക്കുശേഷം അവരുടെ സന്താനങ്ങളായ നിങ്ങളെ ഇന്നു കാണുന്നതുപോലെ സര്‍വജനതകള്‍ക്കുംമേലെ തിരഞ്ഞെടുത്തു.
16
അതുകൊണ്ട് നിങ്ങള്‍ മനംതിരിഞ്ഞു ദൈവത്തെ അനുസരിക്കുക; ഒരിക്കലും ദുശ്ശാഠ്യം കാണിക്കരുത്.
17
നിങ്ങളുടെ ദൈവമായ സര്വേശ്വരന് ദേവാധിദേവനും കര്‍ത്താധികര്‍ത്താവും ആകുന്നു. അവിടുന്നു മഹത്ത്വമേറിയവനും സര്‍വശക്തനും ഭീതിദനുമായ ദൈവമാണ്. അവിടുത്തേക്കു പക്ഷഭേദം ഇല്ല; അവിടുന്നു കോഴ വാങ്ങാത്തവനുമാണ്.
18
അവിടുന്ന് അനാഥര്‍ക്കും വിധവകള്‍ക്കും നീതി നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിക്കുകയും അവന് അന്നവസ്ത്രാദികള്‍ നല്‍കുകയും ചെയ്യുന്നു.
19
നിങ്ങള്‍ പരദേശികളെ സ്നേഹിക്കുക; നിങ്ങളും ഈജിപ്തില്‍ പരദേശികളായിരുന്നുവല്ലോ.
20
നിങ്ങളുടെ ദൈവമായ സര്‍വേശ്വരനെ ഭയപ്പെടുക; അവിടുത്തെ മാത്രം ആരാധിക്കുക. അവിടുത്തോടു വിശ്വസ്തരായിരിക്കുക; അവിടുത്തെ നാമത്തില്‍ മാത്രമേ സത്യം ചെയ്യാവൂ.
21
സര്‍വേശ്വരനെ പുകഴ്ത്തുക; അവിടുന്നാകുന്നു നിങ്ങളുടെ ദൈവം. നിങ്ങള്‍ കണ്ട അദ്ഭുതകരവും ഭീതിദവുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്തത് അവിടുന്നാണല്ലോ;
22
നിങ്ങളുടെ പിതാക്കന്മാര് എഴുപതു പേരാണ് ഈജിപ്തിലേക്കു പോയത്. എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ ദൈവമായ സര്വേശ്വരന് നിങ്ങളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമായി വര്‍ധിപ്പിച്ചിരിക്കുന്നു.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34